Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പകർന്നാട്ടത്തിന്‍റെ പരിപൂർണത
cancel

അറുപതാമത് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച ചിത്രത്തിനുള്ള പുരസ്​കാരം ലഭിച്ച ‘പാൻ സിങ് ടൊമാറി’നെയും അതിലെ നായ കവേഷത്തിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ഇർഫാൻ ഖാനെയും അംഗീകാരത്തിന് അർഹമാക്കിയ ഘ ടകങ്ങൾ വിശകലനം ചെയ്യുകയാണിവിടെ.

‘‘എങ്ങനെയാണ് താങ്കളൊരു കൊള്ളക്കാരനായത്?’’
‘‘ഞങ്ങ ളുടെ നാട്ടില് കൊള്ളക്കാരില്ല, വിമതരേയുള്ളൂ. കൊള്ളക്കാരൊക്കെ പാർലമ​​െൻറിലാണ്...’’
‘പാൻ സിങ് ടൊമാർ’ എന്ന സിനിമയിലെ ആദ്യ സംഭാഷണങ്ങളിലൊന്നാണിത്. ഈ സിനിമ പ്രകടമായി രാഷ്ട്രീയം പറയുന്നില്ല. പക്ഷേ, പറയാതെ പറയുന്ന രാഷ്ട് രീയം ഈ സംഭാഷണത്തിലേതുതന്നെയാണ്.


‘ജിസ്​ ദേശ് മേം ഗംഗാ ബഹ്തിഹെ’ മുതൽ ‘ഷോലെ’വരെയുള്ള ചമ്പലില െയും രാംഗഢിലെയും കൊള്ളക്കാരുടെ കഥപറഞ്ഞ സിനിമകളുടെ അപനിർമാണമാണ് ‘പാൻ സിങ് ടൊമാർ’. കഥപറച്ചിലിന്‍റെ രാഷ്ട്രീ യബോധംകൊണ്ട് ‘ബാൻഡിറ്റ് ക്യൂനി’നെയും സമാനമായ പ്രമേയം കൈകാര്യം ചെയ്ത ‘ചക് ദേ ഇന്ത്യ’യെയും പിന്നിലാക്കുന്നു ണ്ട് ‘പാൻ സിങ് ടൊമാർ’. നായകനെ ചുറ്റിപ്പറ്റി ഒരു പരിവേഷമില്ല ‘പാൻ സിങ് ടൊമാറി’ൽ. ആ നിലക്ക് ഒരു ബോളിവുഡ് മസാല ക്കുള്ള മരുന്നുമല്ല ഈ ഇതിവൃത്തം.

ദരിദ്രനാണ്. അതുകൊണ്ടാണ് പട്ടാളത്തിൽ ചേർന്നത്. വയറുനിറയെ ഭക്ഷണം കഴിക്കണം. അതിന് സാധാരണ പട ്ടാളക്കാരനായാൽ പോരാ. അവിടെ റേഷനാണ്. പട്ടാളത്തിലെ കായികവിഭാഗത്തിൽ ഉൾപ്പെടണം. എന്നാൽ, വയറുനിറയെ കഴിക്കാം...അതിന ാണ് അയാൾ ഓടാൻ തുടങ്ങുന്നത്. ഓടിത്തുടങ്ങിയത് 5000 മീറ്റർ. അതിൽ പാൻ സിങ് ജയിച്ചാൽ കോച്ചിന്‍റെ വീട്ടിൽ പുകിലാകും. കേ ാച്ചിന്‍റെ മകളോട് ഭർത്താവ് പിണങ്ങും. കാരണം, പാൻ സിങ് ജയിച്ചാൽ തോൽക്കുന്നത് മകളുടെ ഭർത്താവിന്‍റെ അളിയനാണ്. എ ന്നാൽ, ഇനം മാറ്റാം. സ്​റ്റീപ്പ്ൾ ചെയ്സ്​. ഓടിക്കഴിയുമ്പോൾ മറ്റ് അത്​ലറ്റുകൾ കിതച്ച് വീഴും. എന്നാൽ, ഫിനിഷിങ് പേ ായൻറിലെത്തിയാൽ പാൻസിങ്ങിന് കിതപ്പില്ല. കിതപ്പ് മാറ്റാൻ ട്രാക്കിൽ കിടപ്പുമില്ല. അവിടെ അത്​ലറ്റുകൾക്കായി സൂക് ഷിച്ച പഴക്കുല കൈക്കലാക്കുന്നതിലാണ് അയാളുടെ ശ്രദ്ധ. നായകനെ അങ്ങനെ പരിഹസിക്കുകയും പട്ടാളം മുതൽ സ്​പോട്സ്​ അതേ ാറിറ്റിവരെയുള്ള സ്​ഥാപനങ്ങളെ കറുത്ത ഹാസ്യത്തിന് വിധേയമാക്കുകയും ചെയ്യുന്നു സംവിധായകൻ തിഗ്മാൻഷു ധൂലിയ. വെടി വെപ്പിലെ മികവുകണ്ട് അഭിനന്ദിക്കുന്ന മേലുദ്യോഗസ്​ഥനോട് പാൻസിങ് വെളിപ്പെടുത്തുന്നു:

ചമ്പലിൽ എല്ലാവരും ഇങ്ങനെയാണ്. അപ്പോൾ കൊള്ളക്കാരനാണോ? പൊലീസ്​ കേസില് കുടുങ്ങിയിട്ടുണ്ടോ എന്നായി ഓഫിസർ. എന്നെയോ? എ​​െൻറ അമ് മാവനെപോലും പിടികൂടാൻ പൊലീസിനായിട്ടില്ല എന്ന് പാൻസിങ്ങിന്‍റെ മറുപടി. അമ്മാവൻ പൊലീസ്​ പിടികൊടുക്കാൻ നിന് നുകൊടുക്കില്ല. ഓടി രക്ഷപ്പെടാറാണ് പതിവ്...

