ലോകകപ്പിൽ ഗോളടിച്ച് മിസ്റ്റർ പോഞ്ഞിക്കര; കാണികളുടെ ഇടയിൽ കുമ്മനം; വൈറലായി ട്രോൾ വിഡിയോ
text_fieldsഇന്ത്യക്ക് ഫുട്ബാൾ ലോകകപ്പ് കിട്ടിയാലോ...? അതും മലയാള സിനിമയിലെ ഹാസ്യതാരങ്ങൾ കളിക്കാനിറങ്ങിയാൽ എങ്ങനെയ ിരിക്കും...? ലോക്ഡൗണിൽ ട്രോളൻമാർ രണ്ടും കൽപ്പിച്ച് ഇറങ്ങിയിരിക്കുകയാണ്. മലയാള സിനിമയിൽ പ്രേക്ഷകരെ പൊട്ട ിച്ചിരിപ്പിച്ച പല താരങ്ങളെയും ട്രോളിലൂടെ വീണ്ടും തിരിച്ചു കൊണ്ടുവരികയാണ് അവർ.
സുരാജിെൻറ ദശമൂലം ദാമുവും ഹരിശ്രീ അശോകെൻറ രമണനും സലിം കുമാറിെൻറ സാക്ഷാൽ മണവാളനും ട്രോളൻമാർക്കിടയിൽ വലിയ ഒാളം ഉണ്ടാക്കിയ ഹാസ്യ കഥാപാത്രങ്ങളാണ്. അവരെയെല്ലാം കോർത്തിണക്കി ഒരു ലോകകപ്പ് ടീമിനെയാണ് ട്രോളനായ ശ്രീരാജ് ക്വിപിസ്കോ ഉണ്ടാക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് അദ്ദേഹത്തിെൻറ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിലാണ് പുതിയ ട്രോൾ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലാണ് മത്സരം. ദശമൂലം ദാമുവും ഇന്നസെൻറിെൻറ മിസ്റ്റർ പോഞ്ഞിക്കരയുമൊക്കെ ഇന്ത്യക്ക് വേണ്ടി ഗോളടിക്കുന്നുണ്ട്. ജഗതീ ശ്രീകുമാർ ഒളിമ്പ്യൻ അന്തോണി ആദത്തിൽ ഗംഭീരമാക്കിയ വി ഫോർ വിക്ടറി അഥവാ വേട്ടാളി ആണ് ഇന്ത്യയുടെ കോച്ച്. കാണികളുടെ ഇടയിൽ ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനും വരുന്നുണ്ട്. ഒടുവിൽ ഇന്ത്യ ഇംഗ്ലണ്ടിനെ തകർത്ത് കപ്പടിക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.