സിനിമയെടുക്കുന്ന മന്ത്രിക്കുണ്ട്, ഇന്ത്യേയാട് അത്രമേൽ പ്രിയം
text_fields“ആദ്യം കെണ്ടാരു ഹിന്ദി സിനിമയാണ് ചലച്ചിത്രകാരനാകണമെന്ന ആഗ്രഹം മനസ്സിലുദിപ്പിച്ചത്. ഇന്ത്യ എനിക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്” -വിഖ്യാത ആഫ്രിക്കൻ സംവിധായകൻ മുഹമ്മദ് സാലിഹ് ഹാറൂണിന് മാത്രമല്ല, അദ്ദേഹം മന്ത്രിയായ മധ്യ ആഫ്രിക്കൻ രാജ്യം ചാഡിലെ ജനങ്ങളും ബോളിവുഡ് സിനിമകളെ നെഞ്ചേറ്റിയവരാണ്. “ചാനലുകൾ വഴി വരുന്ന ഹിന്ദി സിനിമ ആസ്വദിക്കുന്ന ജനതയാണ് ചാഡിലേത്. ഹിന്ദി സംസാരിക്കുന്ന യുവാക്കളെ നിരവധി കാണാം.
പുതുതലമുറക്കാർ, പ്രത്യേകിച്ച് സ്ത്രീകൾ പരമ്പരാഗത വേഷം വിട്ട് ഹിന്ദി സിനിമകളിലെ വേഷമൊക്കെ അനുകരിക്കുന്നുണ്ട്. ഇന്ത്യയിൽനിന്ന് നേരിട്ടല്ല ദുബൈ വഴിയാണ് ഇന്ത്യൻ ഫാഷൻ ചാഡിലെത്തുന്നത്. കുറേ വർഷങ്ങളായി െഎ.എഫ്.എഫ്.കെയിലേക്ക് വിളിക്കുന്നുണ്ട്. ഇപ്പോഴാണ് അവസരം ഒത്തുവന്നത്. മൂന്ന് വർഷം മുമ്പ് മുംബൈയിൽ വന്നിരുന്നു. എന്നെപ്പോലൊരു കലുഷിത രാജ്യത്തുനിന്ന് വരുന്നയാൾക്ക് ഇവിടത്തെ ശാന്തത അനുഗ്രഹമായാണ് അനുഭവപ്പെട്ടത്”- കേരളത്തിെൻറ അതിഥിയായി ചലച്ചിത്രമേളക്കെത്തിയ മുഹമ്മദ് സാലിഹ് ഹാറൂൺ ‘മാധ്യമ’ത്തോട് സംസാരിച്ചുതുടങ്ങി...
നാടുവിട്ടു, പിന്നെ മന്ത്രിയായി
ആഫ്രിക്കയിൽ കൂടുതൽ സിനിമകളുണ്ടാകുന്നത് നൈജീരിയയിലാണ്. ബോളിവുഡിെൻറ പകർപ്പായതിനാൽ നോളിവുഡ് എന്നാണ് ആ സിനിമകളെ വിളിക്കാറ്. അവയൊക്കെ കണ്ടാണ് ഹാറൂണിെൻറ മനസ്സിൽ സിനിമ കയറിയത്. എന്നാൽ, 1980കളിലെ സിവിൽ യുദ്ധം ഹാറൂണിനെയും കുടുംബത്തെയും പലായനത്തിന് നിർബന്ധിതരാക്കി. കാമറൂൺ വഴിയുള്ള അലച്ചിൽ ഫ്രാൻസിലാണ് അവസാനിച്ചത്. അവിടെ പത്രപ്രവർത്തനവും സിനിമയും പഠിച്ചു. ചില പ്രാദേശിക പത്രങ്ങളിൽ ജോലി നോക്കിയ ശേഷം 1994ൽ ‘മരിയ താനീ’ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് സിനിമാരംഗത്തെത്തുന്നത്. 1999ൽ ആത്മകഥാംശമുള്ള ആദ്യ സിനിമ ‘ൈബ ബൈ ആഫ്രിക്ക’ വെനീസ് ചലച്ചിത്രമേളയിൽ മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ലോകം ഹാറൂണിനെ ശ്രദ്ധിക്കുന്നത്. 2002ൽ ഫയർബേർഡ് അവാർഡിനർഹമായ ‘ഒൗവർ ഫാദർ’ കാൻ മേളയിൽ ശ്രദ്ധിക്കപ്പെട്ടു.