ആദ്യ പകുതിയിലെ ഈ ഫലിതാന്തരീക്ഷത്തിൽനിന്ന് അനായാസമായാണ് കൊള്ള ക്കാരനിലേക്കുള്ള പാൻസിങ്ങിന്‍റെയും ഇർഫാൻ ഖാന്‍റെയൂം രണ്ടാം പകുതിയിലെ പരകായപ്രവേശം.

ബയോപിക്/ജീവചരിത്രഗണത്തിൽ പെടുത്താവുന്ന സിനിമകൾ ഇരു നൂറിലധികമെങ്കിലും ബോളിവുഡിലുണ്ടായിട്ടുണ്ട്. ഭഗത് സിങ്ങും ഗാന്ധിയും സർദാർ പട്ടേലുമൊക്കെയായി പല പല വീരനായക രുടെ കഥകൾ. പക്ഷേ, അവരുടെ ജീവിതത്തെ ചൂഴ്ന്നുനിന്ന പരിവേഷങ്ങളെയാണ് മിക്ക സംവിധായകരും പിന്തുടർന്നത്. അഞ്ചുതവണ ദ േശീയ ചാമ്പ്യനായിരുന്നിട്ടും പാൻസിങ് ടൊമാറിന്‍റെ ജീവിതം നമ്മുടെ കായികചരിത്രത്തിൽ വാഴ്ത്തപ്പെട്ടിട്ടില്ല. ഗ ്രാമീണൻ, പിന്നീട് പട്ടാളക്കാരൻ, ലോകമറിയുന്ന അത്​ലറ്റ്. തുടർന്ന്, ചമ്പലിലെ നാടു വിറപ്പിച്ച കവർച്ചക്കാരനും കൊലയാളിയും. നാടകീയതക്ക് മറ്റെവിടെയും തിരയേണ്ടതില്ല. ഈ കഥക്കകത്ത് നിലവിളിയും കരച്ചിലും ഏറെ ആകാമായിരുന്നു. പക്ഷേ, അതിനാടകീയത പാൻസിങ്ങിന്‍റെ നിയന്ത്രിതമായ വികാരപ്രകടനത്തിനകത്ത് ഒതുക്കുന്നു ധൂലിയ.

ആത്യന്തികമായി വ്യവസ്​ഥയോട് കലഹിച്ച് വിമതനും അക്രമിയുമായി മാറുന്ന ഒരാളുടെ കഥയാണ് ‘പാൻ സിങ് തൊമാർ’. കലഹിക്കാറുള്ള അയാൾക്ക് കാരണങ്ങളുണ്ട്. രാജ്യത്തിന്‍റെ മുൻനിര അത്​ലറ്റ് നീതിക്കായി പൊലീസ്​ സ്​റ്റേഷനിൽ പോകുമ്പോൾ തെളിവിനായി വിക്ടറി സ്​റ്റാൻഡിലെയും വിദേശരാജ്യങ്ങളിലെ മികച്ച നിമിഷങ്ങളുടെയും ഫോട്ടോകൾ കൊണ്ടുപോകുന്നുണ്ട്.

പക്ഷേ, പൊലീസുദ്യോഗസ്​ഥൻ സംസാരിക്കുന്നത് വിദേശത്തെ പെണ്ണുങ്ങളൊക്കെ ചെറിയ വസ്​ത്രങ്ങൾ ധരിക്കുന്നതിനെക്കുറിച്ചാണ്. ഇതുപോലുള്ള ചില ന്യായങ്ങളിലൂടെ പാൻ സിങ് എന്ന നിഷ്കളങ്കനായ ഗ്രാമീണന് നീതി നിഷേധിക്കപ്പെടുന്നു എന്ന് സമർഥിക്കാൻ സംവിധായകനാകുന്നുണ്ട്. പക്ഷേ, ഒരു പതിവ് പ്രതികാരകഥയുടെ ചേരുവതന്നെയാണ് ഒടുക്കം ഈ സിനിമയുടേതും. എന്നിട്ടും, തിരക്കഥയുടെ വാചാലതയില്ലായ്മയിലൂടെയും കണ്ണെടുക്കാതെ കണ്ടിരിക്കാവുന്ന ഒരു നായക കഥാപാത്രത്തെയും മുൻനിർത്തി ഒരു വ്യത്യസ്​തസിനിമയാക്കി ‘പാൻസിങ് ടൊമാറി’നെ മാറ്റിയിരിക്കുന്നു സംവിധായകൻ തിഗമാൻഷു ധൂലിയ. ഇത്രയും പറഞ്ഞത് ഒരു കാര്യം ഈന്നിപ്പറയാനാണ്. കാര്യത്തിലേക്ക് കടക്കാൻതന്നെ. ഇർഫാൻ ഖാനല്ലാതെ മറ്റൊരു നടനും ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിയുമായിരുന്നില്ല. അത്രകണ്ട് പകർന്നാടിയിരിക്കുന്നു ഈ നടൻ.

