ആ വൈറൽ വിഡിയോയിൽ ഋഷി കപൂറിെൻറ അവസാന നിമിഷങ്ങളല്ല
text_fieldsന്യൂഡൽഹി: ബോളിവുഡിലെ എക്കാലത്തേയും ആരാധ്യനായ പ്രണയ നായകൻ ഋഷി കപൂറിെൻറ മരണം ഏവരെയും ഞെട്ടിച്ചിരിക്കുകയാ ണ്. ഇർഫാൻ ഖാെൻറ മരണം നൽകിയ ആഘാതം വിട്ടുമാറും മുേമ്പ മറ്റൊരു പ്രിയതാരവും ഇൗ ലോകം വിട്ടുപോയത് പലർക്കും സങ്കൽപ്പിക്കാൻ പോലുമാവുന്നില്ല.
ഋഷി കപൂറിെൻറ മരണത്തിന് പിന്നാലെ ഒരു വിഡിയോ പ്രചരിച്ചിരുന്നു. 'ആശു പത്രി കിടക്കയിൽ വിശ്രമിക്കുന്ന താരത്തിന് വേണ്ടി പരിചരിക്കുന്ന ഡോക്ടർ പാട്ടു പാടുന്ന മനോഹര രംഗം' എന്ന് പറഞ്ഞായിരുന്നു വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ടത്. ഋഷി കപൂര്‍, ഷാരൂഖ് ഖാന്‍, ദിവ്യ ഭാരതി, അമരീഷ് പുരി തുടങ്ങിയവര്‍ അഭിനയിച്ച് 1992ല്‍ പുറത്തിറങ്ങിയ ചിത്രമായ ദീവാനയിലെ ‘തേരെ ദർദ് സെ ദിൽ’ എന്ന സൂപ്പർഹിറ്റ് പാട്ടായിരുന്നു അത്.
പാട്ടു കഴിഞ്ഞപ്പോള്‍ അതീവ സന്തോഷത്തോടെ ഡോക്ടറുടെ നെറുകയില്‍ കൈവച്ച് നടൻ ആശീര്‍വദിച്ചു. -കഠിനാധ്വാനവും ഭാഗ്യവും കൊണ്ടാണ് ജീവിതത്തില്‍ മുന്നേറാന്‍ സാധിക്കുക. ചിലപ്പോഴൊക്കെ ഭാഗ്യം നമ്മെ തുണയ്ക്കുമെങ്കിലും കഠിനാധ്വാനം ചെയ്താല്‍ ജീവിതത്തില്‍ വലിയ നിലകളിലേക്ക് എത്തും. - അദ്ദേഹം ഗായകനെ അനുഗ്രഹിച്ചുകൊണ്ട് ഇങ്ങനെയാണ് പറഞ്ഞത്. ഏപ്രിൽ 29 ബുധനാഴ്ച രാത്രി റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ താരം വിശ്രമിക്കവേ പകർത്തിയത് എന്ന അടിക്കുറിപ്പോടെയാണ് ഇത് പ്രചരിച്ചത്. എന്നാൽ, ഇൗ വർഷം ഫെബ്രുവരി 28ന് യൂട്യൂബിൽ ഡി.കെ കുമാർ സാനു എന്നയാൾ അപ്ലോഡ് ചെയ്തതാണ് ഈ വിഡിയോ.
ഗാനം പാടിയയാൾ ഡോക്ടറല്ല. വിഡിയോ പകർത്തിയിരിക്കുന്നത് റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലുമല്ല എന്നാണ് ലേറ്റസ്റ്റ് എൽ.വൈ എന്ന ന്യൂസ് പോർട്ടൽ പുറത്തുവിട്ട വാർത്തയിൽ പറയുന്നത്. ഇൗ വർഷം തുടക്കത്തിൽ ഡൽഹിയിൽ ഒരു ആശുപത്രിയിൽ ഋഷി കപൂറിനെ അഡ്മിറ്റ് ചെയ്തപ്പോൾ പകർത്തിയ വിഡിയോയായിരിക്കാം അതെന്നാണ് സൂചന. എന്തായാലും അങ്ങേയറ്റം മനോഹരവും അതേസമയം വികാരപരവുമായ വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.