ഇരുണ്ട വിധിയുമായി ടെർമിനേറ്റർ
text_fields‘ARNOLD SCHWARZE NEGGER’ എന്ന് വായിച്ചുവരുമ്പോഴേക്കും നാവുളുക്കും. ഹോളിവുഡിലും അമേരിക്കൻ രാഷ്ട ്രീയത്തിലും മസില്‍മാനായ ഈ ടെര്‍മിനേറ്റര്‍ ഹീറോ വീണ്ടും സ്ക്രീനില്‍ നിറയുകയാണ് നവംബർ ഒന്ന് മുതല്‍. ‘ടെര്‍മിനേറ്റര്‍: ഡാര്‍ക് ഫേറ്റ്’ എന്ന ടെര്‍മിനേറ്റര്‍ സീരീസിലെ ആറാം പതിപ് പുമായി.
ആർട്ടിഫിഷ്യല്‍ ഇൻറലിജന്‍സ് നെറ്റ്വര്ക്കായ സ്കൈനെറ്റ് എന്ന മെഷീന് ലോക ം ഭാവിയില്‍നിന്ന് വര്‍ത്തമാന കാലത്തെ ഡാനി റാമോസ് എന്ന പെണ്‍കുട്ടിയെ ഇല്ലാതാക്കാന്‍ പു തിയ ടെര്‍മിനേറ്റര്‍ പ്രോേട്ടാടൈപ്പായ റെവ്-9നെ അയക്കുന്നതാണ് സിനിമയുടെ പ്ലോട്ട്. ഡ ാനിയെ രക്ഷിക്കാന്‍ സാറാ കോണര്‍ ഒറിജിനല്‍ ടെര്‍മിനേറ്റര്‍ T-800 എന്ന അര്‍നോള്‍ഡ് ഷ്വാസ്നെഗറുമായി കൂട്ടുചേരുന്നു. ഹൈബ്രിഡ് സെബോര്ഗായ ഗ്രേസും പോരാട്ടത്തില്‍ അണിചേരുമ്പോള്‍ തിയറ്റര്‍ സ്ക്രീനുകള്‍ കത്തും.
ആദ്യ ടെര്‍മിനേറ്റര്‍ 1984ല്‍
ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത് ‘ദ ടെര്‍മിനേറ്റര്‍’ ആദ്യം അമേരിക്കയില്‍ റിലീസ് ചെയ്തത് 1984ല്‍. വിതരണക്കാരായ ഓറിയോണ്‍ പിക്ചേഴ്സ് ടെര്‍മിനേറ്റര്‍ വിജയിക്കുമോയെന്ന പേടിയില്‍ കാര്യമായി പരസ്യംപോലും ചെയ്തില്ല. എന്നാല്‍, 60.4 ലക്ഷം ഡോളര്‍ ചെലവിട്ട് പിടിച്ച പടം തിയറ്ററുകളില്‍നിന്ന് വാരിയത് 7.83 കോടി ഡോളർ.
2029 എന്ന ഭാവിവര്ഷത്തില്നിന്ന് 1984ലെ ലോസ് ആഞ്ജലസില്‍ സാറാ കോണര്‍ എന്ന സ്ത്രീയെ വധിക്കാന്‍ എത്തുന്ന സൈബോര്ഗിെൻറ കഥ ഹോളിവുഡിലെ സയന്‍സ് ഫിക്ഷനുകളില്‍ ഏറ്റവും ത്രസിപ്പിക്കുന്നതായി. അര്നോള്ഡിെൻറ ടെര്‍മിനേറ്റര്‍ വേഷം അമേരിക്കയും പിന്നിട്ട് ഈ കേരളത്തിലെ കുരുന്നുകള്‍ക്കു വരെ അതിശയവും അപാര ഭാവനയും പകര്‍ന്നു.