എന്തുകൊണ്ട് ഇർഫാൻ ഖാൻ?
ഹച്ച് എന്ന സെൽഫോൺ സർവിസിനെ വോഡാഫോൺ എന്ന ബഹുരാഷ്ട്രീയൻ വിഴുങ്ങും മുമ്പ് 2005 ഒക്ടോബറിൽ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട 45 സെക്കൻഡ് നീളമുള്ള ആ പരസ്യ ചിത്രം ഓർക്കുന്നുണ്ടോ? ഉണ്ടാകണം. ഫ്രാക്ഷൻ ഓഫ് സെക്കൻഡിൽ കുറഞ്ഞത് അഞ്ചു ദൃശ്യങ്ങളും 15 ബീറ്റും ചേർത്ത് േപ്രക്ഷകനെ എരിപൊരികൊള്ളിക്കുന്ന സാങ്കേതികവിദ്യയായി അപ്പോഴേക്കും പരസ്യചിത്രങ്ങൾ മാറിയിരുന്നു.

എന്നിട്ടും, ഒരു വെളിച്ചമില്ലാത്ത ഇടനാഴിയിലുടെ നടന്ന് ഛോട്ടാ റിചാർജിനെക്കുറിച്ച് പറഞ്ഞ ഇർഫാൻ ഖാന്‍റെ ചടുലത ഒരു സിനിമപോലെ നാം ആസ്വദിച്ചു. സാധാരണഗതിയിൽ ഒരു ടെലിവിഷൻപരസ്യത്തിന് 45 സെക്കൻഡ് എന്നത് ദീർഘമായ സമയമാണ്. പക്ഷേ, ഓരോ തവണ ഹച്ചി​​െൻറ പരസ്യം അവസാനിക്കുമ്പോഴും പെട്ടെന്ന് തീർന്നല്ലോ എന്നൊരു ഭാവം നമ്മുടെയൊക്കെ മുഖത്ത് ഉണ്ടായിരുന്നു. യുട്യൂബിൽ ഈ പരസ്യം കണ്ടത് 57,009 പേർ. സാധാരണ ടി.വിയിൽ പരസ്യം പ്രത്യക്ഷപ്പെടുമ്പോൾ മുഖം തിരിക്കുന്നവരാണ് നാം. പക്ഷേ, 57,000 പേർ ഇൻറർനെറ്റിൽ കയറി ഒരു പരസ്യം തിരഞ്ഞുപിടിച്ച് കണ്ടു...അതാണ് ഇർഫാൻ ഖാൻ മാജിക്.

2005നും മുമ്പേ ഇർഫാൻ ഖാൻ ഇവിടെയുണ്ടായിരുന്നു, ഇന്ത്യൻസിനിമയുടെ ആധുനിക മുഖം കാനിലെത്തിച്ച ‘സലാം ബോംബെ’ പുറത്തിറങ്ങിയതു മുതൽ. ഒരു പാൻസിങ് ടൊമാർ അക്കാലത്തേ ഇർഫാന്‍റെ ഉള്ളിലുണ്ടായിരുന്നു. ബിരുദത്തോടെ പഠിക്കാൻ മടുപ്പായിട്ടാണ് താൻ നാഷനൽ സ്​കൂൾ ഓഫ് ഡ്രാമയിൽ പോയത് എന്നായിരുന്നു ഇർഫാന്‍റെ വിശദീകരണം. പക്ഷേ, ‘സലാം ബോംബെ’ ഇർഫാന്‍റെ സിനിമയായിരുന്നില്ല. മുംബൈ തെരുവിലെ ചില കുട്ടികളുടെയും നാനാപടേക്കറുടെയും സിനിമയായി അത് മാറി. ഒരു കത്തെഴുത്തുകാര​​െൻറ വേഷമായിരുന്നു ഇർഫാന് അതിൽ. സിനിമ പുറത്തിറങ്ങിയപ്പോൾ ഇർഫാനെ കണ്ടത് രണ്ടോ മൂന്നോ സീനുകളിൽ മാത്രം. നാനാപടേക്കറുടെ കൂട്ടിക്കൊടുപ്പുകാരനായിരുന്നു ഈ സിനിമയിലെ താരം. യാദൃച്ഛികമായിരുന്നു ഇതെങ്കിലും ഏറക്കുറെ നാനാ പടേക്കറുടെ ശൈലിയാണ് പിൽക്കാലത്ത് ഇർഫാൻ പിന്തുടർന്നത് എന്നത് ശ്രദ്ധേയമാണ്.

Happy Birthday Irrfan Khan: Here's Why He is One of the Most ...

