ഋഷി കപൂർ, പ്രണയത്തിെൻറ രാജകുമാരൻ
text_fieldsഅഭിനയത്തിനിെട, മുഖത്തെ മസിലുകൾ നിയന്ത്രിച്ചു നിർത്താൻ നിങ്ങൾക്ക് കഴിയില്ലെങ്കിൽ പിന്നെ ശരീരത്തിലെ മസിലു കൾ പെരുപ്പിച്ചുകാട്ടിയിട്ട് എന്തു കാര്യമെന്ന് ഋഷി കപൂർ ചോദിച്ചത് രണ്ടുവർഷം മുമ്പാണ്. ആക്ടിങ് സ്കൂളു കളിലേക്ക് പോകേണ്ട അഭിനേതാക്കൾ ജിമ്മിലേക്ക് പോകുന്നത് കണ്ടാണ് അദ്ദേഹം അതു ചോദിച്ചുപോയത്. അതുേചാ ദിക്കാൻ ഏറെ അർഹതയുള്ള അഭിനേതാക്കളിലൊരാളായിരുന്നു ബോളിവുഡിൽ പ്രണയത്തിെൻറ രാജകുമാരനായി അറിയപ്പെട്ടിര ുന്ന ഈ ചോക്കലേറ്റ് ബോയ്. അഭിനയത്തിെൻറ അടിസ്ഥാനം നിരീക്ഷണമാണെന്നായിരുന്നു ഒരു മെത്തേഡ് ആക്ടറല്ല ാതിരുന്ന അദ്ദേഹത്തിെൻറ വാദം. എന്തെങ്കിലും കാണുേമ്പാൾ അത് മനസ്സിൽ സൂക്ഷിക്കുകയും സമാന കഥാപത്രങ്ങൾ മുന് നിലെത്തുേമ്പാൾ അതു പരീക്ഷിക്കുകയും ചെയ്യുമായിരുന്നു.
പ്രത്യേകിച്ച് ഒരു ശൈലിയുമില്ലാത്ത അഭിനേതാവ ാണ് താനെന്ന് ഋഷി സ്വയം അടയാളപ്പെടുത്തിയിരുന്നു. എല്ലാവരെയും അനുകരിക്കാൻ കഴിയുമെങ്കിലും സ്വന്തമായി ‘സ് റ്റൈൽ’ ഇല്ലാത്ത താങ്കളെ അനുകരിക്കുക പ്രയാസമാണെന്ന് ഹാസ്യനടൻ േജാണി ലിവർ ഒരിക്കൽ ഋഷിയോട് പറഞ്ഞതും അതുകൊണ ്ടുതന്നെ. അർബുദത്തോട് തോൽവി സമ്മതിച്ച് ഋഷി കപൂർ വിടവാങ്ങുേമ്പാൾ ബോളിവുഡിന് നഷ്ടമാകുന്നത് സ്ക്രീ നിൽ അതുല്യമായ പ്രസരിപ്പും ഊർജവും നിറച്ചുവെച്ച സ്വാഭാവിക അഭിനേതാവിെനയാണ്.
മുംബൈയിൽ ചെമ്പൂരിലെ പഞ്ചാബി കപൂർ കുടുംബത്തിൽ സിനിമാ വർത്തമാനങ്ങൾക്ക് നടുവിലാണ് ഋഷി രാജ് കപൂർ എന്ന ഋഷി കപൂർ പിറന്നുവീണത്. അച്ഛനും മുത്തച്ഛനും അമ്മാവന്മാരുമടക്കം എല്ലാവരും ബോളിവുഡിലെ വൻതോക്കുകൾ. രക്തത്തിൽ സിനിമ അലിഞ്ഞുചേർന്നതിനാൽ ‘ചിൻറു’വിന് അഭിനയം ഒട്ടും ആയാസകരമായിരുന്നില്ല. അച്ഛൻ രാജ്കപൂർ സംവിധാനം െചയ്ത ശ്രീ420 എന്ന സിനിമയിലൂടെ മൂന്നാം വയസ്സിൽതന്നെ വെള്ളിത്തിരയിൽ മുഖംകാണിച്ചിരുന്നു. പാട്ടുസീനിൽ മഴയിലലിഞ്ഞ് രണ്ടു കൂട്ടുകാർക്കൊപ്പം നടന്നുനീങ്ങുന്നതായിരുന്നു ആ രംഗങ്ങൾ. 1970ൽ അച്ഛെൻറ തന്നെ സംവിധാനത്തിൽ പുറത്തിറങ്ങിയ മേരാനാം ജോക്കർ എന്ന അരങ്ങേറ്റ ചിത്രം ഋഷിയുടെ തലവര മാറ്റിമറിച്ചു. മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡായിരുന്നു തകർപ്പൻ പ്രകടനത്തിനുള്ള പ്രതിഫലം.
