‘മാസി’െൻറയും ‘ക്ലാസി’െൻറയും സംവിധായകൻ
text_fieldsചെന്നൈ: മലയാള സിനിമയിൽ ജനപ്രിയതയുടെ പര്യായപദമാണ് െഎ.വി. ശശി. താരത്തിൽനിന്ന് സംവിധായകനിലേക്ക് അദ്ദേഹം വെള്ളിത്തിരയെ പറിച്ചുനട്ടു. സംവിധായകെൻറ പേര് തിരശ്ശീലയിൽ തെളിയുേമ്പാൾ മലയാളികൾ ആവേശത്തോടെ എണീറ്റുനിന്നു കൈയടി നൽകിയത് ഇൗ പേരിനായിരുന്നു.ലൈംഗികത്തൊഴിലാളിയെയും തെരുവുതെണ്ടിയെയും ഇൗറ്റവെട്ടുകാരെയും പനകയറ്റക്കാരെയും മീൻപിടിത്തക്കാരെയും ചുമട്ടുതൊഴിലാളികളെയും നായകസ്ഥാനത്തേക്കുയർത്തിയ പ്രമേയങ്ങൾ മലയാള സിനിമയിലെ യഥാർഥ ‘ന്യൂ ജെൻ’ തരംഗമായിരുന്നു. എഴുപതുകളുടെ അവസാനം ഐ.വി. ശശി--ആലപ്പി ഷെരീഫ് കൂട്ടുകെട്ടാണ് ഇതിന് നേതൃത്വം നൽകിയത്.
1975ൽ ആലപ്പി ഷെരീഫിനൊപ്പം ‘ഉത്സവം’ എന്ന ചിത്രത്തിലൂടെയായിരുന്നു ശശി എന്ന സംവിധായകെൻറ തുടക്കം. ‘അവളുടെ രാവുകൾ’ മലയാള സിനിമയിലെ വിസ്ഫോടനമായിരുന്നു, ഇറങ്ങിയ കാലത്ത് അർഹമായ പരിഗണന ലഭിച്ചില്ലെങ്കിലും. ലൈംഗികത്തൊഴിലാളിയെ കേന്ദ്രപ്രമേയമായി അംഗീകരിക്കാൻ ഇന്നത്തെ മലയാള സിനിമപോലും അറച്ചുനിൽക്കുേമ്പാഴാണ് നാലുപതിറ്റാണ്ടുമുമ്പ് ഇറങ്ങിയ ഇൗ ചിത്രത്തിെൻറ പ്രാധാന്യം മനസ്സിലാകൂ. ഹിന്ദി അടക്കം നിരവധി ഭാഷകളിലേക്ക് ഇൗ ചിത്രം ഡബ്ബ് ചെയ്തു. സീമ നായികയായ ഇൗ ചിത്രം ശശിയുടെ സിനിമാജീവിതത്തിലെയും വ്യക്തിജീവിതത്തിലെയും വഴിത്തിരിവായി. ശശിയുടെ മുപ്പതോളം സിനിമകളിൽ പിന്നീട് സീമ നായികയായി. 1977ല്‍ മാത്രം ഐ.വി. ശശിയുടേതായി 12 സിനിമകള്‍ ഇറങ്ങി; എട്ടെണ്ണവും ഹിറ്റ്. ഷെരീഫിനൊപ്പം 23 സിനിമകളാണ് ഒരുക്കിയത്. പിന്നീട് ടി. ദാമോദരനൊപ്പം തുരുതുരാ ഹിറ്റുകൾ. െഎ.വി. ശശി എന്ന സംവിധായകെൻറ ഡേറ്റിന് നിർമാതാക്കൾ മദിരാശിയിലെ വീടിനുമുന്നിൽ കാത്തുകെട്ടിക്കിടന്നു.
തലമുറകളുടെ വെള്ളിത്തിര
മലയാള സിനിമകാഴ്ചയുടെ നിരവധി തലമുറകൾ ആവേശത്തോടെ ഏറ്റെടുത്തവയാണ് ശശിയുടെ ഒാരോ ചിത്രവും. അയൽക്കാരി (1976), ആലിംഗനം (1976), അഭിനിവേശം (1977), ഇതാ ഇവിടെ വരെ (1977), ആ നിമിഷം (1977), അന്തർദാഹം (1977), ഊഞ്ഞാൽ (1977), ഈ മനോഹര തീരം (1978), അവളുടെ രാവുകൾ (1978), ഇതാ ഒരു മനുഷ്യൻ (1978), വാടകയ്ക്ക് ഒരു ഹൃദയം (1978), ഞാൻ ഞാൻ മാത്രം (1978), ഈറ്റ (1978), ഏഴാം കടലിനക്കരെ (1979), അലാവുദ്ദീനും അദ്ഭുതവിളക്കും (1979), അനുഭവങ്ങളേ നന്ദി (1979), ആറാട്ട് (1979), അങ്ങാടി (1980), കരിമ്പന (1980), അശ്വരഥം (1980), തൃഷ്ണ (1981), അഹിംസ (1981), ഈനാട് (1982), ഇണ (1982), ജോൺ ജാഫർ ജനാർദനൻ (1982), ആരൂഢം (1983), അതിരാത്രം (1984), ആൾക്കൂട്ടത്തിൽ തനിയെ (1984), അടിയൊഴുക്കുകൾ (1984), കരിമ്പിൻ പൂവിനക്കരെ (1985), ആവനാഴി (1986), അടിമകൾ ഉടമകൾ (1987), അബ്കാരി (1988), മൃഗയ (1989), ഇൻസ്പെക്ടർ ബൽറാം (1991), ദേവാസുരം (1993) തുടങ്ങിയവയാണ് ശ്രദ്ധേയ രചനകൾ.
