ത്രസിപ്പിക്കും ഈ 'വെഡ്ഡിങ് ഗൗൺ'
text_fieldsബാല്യമാണ് ഒരാളുടെ ജീവിതം നിർണയിക്കുന്നതെന്ന് പറയാറുണ്ട്. ബാല്യത്തിലുണ്ടാകുന്ന മുറിപ്പാടുകൾ ആജീവനാന്തം ഉണങ്ങാതെ നിൽക്കുന്നു. അത് ചിലപ്പോൾ ഒരാളെ അസാധാരണമായ പലതും ചെയ്യിക്കും. ബാല്യം നൽകിയ മുറിവുകൾ ബെല്ലി എന്ന പെൺകുട്ടിയിലുണ്ടാക്കിയ ആകസ്മിക സംഭവങ്ങളെയാണ് 'വെഡിങ് ഗൗൺ' എന്ന സസ്പെൻസ് ത്രില്ലർ അനാവരണം ചെയ്യുന്നത്. ഉദ്വേഗജനകമായ മുഹൂർത്തങ്ങളിലൂടെയാണ് ഈ ചെറു ചിത്രം കടന്നു പോവുന്നത്.
ഒരു വീട്ടിലെ രണ്ടാമത്തെ പെൺകുട്ടിയുടെ വിവാഹത്തിനുള്ള ഒരുക്കത്തിനിടെ അപ്രതീക്ഷിത സംഭവം ഉണ്ടാകുന്നു. വിവാഹത്തിനായി ഒരുക്കിവെച്ച ഗൗൺ രാത്രി വീട്ടിൽ നിന്ന് അപ്രത്യക്ഷമാവുകയും രാവിലെ വീട്ട്മുറ്റത്തെ മരക്കൊമ്പിൽ നനഞ്ഞ നിലയിൽ കാണപ്പെടുയും ചെയ്യുന്നു. ഇതിന് പിന്നിലെ രഹസ്യം വീട്ടുകാർക്ക് കണ്ടെത്താനാവുന്നില്ല. അവസാനം രണ്ട് പെൺകുട്ടികൾ തന്നെ ഇത് കണ്ടെത്താൻ ഉറങ്ങാതെ വീട്ടിൽ കാവൽ നിൽക്കുന്നു. തുടർന്ന് അവർ സാക്ഷിയാകേണ്ടിവരുന്ന പേടിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഈ ചെറു ചിത്രത്തിന്‍റെ പ്രമേയം.
അഷ്ഫാഖ് അസ് ലമാണ് ചിത്രം സംവിധാനം ചെയ്തത്. ജൈസൺ ജേക്കബ് ജോണാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. മിഥുൻ ഹരിതയാണ് എഡിറ്റിങ്, ഹാരിഫ് പരിയാരത്താണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.