ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ ഉത്തരവാദിത്വത്തോടെ അനുസരിക്കുന്നു -സുരാജ് വെഞ്ഞാറമൂട്
text_fieldsതിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ പരിശോധന ഫലം പുറത്തുവരുന്നത് വരെ ഹോം ക്വാറൈൻറനിൽ തുടരുമെന്ന് നടൻ സുരാജ് വെഞ്ഞാറമൂട് ഫേസ്ബുക്കിൽ കുറിച്ചു. വെഞ്ഞാറമൂട് സി.ഐ കസ്റ്റഡിയിലെടുത്ത അബ്കാരി കേസിലെ റിമാൻഡ് പ്രതിക്ക് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സി.ഐക്കൊപ്പം എം.എൽ.എയും സുരാജും വേദി പങ്കിടുകയും ചെയ്തിരുന്നു. ഇതേതുടർന്നാണ് ഇരുവർക്കും ക്വാറൻറീനിൽ കഴിയാൻ നിർദേശം നൽകിയത്. ചടങ്ങിൽ സാമൂഹിക അകലം പാലിച്ചിരുന്നുവെങ്കിലും സുരക്ഷാർത്ഥം ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിൽ പോകാൻ പറഞ്ഞത് ഉത്തരവാദിത്വത്തോടെ അനുസരിക്കുകയാണെന്ന് സുരാജ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണരൂപം:
കേരള സർക്കാറിെൻറ സുഭിക്ഷം പദ്ധതിയുടെ ഭാഗമായി വെഞ്ഞാറമൂടിലുള്ള എെൻറ പുരയിടം കൃഷി ചെയ്യാൻ ഞാൻ വെഞ്ഞാറമൂട് സർവിസ് സഹകരണ ബാങ്കിന് വിട്ടുനൽകുകയും പദ്ധതിയുടെ ഉദ്ഘാടനം ഇക്കഴിഞ്ഞ 23ന് വാമനപുരം എം.എൽ.എ ശ്രീ. ഡി.കെ. മുരളി നിർവഹിക്കുകയും ഞാൻ ആ ചടങ്ങിൽ അതിഥിയായി പങ്കെടുക്കുകയും ചെയ്തു. ആ ചടങ്ങിൽ വെഞ്ഞാറമൂട് പൊലീസ് ഇൻസ്പെക്ടറും പങ്കെടുത്തിരുന്നു. എന്നാൽ അദ്ദേഹം തലേദിവസം അറസ്റ്റ് ചെയ്യുകയും സമ്പർക്കത്തിൽ ഏർപ്പെടുകയും ചെയ്ത ഒരു പ്രതിക്ക് കോവിഡ് രോഗം സ്ഥിതീകരിച്ചിരിക്കുകയാണ്.
അതിനാൽ പൊലീസ് ഇൻസ്പെക്ടറും മറ്റു പൊലീസുകാരും ഇപ്പോൾ ഹോം ക്വാറൈൻറനിൽ ആണ്. ആ ഉദ്ഘാടനച്ചടങ്ങിൽ ഞാനും മറ്റുളളവരും സാമൂഹിക അകലം പാലിച്ചിരുന്നു. മാസ്കും ധരിച്ചിരുന്നു. എങ്കിലും സുരക്ഷാർത്ഥം നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യ പ്രവർത്തകർ എന്നോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
പൊലീസ് ഉദ്യോഗസ്ഥരുടെ പരിശോധന ഫലം പുറത്ത് വരുന്നത് വരെ ജാഗ്രത അത്യാവശ്യമായതിനാൽ ഞാൻ ഹോം ക്വാറൻറയിനിൽ തുടരുന്നതാണ്. കോവിഡ് പ്രതിരോധത്തിൽ കേരളം ലോകത്തിന് മാതൃക ആയത് മാനസികമായ അടുപ്പം സൂക്ഷിച്ചുകൊണ്ട് തന്നെ പുലർത്തിയ സാമൂഹിക അകലം കൊണ്ട് ആണ്. അത് ഞാനും ഉത്തരവാദിത്വത്തോടെ അനുസരിക്കുന്നു. ആരോഗ്യ പ്രവർത്തകർ കാട്ടുന്ന ജാഗ്രതയും കരുതലും അഭിനന്ദനങ്ങൾ അർഹിക്കുന്നു. എത്രയും പെട്ടെന്ന് നേരിൽ കാണാമെന്ന വിശ്വാസത്തോടെ,
നിങ്ങളുടെ..
സുരാജ് വെഞ്ഞാറമൂട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.