പുത്തുരുത്തിയുടെ ആരോമലും ഉണ്ണിയാർച്ചയും
text_fieldsതിരിഞ്ഞും മറിഞ്ഞും ഉയർന്നുപൊങ്ങിയും കളരിച്ചുവടുകൾ ഒാരോന്നായി പുറത്തെടുത്തു ആ രണ്ടു കുട്ടികൾ. കളരിയിൽനിന്ന് ലഭിച്ച മെയ്വഴക്കത്തിൽ അവർ ചുവടുവെച്ചുകൊണ്ടിരുന്നു. ലോക്ഡൗണായതിനാൽ പരിശീലനം വീട്ടിൽ തന്നെ. പരിശീലനത്തിനിടെ അച്ഛൻ എടുത്ത മക്കളുടെ വിഡിയോ സുഹൃത്ത് എഡിറ്റ് ചെയ്ത്
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്പോൾ സംഗതി വൈറലായി.
തൃശൂർ പുത്തുരുത്തി ഗ്രാമത്തിലെ കണ്ണൻ എന്ന വൈഷ്ണവും ദുർഗ എന്ന വേദികയും അച്ഛൻ വിനോദ് പുത്തുരുത്തി പകർന്നുനൽകിയ കളരിപാഠങ്ങളിലൂടെയാണ് അഭ്യാസങ്ങൾ ഒാരോന്നും പഠിച്ചുതുടങ്ങിയത്. കണ്ണൻ നാലാം വയസ്സിലും ദുർഗ മൂന്നര വയസ്സിലും കളരിയിൽ അങ്കംകുറിച്ചു.
വിനോദ് പുത്തുരുത്തിതന്നെ നടത്തുന്ന കളരിസംഘത്തിലാണ് പത്തുവയസ്സുകാരെൻറയും അഞ്ചുവയസ്സുകാരിയുടെയും പരിശീലനം. ഗെയിം മാതൃകയിൽ ടാസ്കുകൾ തയാറാക്കിയാണ് ഇരുവർക്കും അച്ഛൻ പരിശീലനം നൽകിവരുന്നത്. ഭാവിയിൽ ഉപകാരപ്പെടുന്ന രീതിയിൽ അഭിനയവും ചേർത്ത് പഠിപ്പിക്കും. ദുർഗയുടെയും വൈഷ്ണവിെൻറയും അച്ഛനും അമ്മയും ചെറിയച്ഛനുമെല്ലാം കളരി അഭ്യാസികൾതന്നെ. ഏതു പ്രായക്കാർക്കുള്ള കളരി അഭ്യാസവും ഇവർ പകർന്നുനൽകും. കുട്ടികളാണെങ്കിൽ അവരെ അരങ്ങേറ്റത്തിനു മുന്നേ തന്നെ പേടി മാറ്റാനായി സ്റ്റേജിൽ കയറ്റും.
ദുർഗ ആദ്യം ചുവടുവെച്ച സ്േറ്റജ് ബാഹുബലി രണ്ടിെൻറ ഓഡിയോ ലോഞ്ച് പരിപാടിയായിരുന്നു. ‘ലോർഡ് ലിവിങ്സ്റ്റൺ ഏഴായിരംകണ്ടി’യായിരുന്നു കണ്ണെൻറ പ്രകടനം തെളിയിച്ച ആദ്യചിത്രം. അവനിപ്പോൾ സംവിധായകൻ ശങ്കറിെൻറ ‘ഇന്ത്യൻ ടു’വിൽ അഭിനയിക്കാൻ പോകുന്നതിെൻറ ത്രില്ലിലാണ്. കളരിയിൽ പുരസ്കാരങ്ങൾ ഒരുപാട് വാരിക്കൂട്ടിയിട്ടുണ്ട് രണ്ടുപേരും. കഴിഞ്ഞവർഷം നടന്ന ‘ഇൻറർനാഷനൽ ഫിറ്റ് കിഡ്’ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയിൽനിന്ന് ഇരുവരും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സാമ്പത്തികപ്രശ്നങ്ങൾ കാരണം ഫ്രാൻസിൽ നടന്ന അന്താരാഷ്ട്ര മത്സരത്തിൽ പെങ്കടുക്കാനായില്ല. ഇത്തവണ വീണ്ടും മത്സരരംഗത്തുണ്ട്. ജില്ലാ ചാമ്പ്യന്മാരായ ഇരുവരും സംസ്ഥാനതല മത്സരം കാത്തുനിൽക്കുകയാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.