Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightശിഷ്യർക്കെന്നും...

ശിഷ്യർക്കെന്നും പ്രിയങ്കരൻ

text_fields
bookmark_border
Thampi-Kannanthanam
cancel
camera_alt????? ??????????

എഴുപതുകളുടെ തുടക്കത്തിലാണ് സിനിമാമോഹവുമായി ഞാൻ മദിരാശിയിലേക്ക് വണ്ടികയറിയത്. ശശികുമാർ-പ്രേംനസീർ ടീമി​​​െൻറ സമ്മാനം അടക്കം ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചു. നിത്യച്ചെലവിന് പണമില്ലാത്തതിനാൽ ഏറെ പ്രയാസപ്പെട്ടാണ് പിടിച്ചുനിന്നത്. എൻ. ശങ്കരൻ നായരുടെ ശ്രീദേവി മുതൽ നീണ്ടകാലം വിവിധ സംവിധായകരുടെ കൂടെ സഹായിയായി തിരക്ക് പിടിച്ച ആ കാലഘട്ടത്തിൽ പലപ്പോഴും തമ്പിയെ കണ്ടിട്ടുണ്ട്. ഒത്ത ഉയരവും ആകർഷകമായ വസ്ത്രവുമൊക്കെ ധരിച്ചു ഒരു നായക ലുക്കിൽ സ്വന്തം കാറിൽ ലൊക്കേഷനുകളിലേക്ക് വന്നുകൊണ്ടിരുന്ന തമ്പി കണ്ണന്താനം എന്ന അസിസ്​റ്റൻറ്​ ഡയറക്ടർ!

Thampi-Kannanthanam
തമ്പി കണ്ണന്താനത്തിനൊപ്പം സി.പി. ​േജാമോൻ


ലൈൻ ബസിൽ തൂങ്ങിപ്പിടിച്ചും ഫിലിം യൂനിറ്റി​​​െൻറ വാഹനങ്ങളിലൊക്കെയുമാണ് അസോസിയേറ്റ് ഡയറക്ടേഴ്​സ്​ അടക്കമുള്ള ഞങ്ങളിൽ പലരും അന്ന് ജോലി സ്ഥലത്തേക്ക് പുറപ്പെട്ടിരുന്നത്. നിരന്തരം സിനിമകൾ ചെയ്തുകൊണ്ടിരുന്ന ആ സമയത്ത് കണ്ണന്താനത്തി​​​െൻറ കളരിയിലും എത്തിപ്പെട്ടു. താവളം, പാസ്​പോർട്ട്, ആ നേരം അൽപദൂരം തുടങ്ങി തമ്പിയുടെ ആദ്യകാല സ്വതന്ത്ര സംവിധാന സംരംഭങ്ങളൊന്നും തന്നെ പ്രതീക്ഷക്കൊത്ത് ശ്രദ്ധിക്കപ്പെട്ടില്ല. മോഹൻലാലി​​​െൻറയും തമ്പി കണ്ണന്താനത്തി​​​െൻറയും സിനിമാജീവിതം മാറ്റിമറിച്ച ദിനമായിരുന്നു 1986 ജൂലൈ 17. അന്നാണ് ആ മെഗാഹിറ്റ് പ്രദർശന ശാലകളിലെത്തിയത്. ആ കൊല്ലം മുഴുവൻ ‘രാജാവി​​​െൻറ മകൻ’ തരംഗമായിരുന്നു. ഇതിനിടയിൽ ‘ഭൂമിയിലെ രാജാക്കന്മാരും’ ഹിറ്റായി. തുടർന്നാണ് അദ്ദേഹത്തിൻറ കൂടെ ഞാൻ സജീവമാകുന്നത്. പ്രൊഡക്​ഷൻ ബോയ് മുതൽ അസോസിയേറ്റ് ഡയറക്ടർ വരെ സിനിമ അറിയുന്നവരേ അദ്ദേഹത്തി​​​െൻറ സെറ്റിൽ കാണൂ. എടുക്കുന്ന ജോലി വൃത്തിയോടെ ചെയ്യണം. സിനിമ തീരുന്നതോടെ കൃത്യമായി പ്രതിഫലവും നൽകും.

