പരാന്നഭോജികളെ ചൂണ്ടി ഒസ്കർ പറയുന്ന രാഷ്ട്രീയം
text_fields92 വർഷത്തെ ഒസ്കർ ചരിത്രം തിരുത്തി മികച്ച ചിത്രത്തിനുള്ള പുരസ്കാരം ‘പാരസൈറ്റ്’ എന്ന അത് രയൊന്നും കേമമല്ലാത്തൊരു കൊറിയൻ സിനിമ നേടുമ്പോൾ ഒരുപിടി ചോദ്യങ്ങൾ ബാക്കിയാവുന്നുണ്ട്. ഇരുവശങ്ങളിലേക്ക ും വ്യാഖ്യാനത്തിെൻറ മുൾമുന നീളാവുന്ന ഒരു ചിത്രം ഹോളിവുഡ് ചിത്രങ്ങളെ അടക്കം പിന്തള്ളി മികച്ച ചിത്രത്തി നും സംവിധാനത്തിനും തിരക്കഥക്കും വിദേശ ഭാഷാ ചിത്രത്തിനുമുള്ള പുരസ്കാരം നേടുമ്പോൾ അതിശയിക്കുന്നവരുണ്ട്. അ ത് അർഹിച്ച നേട്ടമെന്ന് കൈയടിക്കുന്നവരുമുണ്ട്.
കഴിഞ്ഞ കുറേ കാലമായി കൊറിയൻ സിനിമകൾ ലോക സിനിമയുടെ കാൻവ ാസുകളെ കീഴടക്കുകയാണ്. പ്രമേയ വൈവിധ്യം കൊണ്ടും അവതരണത്തിലെ പുതുമ കൊണ്ടും കൊറിയൻ ചിത്രങ്ങൾ ലോകമെങ്ങുമുള് ള സിനിമ പ്രേമികളുടെ ഫേവറിറ്റ് ലിസ്റ്റിൽ ഇടംപിടിച്ചതാണ്. അതിൽ അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ബ ോൻ ജൂൻ ഹോ തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘പാരസൈറ്റ്’ (പരാദങ്ങൾ). ഒരു മരത്തിൽ ഇത്തിൾക്കണ്ണികൾ പടർന്നു പിടി ച്ച് ആ മരത്തെ അപ്പാടെ കീഴടക്കുന്നതുപോലെ ഒരു സമ്പന്ന കുടുംബത്തെ ആകെപ്പാടെ വിഴൂങ്ങുന്ന മറ്റൊരു കുടുംബത്തി െൻറ കഥയാണ് പാരസൈറ്റ് പറയുന്നത്.
സമ്പന്നരും ദരിദ്രരും തമ്മിൽ ലോകമെങ്ങും വർധിച്ചുവരുന്ന അന്തരമാണ് പാരസൈറ്റ് പങ്കുവെക്കുന ്ന രാഷ്ട്രീയമെന്ന് ചിലർക്ക് അഭിപ്രായമുണ്ട്. പക്ഷേ, ദരിദ്രൻ ഈ ഭൂമിയുടെ ഇത്തിൾക്കണ്ണികളാണെന്ന സന്ദേശം ചിത്രം ഊട്ടിയുറപ്പിക്കാൻ ശ്രമിക്കുന്നുവെന്ന ആക്ഷേപമാണ് മറ്റ് ചിലർ ഉന്നയിക്കുന്നത്. അങ്ങനെ ഇരു ദിശകളിലേക്കും വ്യാഖ്യാനിക്കപ്പെടാൻ പാകത്തിൽ മുനകൾ നീണ്ടുകിടക്കുന്നുണ്ട് ഈ സിനിമയക്ക്.
ഒരു കെട്ടിടത്തിെൻറ ബേസ്മെൻറിൽ പാതിമാത്രം പുറത്തേക്ക് തുറക്കുന്ന ഒരു വാസസ്ഥലത്ത് കഴിയുന്ന കിം കുടുംബത്തെയും അതിെൻറ നേർവിപരീതമായ അതിസമ്പത്തിെൻറ സുഖാസ്വാദ്യതയിൽ കഴിയുന്ന പാർക്ക് കുടുംബത്തെയും കേന്ദ്രീകരിച്ചാണ് ‘പാരസൈറ്റി’െൻറ ഇതിവൃത്തം രൂപപ്പെടുന്നത്. കിം കുടുംബത്തിെൻറ അതിജീവനം ശരിക്കും പരാദസമമാണ്. മുകളിലത്തെ നിലയിലെ താമസക്കാരുടെ സൗജന്യ വൈഫൈ രഹസ്യമായി ഉപയോഗിക്കുന്ന കുടുംബമാണത്. അത്രയും മറ്റുള്ളവരെ കാർന്നുതിന്നുന്നവർ. ക്രിമിനൽ പശ്ചാത്തലവും നുണകളുടെ കൂമ്പാരവുമാണ് അവരുടെ കൈമുതൽ. അച്ഛൻ കി തേക്കും അമ്മ ചുങ് സൂക്കും മകൾ കി ജിയോങും മകൻ കി വൂം ചെറിയ ചെറിയ കള്ളത്തരങ്ങളിലൂടെ ജീവിക്കുന്നവരാണ്.
