ആമിയുടെ സ്നേഹ പരിണാമങ്ങൾ-Review
text_fieldsമലയാളിയുടെ പ്രണയാർദ്ര ഭാവങ്ങളുടെ, സ്നേഹസുരഭില ജീവിതത്തിെൻറ ഉത്തുംഗതയാണ് കമലസുരയ്യയുടെ വാഴ്വും നിനവും. തെളിഞ്ഞും പരന്നും കുത്തിയിലൊച്ചും ഒഴുകിയൊരു നദിപോലെയായിരുന്നു ആ ജീവിതം. ഇത്രയും പ്രക്ഷുബ്ധമായി ജീവിച്ച മനുഷ്യർ ലോകത്തിൽ തന്നെ വിരളമായിരിക്കും. എഴുത്തിലൂടെയും വാർത്തകളിലൂടെയും അവരുടെ ജീവിതമറിഞ്ഞ ലക്ഷക്കണക്കിന് മനുഷ്യർ ജീവിച്ചിരിക്കുന്ന കാലമാണിത്. കമലയെ സ്നേഹിച്ചവർ, വെറുത്തവർ, ഭീഷണിെപ്പടുത്തിയവർ, പ്രണയിച്ചവർ, കേട്ടറിഞ്ഞവർ എല്ലാം വർത്തമാനകാലത്തും സജീവമായിരിക്കുന്നു. ഇൗ പശ്ചാത്തലത്തിൽ അവരുെട ജീവചരിത്ര സംബന്ധിയായ സിനിമയൊരുക്കുക എന്നത് തികെഞ്ഞാരു വെല്ലുവിളിയാണ്.
വായിച്ചും േകട്ടും നേരിട്ടറിഞ്ഞും ഒാരോ മനുഷ്യനും ഭാവനയിൽ രൂപപ്പെടുത്തിയിട്ടുള്ള കമല വ്യത്യസ്തമായിരിക്കും. ഇൗ കാക്കത്തൊള്ളായിരം ചിന്തകൾക്ക് മീതേയായിരിക്കും സംവിധായകന് തെൻറ കാഴ്ച്ചകൾ അവതരിപ്പിക്കേണ്ടിവരിക. ഒന്ന് പിഴച്ചാൽ, തെൻറ അറിവുകളെ ചോദ്യം ചെയ്യുന്നുവെന്ന് കാണികൾക്ക് തോന്നിയാൽ അവൻ നെറ്റി ചുളിക്കും, വിമർശിക്കും. സങ്കീർണ്ണമായ ഇൗ സാഹചര്യത്തിലിറങ്ങിയ കമലിെൻറ ആമി കൃത്യമായിപ്പറഞ്ഞാലൊരു തൂക്കമൊപ്പിക്കലാണ്. ചായാതെ ചരിയാതെ നേരേഖയിൽ കഴിയുന്നത്ര നിക്ഷ്പക്ഷനാകാൻ ശ്രമിച്ച് കമലൊരുക്കിയ സിനിമ. കുറേയൊക്കെ സംവിധായകനതിൽ വിജയിക്കുന്നുമുണ്ട്.
പുന്നയൂർകുളത്തെയും കൊൽക്കത്തയിലേയും ആമി
കമലസുരയ്യയുടെ ജീവിതത്തിനൊരു മഴവിൽ വർണ്ണമാണ്. അവരുടെ പേരുകൾ തന്നെ പലർക്കും പലതാണ്. പ്രിയപ്പെട്ടവരുടെ ആമി, പ്രിയമിത്തിരി കുറഞ്ഞവർക്ക് കമല, മലയാളസാഹിത്യത്തിൽ മാധവിക്കുട്ടി, ഇംഗ്ലീഷിലെത്തുേമ്പാൾ കമല ദാസ്, അവസാനം പ്രഭാതനക്ഷത്രമായ സുരയ്യയായി നിത്യതയിലേക്ക്, ഇങ്ങിനെ ഒരുപാട് പേരുകൾ തെന്നയുണ്ട് കമല സുരയ്യക്ക്. പുന്നിയൂർക്കുളത്തെ കുട്ടിക്കാലവും കൊൽക്കത്തയിലേയും ബോംബേയിലേയും ജീവിതവും അവസാന കാലെത്ത തിരുവനന്തപുരം കൊച്ചി വാസങ്ങളുമാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. സുരയ്യയുടെ ആത്മാംശമുള്ള ‘എെൻറ കഥ’ തെന്നയാണ് സിനിമക്കാധാരം. ഇടക്കിടെ കടന്നുവരുന്ന സംഭവ കഥനങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. നാല് കാലഘട്ടങ്ങൾ സിനിമക്കുണ്ട്. കുട്ടിയായും കൗമാരക്കാരിയായും യൗവനയുക്തയായും വൃദ്ധയായും ജീവിച്ച സുരയ്യ സിനിമയിൽ വരുന്നു. ഇതിൽ യൗവനവും വാർധക്യവും അവതരിപ്പിക്കുന്നത് മഞ്ജുവാര്യരാണ്.