പകലിൽ ഒരു ഇരവ് (1979), അലാവുദ്ദീനും അദ്ഭുതവിളക്കും-1979), ഒരേ വാനം ഒരേ ഭൂമി (1979), ഗുരു (1980), എല്ലാം ഉൻ കൈരാശി (1980), കാലി (1980), ഇല്ലം (1987), കോലങ്ങൾ എന്നീ ചിത്രങ്ങൾ തമിഴിലും ഒരുക്കി. മൻ കാ ആംഗൻ (1979), പട്ടിഡ ( 1980), കരിഷ്മ (1984), ആംഘോം കി രിസ്റ്റ (1986) എന്നിവയാണ് ഹിന്ദിയിൽ സംവിധാനം െചയ്തത്.
താരങ്ങളുടെയും പുതുമുഖങ്ങളുടെയും മാസ്റ്റർ
സുകുമാരൻ, േസാമൻ, ജയൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങി മലയാളത്തിലെ സൂപ്പർതാരങ്ങളുടെ സ്രഷ്ടാവായ ശശി, തമിഴ് സൂപ്പർസ്റ്റാറുകളായ രജനീകാന്തിനെയും കമൽഹാസനെയും ‘അലാവുദ്ദീെൻറ അദ്ഭുത വിളക്കി’ലൂടെ മലയാളത്തിൽ അവതരിപ്പിച്ചു. നാലും അഞ്ചും താരങ്ങൾക്കൊപ്പം നൂറുകണക്കിന് മറ്റ് അഭിനേതാക്കളെയും കാൻവാസിലേക്ക് ഒതുക്കാൻ അദ്ദേഹത്തിന് നിഷ്പ്രയാസം കഴിഞ്ഞു. ആയിരത്തിലേറെ അഭിനേതാക്കൾ അണിനിരന്ന ‘1921’ മുതൽ അഞ്ച് കഥാപാത്രങ്ങൾ മാത്രമുള്ള ‘ഇണ’ വരെ സംവിധാനം ചെയ്തു. ദക്ഷിണേന്ത്യയിൽ നിന്നു ആദ്യമായി അമേരിക്കയിൽ സിനിമ ചിത്രീകരിച്ചതും (ഏഴാം കടലിനക്കരെ) ശശിയാണ്. പ്രേംനസീറും മധുവും അരങ്ങു തകർത്ത കാലത്ത് പുതുമുഖ നടന്മാരുമായി പരീക്ഷണം നടത്തി. അങ്ങനെ മമ്മൂട്ടിയും മോഹൻലാലും ലാലു അലക്സും ജോസും രതീഷും സുകുമാരനും ജയനും സോമനും താരമൂല്യമുള്ളവരായി. ‘തൃഷ്ണ’യിലൂടെ മമ്മൂട്ടി എന്ന നായകനെ പരിചയപ്പെടുത്തി. േമാഹന്ലാലിന് ‘ഉയരങ്ങളി’ലൂടെ നായകസ്ഥാനം സമ്മാനിച്ചു. ശ്രീദേവിയും സ്വപ്നയും സീമയും ശ്രീവിദ്യയും തേൻറടമുള്ള കഥാപാത്രങ്ങളായത് ശശിയുടെ സിനിമകളിലൂടെയാണ്.
‘‘എെൻറ ചില തീരുമാനങ്ങള്‍ മാറിപ്പോയിരുന്നെങ്കിൽ ഞാന്‍ ബോളിവുഡിലെ തിരക്കേറിയ സംവിധായകനാകുമായിരുന്നു. നിരവധി ഹിന്ദി ചിത്രങ്ങള്‍ എന്നെത്തേടി വന്നു. പക്ഷേ, ആ അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ കഴിയുമായിരുന്നില്ല’’ -ഒരിക്കൽ അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.