നൃത്തത്തെ ഒരു മത്സരമായി കാണരുത്
text_fieldsനൃത്തത്തെ ഒരു മത്സരമായി കാണരുതെന്നും ശാസ്ത്രീയമായി പഠിച്ചശേഷം മാത്രമേ മത്സര വേദികളിൽ ചിലങ്കയണിയാൻ പാടുള്ളൂവെന്നും അച്ഛനും അമ്മക്കും നിർബന്ധമുണ്ടായിരുന്ന ു. ആ തീരുമാനം എന്നെ കലാമണ്ഡലത്തിലെത്തിച്ചു. എട്ടാം തരം മുതൽ അവിടെയാണ് പഠിച്ചത്. മോ ഹിനിയാട്ടത്തിലാണ് പ്രധാനമായും ശ്രദ്ധിച്ചത്. കൽപറ്റ എസ്.കെ.എം.ജെ സ്കൂളിൽ പ്ലസ് വ ണിന് പഠിക്കുേമ്പാഴാണ് ആദ്യമായി സംസ്ഥാന കലോത്സവത്തിെൻറ ഭാഗമാകുന്നത്. തൃശൂർ നടക്കുന്ന കലോത്സവത്തിലേക്കാണ് ആദ്യമായി എത്തുന്നത്. രജിസ്ട്രേഷൻ നടക്കുന്നയിടത്ത് ഓട്ടോയിൽ വന്നിറങ്ങുേമ്പാൾ ശ്രദ്ധയിൽപെട്ട ഫ്ലക്സ് ബോർഡിലെ നർത്തകിക്ക് എെൻറ ഛായയുണ്ടെന്ന് തോന്നിയെങ്കിലും വിശ്വസിക്കാനായില്ല.
അന്ന് സിനിമയിലൊന്നും സജീവമാകാത്തതിനാൽ അത്തരമൊരു ഫോട്ടോ അവിടെയെത്താൻ ഒരു സാധ്യതയുമില്ലായിരുന്നു. ഫോട്ടോ രണ്ടാം വട്ടവും കണ്ടപ്പോൾ അമ്മക്കും അനിയത്തിക്കുമാണ് കാര്യം മനസ്സിലായത്. വയനാട് കലോത്സവത്തിൽ വിജയിയായി പത്രത്തിൽ വന്ന എെൻറ ചിത്രമാണ് ഒരു പരസ്യത്തിനൊപ്പം ഫ്ലക്സിൽ ഇടംപിടിച്ചത്. മത്സരത്തിൽ വിജയിയാവുന്നതിെനക്കാൾ സന്തോഷമായിരുന്നു അപ്പോൾ. ആദ്യമായി ടെലിവിഷനിൽ അഭിമുഖം വരുന്നതും കലോത്സവവേദിയിൽനിന്നാണ്. മത്സരം കഴിഞ്ഞ് ഫലത്തിന് കാത്തുനിൽക്കാതെ ഞങ്ങൾ തിരിച്ച് ചുരംകയറി.
പിന്നീടാണ് അറിഞ്ഞത് പങ്കെടുത്തതിൽ ഞാനടക്കം അഞ്ചുപേർ ഒരേനിലവാരത്തിൽ പ്രകടനം കാഴ്ചവെച്ചതായും ആർക്ക് ഒന്നാം സ്ഥാനം നൽകണമെന്നറിയാതെ വിധികർത്താക്കൾ കുഴങ്ങിയെതാക്കെ. എ ഗ്രേഡും മൂന്നാം സ്ഥാനവുമാണ് അന്ന് ലഭിച്ചത്. പേക്ഷ, എന്നെ സംബന്ധിച്ചിടത്തോളം ഒന്നാം സ്ഥാനം ലഭിച്ച സന്തോഷമായിരുന്നു.
ആദ്യശ്രമത്തിൽതന്നെ ലഭിച്ച അംഗീകാരം വലിയ ആത്മവിശ്വാസമാണുണ്ടാക്കിയത്. രണ്ടാം വർഷവും കലോത്സവത്തിനെത്തിയിരുന്നു. സ്ഥാനങ്ങൾക്കൊന്നും പ്രസക്തിയില്ല. പങ്കാളിത്തമാണ് പ്രധാനം. ഞാൻ ഒരിക്കലും കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടി നൃത്തത്തിൽ തിളങ്ങിയ ആളല്ല. കൂടെ മത്സരിക്കുകയും പെങ്കടുക്കുകയും ചെയ്യുന്ന എല്ലാവർക്കും നന്നായി അവതരിപ്പിക്കാൻ സാധിക്കണമെന്നാണ് പ്രാർഥന.
ഇപ്പോഴും പല സ്റ്റേജ് ഷോകളിൽ പെങ്കടുക്കുേമ്പാഴും കൂടെയുള്ളവർക്കും നന്നായി പെർഫോം ചെയ്യാൻ കഴിയണേയെന്ന പ്രാർഥനയാണ്. സിനിമയിൽ തിരക്കിലാകുേമ്പാഴും കലോത്സവ വേദികളുടെ ഭാഗമാകാൻ ശ്രമിക്കാറുണ്ട്. വയനാട് ജില്ല കലോത്സവത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാനായത് വലിയ അംഗീകാരമായാണ് കാണുന്നത്. അനിയത്തി അനു സ്വനാര ഇത്തവണയും മത്സരരംഗത്തുണ്ട്. അവൾ സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടുകയാണെങ്കിൽ തിരക്കുകൾ മാറ്റിവെച്ച് അനിയത്തിയുടെ പ്രകടനം കാണാനും കലോത്സവം കൂടാനും കാസർകോടെത്തണമെന്ന ആഗ്രഹമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.