അതിനിടയിൽ മകൻ കി വൂവിന് ഒരു സുഹൃത്ത് വഴി പാർക്ക് കുടുംബത്തിലെ പെൺകുട്ടിക്ക് ഇംഗ്ലീഷ് ട്യൂഷൻ നൽകാനുള്ള ഓഫർ കിട്ടുന്നു. ആ ഒരൊറ്റ ഓഫറിലൂടെ പാർക്ക് കുടുംബത്തിൽ പല പല വേഷങ്ങളിലൂടെ നുഴഞ്ഞുകയറുകയാണ് കിം കുടുംബത്തിലെ എല്ലാവരും. ഡ്രൈവറായി അച്ഛനും വേലക്കാരിയായി അമ്മയും പാർക്ക് കുടുംബത്തിലെ ഏറ്റവും ഇളയകുഞ്ഞിെൻറ ചിത്രകലാധ്യാപികയായി മകളും ആ വീട്ടിൽ എത്തുകയാണ്. നേരത്തെ ആ പണികളിൽ ഏർപ്പെട്ടിരുന്നവരെ പല തരം നുണകളിലൂടെ തുരത്തിയാണ് അവർ ആ സ്ഥാനങ്ങളൊക്കെ കൈയടക്കുന്നത്. അപ്പോഴും അവർ അച്ഛനും അമ്മയും മക്കളുമാണെന്ന സത്യം സമർത്ഥമായി പാർക്ക് കുടുംബത്തിൽനിന്ന് മറച്ചുപിടിക്കുന്നുണ്ട്.
വേലക്കാരെ വീടേൽപ്പിച്ച് പാർക്ക് കുടുംബം പിക്നിക്കിന് പോകുന്ന ദിവസം ആ വീട് കിം കുടുംബത്തിെൻറ സ്വന്തമായി മാറുന്നു. പക്ഷേ, യാത്രയ്ക്കിടയിൽ നിന്ന് അവിചാരിതമായി പാർക്കും കുടുംബവും തിരികെ മടങ്ങുന്നതോടെ കിം കുടുംബത്തിെൻറ എല്ലാ പ്ലാനുകളും തകിടം മറിയുകയാണ്. അതിഭീകരമായ വയലൻസിലേക്കും രക്തരൂഷിതമായ ക്ലൈമാക്സിലേക്കും സിനിമ പ്രവേശിക്കുന്നു. ശരിക്കും ആ വീടിെൻറ ബേസ്മെൻറിലുള്ള മറ്റൊരു ലോകം
92 വർഷത്തെ ഒസ്കറിൻറെ ചരിത്രത്തിൽ ആദ്യമാണ് ഒരു ഇംഗ്ലീഷിതര ചിത്രം മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെടുന്നത്. അത്രമാത്രം സവിശേഷമായ എന്താണ് ഈ സിനിമയിലുള്ളതെന്ന് സമീപകാല കൊറിയൻ സിനിമകളുടെ മൊത്തം പശ്ചാത്തലത്തിൽ ആലോചിക്കുമ്പോൾ കൗതുകം തോന്നാം. മലയാളത്തിൽ പ്രിയദർശനോ സിദ്ദീഖ് ലാലോ സംവിധാനം ചെയ്തിട്ടുള്ള കൂട്ടപ്പൊരിച്ചിലിെൻറ ക്ലൈമാക്സിനോട് സമാനമായ ഒരു സിനിമ. അത് ദരിദ്രരും സമ്പന്നരും തമ്മിലുള്ള അന്തരത്തിെൻറ ലോക കാഴ്ചയെ പങ്കുവെക്കുന്നു എന്ന് പുറമേക്ക് പറയുമ്പോഴും സമൂഹത്തിെൻറ അടിത്തട്ടിൽ കഴിയുന്നവരാണ് അഭിജാത ജീവിതങ്ങൾക്ക് ഭീകരമായ വെല്ലുവിളി ഉയർത്തുന്നത് എന്ന ലോകമെങ്ങും അനുയായികൾ പെരുകുന്ന നവനാസി രാഷ്ട്രീയത്തെക്കുറിച്ചു തന്നെയാണ് അതിസമർത്ഥമായി പറഞ്ഞുപോകുന്നത്.