ഏറെ വിവാദമായ തിരഞ്ഞെടുപ്പായിരുന്നു മഞ്ജുവിേൻറത്. ബോളിവുഡിലെ വിദ്യ ബാലനുവേണ്ടി ഏറെക്കാലം പറഞ്ഞുകേട്ട വേഷമായിരുന്നു കമലയുടേത്. പിന്നീടത് ആകസ്മികമായി മഞ്ജുവിലേക്കെത്തുകയായിരുന്നു. ഇൗ തെരഞ്ഞെടുപ്പ് അത്ര യുക്തിഭദ്രമല്ല എന്ന് തെളിയിക്കുന്ന പ്രകടനമാണ് സിനിമയിൽ മഞ്ജു നടത്തിയത്. പ്രത്യേകിച്ചും യൗവ്വനത്തിലെ കമല അത്ര ആകർഷകയല്ല. രൂപഭാവങ്ങളിലെ അസ്വാഭാവീകതയും പ്രശ്നമാണ്. വാർദ്ധഖ്യത്തിലെത്തുേമ്പാൾ മഞ്ജുവിലെ ആമി കൂടുതൽ മിഴിവുള്ളതാകുന്നുണ്ട്. സിനിമയിൽ ഏറ്റം മികച്ചുനിന്നത് മുരളി ഗോപിയാണ്. മാധവദാസായി തെൻറ പതിവ് ഭാവങ്ങളിലും ഇൗ നടൻ മികവ് പുലർത്തി. കമലയുടെ ബാല്യ കൗമാരങ്ങൾ അവതരിപ്പിച്ച കുട്ടികളും താന്താങ്ങളുടെ ഭാഗങ്ങൾ ഭംഗിയാക്കി. ടോവിനൊയുടെ ഭ്രമാത്മക സാന്നിധ്യം ചിലപ്പോഴൊക്കെ സിനിയിലെ വിരസക്കാഴ്ച്ചകളിൽ ആശ്വാസമാണ്.
നാടകീയതയിലലിഞ്ഞ ദൃശ്യങ്ങൾ
ചരിത്രത്തോടും വ്യക്തികളോടും നീതിപുലർത്തുേമ്പാഴൂം ആമിയെ വിരസമാക്കുന്ന മുഖ്യഘടകം ദൃശ്യങ്ങളിലെ നാടകീയതയാണ്. സ്വാതന്ത്ര്യപുർവ്വ കാലം മുതൽ 75വർഷത്തോളം നീണ്ട ജീവിതങ്ങൾ ദൃശ്യങ്ങളിലെത്തുേമ്പാൾ അത്രയൊന്നും മികച്ചതല്ലാതാകുന്നു. സിനിമയുടെ ദൈർഘ്യവും മടുപ്പ് കൂട്ടിയേക്കും. ജയചന്ദ്രെൻറ സംഗീതം ബിജിബാലിെൻറ പശ്ചാത്തലസംഗീതം തുടങ്ങിയവ ശരാശരിയാണ്. എെൻറ കഥയിലെ വിവരണങ്ങളിലൂടെ വികസിക്കുന്ന സിനിമ കുറച്ചൊക്കെ കയറിയും ഇറങ്ങിയും സഞ്ചരിക്കുന്നുണ്ട്. ശ്രീകർ പ്രസാതെന്ന പ്രതിഭാധനനാണ് എഡിറ്റിങ്ങ്. അദ്ദേഹത്തിന് കാര്യമായൊന്നും ചെയ്യാനില്ലെന്നതാണ് വാസ്തവം. സിനിമയിലുടനീളം മുഴച്ച് നിൽക്കുന്ന കൃത്യമിത്വമാണ് ആമിയെ കലാസൃഷ്ടിയെന്ന നിലയിൽ തളർത്തുന്നത്. ഇത്രയും കാവ്യാത്മകമായി ജീവിച്ചൊരു സ്ത്രീയുടെ പുറം കാഴ്ച്ചകളിലൊതുങ്ങുന്നു സിനിമ. രണ്ടാം വരവിൽ മഞ്ജുവാര്യരുടെ അഭിനയത്തെ ദുർബലമാക്കുന്ന പ്രധാനഘടകം ഡയലോഗ് പറച്ചിലിലെ മുർച്ചയില്ലായ്മായണെന്ന് തോന്നിയിട്ടുണ്ട്. ആമിയിലെ പശ്ചാത്തല വിവരണത്തിലും ഡയലോഗുകളിലുമെല്ലാം ഇൗ കുറവ് എടുത്തറിയാം.