ഷാരുഖ് ഖാനെപോലെ ഇന്ത്യയിലെ ആദ്യകാല ടെലിവിഷന്‍റെ ഉൽപന്നമാണ് ഇർഫാൻ ഖാനും. ‘ഏക് ഡോക്ടർ കീ മൗത്’ പോലെ പ്രശംസിക്കപ്പെട്ട സീരിയലുകൾക്കൊപ്പം സോപ്പ് ഗണത്തിൽ പെട്ട ‘ബനേഗി അപ്നി ബാത്ത് ’വരെയുള്ള പരമ്പരകളായിരുന്നു ഇർഫാന്‍റെ കളരി. ‘നീം കാ പേഡും’ ‘ഹാകഷനും’ പോലുള്ള സീരിയലുകളിൽ ഗ്രാമീണ​​െൻറ ആകുലതകളായിരുന്നു ഇർഫാന്‍റെ മുഖത്തെങ്കിൽ ‘ചന്ദ്രകാന്ത’പോലുള്ള തകർത്തോടിയ സീരിയലുകളിൽ ഇർഫാൻ ഗൗരവക്കാരനും ആധികാരിക കഥാപാത്രവുമായി.

ടെലിവിഷനിൽ ഒതുങ്ങാൻ ഇർഫാന് താൽപര്യമില്ലായിരുന്നു. പക്ഷേ, സിനിമയുടെ പതിവുരീതികളും കാഴ്ചപ്പാടുമനുസരിച്ച് അതിനിണങ്ങിയ ഒന്നും ഇർഫാനിൽ ഇല്ലായിരുന്നു. തിഗ്മാൻഷു ധുലിയ എന്ന സ്​കൂൾ ഓഫ് ഡ്രാമ സുഹൃത്തിന്‍റെ കൈത്താങ്ങാണ് ഇർഫാനെ ‘ദ വാരിയർ’ എന്ന വഴിത്തിരിവായ സിനിമയിലെത്തിച്ചത്. ‘വാരിയറി’ലെ യോദ്ധാവിന്‍റെ കഥാപാത്രം ഇന്ത്യൻ ചരിത്രകഥകളുടെ മിത്തിക്കൽ പരിസരവുമായി ബന്ധിപ്പിച്ച് ആസിഫ് കപാഡിയ എന്ന സംവിധായകൻ യൂറോപ്പിലെത്തിച്ചപ്പോൾ ഇർഫാന്‍റെ ഭൂഖണ്ഡത്തിൽ പല നക്ഷത്രങ്ങൾ ഒന്നിച്ചുദിച്ചു. ലാക്ഫാദിയ എന്ന അശോകചക്രവർത്തിയുടെ പശ്ചാത്താപ കഥയുടെ മൂശയിൽ തീർത്ത ‘വാരിയറി’ലെ കഥാപാത്രം പിന്നാലെ ധൂലിയയുടെ ‘ഹാസിലി’ലെ രൺവിജയ് സിങ് എന്ന കഥാപാത്രവും തിരശ്ശീലയിലെത്തിയതോടെ ഇർഫാന്‍റെ ‘കൈയിലിരിപ്പ്’ ലോകത്തിന് ബോധ്യപ്പെട്ടു.

ഷേക്സ്​പിയറി​​െൻറ ‘മാക്ബത്തി’നു മുംബൈ അധോലോകവുമായി കൂട്ടിക്കെട്ടി വിശാൽ ഭരദ്വാജ് ഒരുക്കിയ ‘‘മക്ബൂലാ’ണ് ഇർഫാൻ ഖാന്‍റെ കരിയറിലെ ഉരകല്ലായി കരുതാവുന്ന ചിത്രം. ‘മക്ബൂലി’ലെ മിയാ മക്ബൂൽ ഇർഫാനെ ബോളിവുഡി​​െൻറയും ഒപ്പം ഹോളിവുഡി​​െൻറയും മുഖ്യധാരയിലെത്തിച്ചു. ഓം പുരിയും നസീറുദ്ദിൻഷായുംപോലുള്ള മഹാരഥന്മാർ മത്സരിച്ചഭിനയിച്ച സിനിമയായിട്ടുപോലും പങ്കജ് കപൂറി​​െൻറ അബ്ബാജിയുടെ വിധേയനായ മിയാ മക്ബൂൽ വേറിട്ടുനിന്നു. രണ്ടു സാഹചര്യങ്ങളിലാണ് മിയാമക്ബൂലിനെ സിനിമയിൽ പ്രതിഷ്ഠിക്കുന്നത്. യജമാന​​െൻറ കാമുകിയായ തബുവിന്‍റെ പ്രണയപ്പേച്ചിലിൽപെട്ട് ഇഴലുന്ന മക്ബൂൽ, അവളുടെ ഉപദേശം കേട്ട് യജമാനനെതിരെ തിരിയുന്ന മക്ബൂലിന്‍റെ പരിവർത്തനം.

അധോലോകനായകനാകുമ്പോൾ പൊടുന്നനെ ശരീരഭാഷയിൽ വരുത്തിയ മാറ്റമാണ് സിനിമയിൽ ഇർഫാനെ ശ്രദ്ധേയനാക്കിയത്. ഒരു ക്രിമിനൽ ആയിരിക്കുകയും അതേസമയം േപ്രക്ഷകന്‍റെ പ്രീതി പിടിച്ചുപറ്റുകയും ചെയ്യുക എന്ന ശ്രമകരമായ ദൗത്യമാണ് ഈ സിനിമയിൽ സംവിധായകൻ വിശാൽ ഭരദ്വാജ് ഇർഫാൻ ഖാനെ ഏൽപിച്ചത്.

