‘അവരുടെ ചിരിയാണ് എൻെറ സന്തോഷം’- തൊഴിലാളികൾക്കായി വീണ്ടും സോനൂ സൂദിൻെറ വിമാനം
text_fieldsമുംബൈ: അന്തർസംസ്ഥാന തൊഴിലാളികൾക്കായി വീണ്ടുമൊരു ചാർട്ടേഡ് ഫ്ലൈറ്റൊരുക്കി ബോളിവുഡ് നടൻ സോനു സൂദ്. നടൻ പണം മുടക്കി ഒരുക്കിയ എയർ ഏഷ്യയുടെ വിമാനത്തിൽ 173 തൊഴിലാളികൾ മുംബൈയിൽ നിന്ന് ഡെറാഡൂണിലെത്തി. ഉച്ചക്ക് 1.57ന് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം വൈകീട്ട് 4.41ന് ഡെറാഡൂണിലെ ജോളി ഗ്രാൻഡ് വിമാനത്താവളത്തിലെത്തി.
‘ജീവിതത്തിൽ വിമാനയാത്ര അനുഭവിക്കാൻ സാധ്യതയില്ലാത്തവരായിരുന്നു അവരിൽ കൂടുതൽ പേരും. വീട്ടുകാരെയും കൂട്ടുകാരെയും കാണാനായി അവർ പറക്കുന്നത് കാണുേമ്പാൾ എനിക്ക് വളരെ സന്തോഷം തോന്നുന്നു’- സോനു സൂദ് പറഞ്ഞു. ഭാവിയിൽ തൊഴിലാളികളെ സഹായിക്കാനായി കൂടുതൽ വിമാനങ്ങൾ പറത്താനായി ശ്രമിക്കുമെന്നും താരം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ആഴ്ചയാണ് കേരളത്തിൽ കുടുങ്ങിക്കിടന്ന 167 അന്തർസംസ്ഥാന തൊഴിലാളികളെ സ്വന്തം ചെലവിൽ നടൻ വിമാനത്തിൽ നാട്ടിലെത്തിച്ചത്. എറണാകുളത്തെ ഒരു വസ്ത്ര നിർമാണ ഫാക്ടറിയിൽ തുന്നൽ ജോലി ചെയ്തിരുന്ന സ്ത്രീകൾക്കാണ് അന്ന് സോനു സൂദിൻെറ സഹായം ലഭ്യമായത്. ഭുവനേശ്വറിലുള്ള അടുത്ത സുഹൃത്ത് വഴിയാണ് ഇവരുടെ ദുരവസ്ഥയെപറ്റി നടൻ അറിയാൻ ഇടയായത്.
നേരത്തേ മഹാരാഷ്ട്രയിലും കർണാടകയിലും കുടുങ്ങിക്കിടന്ന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി സോനു സൂദ് ബസ് സർവീസുകൾ ഒരുക്കിയിരുന്നു. പഞ്ചാബിലെ ഡോക്ടർമാർക്ക് 1500 പി.പി.ഇ കിറ്റുകളും വിതരണം ചെയ്ത ഇദ്ദേഹം ആരോഗ്യപ്രവർത്തകർക്ക് താമസ സൗകര്യമൊരുക്കാൻ മുംബൈയിലെ ഹോട്ടൽ വിട്ടുനൽകിയും കൈയ്യടി നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.