കനലായ് ഈറൻ കാറ്റിന്നീണമായ്...
text_fields“ഓലഞ്ഞാലി കുരുവി ഇളം കാറ്റിലാടി വരു നീ...”
ഗൃഹാതുരത്വം നിറഞ്ഞ ഈ വരികളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ ഗാന രചയിതാവാണ് ബി.കെ. ഹരിനാരായണൻ. അവിടന്നങ്ങോട്ട് മലയാള ചലച്ചിത്രമേഖലയിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി അദ്ദ േഹം. മിനുങ്ങും മിന്നാമിനുങ്ങേ, ലൈലാകമേ, ഈറൻ കാറ്റിൻ ഈണം പോലെ... തുടങ്ങി പുലിമുരുകനിലെ തീംസോങ് അടക്കം നിരവധി ഹിറ് റുകളാണ് ഹരിനാരായണെൻറ തൂലികത്തുമ്പിൽ നിന്ന് ഇൗണമിെട്ടാഴുകിയത്. ഇപ്പോഴിതാ 49ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നു. ജോസഫ് എന്ന ചിത് രത്തിലെ ‘കണ്ണെത്താ ദൂരം...’ എന്നഗാനവും ‘തീവണ്ടി’യിലെ ‘ജീവാംശമായ് താനേ നീയെന്നിൽ...’ എന്നു തുടങ്ങുന്ന ഗാനവുമാണ് ഹരിനാരായണനെ അവാർഡിന് അർഹനാക്കിയത്. അദ്ദേഹം സംസാരിക്കുന്നു.
താളവും സാഹിത്യവും ഒരുപോലെ നിറഞ്ഞുനിൽക്കുന ്ന പാട്ടുകളാണ് ജീവാംശവും കണ്ണെത്താ ദൂരവും. ഇത് സംസ്ഥാന അവാർഡിെൻറ സന്തോഷം ഇരട്ടിപ്പിക്കുകയാണല്ലോ?
അവ ാർഡിൽ ഒരുപാട് സന്തോഷമുണ്ട്. കരിക്കാട് എന്ന കുഞ്ഞുഗ്രാമത്തിലെ ആളുകൾ വളരെ സന്തോഷത്തോടെ ഈ അംഗീകാരത്തെ ഏറ്റെടുത് തു എന്നതിലാണ് ഏറെ അഭിമാനിക്കുന്നത്. തീർച്ചയായും ഒരു ഗാനം ഉണ്ടാകുമ്പോൾ ആ ഗാനത്തിെൻറ ക്രെഡിറ്റ്, സംവിധായകനു ം സംഗീത സംവിധായകനും എഴുത്തുകാരനും നിർമാതാവിനും ഒരുപോലെയാണ്; ചുമരില്ലാതെ ചിത്രം വരക്കാൻ പറ്റില്ല എന്നു പറയുന് നതുപോലെ.
നല്ല ഒരു ഈണവും നല്ലൊരു കഥാസന്ദർഭവും അവർ തന്നു. അങ്ങനെയാണ് കഥാപാത്രത്തിെൻറ മനസ്സിൽ കയറി അവിടത്ത െ വികാരവിചാരങ്ങൾ അറിഞ്ഞുകൊണ്ട് എഴുതാൻ സാധിക്കുന്നത്. സംവിധായകെൻറ വാക്കുകളിലൂടെയാണ് കഥാപാത്രത്തിെൻറ മ നസ്സ് നമ്മളറിയുന്നത്. ഒരുപാട് കാലമായി ഒരു പെൺകുട്ടിയുടെ മനസ്സിൽ ഒരു ആൺകുട്ടിയും ആൺകുട്ടിയുടെ മനസ്സിൽ ഒരു പെൺ കുട്ടിയും ഉണ്ട് എന്ന് പറഞ്ഞിട്ടാണ് തീവണ്ടിയിലെ കഥാസന്ദർഭം വിവരിക്കുന്നത്.
‘ഒരുപാട് കാലമായി നീ എെൻറ ഉള ്ളിലുണ്ട്’ എന്ന ആശയം വെച്ചിട്ടാണ് ‘ജീവാംശമായി താനേ നീയെന്നിൽ’ എന്ന് എഴുതുന്നത്. ‘ജോസഫി’ൽ കണ്ണെത്താദൂരം എന്നഗ ാനം എഴുതുന്നതിനു മുമ്പ് മുറിയിൽ വെച്ച് ആ രംഗം ജോജു എനിക്ക് അഭിനയിച്ചു കാണിച്ചുതന്നിരുന്നു. ഭാര്യ മരിച്ചപ്പേ ാൾ അന്ത്യചുംബനം നൽകുന്ന ആദ്യ ഭർത്താവിെൻറ ആ രംഗം കണ്ടതിൽ പിന്നെയാണ് ആ ഗാനം ഞാൻ എഴുതുന്നത്.