െഎ.എഫ്.എഫ്.കെയിലെ ഫിപ്രസി പുരസ്കാരവും ചിത്രം നേടി. വെനീസ് മേളയിൽ പ്രത്യേക ജൂറി പുരസ്കാരവും ആംനസ്റ്റി ഇൻറർ നാഷനൽ പുരസ്കാരവും നേടിയ ‘ഡ്രൈ സീസൺ’ ഇറങ്ങുന്നത് 2006ലാണ്. 2010ൽ ‘എ സ്ക്രീമിങ് മാൻ’ കാൻ മേളയിൽ പ്രത്യേക ജൂറി പുരസ്കാരവും വെനീസ് മേളയിൽ റോബർട്ട് ബ്രസൻ പുരസ്കാരവും നേടിയതോടെ ഹാറൂൺ ആഫ്രിക്കൻ സംവിധായകരിൽ പ്രഥമഗണനീയനായി. 2013ൽ കാനിലെ പാംഡിഒാർ പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ട ‘ഗ്രിഗ്രിസ്’ ഹാറൂണിെൻറ ശ്രദ്ധേയ സിനിമകളിലൊന്നാണ്. 2017ലെ ടൊറേൻറാ മേളയിൽ പ്രദർശിപ്പിച്ച ‘എ സീസൺ ഇൻ ഫ്രാൻസ്’ ആണ് പുതിയ ചിത്രം. ഇവയെല്ലാം കണ്ടംപററി ഫിലിം മേക്കർ ഇൻ ഫോക്കസ്’ വിഭാഗത്തിൽ ഇവിടെ പ്രദർശിപ്പിക്കുന്നുണ്ട്. ഇപ്പോൾ ചാഡിലെ സാംസ്കാരിക-ടൂറിസം മന്ത്രിയാണ് അദ്ദേഹം. “ഞാൻ രാഷ്ട്രീയക്കാരനല്ല. സിവിൽ യുദ്ധം തകർത്തെറിഞ്ഞ എെൻറ രാജ്യത്തിെൻറ കലയെയും വിനോദസഞ്ചാര വിഭവങ്ങളെയും തിരിച്ചുപിടിക്കുകയെന്നത് കടമയായതിനാലാണ് മന്ത്രിപദവി ഏറ്റെടുത്തത്. ആദ്യപടിയായി ഒരു സിനിമാ സ്കൂൾ ആരംഭിച്ചു. സംഗീതത്തെയും സാഹിത്യത്തെയും പ്രോത്സാഹിപ്പിക്കാൻ പദ്ധതികൾ പുരോഗമിക്കുന്നു” -ഹാറൂൺ പറഞ്ഞു.
കോമഡി ആഫ്രിക്കൻ യാഥാർഥ്യമല്ല
തെൻറ സിനിമകളിൽ പലായനത്തിെൻറയും അഭയാർഥിത്വത്തിെൻറയും ഒറ്റപ്പെടലിെൻറയും വിങ്ങലുകളാണെന്ന് പറയുന്നവരോട് ഹാറൂണിെൻറ മറുപടി ഇതാണ് -‘കോമഡി ആഫ്രിക്കൻ യാഥാർഥ്യമല്ല’. തനിക്ക് സിനിമ വിനോദമോ സമ്പാദ്യോപാധിയോ കല പോലുമോ അല്ല ജനങ്ങളോടുള്ള കടമയാണെന്ന് അദ്ദേഹം പറയുന്നു. “സിവിൽ യുദ്ധത്തിെൻറ പ്രേതം വിെട്ടാഴിയാത്ത ചാഡിെൻറ യാഥാർഥ്യങ്ങളും വർത്തമാന രാഷ്ട്രീയവും സംബന്ധിച്ച മിഥ്യാധാരണകൾ തിരുത്തുകയാണ് ലക്ഷ്യം. ചാഡിെൻറ സാംസ്കാരിക പാരമ്പര്യം ദൃശ്യവത്കരിക്കാൻ ശ്രമിക്കുേമ്പാൾ അതിൽ കോമഡി ഉണ്ടാകില്ല.
