ഈ വിഷുവിന് ഇരട്ടിമധുരം
text_fieldsആഷിഖ് അബുവിനു വേണ്ടി തിരക്കഥയെഴുതുന്ന തിരക്കിലാണ് ശ്യാം പുഷ്കരൻ. ദിലീഷ് പോത്തനുമായി ചേര്‍ന്ന് ചെയ്ത ഏറെ പ്രതീക്ഷയുള്ള ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ റിലീസിന് തയാറാകുന്നു. ഈദിന് ആ ചിത്രം തിയറ്ററുകളിലെത്തും. ‘മഹേഷിെൻറ പ്രതികാരം’ എന്ന ചിത്രത്തിലൂടെ തിരക്കഥക്കുള്ള ദേശീയ അവാർഡ് നേടിയതിെൻറ തിളക്കത്തിൽ നിൽക്കുേമ്പാഴും ശ്യാം പുഷ്കരൻ തെൻറ കൂട്ടുകാരുടെ വലയത്തിൽ തന്നെയാണ്. ആഷിഖ് അബു, ദിലീഷ് പോത്തന്‍, അമല്‍ നീരദ്, മധു സി. നാരായണന്‍ അങ്ങനെ കുറച്ചുപേർ. ജനങ്ങൾ കൈയടിച്ച ശ്യാം പുഷ്കരൻ സിനിമകളിൽ പലതും കൂട്ടുകാരോടൊപ്പം ചേർന്ന് എഴുതിയവയുമാണ്. ‘സാൾട്ട് ആൻഡ് പെപ്പർ’, ‘22 ഫീമെയില്‍ കോട്ടയം’, ‘ഡാ തടിയാ’, ‘അഞ്ചു സുന്ദരികള്‍’, ‘ഇയ്യോബിെൻറ പുസ്തകം’, ‘റാണി പദ്മിനി’ തുടങ്ങിയവയെല്ലാം മലയാളികളുടെ പ്രിയ സിനിമകളായി.
സംസ്ഥാന അവാർഡ് മധുരത്തിന് പിന്നാലെയാണ് ദേശീയ അവാര്‍ഡും ശ്യാമിനെ തേടിയെത്തിയത്. ദേശീയ തിരക്കഥാ പുരസ്കാരം ലഭിക്കുന്ന മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് ശ്യാം പുഷ്കരന്‍. 1967ല്‍ എസ്.എല്‍ പുരം സദാനന്ദന്‍ സ്വന്തമാക്കിയ റെക്കോഡാണ് സ്വന്തം നാട്ടുകാരന്‍ കൂടിയായ ശ്യാം പുഷ്കരന്‍ തിരുത്തിയെഴുതിയത്. ഒട്ടും പ്രതീക്ഷിക്കാതെയാണ് ദേശീയ അവാര്‍ഡ് ലഭിച്ചതെന്ന് ശ്യാം പറയുന്നു. അതിെൻറ സന്തോഷം ഒരുപാട് ഉണ്ടെങ്കിലും ഇത്തവണയും വിഷുവിന് നാട്ടിലുണ്ടാവുമെന്നതിന് ഉറപ്പില്ല. നാട്ടില്‍ ഒരുപാട് സ്വീകരണവും മറ്റും ലഭിക്കുന്നുണ്ട്. ചിലതിനെല്ലാം പോയി. മറ്റ് ഒന്നു രണ്ട് സിനിമകളും ഏറ്റെടുത്തിട്ടുണ്ട്. അതിെൻറ എഴുത്തുകള്‍ നടക്കുന്നു. പുതിയ സിനിമ മേയില്‍ തുടങ്ങും. അതിനു വേണ്ടി ലൊക്കേഷന്‍ യാത്രകളിലാണിപ്പോള്‍. ഈ വിഷുവും യാത്രയിലാകും എന്നാണ് കരുതുന്നത്.
ഏത് ആഘോഷവും നല്ല ഭക്ഷണത്തിെൻറ ഓര്‍മകൂടിയാണെന്ന് ശ്യാം പറയുന്നു. ആദ്യത്തെ സിനിമ പോലും ഭക്ഷണത്തിനെ ആധാരമാക്കി ചെയ്തതാണ്. അതു കൊണ്ടുതന്നെ വിഷുവിനുമുണ്ട് നല്ലൊരു ഭക്ഷണ ഓര്‍മ. വിഷുക്കാലം ചക്കയുടെയും കൂടി സീസണാണ്. ഈ കാലത്ത് നമ്മുടെ നാട്ടില്‍ പ്രത്യേകിച്ച് തെക്കന്‍ കേരളത്തിലെ പ്രധാന വിഭവമാണ് ചക്ക അവിയല്‍. ഇളം ചക്കയില്‍ നല്ല പച്ച കശുവണ്ടി അരച്ചു ചേര്‍ത്ത അവിയല്‍. അതൊരു പ്രത്യേക നൊസ്റ്റാള്‍ജിയ തന്നെയാണ്. വിഷുക്കഞ്ഞിയൊക്കെ കുടിച്ചിട്ടുണ്ടെങ്കിലും ചക്ക അവിയലിനോട് തോന്നിയ ഇഷ്ടം ഇന്നും വേറൊന്നിനോടും തോന്നിയിട്ടില്ല.
വീട്ടില്‍ അങ്ങനെ ഒരുപാട് ഭക്തിയുള്ളവര്‍ ഒന്നും അല്ല. അമ്മ ഗീതയായാലും അച്ഛന്‍ പുഷ്കരനായാലും ദിവസവും അമ്പലത്തില്‍ പോകലോ പ്രാര്‍ഥനയോ ഒന്നും ഇല്ലാത്തവരായിരുന്നു. ഇപ്പോള്‍ ജോലിയില്‍ നിന്നെല്ലാം വിരമിച്ച് വിശ്രമജീവിതം നയിക്കുന്നു. ഞാന്‍ വലുതായപ്പോള്‍ സിനിമയും മറ്റുകാര്യങ്ങളുമെക്കെയായി തിരക്കിലായി. ആലപ്പുഴ ജില്ലയിലെ തുറവൂര്‍ ആണ് നാടെങ്കിലും എറണാകുളവുമായാണ് കൂടുതല്‍ ബന്ധം. ഇപ്പോള്‍ അഞ്ചു വര്‍ഷമായി എറണാകുളത്താണ് താമസം. ഇപ്പോള്‍ ആഘോഷങ്ങളൊക്കെ സുഹൃത്തുകളുടെ കൂടെയാണ്. വളരെക്കുറച്ച് സുഹൃത്തുക്കളേ ഉള്ളൂ എങ്കിലും അവരും അവരുടെ കുടുംബവുമായും നല്ല അടുപ്പമാണ്. കുടുംബജീവിതത്തിലേക്ക് കടന്ന സമയമാണിത്. അത് ശരിക്കും ആസ്വദിക്കുന്നുണ്ട്. ആഘോഷങ്ങള്‍ക്കെല്ലാം കുറച്ചുകൂടി നിറങ്ങളും സന്തോഷങ്ങളും വന്ന
പോലെയാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.