മനസ്സിൽ അന് തർലീനമായിക്കിടക്കുന്ന ഒരു നാട്ടുജീവിതം താങ്കളിലുണ്ട്. ‘ഓലഞ്ഞാലി കുരുവി’ പോലെ പാട്ടുകളിൽ ആ ഗ്രാമ്യഭംഗി ഇടക്കൊക്കെയും കടന്നുവരുന്നുണ്ടല്ലോ?
എഴുത്തുകളിൽ ബോധപൂർവം ഒരു നാട്ടുജീവിതത്തെ വരച്ചുവെക്കാനൊന്നും ശ്രമിക്കാറില്ല. പക്ഷേ, നാടൻ പശ്ചാത്തലമുള്ള കഥകൾ വരുമ്പോൾ ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ആ കഥാപാത്രത്തിനോ കഥാപശ്ചാത്തലത്തിനോ അനുസരിച്ച് പലതായ പരകായപ്രവേശം നടത്തേണ്ടിവരും.
അപ്പോൾ, ഞാൻ ശീലിച്ച ഗ്രാമീണജീവിതം അതിൽ കടന്നുവരാം. ജനിച്ചതും വളർന്നതും ഇപ്പോഴും ജീവിക്കുന്നതും കുന്നംകുളത്തിനടുത്ത് അക്കിക്കാവിനടുത്ത് കരിക്കാട് ആണ്. ഒരുപരിധിവരെ തനി നാട്ടിൻപുറം. എഴുത്തിനെ തീർച്ചയായും അത് സ്വാധീനിക്കും. അറിഞ്ഞുകൊണ്ടല്ലെങ്കിലും അതിെൻറ അംശങ്ങൾ എെൻറ എഴുത്തിൽ കടന്നുവരും. തീവണ്ടിയിലെ ‘ജീവാംശ’മായും 1983 ലെ ‘ഓലഞ്ഞാലി കുരുവി’യായും ചിറകൊടിഞ്ഞ കിനാവുകളിലെ ‘നിലാക്കുട’മായുമെല്ലാം അതു കടന്നുവന്നിട്ടുണ്ടാകും.
2003ലാണ് ഭാഷാപോഷിണിയിൽ താങ്കളുടെ ആദ്യ കവിത ‘വേഷം’ പ്രസിദ്ധീകരിച്ചുവരുന്നത്. കവിതയെഴുത്തിെൻറ ആ സുവർണകാലത്തെക്കുറിച്ച്?
ഒരു വലിയ മാഗസിനിൽ എെൻറ കവിത ആദ്യമായി വരുന്നത് ഭാഷാപോഷിണിയിലാണ്. ആദ്യമായി ഒരു കവിത അച്ചടിച്ചുവരുന്നത് ഒമ്പതിൽ പഠിക്കുമ്പോൾ ഗുരുവായൂരിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു കുഞ്ഞു മാഗസിനിലാണ്. പണ്ട് സ്കൂൾ യൂത്ത് ഫെസ്റ്റിവലിൽ കവിത തെരഞ്ഞെടുക്കുേമ്പാൾ ചെറിയച്ഛന്മാർ എെൻറ കൈയിൽ ശങ്കരക്കുറുപ്പിെൻറയോ വൈലോപ്പിള്ളിയുടെയോ ഒക്കെ പുസ്തകം തന്നിട്ട് പറയും, നമ്മുടേതായ രീതിയിൽ കവിതകൾ തെരഞ്ഞെടുത്ത് അവതരിപ്പിക്കണം എന്ന്.