എന്നാൽ, മർമം അറിഞ്ഞുള്ള നർമം ഉണ്ടാകും. നർമം ജീവിതത്തിലുണ്ട്. അത് കോമഡിയല്ല. സന്തോഷം ഉള്ളതുകൊണ്ട് മാത്രമല്ല, നമ്മൾ ചിരിക്കുന്നത്, സങ്കട നിമിഷങ്ങളിലും അതുവേണ്ടി വരും. ഒരാളുടെ ദുഃഖം സാംസ്കാരിക രീതിയിൽ മറച്ചുവെക്കാനുള്ള മാർഗമാണ് ചിരി. പലായനവും ഒറ്റപ്പെടലുമൊക്കെ അനുഭവിച്ചയാളെന്ന നിലയിൽ എെൻറ സിനിമകളിൽ ആ ഘടകങ്ങൾ ഉണ്ടാവുക സ്വാഭാവികം. ചാഡിൽ യുദ്ധവും അക്രമവും മാത്രമല്ല, മനുഷ്യരും ഉണ്ടെന്ന് അറിയിക്കാനാണ് ഞാൻ സിനിമയെടുക്കുന്നത്. ആഭ്യന്തര യുദ്ധം കഴിഞ്ഞിട്ടും അതിെൻറ ഇമേജിൽ നിന്ന് ചാഡ് മോചിതമായിട്ടില്ല. ടൂറിസം മേഖലയെ അത് ബാധിച്ചിട്ടുണ്ട്. അതൊക്കെ മാറ്റിയെടുക്കുകയെന്ന ദൗത്യമാണ് സിനിമകളിലൂടെ നിറവേറ്റപ്പെടേണ്ടത്” -ഹാറൂൺ പറയുന്നു.
ബോകോഹറം തീവ്രവാദികൾ,സിറിയൻ അഭയാർഥികൾ
ആഭ്യന്തരയുദ്ധം കഴിഞ്ഞെങ്കിലും നൈജീരിയയിൽനിന്നും കാമറൂണിൽനിന്നുമുള്ള ബോകോഹറം തീവ്രവാദികളുടെ സാന്നിധ്യം രാജ്യത്തെ കലുഷിതമാക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചാഡിന് യാത്രാനിരോധനം ഏർപ്പെടുത്താൻ യു.എസ് പ്രസിഡൻറ് ട്രംപിനെ പ്രേരിപ്പിച്ചത് ഒരുപക്ഷേ അതാകാം. എന്നാൽ, തീവ്രവാദത്തെ നേരിടുന്നതിൽ വിജയിച്ച സേനയാണ് ഞങ്ങളുടേത്. മറിച്ചുള്ള വിവരങ്ങൾ അമേരിക്കക്ക് ലഭിക്കുന്നതെങ്ങനെയെന്ന് അറിയില്ല.
‘വിവരങ്ങൾ ലഭിക്കാൻ’ അമേരിക്കക്ക് ഒരുപാട് മാർഗങ്ങളുണ്ടല്ലോ. അതേസമയം, അതിർത്തി അത്ര സുരക്ഷിതമാണെന്ന് പറഞ്ഞുകൂടാ. സിറിയൻ അഭയാർഥികളും ചാഡിൽ അഭയം തേടിയിട്ടുണ്ട്. കുറച്ചധികം പേർ സുഡാനിലേക്കും മറ്റും നീങ്ങിയെങ്കിലും 5000 പേരെങ്കിലും രാജ്യത്ത് തമ്പടിച്ചിട്ടുണ്ടെന്നാണ് കണക്ക്. കയറിക്കിടക്കാൻ സ്ഥലം നൽകാൻ മാത്രമേ ഞങ്ങൾക്കാവൂ. ആഹാരവും മറ്റും നൽകാനുള്ള പണമില്ല. യുനൈറ്റഡ് നാഷൻസ് ഹൈകമീഷണർ ഫോർ റഫ്യൂജീസ് (യു.എൻ.എച്ച്.സി.ആർ) ആണ് അത്തരം സഹായങ്ങളെല്ലാം അഭയാർഥികൾക്ക് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.