തെരഞ്ഞെടുപ്പ് നിരയിൽ താരനിര; കമൽഹാസൻ മുതൽ സുമലത വരെ
text_fieldsവെള്ളിത്തിരയിലെ താരങ്ങളെ ഇറക്കി സീറ്റ് പിടിക്കാൻ വിവിധ പാർട്ടികൾ അരയും തലയും മു റുക്കി രംഗത്ത് ഇതോടെ തെരെഞ്ഞടുപ്പു പ്രചാരണ രംഗം ഗ്ലാമറിെൻറ പോരാട്ടവേദി കൂടിയാവ ുന്നു. സ്ഥാനാർഥി പട്ടിക സമർപ്പണം തുടങ്ങിയിട്ടില്ലെങ്കിലും ഒേട്ടറെ സിനിമാ താരങ്ങ ൾ ഇതിനകം തന്നെ മത്സരക്കുപ്പായം അണിഞ്ഞു കഴിഞ്ഞു. തെന്നിന്ത്യയിൽനിന്ന് ഉലകനായകൻ ക മൽഹാസൻ സ്വന്തം പാർട്ടി സ്ഥാനാർഥിയാകും. നെപ്പോളിയൻ, വിജയശാന്തി, സുമലത എന്നിവരും കേരളത് തിൽ ഇന്നസെൻറും മത്സരത്തിനൊരുങ്ങിക്കഴിഞ്ഞു.
ബോളിവുഡിലെ തിളക്കമുള്ള താരങ്ങളായിരുന്ന ശത്രുഘ്നൻ സിൻഹ, മുൺമൂൺ സെൻ എന്നിവരും രംഗത്തുണ്ടാകും. ഏറ്റവും കൂടുതൽ സിനിമാ താരങ്ങളെ അണിനിരത്തിയിരിക്കുന്നത് ബംഗാളിൽ മമത ബാനർജിയുടെ പാർട്ടിയായ തൃണമൂൽ കോൺഗ്രസ് ആണ്. അഞ്ചുപേരുണ്ട് അവരുടെ പട്ടികയിൽ. ഇതിൽ നാലും വനിതകൾ. പ്രശസ്ത ബംഗാളി സംവിധായകൻ രാജ് ചക്രവർത്തിയുടെ ‘ശത്രു’ എന്ന സിനിമയിലൂടെ രംഗത്തെത്തിയ നടിയും മോഡലുമായ നുസ്റത്ത് ജഹാനാണ് ഇതിൽ ഏറെ ശ്രദ്ധാകേന്ദ്രം. ബസിർഹാത്ത് മണ്ഡലത്തിൽനിന്നാണ് അവർ മത്സരിക്കുന്നത്. ഭവാനിപുർ കോളജിൽനിന്നും ബി.കോം പാസായ നുസ്റത്തിെൻറ കന്നിയങ്കമാണിത്.
മുൻകാല നടനും കൃഷ്ണനഗർ സിറ്റിങ് എം.പിയുമായ തപസ് പാൽ ഇത്തവണ അനാരോഗ്യം കാരണം മത്സരരംഗത്തുനിന്ന് പിൻമാറി. 2008 മുതൽ സിനിമയിൽ സജീവമായ മിമി ചക്രവർത്തിയാണ് തൃണമൂലിനു വേണ്ടി ജാദവ്പുർ മണ്ഡലത്തിൽ മത്സരിക്കുന്നത്. അരുണാചൽപ്രദേശിൽ ചെറുപ്പകാലം ചെലവഴിച്ച അവർ കൊൽക്കത്ത അശുതോഷ് കോളജിൽനിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദംനേടി. ആദ്യമായാണ് തെരഞ്ഞെടുപ്പിൽ ഒരു കൈ നോക്കുന്നത്.
സംവിധായികയും നടിയും 2009 മുതൽ ബീർഭൂം മണ്ഡലത്തിൽനിന്ന് തുടർച്ചയായി രണ്ടുവട്ടം ജയിക്കുകയും ചെയ്ത ശതാബ്ദി റോയ് ഇത്തവണയും അതേ മണ്ഡലത്തിൽ ജനവിധി തേടും.