അങ്ങനെ കുെറ കവിതകൾ വായിച്ചാണ് വളർന്നത്. അക്കാലത്ത് മൃദംഗം പഠിച്ചിരുന്നു. ഇ.പി നാരായണൻ മാഷാണ് ഗുരു. മൃദംഗത്തിെൻറ പുസ്തകത്തിൽ ഞാനൊരു കവിത വെറുതെ എഴുതി. ഇതുകണ്ട മാഷ് എന്നെയും കൂട്ടി മാഷിെൻറ ചേട്ടൻ സംസ്‌കൃത പണ്ഡിതനായ ഇ.പി. ഭരതപിഷാരടിയുടെ അടുത്തുകൊണ്ടുപോയി. കവിത വായിച്ചുനോക്കിയ ശേഷം അദ്ദേഹം ആദ്യം ചോദിച്ചത് ‘ഇതെന്താ പത്ര റിപ്പോർട്ടാണോ’ എന്നാണ്. അതിൽ തിരുത്തലുകൾ വരുത്തി ഒരു മാഗസിന് കൊടുത്തു. അങ്ങനെയാണ് ആദ്യമായി കവിത പ്രസിദ്ധീകരിച്ചുവരുന്നത്. കവിതയെഴുത്തിെൻറ സുവർണകാലം എന്നൊന്നും പറയാൻ മാത്രമില്ല. ഇടക്കൊക്കെ സംഭവിക്കാറുണ്ട് എന്നേയുള്ളൂ.
വർഷത്തിൽ രണ്ടു മൂന്നു കവിതകൾ ഒക്കെയായിരിക്കും പ്രസിദ്ധീകരിച്ചുവരുക. കവിതയെഴുത്തിന് ഒരുപാട് ധ്യാനം ആവശ്യമുണ്ട്. അതിനാൽ എഴുതിയേ തീരൂ എന്നുതോന്നുമ്പോൾ മാത്രമേ കവിത എഴുതാറുള്ളൂ. ബോധപൂർവം ഇരുന്ന് എഴുതാനൊന്നും ശ്രമിക്കാറില്ലായിരുന്നു. അങ്ങനെയിരിക്കെ സുഹൃത്തുക്കളുടെ ആൽബത്തിനുവേണ്ടി ഒരു പാട്ട് എഴുതി. അതറിഞ്ഞ മറ്റൊരു സുഹൃത്തായ സഹസംവിധായകൻ ജയകുമാർ ആണ് ബി. ഉണ്ണികൃഷ്ണന് എന്നെ പരിചയപ്പെടുത്തുന്നത്. അങ്ങനെയാണ് കവിതയിൽനിന്ന് സിനിമയിലേക്ക് വരുന്നത്.
‘എന്തൂട്ടാ ക്ടാവേ, തേച്ചില്ലേ പെണ്ണേ...’ പോലുള്ള നിമിഷങ്ങളുടെ ആവേശം മാത്രം തരുന്ന ഗാനങ്ങളെ കുറിച്ച്?
നമ്മൾ ഒരു വ്യക്തി എന്നതിന് അപ്പുറത്തേക്ക് ഒരു കൂട്ടായ്മയുടെ ഭാഗമായിട്ടാണ് സിനിമയിൽ പ്രവർത്തിക്കുന്നത്. അപ്പോൾ മെലഡി ആയാലും ഇപ്പറഞ്ഞതു പോലെയുള്ള ഗാനങ്ങളായാലും ആ സിനിമ ആവശ്യപ്പെടുന്നത് എന്തോ അതു നൽകുക എന്നതാണ് പാെട്ടഴുത്തുകാരെൻറ ജോലി. പലപ്പോഴും പല പാട്ടുകളും എഴുതുമ്പോൾ ഇത്രകാലം നിലനിൽക്കുമെന്നോ ഇങ്ങനെ ആയിത്തീരുമെന്നോ എന്നൊന്നും സങ്കൽപിക്കാൻ പറ്റില്ല. എഴുതുന്ന സമയത്ത് ഏതുതരം ഗാനമായാലും ആത്മാർഥമായി എഴുതുക. നമ്മൾ നമുക്കു വേണ്ടിയിട്ടല്ല എഴുതുന്നത്. കഥാപാത്രവും കഥാപശ്ചാത്തലവും അനുസരിച്ചാണ് എഴുതുന്നത്. അവിടെ ഇപ്പറഞ്ഞ പലവിധ ഗാനങ്ങളും സംഭവിക്കും.
നാട്ടുകാരനും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് താങ്കളെ സ്വാധീനിച്ചിട്ടുണ്ടോ?
എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുള്ള ആളാണ് അദ്ദേഹം. ഞാൻ ആദ്യമായി നേരിൽക്കാണുന്ന പാട്ടെഴുത്തുകാരൻ അദ്ദേഹമാണ്. പാട്ടിലേക്ക് കവിതയെ തിരിച്ചുകൊണ്ടുവന്ന ഒരാളാണ് റഫീക്ക് അഹമ്മദ്. അദ്ദേഹത്തിെൻറ വരികൾ വളരെ ഇഷ്ടമാണ്. എെൻറ വീട്ടിനടുത്താണ് അദ്ദേഹം താമസിക്കുന്നത്. ചെറിയച്ഛെൻറ സുഹൃത്തായിരുന്നു അദ്ദേഹം. അങ്ങനെ ചെറുപ്പം മുതലേ കാണുകയും സംസാരിക്കുകയും ചെയ്യുന്ന ആളാണ്.
