നിഗൂഢത ഒളിപ്പിച്ച് അതിരൻ-Review
text_fieldsകാടിന് നടുവിലുള്ള ഒരു മനോരോഗാശുപത്രി അവിടേക്ക് ഡോക്ടറായി തിരുവനന്തപുരം മെഡിക്കൽ കോളജിലെ കണ്ണൻ നായർ(ഫഹദ് ഫാസിൽ) എത്തുന്നതും തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന അതിരെൻറ പ്രമേയം. ആദ്യ ഫ്രെയിം മുതൽ നിഗൂഢത ഒളിപ്പിച്ചാണ് അതിരൻ കഥ പറയുന്നത്. ശ്വാസമടക്കി പിടിച്ചിരുന്ന് പ്രേക്ഷകർക്ക് കാണാവുന്ന ലക്ഷണമൊത്തൊരു ത്രില്ലർ സിനിമയാണ് അതിരൻ. സിനിമ തുടങ്ങുന്നത് മുതൽ പ്രേക്ഷകെൻറ മനസിൽ നിരവധി ചോദ്യങ്ങൾ ഉയരും. അവസാന സീനും കഴിയുേമ്പാൾ പ്രേക്ഷകെൻറ േചാദ്യങ്ങൾക്കെല്ലാം ഉത്തരം നൽകുന്ന മികച്ചൊരു സൈക്കോ ത്രില്ലറാണ് അതിരൻ.
ഫഹദ് ഫാസിലിെൻറ എൻട്രിയിൽ തന്നെ സിനിമ ത്രില്ലർ സ്വഭാവം പുലർത്തുന്നതാണ് സൂചനകൾ സംവിധായകൻ നൽകുന്നുണ്ട്. പിന്നീട് അയാളെത്തിപ്പെടുന്ന മനോരോഗ ആശുപത്രിയും അവിടത്തെ അന്തേവാസികളുമെല്ലാം ചില രഹസ്യങ്ങളുമായി ജീവിക്കുന്നവരാണ്. മനോരോഗ ആശുപത്രിയിലെ ഒരോ കഥാപാത്രത്തിനും ഒരു നിഗൂഢതയുണ്ട്. ഫഹദ് ഫാസിലിെൻറ കണ്ണൻ നായർ എന്ന കഥാപാത്രം പിന്നീട് സഞ്ചരിക്കുന്നത് മനോരോഗ ആശുപത്രിയിലെ ഒാരോ വ്യക്തികളിലേക്കുമാണ്. ഡോക്ടറുടെ ഇൗ സഞ്ചാരം ചെന്നെത്തുന്നത് ആശുപത്രിയിൽ ഒറ്റക്കൊരു സെല്ലിൽ കഴിയുന്ന നിത്യ(സായ് പല്ലവി) എന്ന കഥാപാത്രത്തിലേക്കാണ്. പിന്നീട് നിത്യയുടെ ജീവിതത്തെ കുറിച്ചാവുന്നു കണ്ണൻ നായരുടെ അന്വേഷണം. ഇതിനിടെ അയാൾ നേരിടുന്ന അപകടങ്ങളും പ്രതിസന്ധികളുമായാണ് സിനിമ മുന്നേറുന്നത്. നിത്യയിലേക്ക് എത്തുന്നതോടെ എന്തും സംഭവിക്കാവുന്ന അവസ്ഥയിലാണ് ഫഹദിെൻറ കഥാപാത്രം പിന്നീട് സിനിമയുടെ ഒാരോ സീനുകളിലും ജീവിക്കുന്നത്. പ്രേക്ഷകെൻറ ഹൃദയമിടിപ്പ് ഉയർത്താൻ പോന്ന രീതിയിൽ തന്നെയാണ് ഒാരോ സീനുകളിലും സംവിധായകൻ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്.
ത്രില്ലറുകളായി തുടങ്ങി ഇടക്ക് ആ സ്വഭാവം നഷ്ടപ്പെട്ട അവസാനം സാധാരണ ചിത്രമായി മാത്രമായി അവസാനിക്കുന്ന നിരവധി സിനിമകളുണ്ട്. പ്രേക്ഷകർക്ക് മടുപ്പുളവാക്കുന്ന അനുഭവമായിരിക്കും ഇത്തരം ചിത്രങ്ങൾ സമ്മാനിക്കുക. ഇതിൽ നിന്ന് തീർത്തും വ്യത്യസ്തമായിട്ടാണ് അതിരൻ ഒരുക്കിയിരിക്കുന്നത്. സൈക്കോ ത്രില്ലറിെൻറ സ്വഭാവം ആദ്യാവസാനം വരെ നില നിർത്താൻ അതിരന് കഴിയുന്നുണ്ട്. ഇത് തന്നെയാണ് സിനിമയുടെ വിജയവും. നിഗൂഢതയുടെയും സൈക്കോ ത്രില്ലറിെൻറയും സൗന്ദര്യം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന തരത്തിൽ തന്നെയാണ് സിനിമയുടെ പ്രമേയ ഭൂമിക ഒരുക്കിയിരിക്കുന്നത്. ഇതിനൊപ്പം കഥാപാത്രങ്ങളുടെ സ്വഭാവ സവിശേഷതകളിലും ഇത് വ്യക്തമാണ്. പ്രേക്ഷകന് ഒരിക്കലും പിടികൊടുക്കാത്ത പ്രവചനാതീതരാണ് അതിരനിലെ ഒരോ കഥാപാത്രങ്ങളും.