മുഖ്യധാരാ സിനിമയിൽ ഷാരുഖും സഞ്ജയ് ദത്തും ഇത്തരം ചില കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നുവെങ്കിലും അവർക്കൊന്നും കാണിയെ സ്​പർശിക്കാനായിരുന്നില്ല. ‘പരിന്ദ’യിലും ‘അംഗാറി’ലും നാനാപടേക്കർ ചെയ്ത പ്രതിനായക കഥാപാത്രങ്ങളായിരിക്കാം ഒരുപക്ഷേ, ഇർഫാൻ ഖാന്‍റെ മോഡൽ. പക്ഷേ, ഈ സിനിമകളിലെ ദുർബലരായ നായകർ നാനാ പടേക്കറിന് പരവതാനി വിരിച്ച് താരമാകാൻ അവസരം ഒരുക്കിയപ്പോൾ, ഇർഫാൻ ഖാൻ തിളങ്ങിയത് പങ്കജ് കപൂറിനെയും ഓംപുരിയെയുംപോലുള്ള എക്കാലത്തെയും മികച്ച സ്വഭാവനടന്മാരോടൊപ്പമായിരുന്നു എന്നോർക്കുക.

When Irrfan wanted to be killed off - Rediff.com

മുഖ്യധാരാ സിനിമക്കകത്ത് സവിശേഷതകളില്ലാത്ത റോളുകളിൽ ഇർഫാൻ പ്രത്യക്ഷപ്പെടാറുണ്ട്. ‘സൺഡേ’ എന്ന തട്ടുപൊളിപ്പൻ സിനിമയിൽ ഇർഫാന്‍റെ കഥാപാത്രം പറയുന്നുണ്ട്: ‘‘അഭിനയിക്കാനറിയുന്നവർക്കൊന്നും ഇപ്പോൾ സിനിമയിൽ ചാൻസില്ല. ഒന്നുകിൽ പാടണം. അല്ലെങ്കിൽ ബോഡി ബിൽഡറാകണം. ഇനിയിപ്പോ ശരീരം നന്നാക്കാനൊന്നും വയ്യ. പാട്ടുപാടി പഠിക്കാം.’’ഏറക്കുറെ നമ്മുടെ സുരാജ് വെഞ്ഞാറമൂടിന് കടപ്പെട്ട ഒരു കഥാപാത്രം.

മുഖ്യധാരാ ഹിന്ദി സിനിമയും അതി​​െൻറ കാണികളും സ്​റ്റീരിയോ ടൈപ്പുകളുടെ മേൽ അടയിരുന്നപ്പോഴാണ് മൾട്ടിപ്ലെക്സുകളിൽ ഹിന്ദിയിലെ നവസിനിമാവസന്തം ഉണ്ടായത്. ‘ദേവ് ഡി’ പോലുള്ള സിനിമകളുടെ കാലിക ഭാവുകത്വമാണ് ഇർഫാൻ ഖാനെപോലുള്ള നടന്മാർക്ക് ഈർജ േസ്രാതസ്സായത്. ഒപ്പം, യൂറോപ്യൻ ഹോളിവുഡ് സിനിമകളിലെ സംവിധായകർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സ്വാഭാവിക അഭിനയത്തെ തിരഞ്ഞെത്തിയപ്പോൾ അവരുടെ കണ്ണ് ആദ്യം പതിഞ്ഞത് ഇർഫാന്‍റെ തുറിച്ച നോട്ടങ്ങളിലാണ് എന്നത് യാദൃച്ഛികമല്ല.

Irrfan Khan's 'Doob: No Bed of Roses' banned in Bangladesh ...

‘ഇന്ത്യ ഗോസ്​ ഗ്ലോബൽ’എന്ന് ആഗോളീകാനന്തര തലക്കെട്ട് ഇർഫാൻ ഖാനെ സംബന്ധിച്ച് ഏറക്കുറെ സത്യമായിരുന്നു. ആസിഫ് കപാഡിയ തുറന്നിട്ട വാതിലിലൂടെ 15ലേറെ ഇംഗ്ലീഷ് ചിത്രങ്ങളിൽ വേഷമിട്ടു ഇർഫാൻ ഖാൻ. ആഞ്ജലിനാ ജൂലിയെ പോലുള്ള വമ്പൻ താരങ്ങൾക്കൊപ്പമഭിനയിച്ച് താനാണ് യഥാർഥ അന്തർദേശീയ താരമെന്ന് തെളിയിച്ചു. ‘സ്​ലം ഡോഗ് മില്യനയറി’ലെ ഇന്ത്യൻ താരങ്ങളെ വാഴ്ത്തിയപ്പോൾ മിക്കവരും ഇർഫാൻ ഖാനെ മറന്നപ്പോൾ ഡാനി ബോയൽ മിക്കപ്പോഴും സംസാരിച്ചത് ഇർഫാൻ ഖാന്‍റെ പ്രവചനാതീതമായ പൊലീസ്​ വേഷത്തെക്കുറിച്ചായിരുന്നു. ‘ലൈഫ് ഓഫ് പൈ’യിലെ മുതിർന്ന പൈയായുള്ള വേഷവും ഇർഫാനെ തേടിയെത്തിയത് ഭാഷയുടെയും സംസ്​കാരത്തിന്‍റെയും അതിർത്തികൾക്ക് കുറുകെ എളുപ്പം സന്നിവേശിക്കാനുള്ള മിടുക്കുകാരണംതന്നെ.

