ക്ലാസിക് പരമ്പരകൾ തുണയായി; റേറ്റിങ്ങിൽ ഒന്നാമതായി ദൂരദർശൻ
text_fieldsന്യൂഡൽഹി: കോവിഡ് 19 മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീട്ട ിലിരുന്ന് ബോറടിക്കുന്നവർക്കായി ദൂരദർശൻ പല ക്ലാസിക് പരമ്പരകളും പുനഃസംപ്രേക്ഷണം ചെയ്യുന്നതായി പ്രഖ്യാപിച ്ചിരുന്നു. 90കളിൽ സൂപ്പർഹിറ്റുകളായിരുന്ന ശക്തിമാന്‍, രാമായണം, സര്‍ക്കസ്, മഹാഭാരത്, ബ്യോംകേഷ് ബക്ഷി തുടങ്ങിയ പര മ്പരകളാണ് വീണ്ടും വീടുകളിലെ സ്വീകരണമുറിയിൽ ആളനക്കമുണ്ടാക്കിയത്.
ഇതോടെ ചാനല്‍ റേറ്റിങ്ങിൽ ഒന്നാമതെത്തിയിരിക്കുകയാണ് ദൂരദര്‍ശന്‍. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിൽ ഇന്ത്യ (ബാർക് ഇന്ത്യ) പുറത്തുവിട്ട റേറ്റിങ്ങിൽ പ്രശസ്തമായ പല സ്വകാര്യ വിനോദ ചാനലുകളെയും പിന്തള്ളി ദൂരദര്‍ശന്‍ ആണിപ്പോൾ ട്രെൻറിങ്. മുന്‍നിര വിനോദ ചാനലുകള്‍ അവരുടെ റിയാലിറ്റി ഷോകളും സീരിയലുകളും ലോക്ഡൗണിനെ തുടർന്ന് നിർത്തിവെച്ചതാണ് ദൂരദര്‍ശന് തുണയായി ഭവിച്ചത്. രാമായണം, മഹാഭാരതം തുടങ്ങിയ പരമ്പരകളാണ് റേറ്റിങ്ങില്‍ മുന്നിലുള്ളത്.
A Big Thank You to all the viewers of Doordarshan - per @BARCIndia the most viewed channel during week 13 is @DDNational across India. With your support Public Broadcaster has helped India Stay Home, Stay Safe as we fight back #COVID-19 pandemic.
— Shashi Shekhar (@shashidigital) April 9, 2020
പ്രസാർ ഭാരതി അവരുടെ ട്വിറ്റർ അക്കൗണ്ടിൽ തങ്ങളുടെ കാഴ്ചക്കാരിലുണ്ടായ വർധന പങ്കുവെച്ചിരുന്നു. ബാർക് ഇന്ത്യയുടെ മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ മൂന്ന് വരെയുള്ള റേറ്റിങ് പ്രകാരമാണ് ദൂരദര്‍ശൻ വമ്പൻ കുതിപ്പ് നടത്തിയിരിക്കുന്നത്. ഡി.ഡി നാഷനൽ എന്ന ചാനലിലാണ് പരമ്പരകൾ പുനഃസംപ്രേക്ഷണം ചെയ്തത്. ഡി.ഡി സ്പോർട്സിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിെൻറ 2000 മുതലുള്ള ചില ഗംഭീര മത്സരങ്ങളും ബി.സി.സി.െഎയുടെ പിന്തുണയോടെ സംപ്രേക്ഷണം ആരംഭിച്ചിട്ടുണ്ട്.
Massive surge in Doordarshan network's viewership over one week. #IndiaFightsCorona pic.twitter.com/9JDXbZuYmS
— Prasar Bharati (@prasarbharati) April 9, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.