‘ജലഗിത്താറിെൻറ ലൈലാകഗാനവും പ്രണയനൃത്തം ചവിട്ടിയ പാതിരാതിരുവുകൾ.’ മലയാളികൾക്ക് താങ്കൾ ഏറെ സുപരിചിതമായ ഒരു പദം കടം കൊണ്ട ഈ വരികളെ കുറിച്ച്?
എസ്ര സിനിമയിലെ ‘ലൈലാകവേ’ എന്ന ഗാനത്തിെൻറ ചർച്ച നടക്കുന്ന സമയമാണ്. നാഗരികത കാണിക്കുന്ന വിഷ്വലും മറ്റുമായിരുന്നു ആ ഗാനത്തിൽ ഉൾപ്പെടുത്താൻ തീരുമാനം. അവിടെ ഒരു പുതിയ പദം ഗാനത്തിൽ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ കടന്നുവന്നതാണ് ലൈലാകവേ. ബോധപൂർവം കടന്നുവന്ന പദമല്ല അത്. അങ്ങനെയങ്ങ് സംഭവിച്ചുപോയതാണ്. ബാലചന്ദ്രൻ ചുള്ളിക്കാട് സാറിെൻറ ഒരു കവിതയിലെ വരികളാണ് “ജലഗിത്താറിെൻറ ലൈലാകഗാനവും പ്രണയനൃത്തം ചവിട്ടിയ പാതിരാതിരുവുകൾ”. അതിൽനിന്നാകണം ലൈലാകം എന്ന പദം എെൻറ ഉള്ളിൽ കടന്നുകൂടിയത്.
എഴുത്ത്, രാഷ്ട്രീയംകൂടിയാണോ താങ്കൾക്ക്?
തീർച്ചയായും. സിനിമയുടെ ഭാഗമായിട്ടാണ് സാധാരണഗതിയിൽ നമ്മൾ ഒരു പാട്ട് രൂപപ്പെടുത്തുന്നത്. ഇങ്ങനെ നമുക്ക് നമ്മൾ ചെയ്യുന്ന ഒരു ആർട്ട്ഫോം കൊണ്ട് വേറൊരു രീതിയിൽ പ്രതിരോധം എങ്ങനെ ഉണ്ടാക്കാം എന്ന ആശയത്തിൽനിന്നാണ് ‘അയ്യൻ’ എന്ന ആൽബമൊക്കെയുണ്ടായത്. ശബരിമലയിലെ യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് വിഷയത്തിൽ സമാനമായ അഭിപ്രായമുള്ളയാളാണ് ബിജിപാൽ ചേട്ടൻ. അദ്ദേഹം അങ്ങനെയൊരാശയം മുന്നോട്ടുെവച്ചപ്പോൾ ഞാനും യോജിച്ചു. അങ്ങനെ ആ ആൽബം ഉണ്ടായി. നമ്മൾ ഉപയോഗിക്കുന്ന കലയെ കൃത്യമായ ഒരു രാഷ്ട്രീയ പ്രതിരോധത്തിനായി പ്രയോജനപ്പെടുത്തുകയായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാൻ മ്യൂസിക് ആൽബം ചെയ്തതും ഇതേ കാഴ്ചപ്പാടിൽ നിന്നുതന്നെ.
2018ൽ നിരവധി ഹിറ്റുകൾ സമ്മാനിച്ചു.
2019 എങ്ങനെയുണ്ട്?
ഈ വർഷം ഒത്തിരി ഗാനങ്ങളുണ്ട്. നീയും ഞാനും എന്ന ചിത്രത്തിൽ ശ്രേയ ഘോഷാൽ പാടിയ പാട്ടുണ്ട്. മിഖായേൽ, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, അള്ളു രാമെന്ദ്രൻ, നയൻ, മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി, കോടതി സമക്ഷം ബാലൻ വക്കീൽ തുടങ്ങി കുറെയേറെ സിനിമകളിൽ പാട്ടുകൾ ഇതിനകം ചെയ്തുകഴിഞ്ഞു.
കുടുംബം?
അച്ഛൻ രാമൻ നമ്പൂതിരി. പൊതുമരാമത്ത് വകുപ്പ് എൻജിനീയർ ആയിരുന്നു. അമ്മ ഭവാനിയമ്മ. രണ്ട് സഹോദരിമാർ ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.