കഴിഞ്ഞ ചിത്രങ്ങളിലൂടെ മലയാള സിനിമയെ ഞെട്ടിച്ച താരമാണ് ഫഹദ് ഫാസിൽ. അതിരനിലും തെൻറ അസാധ്യമായ അഭിനയപാടവം ഫഹദ് പിന്തുടരുന്നുണ്ട്. കണ്ണുകൾ ഉപയോഗിച്ചുള്ള ഫഹദിെൻറ അഭിനയം അതിരന് നൽകുന്ന ജീവൻ ചെറുതല്ല. ഒാട്ടിസം ബാധിച്ച പെൺകുട്ടിയായി സായ് പല്ലവിയും നല്ല അഭിനയം കാഴ്ചവെച്ചിരിക്കുന്നു. മനോരോഗ ആശുപത്രിയിലെ കഥാപാത്രങ്ങളായെത്തിയ അതുൽ കുൽക്കർണി, ലെന, സുരഭി, നന്ദു, സുദേവ് നായർ എന്നിവരും അവർ പേറുന്ന നിഗൂഢത പ്രേക്ഷകനിലേക്ക് സന്നിവേശിപ്പിക്കുന്നതിൽ വിജയിച്ചിരിക്കുന്നു. ഇത് അതിരനെ മികച്ചൊരു ദൃശ്യാനുഭാവുമാക്കി മാറ്റുന്നുണ്ട്.
പി.എഫ് മാത്യൂസിെൻറ കെട്ടുറപ്പുള്ള തിരക്കഥ തന്നെയാണ് അതിരെൻറ കരുത്ത്. ഇൗ.മ.യൗവിൽ റിയലസ്റ്റിക് പരിസരത്ത് നിന്നാണ് മാത്യൂസ് കഥ പറഞ്ഞതെങ്കിലും ഇക്കുറി ഫിക്ക്ഷനെ കൂട്ടുപിടിച്ച് സൈക്കോ ത്രില്ലർ ഒരുക്കാനാണ് മാത്യൂസ് ശ്രമിച്ചിട്ടുള്ളത്. അതിൽ അദ്ദേഹം പൂർണ്ണമായും വിജയിച്ചിരിക്കുന്നു. മാത്യൂസിെൻറ തിരക്കഥ സെല്ലുലോയ്ഡിലേക്ക് പകർത്തുന്നതിൽ സംവിധായകൻ വിവേകിനും പിഴവുകൾ സംഭവിച്ചിട്ടില്ല. പിന്നെ എടുത്ത് പറയേണ്ട ഒരാൾ ഛായഗ്രാഹകൻ അനുമുത്തേടത്താണ് സിനിമയിലെ നിഗൂഢത കാമറയിലേക്ക് പകർത്തുന്നതിൽ ഛായാഗ്രാഹകൻ പൂർണ്ണമായും വിജയിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതമൊരുക്കിയ ജിബ്രനും അഭിനന്ദനം അർഹിക്കുന്നു.
റിയലിസത്തിനൊപ്പം ലക്ഷണമൊത്തൊരു സൈക്കോ ത്രില്ലർ ഒരുക്കാനും മലയാളത്തിലെ ന്യൂ ജനറേഷൻ സിനിമക്ക് സാധിക്കുമെന്ന് തെളിയിക്കുകയാണ് അതിരൻ. ഒരോ സീനിലും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഇത്തരം ചിത്രങ്ങൾ ഹോളിവുഡിൽ ഇതിന് മുമ്പ് കണ്ടിട്ടുണ്ട്. ആ രീതിയിൽ ചിത്രമൊരുക്കാനാണും വിവേകും കൂട്ടരും ശ്രമിച്ചിരിക്കുന്നത്. ഒരു പരിധി വരെ ഇൗ ശ്രമത്തിൽ അവർ വിജയിച്ചിട്ടുണ്ട്. അവധിക്കാലത്ത് ശ്വാസമടക്കി കാണാവുന്ന ലക്ഷണമൊത്തൊരു സൈക്കോ ത്രില്ലറാണ് അതിരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.