തമ്പി കണ്ണന്താനത്തിനൊപ്പം യേശുദാസ്


നിർമാതാക്കളും ധാരാളം സംവിധാന സഹായികളും തമ്പിയെ അന്വേഷിച്ചെത്തുന്ന ആ കാലത്ത് നിർമാണം സ്വയം ഏറ്റെടുക്കുകയും പരിചയസമ്പന്നരെ കൂടെക്കൂട്ടുകയും ചെയ്തു. അങ്ങനെ ‘വഴിയോരക്കാഴ്ചകൾ’ എന്ന സിനിമയിൽ അദ്ദേഹത്തി​​​െൻറ ചീഫ് അസോസിയേറ്റായി. ‘ഇന്ദ്രജാലം’ വരെ തുടർച്ചയായി നാലു സിനിമകളിൽ ഒന്നിച്ചു. തുടർന്നും തമ്പിയുടെ ഓഫിസുകളിൽ പലപ്പോഴും പോകുകയും പലരും കൊണ്ടുകൊടുത്ത കഥകൾ വായിക്കുകയും ചർച്ച ചർച്ചചെയ്യുകയും ചെയ്തുകൊണ്ടിരുന്നു. മനസ്സിലുണ്ടായിരുന്ന കഥകളും പങ്കുവെച്ചു. കടലി​​​െൻറ പശ്ചാത്തലത്തിലുണ്ടായിരുന്ന ‘പൊന്നാങ്ങള’ ഇഷ്‌ടപ്പെട്ട അദ്ദേഹം പാപ്പനംകോട് ലക്ഷ്മണനെ കൊണ്ട് തിരക്കഥ എഴുതിപ്പിച്ചു. ഷാരോൺ പിക്ച്ചേഴ്​സ് എന്ന സ്വന്തം കമ്പനി നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചു.

സംവിധാനം ആരെന്ന ചോദ്യത്തിനുള്ള മറുപടി അദ്ദേഹം ജോമോൻ തന്നെ എന്നു പറഞ്ഞപ്പോൾ ഏറെ സന്തോഷിച്ചു. പതിനഞ്ചു വർഷത്തെ സംവിധാനസഹായി ജീവിതത്തിൽനിന്ന് സ്വതന്ത്ര സംവിധായകനാവുന്നു. 1991ൽ റിലീസായ സുരേഷ്‌ഗോപിയെ മുൻനിര നായകനിരയിലെത്തിച്ച കടലോരക്കാറ്റ് 20 ലക്ഷം രൂപക്ക്​ നിർമിച്ച്​ ഇരട്ടി ലാഭം നേടി. തമ്പി കണ്ണന്താനം ഇതിൽ ഒരു അഭിഭാഷക​​​െൻറ വേഷത്തിലും കാമറക്ക് മുന്നിലെത്തി. ഞങ്ങൾ ഒടുവിൽ കണ്ടത് സിബി മലയിലി​​​െൻറ മകളുടെ വിവാഹത്തോടനുബന്ധിച്ചു നടത്തിയ ചടങ്ങിലായിരുന്നു. വീണ്ടുമൊരു വരവ് ആഗ്രഹിക്കുകയും അത് നടപ്പാക്കാനുള്ള ശ്രമങ്ങളുമൊക്കെ തുടങ്ങിയിരുന്നു. അത് മോഹൻലാലിലൂടെ ആകണമെന്നും പലപ്പോഴും പറഞ്ഞിരുന്നു. ആനുകാലികങ്ങളിൽ കഥയെഴുത്തു​മൊക്കെ മാസങ്ങൾക്കുമുമ്പ് വരെ സജീവമായിരുന്നു.

