Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2020 2:04 PM IST Updated On
date_range 30 April 2020 4:23 PM ISTബോളിവുഡിന്‍റെ ചോക്ലേറ്റ് ബോയ് -PICTURES
text_fieldsbookmark_border
അന്തരിച്ച ബോളിവുഡ് ഇതിഹാസ താരം ഋഷി കപൂറിൻെറ ജീവിതത്തിലെ സുപ്രധാന മൂഹൂർത്തങ്ങൾ ചിത്രങ്ങളിലൂടെ -
1952 സെപ്റ്റംബർ നാലിന് വിഖ ്യാത നടൻ രാജ് കപൂറിന്‍റെയും കൃഷ്ണ രാജിന്‍റെയും മകനായി ജനനം.
രാജ് കപൂർ ചിത്രമായ ‘മേരാ നാം ജോക്കർ’ എന്ന ചിത്രത്തിൽ ബാല താരമായി വേഷമിട്ടായിരുന്നു ഋഷി കപൂർ വെള്ളിത്തിരയിലെത്തിയത്. ചിത്രത്തിലെ പ്രകടനത്തിന് ദേശീയ അവാർഡും അദ്ദേഹ ത്തെ തേടിയെത്തി.
1973ൽ ‘ബോബി’ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറിയ ഋഷി കപൂറിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില ്ല.
മുൻനിര താരങ്ങളായ ശ്രീദേവി, അമിതാബ് ബച്ചൻ, പദ്മിനി കോഹ്ലാപൂരി എന്നിവർക്കൊപ്പം അഭിനയിച്ച ഋഷി ബോളിവുഡിലെ ആദ്യ ‘ച ോക്ലേറ്റ് ബോയ്’ എന്ന പേര് നേടിയെടുത്തു.
നിരവധി ചിത്രങ്ങളിൽ ഒരുമിച്ചഭിനയിച്ച സഹതാരം നീതു സിങ്ങിനെയാണ് ഋഷി കപൂർ ജീവിത സഖിയാക്കിയത്. സിനിമ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലായത്. 1980 ജനുവരി 22നായിരുന്നു വിവാഹം.
രൺബീർ കപൂറും റിദ്ദിമ കപൂറുമാണ് ദമ്പതികളുടെ മക്കൾ. രൺബീർ പിതാവിൻെറ പാത പിന്തുടർന്ന് നടനായപ്പോൾ റിദ്ദിമ ജ്വല്ലറി ഡിസൈനറാണ്.
കുടുംബത്തോട് വളരെ അടുത്ത സ്നേഹബന്ധം പുലർത്തിപ്പോന്ന വ്യക്തിയായിരുന്നു ഋഷി കപൂർ. ദീപാവലി, ക്രിസ്മസ് തുടങ്ങി എല്ലാ ആഘോഷവേളകളിലും അദ്ദേഹം കുടുംബത്തെ ഒരുമിച്ച് കൂട്ടുമായിരുന്നു.
തൻെറ കുടുംബത്തിൻെറ പഴയകാല ചിത്രങ്ങൾ ആരാധകർക്കായി ഋഷി കപൂർ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുക പതിവായിരുന്നു.
സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം സാമുഹിക, രാഷ്ട്രീയ, സാംസ്കാരിക വിഷയങ്ങളിൽ തന്‍റെ നിലപാട് വ്യക്തമാക്കി.
2000ത്തിന് ശേഷം സഹനടന്‍റെ വേഷത്തിലേക്ക് അദ്ദേഹം ചുവട്മാറി. ഹംതും, നമസ്തേ ലണ്ടൻ, ഡി-ഡേ, അഗ്നീപഥ്, ഫനാ, ലവ് ആജ് കൽ എന്നീ ചിത്രങ്ങളിൽ അതിലുൾപെടും.
2018ൽ 27 വർഷങ്ങൾക്ക് ശേഷം അമിതാബ് ബച്ചനും ഋഷി കപൂറും ‘102 നോട്ടൗട്ട്’ എന്ന ചിത്രത്തിൽ ഒരുമിച്ചഭിനയിച്ചു.
2018ൽ അർബുധബാധിതനായ ഋഷി കപൂർ ന്യൂയോർക്കിൽ ചികിത്സക്ക് വിധേയനായി.
ചികിത്സക്ക് ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ താരം ഒരു ചിത്രത്തിൽ അഭിനയിച്ചു.
ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെത്തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഋഷി കപൂർ ഏപ്രിൽ 30 വ്യാഴാഴ്ച അന്തരിച്ചു. മരിക്കുേമ്പാൾ 67 വയസായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story