ജി.ക്യു മാഗസിെൻറ ജനസ്വാധീനമുള്ള യുവത്വങ്ങളായി പാർവതിയും നയൻതാരയും
text_fieldsഇൗ വർഷത്തെ ജി.ക്യു മാഗസിെൻറ ജനസ്വാധീനമുള്ള യുവത്വങ്ങളിൽ തെന്നിന്ത്യൻ മുൻനിര നായികമാരായ നയൻതാരയും പാർവതിയും. ജി.ക്യു മാഗസിൻ എല്ലാ വർഷവും പുറത്തുവിടുന്ന അമ്പത് പേരുടെ പട്ടികയിലാണ് ഇരുവരും ഇടംപിടിച്ചത്. രജനീകാന്തിനെ വെച്ച് രണ്ട് സിനിമകൾ ചെയ്ത തമിഴ് സംവിധായകൻ പാ രഞ്ജിത്തും മാധ്യമപ്രവർത്തക സന്ധ്യാ മേനോൻ എന്നിവരും പട്ടികയിൽ ഉണ്ട്.
നടിയെ ആക്രമിച്ച സംഭവമുൾപ്പെടെ സിനിമയിൽ സമീപ കാലത്ത് വൻ വിവാദങ്ങൾക്ക് വഴിവെച്ച മീടൂ കാംപയിനുകളിലും മറ്റും മികച്ച നിലപാടുകളുമായി ഉറച്ചുനിന്ന ഡബ്ല്യൂ.സി.സി എന്ന വനിതകളുടെ കൂട്ടായ്മയുടെ അമരത്തുള്ള പാർവതിയുടെ കരുത്തുറ്റ പ്രവർത്തനം പരിഗണിച്ചാണ് ജി.ക്യൂ മാഗസിൻ പുരസ്കാരം.
തെന്നിന്ത്യയിലെ ഏറ്റവും വിലയേറിയ നായികയും ലേഡി സൂപ്പർസ്റ്റാറുമായ നയൻതാര ഏറ്റവും സമ്പന്ന താരങ്ങളുൾപ്പെട്ട ഫോർബ്സ് ലിസ്റ്റിന് പുറമേയാണ് ജി.ക്യൂവിെൻറ പട്ടികയിലും ഇടംപിടിച്ചത്. നിലവിൽ പല മുൻനിര നായകരോട് കിടിപിടിക്കുന്ന രീതിയിൽ പ്രതിഫലം കൈപ്പറ്റുന്ന നയൻ, സമീപകാലത്ത് കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ചിത്രങ്ങളെല്ലാം വൻ വിജയങ്ങളുമായിരുന്നു.
മീടൂ മൂവ്മെൻറുമായി ബന്ധപ്പെട്ടാണ് മാധ്യമപ്രവർത്തകയായ സന്ധ്യാ മേനോന് പുരസ്കാരം ലഭിച്ചത്. പല മേഖലകളിലുമായി സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ഇവർ ഉയർത്തിക്കൊണ്ടുവന്നിരുന്നു.
തെൻറ സിനിമകളിലൂടെ ജാതി രാഷ്ട്രിയത്തെ കുറിച്ച് ശക്തമായ തുറന്നു പറച്ചിലുകള്‍ നടത്തിയ പാ രഞ്ജിത് രജനീകാന്തിനെ വെച്ച് ഇതേ പ്രമേയത്തതിൽ സിനിമകൾ ഒരുക്കിയതും ശ്രദ്ധേയമായിരുന്നു. ജാതി രാഷ്ട്രീയം ഏറ്റവും മനോഹരമായി അവതരിപ്പിച്ച സൂപ്പർഹിറ്റ് ചിത്രം പരിയെറും പെരുമാൾ നിർമിച്ചതും രഞ്ജിത്തായിരുന്നു.
40 വയസിന് താഴെയുള്ള കായികം, വിനോദം, വ്യവസായം എന്നീ മേഖലകളിൽ നിന്നുള്ളവരിൽ നിന്നാണ് പട്ടിക തയാറാക്കുന്നത്. മുൻ വർഷങ്ങളിൽ മലയാളത്തിൽ നിന്ന് യുവ സൂപ്പർതാരം ദുൽഖർ സൽമാനും ജി.ക്യൂ പുരസ്കാരം ലഭിച്ചിരുന്നു. തപസി പന്നു, മിതാലി പാൽകർ, ആയുഷ്മാൻ ഖുറാന എന്നിവരാണ് ഇത്തവണ പട്ടികയിൽ ഇടംപിടിച്ച ശ്രദ്ധേയർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.