ബങ്കുര മണ്ഡലത്തിലെ സിറ്റിങ് എം.പിയും ബംഗാളി, തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക് സിനിമകളിൽ സജീവവുമായിരുന്ന പ്രമുഖ നടി മുൺമൂൺ സെന്നാണ് ബംഗാളിലെ മറ്റൊരു ശ്രദ്ധേയ താരം. 2014ൽ പാർട്ടിയിൽ ചേർന്ന സെൻ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയത് പ്രമുഖ സി.പി.എം നേതാവും ഒമ്പത് തവണ എം.പിയുമായ ബസുദേവ് ആചാര്യയെയാണ്. ഇത്തവണ അസൻസോൾ മണ്ഡലത്തിലേക്ക് മാറിയ അവർ കേന്ദ്രമന്ത്രിയും പ്രമുഖ പിന്നണി ഗായകനുമായ ബി.ജെ.പി നേതാവ് ബാബുൽ സുപ്രിയോയെയാണ് നേരിടുന്നത്.
ഖട്ടാൽ മണ്ഡലത്തിലെ സിറ്റിങ് എം.പിയും ബംഗാളി സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനും ഗായകനും നിർമാതാവുമായ ദേവ് എന്ന ദീപക് അധികാരിയാണ് മമതയുടെ മറ്റൊരു തുറുപ്പുചീട്ട്. 2014ൽ സി.പി.െഎയുടെ പ്രമുഖ നേതാവ് സന്തോഷ് റാണയെ രണ്ട് ലക്ഷത്തിൽപരം വോട്ടുകൾക്ക് തോൽപിച്ചാണ് ദീപക് ആദ്യമായി ലോക്സഭയിലെത്തിയത്.
ബി.ജെ.പിയുമായി ഇടഞ്ഞുനിൽക്കുന്ന പട്ന സാഹിബ് സിറ്റിങ് എം.പിയും പ്രമുഖ ബോളിവുഡ് നടനുമായ ശത്രുഘ്നൻ സിൻഹ അതേ മണ്ഡലത്തിൽ നിന്നുതെന്ന മത്സരിക്കും. ഇൗയിടെ ആർ.ജെ.ഡി നേതൃത്വവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രമുഖ തെന്നിന്ത്യൻ നടിയും ദേശീയ പുരസ്കാര ജേതാവുമായ വിജയശാന്തിയും തെലങ്കാനയിൽനിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാൻ സാധ്യത കൂടുതലാണ്. 2009ൽ അവർ ടി.ആർ.എസ് ടിക്കറ്റിൽ മത്സരിച്ച് ലോക്സഭയിലെത്തിയിരുന്നു. 2014ലാണ് അവർ കോൺഗ്രസിലെത്തിയത്.
കേന്ദ്രമന്ത്രിയും പ്രശസ്ത ഹിന്ദി സീരിയൽ നടിയുമായിരുന്ന സ്മൃതി ഇറാനിയാണ് മത്സരിക്കാൻ സാധ്യതയുള്ള മറ്റൊരു താരം. കർണാടകയിൽ നടി സുമലത മാണ്ഡ്യയിലാണ് മത്സരത്തിനൊരുങ്ങുന്നത്. എന്നാൽ, മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകൻ നിഖിലും അതേ മണ്ഡലത്തിൽ മത്സരിച്ചേക്കും. തമിഴ്നാട്ടിൽ കമൽഹാസൻ സ്വന്തം പാർട്ടിയായ മക്കൾ നീതി മയ്യം സ്ഥാനാർഥിയാകുേമ്പാൾ ബി.ജെ.പി സ്നാർഥിയായി നടൻ നെപ്പോളിയനും രംഗത്തുണ്ട്.
ചാലക്കുടി മണ്ഡലത്തിൽനിന്നാണ് രണ്ടാം വട്ടവും നടൻ ഇന്നസെൻറ് മത്സരത്തിനിറങ്ങുന്നത്. ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷനും മുൻകാല ബോളിവുഡ് നടനുമായ രാജ് ബബ്ബാർ മുറാദാബാദിൽനിന്നാണ് ജനവിധി തേടുന്നത്. നടൻ സണ്ണി ഡിയോളിനെ അമൃത്സറിൽ സ്ഥാനാർഥിയാക്കാൻ ബി.ജെ.പി ശ്രമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.