സെബ നല്കിയ നോമ്പറിവ്
text_fieldsനോമ്പിനെക്കുറിച്ച് പറയുേമ്പാൾ സെബ എന്ന സുഹൃത്തും അവളുടെ സ്നേഹനിധികളായ രക്ഷിതാക്കളുമാണ് മനസ്സിലാദ്യം ഒാടിയെത്തുക. 2012ൽ സിനിമയിലെത്തിയെങ്കിലും ആദ്യമായാണ് ഞാൻ ഒരു മുസ്ലിം കഥാപാത്രത്തിെൻറ വേഷം ചെയ്യുന്നത്. ഹദ്യ എന്ന സിനിമയിൽ ഖദീജ എന്ന കഥാപാത്രമാണത്. മുസ്ലിം കഥാപാത്രം ചെയ്യാനായി പ്രത്യേകിച്ച് നിരീക്ഷണമൊന്നും നടത്തിയിട്ടില്ല. തനിക്കറിയാവുന്ന മുസ്ലിം സുഹൃത്തുകളുടെ മാതൃകയിലുള്ള കഥാപാത്രമല്ല ഖദീജയുടേത്. മുസ്ലിം സുഹൃത്തിനെ നിരീക്ഷിക്കണമെങ്കിൽ സ്വാഭാവികമായും ഞാൻ ആദ്യം നിരീക്ഷിക്കുക പ്രിയകൂട്ടുകാരി സെബയെ ആണ്.
ഖദീജയും സെബയും തമ്മിൽ ഒരു ബന്ധവുമില്ല. ഖദീജയിൽ ഒറ്റപ്പെടലിെൻറ നോവും അനാഥത്വത്തിെൻറ വ്യഥയും കുടുംബം എന്ന സംരക്ഷണ കവചത്തിനകത്ത് ഒതുങ്ങാനുള്ള മോഹവുമാണ് നിറയുന്നതെങ്കിൻ സെബ സ്വയംപര്യാപ്തയും കുടുംബത്തിെൻറ സംരക്ഷണ കവചം ലഭിക്കാൻ ഭാഗ്യം സിദ്ധിച്ചവളുമാണ്. പൂർണമായും ഡോക്ടർ കുടുംബം എന്നുപറയാം. വാപ്പയും ഉമ്മയും ഡോക്ടർ, ചേട്ടനും ഭാര്യയും ഡോക്ടർ, ഇപ്പോൾ അവളും ഡോക്ടർ. പറഞ്ഞുവന്നത് നോമ്പിനെക്കുറിച്ചാണ്. നോമ്പുതുറക്കാൻ പോവാറുള്ളതും സെബയുടെ വീട്ടിലാണ്. വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കി ഞങ്ങളെ നോമ്പുതുറക്കാൻ വിളിക്കാറുണ്ട്. നോമ്പുതുറന്ന അനുഭവമേയുള്ളൂ, നോെമ്പടുത്ത അനുഭവമില്ല.
നോമ്പുകാലത്ത് പകൽ മുസ്ലിം സുഹൃത്തുക്കളുടെ വീട്ടിൽ പോകാൻ മടിതോന്നും. കാരണം, പൊതുവെ സൽക്കാരപ്രിയരായ മുസ്ലിം സുഹൃത്തുക്കളുടെ വീട്ടിൽ നോമ്പുകാലത്ത് ചെന്നാലും അവർ നമുക്ക് ഭക്ഷണം തരും. എന്നാൽ, അവർക്ക് കഴിക്കാൻ പറ്റാത്ത സമയത്ത് നമ്മൾ എങ്ങനെ കഴിക്കാനാണ്. നമ്മൾ കഴിക്കുന്നതുകൊണ്ട് അവർക്ക് പ്രശ്നമൊന്നുമില്ല. എന്നാലും, വിഷമമാണ്. കുടുംബസുഹൃത്തുക്കളിൽപെട്ട കണ്ണൻ ചേട്ടൻ നോെമ്പടുക്കാറുള്ളതായി അറിയാം. ആരും പറഞ്ഞിെട്ടാന്നുമല്ല.
തടി കുറക്കാനും കൊളസ്ട്രോൾ കുറക്കാനുമെല്ലാം നോമ്പ് പിടിക്കുന്ന മറ്റു മതസ്ഥരെ അറിയാം. ഇതങ്ങനെയല്ല. ചേട്ടൻ എല്ലാ വർഷവും മുടങ്ങാതെ നോമ്പ് പിടിക്കും. ചേട്ടനെ കുടുംബത്തിൽ എല്ലാവരും തമാശക്ക് കളിയാക്കാറുണ്ട്, കണ്ണൻ മുസ്ലിമാവാൻ പോവുകയാണെന്നു പറഞ്ഞ്. മൂപ്പരതൊന്നും കാര്യമാക്കാറില്ല. കുടുംബത്തിലാർക്കും എതിർപ്പൊന്നുമില്ല. തമാശക്ക് പറയുന്നതാണ്. പരസ്പരം മനസ്സിലാക്കാനും ഉൾക്കൊള്ളാനും കഴിയുന്നത് വലിയ കാര്യമല്ലേ. എല്ലാവർക്കും ബഹുമാനം തോന്നിയിേട്ടയുള്ളൂ.
തയാറാക്കിയത്: മുസ്തഫ എ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.