കാമറയെക്കുറിച്ച് ആകുലപ്പെടാത്ത ഒരു നടൻ
മുഖ്യധാരാ സിനിമയിലെ വിജയം നേടിയ നായകന്മാരുടെ ശരീരഭാഷ പരിശോധിക്കൂ. കാമറയെക്കുറിച്ചും കാണിയെക്കുറിച്ചും വല്ലാതെ ഉത്കണ്ഠപ്പെടുന്നുണ്ട് അവർ. കെ. ഹംഗാളിനെയും സുഹറാ സൈഗാളിനെയും നമ്മുടെ സ്വന്തം ശങ്കരാടിയെയുംപോലെ ചില നടന്മാർ മാത്രം മറികടന്ന ഈ ഫിക്സേഷനിൽനിന്ന് ഇർഫാൻ ഖാൻ പുറത്തുകടന്നു എന്നതാണ് അദ്ദേഹത്തിന്‍റെ വിജയം. ‘രോഗ്’ എന്ന ഹിന്ദി സിനിമയിൽ മന$ശാസ്​ത്രജ്ഞന് മുന്നിലിരിക്കുന്ന ഇർഫാൻ ഖാന്‍റെ പൊലീസുദ്യോഗസ്​ഥനെ ശ്രദ്ധിക്കുക.

Angrezi Medium is primarily a father-daughter story and Radhika ...

ആത്മഹത്യചെയ്യാൻ താൻ നടത്തിയ ആലോചനയെക്കുറിച്ച് അയാൾ പറയുന്നു. സാധാരണഗതിയിൽ ആലസ്യമുള്ള ഒരു രൂപത്തിനപ്പുറം മറ്റൊന്നും നടന്മാർക്ക് ഇത്തരമൊരു സീനിൽ സംഭാവന ചെയ്യാനാകാറില്ല. എന്നാൽ, തിരക്കഥയിലെ സംഭാഷണങ്ങൾ മൂർച്ചകൂട്ടി ഉരുവിടുന്നതിനപ്പുറം തിരശ്ശീലയിൽ പെരുമാറാനും ത​​െൻറ ചില രീതികൾ കഥാപാത്രത്തിന് നൽകാനും ഇർഫാൻ കാണിക്കുന്ന ശ്രദ്ധയാണ് സവിശേഷമായിട്ടുള്ളത്. പാൻസിങ് ടൊമാർ പട്ടാളത്തിൽ ചേരാനെത്തുമ്പോൾ അയാളുടെ മുഖത്ത് ഗ്രാമീണ​​െൻറ പരിഭ്രമമാണ്. അയാളുടെ സംഭാഷണത്തിനിടെ ചികഞ്ഞ് നമുക്ക് ഒന്നും കണ്ടെത്താനില്ല. എന്നാൽ, ആയുധമെടുത്ത് കവർച്ചക്കാരനാകുമ്പോൾ അയാൾ ആലോചനക്കിടെയാണ് വാക്കുകളെ തിരുകുന്നത്. മൗനമാണ് അപ്പോൾ പ്രധാന വിനിമയോപാധി. തിരശ്ശീലയിലെ കഥാപാത്രങ്ങളുടെ പെരുമാറ്റത്തിന് എന്ത് മാറ്റം നൽകാമെന്ന ഗൃഹപാഠമാണ് ഈ പരിണാമത്തിനുപിന്നിൽ. മറ്റു നടന്മാർക്കില്ലാതെപോകുന്നതും ഗൃഹപാഠം ചെയ്യാനുള്ള ഈ മിടുക്കുതന്നെ.

തിരശ്ശീലയിൽ ഇർഫാൻ ഖാന് ഓരോ കഥാപാത്രത്തിനും നൽകുന്ന ഈർജം ഈ നടന്‍റെ മറ്റൊരു സവിശേഷതയാണ്. ക്ഷോഭിക്കുമ്പോൾ ഉയർന്ന വൈദ്യുതി പ്രവഹിക്കുന്ന ഒരു ട്രാൻസ്​ഫോമറാണ് അയാൾ. ഉന്മാദത്തിന്‍റെയും ഭ്രാന്തിന്‍റെയുമൊക്കെ ചെറിയ നാരുകൾ ഓരോ കഥാപാത്രത്തിനും നൽകുന്നു ഈ നടൻ. പ്രത്യേകിച്ച് നെഗറ്റിവ് കഥാപാത്രങ്ങൾക്ക് സ്​കിസോേഫ്രനിയയുടെയും ക്രൗര്യത്തിന്‍റെയും അതിർത്തിയിൽവെച്ചാണ് ഇർഫാൻ ഇത്തരം കഥാപാത്രങ്ങളെ ഉച്ഛ്വസിക്കുന്നത്. നേരത്തേ ‘പരിന്ദ’യിലും ‘പ്രഹാറി’ലും ‘ഗുലാം എ മുസ്​തഫ’യിലും ‘ക്രാന്തിവീറി’ലും ക്ഷോഭിച്ച നാനാപടേക്കറുടെ ഹാങ് ഓവർ ഇർഫാന്‍റെ പല കഥാപാത്രങ്ങളിലുമുണ്ട്. പക്ഷേ, സ്വാഭാവികത പരിഗണിക്കാതെ എല്ലാ കഥാപാത്രങ്ങളിലേക്കും ഈ ഹൈ വോൾട്ടേജ് ക്ഷോഭം സംക്രമിപ്പിച്ച് നാനാ പടേക്കർ കുരുക്കിൽപെട്ടെങ്കിൽ ഇർഫാൻ കുറെക്കൂടി ആലോചിച്ചാണ് കഥാപാത്രങ്ങളിലേക്ക് ഇറങ്ങിവന്നത്. ഈർജത്തിന്‍റെ ഈ നിയന്ത്രണമാണ് ഇർഫാനെ മികച്ച നടനാക്കുന്നതെന്ന് കാണാം.

