അണിയറയിൽനിെന്നത്തി, അരങ്ങിൽ തിളങ്ങി ശശി കലിംഗ
text_fieldsഒരു ഓട്ടോമൊബൈൽ കമ്പനിയിലെ ജീവനക്കാരനായി മാറേണ്ടതായിരുന്നു കോഴിക്കോട്ടുകാരൻ ചന്ദ്രകുമാർ. കോഴിക്കോട ് സി.ടി.സിയിൽനിന്ന് ഓട്ടോമൊബൈൽ എൻജിനിയറിങ് ഡിപ്ലോമ പൂർത്തിയാക്കിയ ശേഷം കുറേനാൾ ആ കൗമാരക്കാരൻ തൊഴിലന്വേഷിച ്ചുനടന്നു. എന്നാൽ, പഠിച്ചെടുത്ത കർമമേഖലയായിരുന്നില്ല ജീവിതത്തിൽ ചന്ദ്രകുമാറിനെ കാത്തിരുന്നത്. മെക്കാനിക് ആകേണ്ടിയിരുന്ന ജീവിതം, ചന്ദ്രകുമാറിന് കാത്തുവെച്ചത് അഭിനേതാവിെൻറ വേഷം. ആ വേഷം അദ്ദേഹം അഭിനയിച്ചു ഫലിപ് പിച്ചത് ചന്ദ്രകുമാർ എന്ന പേരിലായിരുന്നില്ല. ഇന്നു പുലർച്ചെ ജീവിതത്തിെൻറ തിരശ്ശീലക്കു പിന്നിലേക്ക് മറയ ുംമുെമ്പ ‘ശശി കലിംഗ’ എന്ന പേരിൽ മലയാള സിനിമയിലെ അറിയപ്പെടുന്ന അഭിനേതാക്കളിലൊരാളായി മാറിക്കഴിഞ്ഞിരുന്നു അദ്ദേഹം.
കോഴിക്കോട് വെസ്റ്റ്ഹില്ലിൽ ചന്ദ്രശേഖരൻ നായരുടെയും സുകുമാരിയുടെയും മകനായി 1961ൽ ജനനം. കുഞ്ഞുന ാളിൽ മാതാപിതാക്കളിട്ട വിളിേപ്പരായിരുന്നു ശശി. പിന്നീട് ബന്ധുക്കളും അയൽക്കാരും കൂട്ടുകാരുമൊക്കെ ശശിയെന്നു തന്നെ വിളിച്ച് ആ പേര് അരക്കിട്ടുറപ്പിച്ചതോടെ ചന്ദ്രകുമാർ എന്ന പേര് പതിയെ വിസ്മൃതിയിലായി.
അഭിനേതാവണമെന്ന ആഗ്രഹമൊന്നും കുട്ടിക്കാലത്ത് ശശിയുടെ മനസ്സിലുണ്ടായിരുന്നില്ല. പഠനം കഴിഞ്ഞ് ജോലി തേടി നടക്കുന്ന കാലം വരെ ഒരു വേദിയിലും ശശി അഭിനയിക്കാൻ കയറിയിരുന്നില്ല. ഈ ഘട്ടത്തിലാണ് നിനച്ചിരിക്കാതെ ശശി നാടക ലോകത്തെത്തുന്നത്. കോഴിക്കോട്ടെ പ്രമുഖ നാടക ട്രൂപ്പായിരുന്ന ‘സ്റ്റേജ് ഇന്ത്യ’ ശശിയുടെ അമ്മാവൻ വിക്രമൻ നായരുടെ ഉടമസ്ഥതയിലായിരുന്നു. മറ്റെന്തെങ്കിലും േജാലി ശരിയാവുന്നതുവരെ ‘സ്റ്റേജ് ഇന്ത്യയുെട സെറ്റ് തയാറാക്കാനും മറ്റുമായിരുന്നു അമ്മാവെൻറ നിർദേശം. അപ്പോഴൊന്നും അഭിനയം ശശിയുടെ വിദൂര ചിന്തകളിൽപോലുമുണ്ടായിരുന്നില്ല.
