ഈ ഹ്രസ്വചിത്രം തീർച്ചയായും കൈയ്യടി അർഹിക്കുന്നു
text_fieldsലോകം ഉറങ്ങി കിടക്കുമ്പോൾ അതിരാവിലെ എഴുന്നേറ്റ് സൂര്യോദയം കാത്തിരുന്ന് കാണുന്ന അനുഭൂതിയാണ് 'ഇനു' എന്ന ഹ്രസ്വചിത്രം നൽകിയത്. ഒരു വാക്കു പോലും മിണ്ടാതെ ഒരായുസിന്‍റെ ലോകം തുറന്നു കാട്ടിയ അമീർ പള്ളിക്കലിന്‍റെ സംവിധാന മികവ് എടുത്ത് പറയേണ്ടതുണ്ട്. ഓട്ടിസം രോഗിക്ക് എന്താണ് വേണ്ടത് എന്നാണ് ചിത്രം പറഞ്ഞുതരുന്നത്.
ഒരു മുഴുനീള സിനിമയുടെ ക്വാളിറ്റി ഇനുവിനു ലഭിക്കുന്നത് അതിന്‍റെ ലൈറ്റിങ്ങിലും ക്യാമറയിലും ബാക്ക്‌ഗ്രൗണ്ട് സ്കൊറിലും മ്യൂസിക്കിലും ഉയർത്തിപ്പിടിച്ച വിട്ടുവീഴ്ചയില്ലായ്മയാണ്. ഡയലോഗുകൾ ഇല്ലാത്ത "ഹൈലി ഇമോഷണൽ " ആയ ഒരു സബ്ജക്റ്റിൽ ക്ലോസ് അപ്പ് ഷോട്ടുകൾക്ക് വലിയ പ്രധാന്യം ഉണ്ട്. ഇനുവിൽ അത്തരം ഷോട്ടുകളിലൂടെ ഇമോഷണുകളെ ഒപ്പിയെടുക്കാൻ ക്യാമറമാൻ സജാദിന് കഴിഞ്ഞിട്ടുണ്ട്.
സിനിമയിൽ അമ്മയും മകനും ഇനു എന്ന പട്ടിയും ജീവിച്ചു കാണിച്ചു എന്ന് പറയുന്നതാണ് ശരി. ക്യാരകറ്റർ പോസ്റ്ററുകളിലൂടെ സ്വന്തം അമ്മയും മകനും അവരുടെ തന്നെ വളർത്തു നായയുമാണു ഇനുവിൽ വേഷമിട്ടതെന്ന് അറിഞ്ഞു. അമ്മയ്ക്കും മകനും ബിഗ് സ്ക്രീനിലും അനായസം താരങ്ങളാകുന്നതേ ഉള്ളൂ എന്ന് ഈ കൊച്ചു ചിത്രം കണ്ടാൽ മനസ്സിലാക്കാം. പൈങ്കിളി പ്രണയ കഥയോ ക്യാമ്പസ് കഥകളോ തട്ടു പൊളിപ്പൻ ടിക് ടോക്ക് നിലവാര ഷോർട്ട് ഫിലിമുകളോ എടുക്കാതെ ഈ സമൂഹത്തിനാകെ ഉപകാരപ്പെടുന്ന ഒരു വിഷയം വളരെ ലളിതമായി പറഞ്ഞ സംവിധായകനെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു. Even Animals can എന്ന വാക്ക് ഇനി മുതൽ മലയാളി ഓട്ടിസത്തിന്‍റെ കൂടെ ചേർത്ത് വായിക്കട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.