സംവിധായകൻ കെ.ജി. ജോർജിന് 75െൻറ നിറവ്
text_fieldsകൊച്ചി: മലയാള ചലച്ചിത്ര സംവിധാനരംഗത്തെ കുലപതി കെ.ജി. ജോർജിന് 75െൻറ നിറവ്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ എറണാകുളം കടവന്ത്രയിലെ വസതിയിൽ മറ്റ് ആഘോഷങ്ങൾ ഒന്നുമില്ലായിരുന്നു. ഭാര്യ െസൽമ ജോർജിനും മകൾ താരക്കുമൊപ്പം കേക്ക് മുറിച്ചാണ് അദ്ദേഹം പിറന്നാൾ ആഘോഷിച്ചത്. ചലച്ചിത്ര മേഖലയിലെ ഉൾപ്പെടെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ആശംസകൾ നേർന്നു.
മലയാള സിനിമയുടെ സുവർണ കാലഘട്ടമെന്ന് അറിയപ്പെട്ടിരുന്ന എൺപതുകളിൽ ഒരുപിടി മഹത്തരമായ ചിത്രങ്ങളാണ് അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചത്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സംവിധാനത്തിൽ ഡിപ്ലോമയെടുത്ത കെ.ജി. ജോർജ് 1970 മുതലാണ് മലയാള സിനിമയിൽ സജീവമായത്. പിന്നീട് വെള്ളിത്തിരയെ മനോഹരമായ കഥയും കാഴ്ചകളും കൊണ്ട് സമ്പന്നമാക്കി. രാമു കാര്യാട്ടിെൻറ സംവിധാന സഹായിയായാണ് തുടക്കം.
1976ൽ ‘സ്വപ്നാടന’ത്തിലൂടെ സംവിധാന രംഗത്തെത്തി. പിന്നീട് ‘ഇലവങ്കോട് ദേശം’ വരെ ഒരു പ്രയാണമായിരുന്നു. 19 ചിത്രങ്ങളാണ് കെ.ജി. ജോർജ് സംവിധാനം ചെയ്തത്. 1984ൽ സംവിധാനം ചെയ്ത പഞ്ചവടിപ്പാലം, കോലങ്ങൾ, യവനിക, ആദാമിെൻറ വാരിയെല്ല്, ഇരകൾ തുടങ്ങിയവ പ്രധാന സിനിമകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.