സ്റ്റേജ് ഇന്ത്യയുടെ ആദ്യ നാടകമായ ‘സൂത്രം’ അരങ്ങിലെത്തുന്നതിന് പിന്നണിയിൽ സഹായസഹകരണങ്ങൾ നൽകുന്നതിനിടയിലാണ് ശശിയുടെ അഭിനയ മികവ് വിക്രമൻ നായരുടെ ശ്രദ്ധയിൽപെടുന്നത്. അടുത്ത നാടകമായ ‘സാക്ഷാത്കാര’ത്തിൽ അദ്ദേഹം ശശിക്ക് ഒരു പൊലീസുകാരെൻറ വേഷം നൽകി. പിന്നീട് ചെറുവേഷങ്ങളുമായി നാടകങ്ങളിൽ മുഖം കാണിച്ച ശശി ഇതിനകം ‘ശശി കോഴിക്കോട്’ എന്ന പേരിൽ അറിയെപ്പട്ടു തുടങ്ങിയിരുന്നു. പി.എം. താജിെൻറ പ്രശസ്ത നാടകമായ ‘അഗ്രഹാര’ത്തിലെ വേഷം നടനെന്ന നിലയിൽ ശശിയിലെ പ്രതിഭയെ അടയാളപ്പെടുത്തുന്നതായിരുന്നു. പിന്നീടങ്ങോട്ട് കാൽനൂറ്റാണ്ടിലേറെ നാടകവേദിയിൽ നിറഞ്ഞുനിന്ന അദ്ദേഹം, 500ലധികം നാടകങ്ങളിൽ അഭിനയിച്ചു. ഇടയ്ക്ക് ‘സ്വപ്ന സമുദ്രം’എന്ന നാടകം വിജയകരമായി സംവിധാനം ചെയ്തെങ്കിലും ആ മേഖലയിൽ തുടരാൻ താൽപര്യം കാട്ടിയില്ല.
ഇതിനിെട, 1998ൽ തകരെച്ചണ്ട എന്ന സിനിമയിൽ ചെറിയൊരു റോളിൽ അഭിനയിക്കാൻ അവസരം ലഭിച്ചെങ്കിലും അതിന് തുടർച്ചകളുണ്ടായില്ല. ഇതിനുപിന്നാലെ ഏഷ്യാനെറ്റ് ചാനലിലെ ‘മുൻഷി’ പരിപാടിയിൽ പണ്ഡിറ്റിെൻറ വേഷമിട്ടു. എന്നാൽ, ഒരു വർഷത്തിനുശേഷം അതിൽനിന്ന് ഒഴിവായി.
പിന്നീട് ‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിെൻറ കഥ’ എന്ന ചിത്രത്തിലൂടെ മലയാളചലച്ചിത്രവേദിയിലേക്കുള്ള രണ്ടാം വരവിൽ ശശി തെൻറ ഇരിപ്പിടം ഉറപ്പിക്കുകയായിരുന്നു. ഈ സിനിമയുടെ സെറ്റിൽവെച്ച് സംവിധായകൻ രഞ്ജിത്താണ് ‘ശശി കോഴിക്കോട്’ എന്ന പേരുമാറ്റി ‘ശശി കലിംഗ’ എന്നാക്കിയത്. സെറ്റിൽ കുറേ ശശിമാർ ഉണ്ടായിരുന്നതിനാൽ െക.ടി. മുഹമ്മദിെൻറ കലിംഗ തിയേറ്റേഴ്സിെൻറ പേര് ശശിയുടെ പേരിനൊപ്പം േചർക്കുകയായിരുന്നു. യഥാർഥത്തിൽ കലിംഗയിൽ നാടകം കളിച്ചിട്ടില്ലായിരുന്നു ശശി. ഒരു തെറ്റിദ്ധാരണയിൽ രഞ്ജിത്ത് നൽകിയ പേര് പക്ഷേ, ഹിറ്റായി മാറി. തുടർന്ന് പ്രാഞ്ചിയേട്ടൻ, ആമേൻ, ഇടുക്കി ഗോൾഡ്, ഹണീ ബീ...തുടങ്ങി 250ലേറെ സിനിമകളിൽ വേഷമിട്ടു. സഹദേവൻ ഇയ്യക്കാട് സംവിധാനം െചയ്ത ‘ഹലോ ഇന്ന് ഒന്നാം തീയതിയാണ്’ എന്ന സിനിമയിൽ ശശിയായിരുന്നു നായകൻ. അസുഖ ബാധിതനായതിനെ തുടർന്ന് അഭിനയ മേഖലയിലനിന്ന് തൽക്കാലം പിൻവാങ്ങുേമ്പാൾ മലയാള സിനിമയിലെ തിരക്കുള്ള നടന്മാരിലൊരാളായിരുന്നു ശശി കലിംഗ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.