ദരിദ്രെൻറ ലോകം അധോലോകമാണ്. അതിൽനിന്ന് പുറത്തുവരുന്നവരൊക്കെ കുറ്റകൃത്യത്തിൻറെ പല പല രൂപങ്ങളുടെ പങ്കുകാർ മാത്രം. സമ്പന്നരായ പാർക് കുടുംബത്തിെൻറ നാട്യപ്രധാനമായ ജീവിതത്തിനു മേൽ ഒരു കിനാവള്ളി പോലെ പടർന്നുകയറുന്ന കിം കുടുംബത്തോടൊപ്പമല്ല പ്രേക്ഷക മനസ്സ് സഞ്ചരിക്കുക എന്നതുമാത്രം മതി ഈ സിനിമ എന്ത് കാഴ്ചപ്പാടാണ് ശക്തമായി ഊന്നാൻ ശ്രമിക്കുന്നത് എന്ന് തിരിച്ചറിയാൻ. വില്ലൻ-നായകൻ ദ്വന്ദ്വത്തിൽ സിനിമ ആരുടെ പക്ഷത്ത് നിൽക്കുന്നു എന്ന് അതിവേഗം പ്രേക്ഷകർക്ക് സ്വയം തിരിച്ചറിയാം.
ഒസ്കർ വേദികളിൽ രാഷ്ട്രീയ പ്രസംഗം നടത്തുക എന്നത് ഇപ്പോൾ പതിവായി മാറിയിട്ടുണ്ട്. 2004ൽ കാൻ ഫെസ്റ്റിവലിൽ വിഖ്യാത ഡോക്യുമെൻററി ഡയറക്ടർ മൈക്കൽ മൂർ അമേരിക്കൻ പ്രസിഡൻറിനെ അതിരൂക്ഷമായി വിമർശിച്ചതിനു ശേഷം ഒസ്കർ വേദികളിലേക്കു കൂടി പകർന്ന ആവേശമാണത്. ലോക കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി നാശവും സ്ത്രീ സമത്വവും യുദ്ധവും കുടിയേറ്റവുമൊക്കെ ഒസ്കർ അവാർഡ് വേദിയിൽ ഒരേ പാറ്റേണിലുള്ള പ്രസംഗ അനുഷ്ഠാനമായി മാറുന്നുണ്ടോ എന്നുപോലും തോന്നുംവിധം ആവർത്തിക്കപ്പെടുന്നുണ്ട്. ഇത്തവണ മികച്ച സഹനടനുള്ള പുരസ്കാരം നേടിയ ഹോളിവുഡ് നടൻ ബ്രാഡ്പിറ്റ് (ചിത്രം: വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്) അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ വിമർശിച്ചിട്ടുണ്ട്.
ഇത്തരം വിമർശനങ്ങൾ ഉയരുന്നുവെന്നതിനപ്പുറം ഹോളിവുഡിന് മേൽക്കൈയുള്ള ഈ സിനിമ വേദിയിൽ സ്വീകരിക്കപ്പെടുന്നത് അധീശത്വത്തിൻറെ രാഷ്ട്രീയം തന്നെയാണ്. അത് മൂന്നാം ലോകമെന്നും ദരിദ്രരാജ്യമെന്നും അവമതിക്കപ്പെടുന്ന ദേശങ്ങളുടെ കാര്യത്തിലും വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് ഉള്ളിൽത്തട്ടി പുലർത്തുമെന്ന് വിശ്വസിക്കാൻ തൽക്കാലം യാതൊരു ന്യായവും കാണുന്നില്ല. അതുകൊണ്ടാണ് വരേണ്യതയിലേക്ക് ഇത്തിൾക്കണ്ണികൾ പോലെ പാഞ്ഞുകയറുന്ന മനുഷ്യരെ ചിത്രീകരിക്കുന്ന ഒരു രണ്ടാംകിട സിനിമക്ക് മികച്ച സിനിമക്കുള്ള ഒസ്കർ ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.