സിനിമ പാലിക്കുന്ന ദുരൂഹമായ മൗനങ്ങൾ
വ്യക്തികളോട് സത്യസന്ധത പുലർത്തുന്ന തിരക്കഥയാണ് സിനിമക്കായി കമൽ ഒരുക്കിയിരിക്കുന്നത്. മാധവിക്കുട്ടിയുടെ അവസാനത്തെ പ്രണയവും ഏറെ വിവാദമായ മതംമാറ്റവുംപോലും കൈയടക്കത്തോടെ കൈകാര്യം ചെയ്യാൻ സംവിധായകനായി. ഏറെ തെറ്റിദ്ധരിക്കാനിടയുള്ള കമല^മാധവദാസ് ദാമ്പത്യം, കമലയുടെ പ്രണയങ്ങൾ തുടങ്ങിയവയിൽ സാേങ്കതികമായെങ്കിലും നീതി പുലർത്താൻ ശ്രമിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ സിനിമ പാലിക്കുന്ന മൗനങ്ങളും ഒഴിവാക്കലുകളുമാണ് സിനിമയെ രാഷ്ട്രീയമായ സത്യസന്ധതയില്ലാത്ത ഉൽപ്പന്നമാക്കി മാറ്റുന്നത്. ഇന്ത്യയിലെ പുതിയ അധീശാധിപത്യ വർഗത്തിനുവേണ്ടി ചില വെട്ടിയൊതുക്കലുകൾ സിനിമക്ക് വരുത്തിയിട്ടുണ്ട്.
അവസാനമെത്തുേമ്പാൾ സുരയ്യക്കുണ്ടായെന്ന് പ്രചരിപ്പിക്കുന്ന സംശയങ്ങൾ, ചാഞ്ചല്യം തുടങ്ങിയവ സിനിമയും പ്രകടിപ്പിക്കുന്നുണ്ട്. ഇസ്ലാം ആശ്ലേഷണത്തിനുശേഷം 10വർഷം തെൻറ നിലപാടുകളിൽ ഉറച്ചുനിന്ന കരുത്തയായൊരു സ്ത്രീയോട് സിനിമ നീതി പുലർത്തുന്നില്ല. പ്രണയത്തിലൂടെ ഇസ്ലാമിലേക്ക് വന്ന കമല ദിനംപ്രതി ആർജിച്ച കാരിരുമ്പിെൻറ കരുത്തുള്ള വിശ്വാസ ദാർഢ്യം സംശയ മുനയിൽ നിർത്തുകയാണ് സിനിമ ചെയ്യുന്നത്. അത്തരം ചില സൂചനകളോടെ അവസാനിക്കാനുള്ളതല്ല കമല സുരയ്യയുടെ ജീവിതം. പ്രത്യേകിച്ചും തെൻറ നിലപാടുകൾ വ്യക്തമായി പറയുകയും മരണക്കിടക്കയിപോലും വിശ്വാസം ആവർത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്ത ജീവിതത്തെ പകർത്തുേമ്പാൾ അൽപ്പംകുടി ആർജ്ജവം സംവിധായകന് ഉണ്ടാകേണ്ടതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.