Irrfan Khan Upcoming Movies 2019 List: Best Irrfan Khan New Movies ...

ഡയലോഗ്യുദ്ധമാണ് ഓരോ ശരാശരി ഇന്ത്യൻ നായകനും തിരശ്ശീലയിൽ നയിക്കുന്നത്. ഡയലോഗ് വീശിക്കഴിഞ്ഞാൽ അവന് തല്ലാനും ആടാനും സമയം വേണം. ഇതിനിടെ ഒരു സഹ അഭിനേതാവിലേക്കെത്താൻ സിനിമക്ക് സമയമില്ല. ഇനി അഥവാ എത്തിയാൽതന്നെ നായകനെയോ അയാളുടെ സ​​െൻറിമ​​െൻറ്സിനെയോ താങ്ങിനിർത്താനുള്ള ഒരു ഉത്തോലകമാണ് സഹ അഭിനേതാവ്.

കഴിഞ്ഞ പത്തുവർഷത്തിനിടെ ഇർഫാൻ വേഷമിട്ട സിനിമകളിൽ ചവറ് എന്ന് തള്ളിക്കളയാവുന്ന സിനിമകൾ ഉണ്ടായിരുന്നു. പക്ഷേ, ഓരോ സിനിമക്കുശേഷവും മറ്റ് പത്തു പേരും രണ്ടക്കം കടക്കാതെ പുറത്തായപ്പോൾ സെഞ്ച്വറി തികച്ച ടെസ്​റ്റ് കളിക്കാരനെപ്പോലെ ഇർഫാൻ സ്​ക്രീനിന് കുറുകെ വളർന്നുനിന്നു.

‘ലാസ്​റ്റ് ടാംഗോ ഇൻ പാരിസി’ലെയും ‘ഗോഡ് ഫാദറി’ലെയും മർലൻ ബ്രാൻഡോയെ ഓർക്കുന്നില്ലേ? അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടെ കഥാപാത്രത്തിന്‍റെ മനസ്സ് കുഴിച്ച് പുറത്തേക്ക് കൊണ്ടുവരുന്ന വികാരങ്ങളുടെ പശിമയാണ് മർലൻ ബ്രാൻഡോയുടെ മുഖത്ത് കണ്ടത്. സ്​റ്റാനിസ്​ലാവിസ്​കിയുടെ മെത്തേഡ് ആക്ടിങ്ങി​​െൻറ അതേ രീതികൾ! നസിറുദ്ദീൻ ഷായുടെ കഥാപാത്രങ്ങളിലെന്നപോലെ ഇർഫാന്‍റെ മുഖത്തും കാണാം. വ്യക്തിപരമായ അനുഭവങ്ങളിലേക്ക് നിമിഷാർധംകൊണ്ട് മുങ്ങിത്താണ് ആ വികാരത്തള്ളിച്ച അഭിനേതാവിന്‍റെ മുഖത്ത് പ്രതിഫലിപ്പിക്കുക എന്നതായിരുന്നു സ്​റ്റാനിസ്​ലാവിസ്​കി സ്​കൂളി​​െൻറ പാഠം. അതിനുള്ള സമയദൈർഘ്യം അഭിനേതാവിന്‍റെ തുടർച്ച നഷ്​ടപ്പെടുത്തിക്കൂടാ. മർലൻ ബ്രാൻഡോയെപ്പോലുള്ള പ്രതിഭകൾ ഈ മുങ്ങിത്തപ്പലിന്‍റെ ഇടവേളകളെ അഥവാ മൗനങ്ങളെ നന്നായി ഉപയോഗിച്ചു. ചിലപ്പോൾ മിണ്ടാതിരിക്കുന്ന ബ്രാൻഡോയായിരുന്നു മികച്ച നടൻ.

