ചായങ്ങളുടെ ലോകത്തു നിന്ന് വെള്ളിത്തിരയിലേക്ക് VIDEO
text_fieldsമനസ്സിൽ കലനിറച്ച് ഉപജീവനത്തിനായി പെയിൻറിങ് തൊഴിലാളിയായ ഉണ്ണിരാജ് ചെറുവത്ത ൂർ ഇന്ന് അറിയപ്പെടുന്ന തിരക്കുള്ള ചലച്ചിത്രതാരമാണ്. കഴിഞ്ഞ 25 വർഷമായി കാസർകോടിെ ൻറ കലോത്സവങ്ങൾക്കൊപ്പം സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും പരിശീലനം നൽകുന്നു. മൂക ാഭിനയത്തിന് പുതിയവേഗതയും താളവും നൽകിയത് ഉണ്ണിയാണ്.
കഴിഞ്ഞവർഷം മൂകാഭിനയം, സ്കിറ്റ്, നാടകം എന്നിവ ഉണ്ണി പരിശീലിപ്പിച്ചപ്പോൾ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങള ിൽ എ ഗ്രേഡ് നേടിയവർ 110 പേരാണ്. സ്വന്തം ജില്ലയായ കാസർകോട് സ്കൂൾ കലോത്സവം എത്തുന്നുവെന ്നറിഞ്ഞപ്പോൾതന്നെ ഉണ്ണി പ്രഖ്യാപിച്ചു. ഇക്കുറി പരിശീലകവേഷമില്ല, മറിച്ച് കലോത്സവം വിജയിപ്പിക്കാനുള്ള സംഘാടകവേഷം മാത്രമെന്ന്.
സ്കൂൾ കലോത്സവത്തിന് പുറേമ കണ്ണൂർ യൂനിവേഴ്സിറ്റി കലോത്സവം, സൗത്ത് ഇന്ത്യൻ ആർട്സ് ഫെസ്റ്റിവൽ, സംസ്ഥാന ആയുർ ഫെസ്റ്റ്, മെഡിക്കോസ്, പോളിടെക്നിക്, കാർഷിക കോളജ്, കുടുംബശ്രീ സംസ്ഥാന മത്സരം തുടങ്ങിയ വേദികളിൽ മൈം സ്കിറ്റ് പരിശീലനം നൽകി ഒന്നാം സ്ഥാനം നേടിയത് നിരവധി തവണയാണ്.
ചെറുവത്തൂർ വി.വി നഗർ സ്വദേശിയായ ഉണ്ണിരാജ് ചെറുവത്തൂർ വി.വി സ്മാരക കലാവേദി, കണ്ണങ്കൈ നാടകവേദി, കോറസ് മാണിയാട്ട് തുടങ്ങിയ സാംസ്കാരിക സംഘടനയിൽ നാടകം അഭിനയിച്ചിട്ടുണ്ട്. കേരള സംഗീതനാടക അക്കാദമി സംസ്ഥാന നാടകമത്സരത്തിൽ അവാർഡ് നേടിയ വേഷം, ആത്മാവിെൻറ ഇടനാഴി, ചായം തുടങ്ങിയ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.
രഞ്ജിത്തിെൻറ ‘ഞാൻ’ എന്ന സിനിമയിലൂടെയാണ് ആദ്യമായി വെള്ളിത്തിരയിലെത്തിയത്. പിന്നീട് ദിലീഷ് പോത്തെൻറ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ കവി രാജേഷ് അമ്പലത്തറയെ ശ്രദ്ധേയമാക്കി. എം. മോഹൻ സംവിധാനം ചെയ്ത അരവിന്ദെൻറ അതിഥികൾ, റോഷൻ ആൻഡ്രൂസിെൻറ കായംകുളം കൊച്ചുണ്ണി, എെൻറ ഉമ്മാെൻറ പേര്, ചന്ദ്രഗിരി, വിജയ് സൂപ്പറും പൗർണമിയും, ഓട്ടർഷ, കക്ഷി അമ്മിണിപ്പിള്ള, പുഴയമ്മ അരയാക്കടവ്, മമ്മാലി എന്ന ഇന്ത്യക്കാരൻ തുടങ്ങി പതിനഞ്ചോളം സിനിമകൾ ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട്.
കമലിെൻറ പ്രണയമീനുകളുടെ കടൽ എന്ന ചിത്രത്തിൽ ചെയ്ത ആണ്ടിയേട്ടൻ എന്ന മുഴുനീള കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പയ്യം വീട്ടിൽ ഓമനയുടെയും ചൂരിക്കാടൻ കണ്ണൻ നായരുടെയും മകനാണ് ഉണ്ണി. സിന്ധു എറുവാട്ട് ഭാര്യയും ആദിത്ത് രാജ്, ധൻവിൻ രാജ് എന്നിവർ മക്കളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.