പഠിക്കുന്നതിനേക്കാൾ സിനിമയിൽ അഭിനയിക്കുന്നതിന് താൽപര്യം കാട്ടിയ ആ പതിനെട്ടുകാരൻ മൂന്നുവർഷത്തിനുശേഷം ബോബിയിലൂടെ നായകനിരയിൽ നിലയുറപ്പിച്ചു. പിന്നീട് ഖേൽ ഖേൽ മേം, റഫൂ ചക്കാർ, അമർ അക്ബർ ആൻറണി, ഹം കിസീസേ കം നഹീ, സർഗം, കർസ്, പ്രേം രോഗ്, കൂലി, തവാഇഫ്, സാഗർ, നാഗിൻ, ചാന്ദ്നി, െഹന്ന, ബോൽ രാധ ബോൽ, ദീവാന തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിലെ തെൻറ ഇടം അരക്കിട്ടുറപ്പിക്കുകയായിരുന്നു ഋഷി കപൂർ. തിളങ്ങിനിൽക്കുന്ന കാലത്ത് പ്രണയ പരവശനായ കാമുകെൻറ വേഷങ്ങൾ സ്ഥിരമായി ചെയ്ത് അതു സൃഷ്ടിച്ച ഇമേജിെൻറ തടവറയിലായിപ്പോയിരുന്നു അദ്ദേഹം. എന്നാൽ, കരിയറിെൻറ അവസാനഘട്ടത്തിൽ കപൂർ ആൻഡ് സൺസിലും 102 നോട്ടൗട്ടിലുമൊക്കെ ഏറെ പ്രായക്കൂടുതലുള്ള, വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് ബോളിവുഡിനെ വിസ്മയിപ്പിക്കുകയും ചെയ്തു. കത്തിനിൽക്കുന്ന കാലത്ത് ൈവവിധ്യമാർന്ന കഥാപാത്രങ്ങൾക്കായി കൊതിച്ചെങ്കിലും ടൈപ്പ് വേഷങ്ങളിലൊതുങ്ങിപ്പോയതിെൻറ നിരാശ പിൽക്കാലത്ത് വേട്ടയാടിയിട്ടുണ്ടാവണം.
അഭിനയത്തോട് അടങ്ങാത്ത അഭിനിവേശമായിരുന്നു ഋഷിക്ക്. കൂടെ അഭിനയിക്കുന്നവരിൽനിന്ന് പാഠങ്ങൾ പഠിച്ചെടുക്കുകയും ശീലമായിരുന്നു. അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുന്നതിൽ ഏറെ സന്തോഷം. ഒതുക്കമുള്ള അഭിനേതാവാണ് അദ്ദേഹമെന്നായിരുന്നു പ്രതികരണം. കഥാപാത്രങ്ങൾക്കുള്ളിലേക്ക് സ്വയം സന്നിവേശിക്കുന്ന ആ ബച്ചൻ ശൈലി മനസ്സിലാക്കിയെടുക്കാനായിരുന്നു ഋഷിയുടെ ആഗ്രഹം. ഒട്ടേറെ സിനിമകൾ സംവിധാനം ചെയ്യണമെന്ന് മോഹമുണ്ടായിരുെന്നങ്കിലും സമയം കിട്ടിയില്ലെന്ന് സങ്കടം പറഞ്ഞത് 2018ലാണ്. ഡിംപ്ൾ കപാഡിയ മുതൽ ജയപ്രദയും ദിവ്യ ഭാരതിയും വരെ ഒരുപിടി നായികമാരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രങ്ങളിൽ നായകനും കൂടിയായിരുന്നു അദ്ദേഹം. കാലാതിവർത്തിയായ നിരവധി ഹിറ്റ് ഗാനങ്ങൾക്കൊപ്പം ചുവടുവെച്ച ക്രെഡിറ്റും അദ്ദേഹത്തിെൻറ കരിയറിനുണ്ട്.