Jurassic World: It's the funniest of the lot - Movies News

ഇർഫാൻ ഖാന്‍റെ കഥാപാത്രങ്ങൾക്കും ഈ ബ്രാൻഡോത്തരം ഉണ്ട്. ഡയലോഗ് ഡെലിവറിയെക്കാൾ മൗനത്തെയും ആലോചനകളെയും അഭിനയത്തിന്‍റെ സങ്കേതങ്ങളാക്കുന്ന ഈ മിടുക്ക് ഇർഫാൻ ഖാനിലും കാണാം. ഒരു നടനെന്ന നിലയിൽ ഇർഫാന്‍റെ മറ്റൊരു മിടുക്ക് ശൃംഗരിക്കാനും കഥാപാത്രങ്ങളെ ഹാസ്യത്തിന്‍റെ മേമ്പൊടികൊണ്ട് ലളിതമാക്കാനുമുള്ള പാടവമാണ്. ‘പാൻ സിങ് ടൊമാറി’ലെ ഭാര്യയുമൊത്തുള്ള നിമിഷങ്ങളിലും ‘ലൈഫ് ഇൻ എ മെേട്രാ’യിലും ‘യെ സാലി സിന്ദഗി’യിലും അത് കാണാം. പലപ്പോഴും തിരക്കഥ കഥാപാത്രങ്ങൾക്ക് ഒരുക്കിയ മൂശക്ക് പുറത്തേക്ക് പെട്ടെന്ന് ഈ നടൻ വളരുന്നത് കാണാം. ‘ലൈഫ് ഇൻ എ മെേട്രാ’യിൽ ബഹുനിലസമുച്ചയത്തിന്‍റെ മുകളിൽ കയറിനിന്ന് േക്രാധവും സങ്കടവും ഉച്ചത്തിൽ കരഞ്ഞുതീർക്കാൻ ഭാര്യയെ േപ്രരിപ്പിക്കുന്ന ഇർഫാൻ ഖാനെ കാണാം. മികച്ച ഒരു നടിയായിട്ടുകൂടി കങ്കണാ സെന്നിന് ഇർഫാൻ ഖാന്‍റെ ഈ പ്രകടനത്തിനൊപ്പം എത്താനാകുന്നില്ല.

സാഹബ് സാദെ ഇർഫാൻ അലിഖാൻ വെറുമൊരു നടനല്ല. നസീറുദ്ദിൻ ഷാക്കും ഓംപുരിക്കും ബൽരാജ് സാഹ്നിക്കുംശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ശൈലിയാണ് ഇദ്ദേഹത്തിേൻറത്. ‘പാൻ സിങ് ടൊമാറി’ല് കൊള്ളക്കാരനായി വാർത്തകളിൽ നിറയുമ്പോൾ ഇർഫാൻ പറയുന്നുണ്ട്: ‘‘പണ്ട് ഞാൻ രാജ്യത്തിനുവേണ്ടി ഓടി മെഡലുകൾ നേടിയപ്പോ ഒന്നും ഇത്രയും വാർത്തകളുണ്ടായിരുന്നില്ല. ഇപ്പോ ഞാൻ കൊല്ലാനും കവർച്ച ചെയ്യാനും തുടങ്ങിയപ്പോ എ​​െൻറ പിന്നാലെയായി പത്രക്കാർ.’’

Irrfan Khan opens up about The Lunchbox, love letters and his ...

പത്തുവർഷം മുമ്പേ ഇർഫാൻ ഹോളിവുഡിലെത്തിയത് നമ്മുടെ പല മാധ്യമങ്ങളും അറിഞ്ഞിരുന്നില്ല. അന്നേ കാനിലും ബാഫ്റ്റയിലും സിനിമയെ മാനിക്കുന്നവർ അദ്ദേഹത്തെ അംഗീകരിച്ചതാണ്. വൈകിയാണ് ഇന്ത്യൻ മുഖ്യധാരാ േപ്രക്ഷകർ അദ്ദേഹത്തെ ശ്രദ്ധിച്ചുതുടങ്ങിയത്. ന്യൂയോർക്കിലും ജയ്പൂരിലും ടൊറേൻറാവിലും ലണ്ടനിലും ഒരേ ആയാസത്തോടെ ഓടിനടന്ന് അഭിനയിക്കുന്ന ഇർഫാനെ ചുറ്റിപ്പറ്റി ഒരു പരിവേഷവുമില്ല. താരമല്ല, നടനാണ്. തിരശ്ശീലയിൽ പ്രത്യക്ഷപ്പെടുന്നത് മൂന്നു മിനിറ്റ് ആയെന്നു വരാം. ഭാഷ ഏതുമാകാം. പക്ഷേ, സാഹബ് സാദെ ഇർഫാൻ അലി ഖാൻ ആ മൂന്നു മിനിറ്റ് തിരശ്ശീലയെ മോഹിപ്പിക്കും. രോഷം കൊള്ളിക്കും. പ്രണയിച്ച് അലിയും. അപ്പോഴൊക്കെ കാണിയുടെ കണ്ണി​​െൻറ ചരട് അയാളുടെ മുഖത്ത് കെട്ടിയിട്ടിരിക്കുകയായിരിക്കും. ഒരിക്കൽപോലും അയയില്ല ആ ചരട്. ഇർഫാൻ ഖാൻ ഒരു നടനല്ല, തിരശ്ശീലയിലെ ഒരു പെരുമാറ്റരീതിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articleIrrfan KhanMovie SpecialIrrfan death. Movie News
News Summary - Irrfan khan and Movies-Movie Special
Next Story