Thampi-Kannanthanam
‘ഇതാ ഒരു തീരം’ സിനിമയിലെ ‘അക്കരെയിക്കരെ നിന്നാലെങ്ങനെ ആശ തീരും’ എന്ന ഗാനരംഗത്തിൽ വള്ളക്കാരനായി തമ്പി കണ്ണന്താനം


മറ്റു സംവിധായകരുടെ സിനിമകളിൽ അഭിനയിക്കുക, പ്രശസ്തിയുടെ നെറുകയിൽ എത്തിയിട്ടും മറ്റുള്ളവരുടെ സിനിമ നിർമിക്കാൻ മുന്നിട്ടിറങ്ങുക തുടങ്ങിയ കാര്യങ്ങളൊക്കെ ചെയ്​തിരുന്ന തമ്പി പലപ്പോഴും മറ്റുള്ള സംവിധായകരിൽനിന്ന്​ വ്യത്യസ്തനായിരുന്നു. ജൂലിയ പ്രൊഡക്​ഷൻസ് എന്നൊരു പുതിയ കമ്പനി തുടങ്ങി തൊണ്ണൂറുകളുടെ അവസാനത്തിൽ ആ ബാനറിൽ നിർമിച്ച സിനിമകളായിരുന്നു ഹരിദാസി​​​െൻറ പഞ്ചലോഹം, ഷാജൂൺ കാര്യാലി​​​െൻറ തച്ചിലേടത്ത് ചുണ്ടൻ എന്നിവ.

സംഗീതത്തെ ഏറെ സ്‌നേഹിച്ചു അദ്ദേഹം. കേരളക്കര ഏറ്റുപാടിയ അനേകം ഗാനങ്ങൾ അങ്ങനെ സ്വന്തം സിനിമകളിലൂടെ അവതരിപ്പിച്ചു. എസ്.പി. വെങ്കിടേഷ് എന്ന 1990കളിലെ മുൻനിര സംഗീതസംവിധായകനെ ഒട്ടേറെ ഉപയോഗപ്പെടുത്തി തമ്പി കണ്ണന്താനം. എഴുപതുകളുടെ അവസാനത്തിൽ പുറത്തിറങ്ങിയ ‘ഇതാ ഒരു തീരം’ എന്ന പി.ജി. വിശ്വംഭരൻ സിനിമയിലെ യേശുദാസി​​​െൻറ നിത്യഹരിത ഗാനമായ ‘അക്കരെയിക്കരെ നിന്നാലെങ്ങനെ ആശ തീരും...’ എന്നു തുടങ്ങുന്ന യൂസഫലി കേച്ചേരി-കെ.ജെ. ജോയ് കൂട്ടുകെട്ടിൽ പിറന്ന ഗാനരംഗത്ത് വള്ളക്കാരനായി അഭിനയിക്കുന്നത് അദ്ദേഹമാണ്​.

Thampi-Kannanthanam
തമ്പി കണ്ണന്താനം കുടുംബത്തോടൊപ്പം


‘മദ്രാസിലെ മോൻ’ എന്ന പടത്തിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിദ്ദീഖ് എന്ന നടനെ ‘ആ നേരം അൽപദൂര’ത്തിലൂടെ മലയാള സിനിമക്ക് പരിചയപ്പെടുത്തിയ കണ്ണന്താനം ‘ജന്മാന്തര’ത്തിലൂടെ ഏറെ തിളക്കമുള്ള വേഷം സമ്മാനിച്ച് മുൻനിരയിലെത്തിച്ചു. ഗാനരചയിതാവും തിരക്കഥാകൃത്തുമായി മലയാള സിനിമയുടെ സുവർണകാലത്ത് നിറഞ്ഞുനിന്ന പാപ്പനംകോട് ലക്ഷ്മണനെ ദീർഘകാലം സംരക്ഷിച്ചിരുന്നു അദ്ദേഹം. ചലച്ചിത്ര ലോകത്തിന്​ ഒരു ബഹുമുഖ പ്രതിഭയെയാണ്​ നഷ്​ടമായിരിക്കുന്നത്​.

തയാറാക്കിയത്​: മുഹമ്മദ്‌ ഷെരീഫ് കാപ്പ്‌

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:film directormalayalam newsmovies newsthampi kannanthanam
News Summary - Film Director Thampi Kannanthanam -Movies News
Next Story