കടന്നുവരൂൂ... കടന്നു വരൂൂ.... ലോക്ഡൗണിൽ വിശപ്പകറ്റാൻ പച്ചക്കറി വിറ്റ് ഇൗ നടൻ
text_fieldsപുനെ: കഴിഞ്ഞ മാർച്ചിൽ പുനെയിലേക്ക് തെൻറ കരിയറിലെ ഏറ്റവും വലിയ സിനിമയുടെ ഷൂട്ടിങ്ങിനായി പോയതായിരുന്നു റോഷൻ ഷിംഗെ എന്ന മറാത്തി നടൻ. ഒരാഴ്ച നീണ്ട വർക്ഷോപ്പിന് ശേഷം മാർച്ച് 19ന് ബിഗ് ബജറ്റ് സിനിമയായ രഘു 350യുടെ ചിത്രീകരണം തുടങ്ങാൻ ഒരുങ്ങുകയായിരുന്നു അണിയറപ്രവർത്തകർ. എന്നാൽ ചില കാരണങ്ങൾ കൊണ്ട് അത് മാർച്ച് 22നേക്ക് നീട്ടിവെക്കേണ്ടി വന്നു. അവിടെയും നിന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യമെമ്പാടും 21 ദിവസത്തേക്ക് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞു.
ലോക്ഡൗൺ അവസാനിച്ചാൽ ഷൂട്ടിങ് പുനരാരംഭിക്കാം എന്ന് കരുതി പുനെയിൽ തങ്ങിയെങ്കിലും അനിശ്ചിതമായി നീളാൻ തുടങ്ങിയതോടെ അവിടെ ഭർത്താവിനൊപ്പം താമസിക്കുന്ന സഹോദരിയുടെ സഹായം തേടി. കയ്യിലുണ്ടായിരുന്ന സേവിങ്സ് കാലിയാവാൻ കൂടുതൽ നാൾ വേണ്ടി വന്നില്ല. സഹോദരീ ഭർത്താവിനും ജോലി നഷ്ടമായി. വരുമാനം ഇല്ലാതെ എത്ര നാളെന്ന ചിന്തയിൽ ഒരിക്കൽ റോഷൻ ഷിംഗെക്ക് ഒരു ഉപായം തോന്നി. സുഹൃത്തിെൻറ കയ്യിൽ നിന്നും കുറച്ച് പണം കടംവാങ്ങി അദ്ദേഹം തെരുവിൽ പച്ചക്കറി വിൽപ്പന തുടങ്ങി.
അഭിനയത്തിൽ സ്വന്തം നാട്ടുകാരെ കയ്യിലെടുത്ത റോഷൻ ഒടുവിൽ പച്ചക്കറി വിൽപ്പനയിലും അതാവർത്തിക്കുന്നതാണ് എല്ലാവരും കണ്ടത്. പച്ചക്കറികൾ കയ്യിലെടുത്ത് ആളുകളെ ആകർഷിക്കാൻ നടനായ റോഷൻ ഉള്ളിലുള്ള എല്ലാ കഴിവുകളും പുറത്തെടുക്കുന്ന കാഴ്ചയായിരുന്നു. ആളുകൾ ഒാടിയടുത്ത് സാധനങ്ങൾ വാങ്ങുന്ന അവസ്ഥയിലേക്ക് വരെ എത്തി.
'ഇൗ ലോക്ഡൗൺ എന്നെയോ എെൻറ കഴിവിനെയോ ബാധിക്കാൻ ഞാൻ അനുവദിച്ചില്ല. പണത്തിൻറെ ആവശ്യം എന്നെ ഇതൊക്കെ ചെയ്യാൻ പ്രേരിപ്പിച്ചു. അഭിനയിക്കാനുള്ള കഴിവ് വർധിപ്പിക്കാൻ നഗരത്തിൽ പച്ചക്കറി വിൽക്കാൻ ഞാൻ തയാറാവുകയായിരുന്നു. പച്ചക്കറി മാർക്കറ്റുകളിൽ ആളുകൾ തടിച്ചുകൂടി സാധനങ്ങൾ വാങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇൗ കോവിഡ് കാലത്ത് അത് അപകടമാണെന്നതിനാൽ ഞാൻ വീടുകളിൽ പോയി അവരുടെ മതിലിന് വെളിയിൽ നിന്ന് സാധനങ്ങൾ വിൽക്കുകയാണ്.
എന്നാൽ, ലൈസൻസ് ഇല്ലാതെ നഗരത്തിൽ പച്ചക്കറി വിറ്റതിന് അധികൃതർ ഒരിക്കൽ നടനെ പിടികൂടുകയും ചെയ്തു. തൊണ്ടിമുതലായ പച്ചക്കറി വണ്ടി അവർ കൊണ്ടുപോവാൻ ഒരുങ്ങവേ അതിലുണ്ടായിരുന്ന പച്ചക്കറി മുഴുവൻ പ്രദേശത്തുള്ള എല്ലാവർക്കും നടൻ സൗജന്യമായി നൽകി. കഷ്ടപ്പെട്ട പണം കൊണ്ട് വാങ്ങിയ പച്ചക്കറി ആർക്കുമില്ലാതെ നശിച്ചുപോവാതിരിക്കാനാണ് താൻ അത് ചെയ്തതെന്ന് റോഷൻ ഷിംഗെ പറഞ്ഞു.
'ഏറ്റവും ചെറിയ വിലക്കാണ് താരം പച്ചക്കറി വിൽക്കുന്നത്. വിശപ്പകറ്റാനായി പണം സമ്പാദിക്കാനും എെൻറ കഴിവുകൊണ്ട് ആളുകളുടെ ചുണ്ടിൽ ചിരി വിടർത്താനും കഴിയും എന്നുള്ളത് കൊണ്ടാണ് ഇൗ ജോലി ഞാൻ തെരഞ്ഞെടുത്തത്. ഇതിൽ നാണിക്കാനായി ഒന്നുമില്ല'. അദ്ദേഹം കൂട്ടിച്ചേർത്തു.
റോഷൻ ഷിംഗെയുടെ പിതാവ് മുംബൈയിൽ സെക്യൂരിറ്റി ഗാർഡായി ജോലി നോക്കുകയാണ്. തെൻറ സ്വപ്ന സിനിമ പൂർത്തിയാക്കാൻ കഴിയും എന്ന പ്രതീക്ഷയിൽ ജീവിതം ഇപ്പോൾ നൽകുന്ന ചെറിയ വിജയങ്ങളെ ആഘോഷിക്കുകയാണ് റോഷൻ ഷിംഗെ എന്ന വലിയ നടൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.