ഉള്ളിലിപ്പോൾ ചിരിയില്ല...
text_fieldsമനസ്സിൽ സംഘർഷമുള്ള കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. മാനവരാശി മുഴുവൻ പ്രശ്നത്തിലാണ്. ഞാനും ഇൗ വീട്ടിലിരിപ്പുകാലത്ത് അസ്വസ്ഥനാണ്. പുസ്തകം വായന, എഴുത്ത്, പൂന്തോട്ടമുണ്ടാക്കൽ തുടങ്ങിയ ഒന്നിനും എനിക്ക് മനസ്സ് കൊടുക്കാൻ കഴിയുന്നില്ല. ഇൗ സമയം പലരും ഫലപ്രദമായി ഉപയോഗിക്കുന്നതായി പത്രങ്ങളിലും മറ്റും കാണുന്നുണ്ട്.
അവരോടൊക്കെ എനിക്ക് ബഹുമാനമേയുള്ളൂ. പക്ഷേ, എെൻറ മനസ്സിൽ ഇപ്പോൾ ഇൗ രോഗത്തെയും മനുഷ്യെൻറ ഭാവിയെയും കുറിച്ചുള്ള ആശങ്കകൾ മാത്രമേയുള്ളൂ. എന്തെങ്കിലും സമയം പോകാനായി ചെയ്യാൻ എനിക്ക് മനസ്സുവരുന്നില്ല. പകരം ഞാൻ ഒാരോ ദിവസവും പ്രതീക്ഷയോടെ വാർത്തകൾ കാണുകയും കേൾക്കുകയും ചെയ്യുകയാണ്. ഇന്നല്ലെങ്കിൽ നാളെ ഇൗ രോഗത്തിനെതിരെ ഒരു വാക്സിൻ കണ്ടുപിടിക്കും എന്ന പ്രതീക്ഷയിലാണ് ഞാനും.
വ്യാജവാർത്തകളുടെ കാലം
കഴിഞ്ഞ ദിവസം ഒരു പ്രമുഖ ഇംഗ്ലീഷ് ചാനലിൽ ഇറ്റലിയിൽ കൊറോണ വൈറസിനെതിരെ വാക്സിൻ കണ്ടുപിടിച്ചതായി േബ്രക്കിങ് ന്യൂസ് വന്നു. എനിക്ക് ആശ്വാസവും സന്തോഷവും തോന്നി. ഞാനീ വാർത്ത എെൻറ കൂട്ടുകാരുമായി ആവേശത്തോടെ പങ്കുവെച്ചു. പക്ഷേ, കുറച്ചുകഴിഞ്ഞേപ്പാൾ അത് വ്യാജ വാർത്തയാണ് എന്ന് മനസ്സിലായി. വലിയൊരു പ്രത്യാശയാണ് ആ വാർത്ത അൽപനേരത്തേക്കെങ്കിലും നൽകിയത്.
ഇവിടെ വീട്ടിൽ എെൻറ ഭാര്യയും രണ്ട് മക്കളും ഒരു മരുമകനും ഡോക്ടർമാരാണ്. ഞാൻ ഇവരുമായി ഇപ്പോൾ സംസാരിക്കുന്നതുപോലും ഇത്തരം വിഷയങ്ങളാണ്. റിവേഴ്സ് ക്വാറൻറീൻ എന്താണെന്നും ഹേഡ് ഇമ്യൂണിറ്റി (herd immunity) എന്താണെന്നുമൊക്കെ അവരെനിക്ക് പറഞ്ഞുതരുന്നുണ്ട്. ഒരു സമൂഹത്തിൽ 60 ശതമാനത്തിലധികം പേർക്ക് ഒരു രോഗം വന്നാൽ ആ സമൂഹം സ്വാഭാവികമായി പ്രതിരോധശേഷി കൈവരിക്കും എന്ന തിയറിയെയാണ് ‘ഹേഡ് ഇമ്യൂണിറ്റി’ എന്നു പറയുന്നത്. പക്ഷേ, അപ്പോഴും എനിക്ക് മനസ്സിന് പ്രയാസമാണ്. ഇന്ത്യയെപ്പോലൊരു രാജ്യത്ത് ഇത്രയും പേർക്ക് രോഗം വരുകയെന്നു പറഞ്ഞാൽ വലിയൊരുവിഭാഗം പേർക്ക് ജീവൻ നഷ്ടമാവും. ഇതെല്ലാം കേൾക്കുേമ്പാൾ കടുത്ത ആശങ്കയാണ് ഉണ്ടാക്കുന്നത്.
പ്രവാസികളുടെ സ്നേഹവും കരുതലും
പ്രവാസികളെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരുന്നത് ആശ്വാസകരം തന്നെ. പക്ഷേ, ഇവർക്ക് വേണ്ട സൗകര്യങ്ങളൊരുക്കുന്നതിലെ പ്രായോഗികതയെക്കുറിച്ച് ആലോചിക്കുേമ്പാൾ ഉത്കണ്ഠയുണ്ട്. കഴിഞ്ഞ ദിവസം എെൻറ സുഹൃത്ത് നസീർ എനിക്ക് ഒരു ‘വോയ്സ് മെസേജ്’ അയച്ചുതന്നിരുന്നു. നസീറിെൻറ ഗൾഫിലുള്ള സുഹൃത്തായ മറ്റൊരു നസീർ അദ്ദേഹത്തിന് അയച്ച മെസേജ് എനിക്ക് ഫോർവേഡ് ചെയ്ത് തന്നതാണ്. ഇൗ വ്യക്തിയെ നേരിൽ കണ്ടിട്ടില്ലെങ്കിലും അബൂദബിയിൽവെച്ച് ഞാൻ അദ്ദേഹത്തോട് ഫോണിൽ സംസാരിച്ചിരുന്നു. അദ്ദേഹം മരിക്കുന്നതിന് തൊട്ടുമുമ്പ് അയച്ച മെസേജായിരുന്നു അത്. തനിക്കു വേണ്ടി പ്രാർഥിക്കണമെന്നും ഗൾഫിലെ അവസ്ഥ മോശമാണെന്നും അതിൽ പറഞ്ഞിരുന്നു.
വിദേശത്ത് പോകുേമ്പാൾ പ്രവാസി മലയാളികൾ കാണിക്കുന്ന സ്നേഹവും കരുതലും ഒന്നും മറക്കാൻ കഴിയുന്നതല്ല. എല്ലാം ശുഭമായി വരും എന്ന് പ്രതീക്ഷിക്കാനേ കഴിയുന്നുള്ളൂ.
തയാറാക്കിയത്: രാധാകൃഷ്ണൻ തിരൂർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.