ഉള്ളതു തുറന്നുപറയുന്നതാണ് പ്രകൃതം. അഭിമുഖങ്ങേളാട് അദ്ദേഹത്തിന് ഒരർഥത്തിൽ വെറുപ്പായിരുന്നു. അതു പിന്നീട് പൊല്ലാപ്പാകുന്നത് ജീവിതത്തിൽ പലകുറി അദ്ദേഹം കണ്ടതാണ്. അതുകൊണ്ടാണ് തുറന്നുപറച്ചിൽ എന്നർഥം വരുന്ന ‘ഖുല്ലം ഖുല്ല’ എന്ന് പേരിട്ട് തെൻറ ആത്മകഥ പുറത്തിറക്കിയതും. തെൻറ കാലത്തിൽനിന്ന് ഏറെ മാറിയ സിനിമ ലോകത്തെക്കുറിച്ച് അദ്ദേഹത്തിന് കൃത്യമായ ബോധ്യമുണ്ടായിരുന്നു. പ്രേക്ഷക സമൂഹം മാറിയതിനാൽ സിനിമയുടെ മാറ്റം അനിവാര്യമാണെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. അപ്പോഴും വെറുതെ കുപ്പായമഴിച്ചിട്ട് തുള്ളുന്ന ഇപ്പോഴത്തെ രീതികളെ വിമർശിക്കാനും മടിച്ചില്ല.
ലതാജിയുടെ അനുഗ്രഹം
ഇക്കഴിഞ്ഞ ജനുവരി 28ന് ഋഷി കപൂർ ട്വിറ്ററിൽ ഒരു അപൂർവ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർക്കൊപ്പമുള്ള ചിത്രം. രണ്ടോ മൂന്നോ മാസം പ്രായമുള്ള കൈക്കുഞ്ഞായ ഋഷിയെ ലത ലാളിക്കുന്ന ചിത്രമാണത്. ‘നിങ്ങളുടെ അനുഗ്രഹം എനിക്കെന്നുമുണ്ട്. ഒരുപാട് നന്ദി..ഈ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് ഞാനത് ലോകത്തോട് പറയട്ടെ? ഇതെനിക്ക് ഏറെ ആഹ്ലാദം പകരുന്ന ചിത്രമാണ്’ -ലതാജിക്കൊപ്പമുള്ള ചിത്രം കണ്ടുകിട്ടിയതിെൻറ സന്തോഷത്തിൽ അദ്ദേഹം ട്വിറ്ററിൽ കുറിച്ചതിങ്ങനെ.
നിങ്ങളെന്തിനാണ് ഭക്ഷണവും മതവും കൂട്ടിക്കുഴക്കുന്നത്?
രാജ്യത്ത് ബീഫ് വിവാദം കത്തിപ്പടർന്ന േവളയിൽ ഋഷി കപൂറിെൻറ നിലപാട് സുവ്യക്തമായിരുന്നു. ‘എനിക്ക് ദേഷ്യം വരുന്നു. നിങ്ങളെന്തിനാണ് ഭക്ഷണവും മതവും തമ്മിൽ കൂട്ടിക്കുഴക്കുന്നത്? ഞാൻ ബീഫ് കഴിക്കുന്ന ഹിന്ദുവാണ്. അതിനർഥം ബീഫ് കഴിക്കാത്ത ഒരാളേക്കാൾ ദൈവഭയം കുറഞ്ഞയാളാണ് ഞാനെന്നാണോ? ചിന്തിക്കൂ!!’ 2015 മാർച്ച് 16ന് ഋഷി ട്വിറ്ററിൽ കുറിച്ചിട്ട ഈ വാക്കുകൾ ദേശീയ തലത്തിൽതന്നെ ചർച്ചയായി. തുടർന്ന് ഗോരക്ഷക ഗുണ്ടകൾ അദ്ദേഹത്തെ സമൂഹമാധ്യമങ്ങളിൽ കടന്നാക്രമിച്ചു. വിഷയത്തിൽ വ്യക്തത വരുത്തിയെങ്കിലും നിലപാടിൽനിന്ന് അദ്ദേഹം മാറിയില്ല.
******
പൃഥിരാജ് കപൂറും രാജ്കപൂറും ഋഷി കപൂറും കടന്ന് ആ ബാറ്റൺ ഇപ്പോൾ ഋഷിയുടെ മകൻ രൺബീറിലെത്തി നിൽക്കുകയാണ്. അർഹിച്ച ഇടങ്ങളിലേക്ക് ഋഷികപൂർ കയറിയെത്തിയോ എന്നതിൽ അഭിപ്രായവ്യത്യാസമുണ്ടാകാനിടയുണ്ടെങ്കിലും കപൂർ കുടുംബം എന്നും കരുത്തോടെ നിലയുറപ്പിച്ച ബോളിവുഡ് ഭൂമികയിൽ ഋഷിയുടെ സ്വാഭാവേനയുള്ള അഭിനയമികവ് എക്കാലവും സ്മരിക്കപ്പെടുമെന്നതിൽ തർക്കമില്ല.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.