ടെര്‍മിനേറ്റര്‍ സീരീസ്
ദ ടെര്‍മിനേറ്ററിന് പിന്നാലെ 1991ല്‍ ടെര്‍മിനേറ്റര്‍ 2 -ജഡ്ജ്മെൻറ് ഡേ, 2003ല്‍ ടെര്‍മിനേറ്റര്‍ 3 -റയിസ് ഓഫ് ദ മെഷീന്, 2009ല്‍ ടെര്‍മിനേറ്റര്‍ സാല്‍വേഷന്‍, 2015ല്‍ ടെര്‍മിനേറ്റര്‍ ജെനിസിസ് എന്നിവ ഇറങ്ങി. അവസാനം ഇക്കൊല്ലം ടെര്‍മിനേറ്റര്‍ ഡാര്‍ക് ഫേറ്റും. ഡാര്‍ക് ഫേറ്റ് മലയാളത്തില്‍ ഉള്‍പ്പെടെ സംഭാഷണവുമായാണ് വരുന്നത്. (‘‘ചേട്ടാ, ഒരു വെടിയുണ്ട വരുന്നു, മാറിക്കോളൂ...’’ എന്ന സ്റ്റൈലില്‍ ആകില്ലട്ടോ). ജെയിംസ് കാമറൂണ്‍ നിര്‍മിക്കുന്ന ചിത്രത്തിെൻറ സംവിധാനം ടിം മില്ലര്‍ നിർവഹിക്കുന്നു.
മക്കെന്‍സി പറയും, ചില ഡാര്‍ക് കഥകള്‍
ടെര്‍മിനേറ്റര്‍ ദ ഡാര്‍ക് ഫേറ്റിലെ പുതിയ സൂപ്പര്‍ സോള്‍ജ്യര്‍ ഗ്രേസായി വേഷമിടുന്നത് യുവ ഹോളിവുഡ് നടി മക്കെന്‍സി ഡേവിസാണ്. പാതി മനുഷ്യനും പാതി യന്ത്രവുമായ ആ വേഷവും ചിത്രവും കേവലം സയന്‍സ് ഫിക്ഷനപ്പുറം അമേരിക്കക്കും മെക്സികോവിനും ഇടയില്‍ തീര്‍ക്കുന്ന മതിലും മനുഷ്യരെ വിഭജിക്കുന്നതും സൂചിപ്പിക്കുന്നു.
മക്കെന്‍സിയുടെ വാക്കുകള്‍...
‘അതേ, എല്ലാത്തിലും ചില രാഷ്ട്രീയമുണ്ട്. ഇന്ന് ഒരു സിനിമ പിടിക്കുമ്പോള്‍ ഒന്നുകില്‍ ഇക്കാലത്തെ ജീവിതം പറയണം. അല്ലെങ്കില്‍ മറച്ചുപിടിക്കണം. ഇന്നത്തെ ലോകത്തെ കാണാതെ പോകുന്ന ഒന്നുമായി ചേര്‍ന്നുപ്രവര്‍ത്തിക്കാന്‍ എനിക്ക് താല്പര്യമില്ല. ദാ, ലോകത്തെ ചിത്രീകരിച്ചാല്‍ ഇങ്ങനെയിരിക്കുമെന്നാണ് സിനിമയില്‍ കാണിക്കുന്നത്.
അതോട് ചേര്‍ന്ന് യഥാർഥത്തില്‍ ജീവിക്കാന്‍ കഴിയുമോ? കാലാവസ്ഥമാറ്റത്തെ നോക്കൂ. പ്രതീക്ഷിക്കാത്ത ഭയാനകതയല്ലേ ഭൂമിയില്‍ വരുന്നത്. അതുപോലെ മെഷീനുകള്‍ക്ക് ജീവന് വെക്കുന്നതിനെക്കുറിച്ചും ഇനി നമുക്ക് പറയാതിരിക്കാനാകില്ല. ഭയാനക കാര്യങ്ങള്‍ വരാനിരിക്കുന്നു, എന്നിട്ടും ഹൊറര്‍ നമ്മുടെ ഇഷ്ടകാര്യമാണ്.’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.