കറുപ്പിലേയും വെളുപ്പിലേയും മരണ ചിത്രങ്ങൾ
text_fieldsഒരു സിനിമ നിറയെ മരണത്തെ കുത്തിനിറക്കുക എന്നത് അത്രമേൽ സ്വാഭാവികമായ രീതിയല്ല. അത്ര എളുപ്പമുള്ളതോ ആകർഷകമായ രീതിയുമല്ലത്. മരണത്തിൽ നിന്ന്, മരണ പശ്ചാത്തലത്തിൽ നിന്ന് എന്ത് സർഗാത്മകതയാണ് നിർമിക്കാൻ കഴിയുക. കച്ചവടംകൂടി ലക്ഷ്യമിടുന്ന സിനിമയാകുേമ്പാൾ കാര്യങ്ങൾ പിന്നേയും സങ്കീർണ്ണമാകും. ഇത്തരം വെല്ലുവിളികളെ ഏറ്റെടുക്കുകയും ഒരുപരിധിവരെ അതിൽ വിജയിക്കുകയും ചെയ്തിരിക്കുന്നു പ്രതിഭാധനനായ സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. ലിജോയുടെ പുതിയ സിനിമയായ ഇൗ മ യൗ പേരിലെന്ന പോെല പ്രമേയത്തിലും വേറിട്ട അസ്തിത്വമുള്ള സൃഷ്ടിയാണ്. ഇൗശോ മറിയം ഒൗസേപ്പേ എന്നതിെൻറ ചുരുക്കെഴുത്താണ് ഇൗ മ യൗ. സിനിമയിലൂടെ സംസ്ഥാന സർക്കാറിൻറ മികച്ച സംവിധായകനുള്ള പുരസ്കാരവും ലിജോക്ക് ലഭിച്ചിരുന്നു. കരിയറിലെ ആറ് സിനിമകളിലും വ്യത്യസ്തമായ പരീക്ഷണങ്ങൾ ഒരുക്കിയ സംവിധായകൻ കൂടിയാണ് ലിജോ. തൊട്ടുമുന്നേയിറങ്ങിയ അങ്കമാലി ഡയറീസിെൻറ ഛായ പോലുമില്ലാത്ത സിനിമയാണ് ഇൗ മ യൗ. എല്ലാ സിനിമകളിലും തുടരുന്ന സംഗീത പരീക്ഷണങ്ങൾ ഇവിടേയും സംവിധായകൻ തുടരുന്നുണ്ട്.
ചെമ്പൻ വിനോദ് ജോസ്, വിനായകൻ, കൈനഗിരി തങ്കരാജ്്, ദിലീഷ് പോത്തൻ, പൗളി വത്സൻ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വാവച്ചൻ എന്നയാളുടെ മരണവും അതേ തുടർന്നുള്ള കുറച്ച് മണിക്കൂറുമാണ് സിനിമയുടെ പ്രമേയം. നിയതമായ കഥയൊ കയറ്റിറക്കങ്ങളൊ സിനിമക്ക് പറയാനാകില്ല. ചില സന്ദർഭങ്ങളിൽ ചിരിക്കണോ കരയണോ എന്ന സമസ്യയിലേക്ക് കാണികൾ എത്തുന്നുണ്ട്. പി.എഫ് മാത്യൂസ് എന്ന തഴക്കവും പഴക്കവുമുള്ള എഴുത്തുകാരനാണ് ഇൗ മ യൗ വിന് എഴുത്ത് ജോലികൾ നിർവ്വഹിച്ചിരിക്കുന്നത്. കടലോര ഗ്രാമത്തിൽ കൃസ്ത്യൻ പശ്ചാത്തലത്തിലാണ് സിനിമയുടെ നിൽപ്പ്. ഒരുപക്ഷെ ഇതല്ലാതെ മറ്റൊരു പശ്ച്ചാത്തലം സിനിമക്ക് ഒരിക്കലും സാധ്യമാകില്ലായിരുന്നു. പശ്ചാത്തലത്തിൽ നിന്ന് അടർത്തിയെടുത്താൽ ഒരിക്കലും നിലനിൽക്കാനാകാത്ത സൃഷ്ടികൂടിയാണ് ഇൗ മ യൗ. പതിവുപോലെ ചെമ്പൻ വിനോദും വിനായകനുമൊക്കെ തകർത്ത് അഭിനയിച്ചിട്ടുണ്ട്. പൗളി വത്സന് മികച്ച സഹനടിക്കുള്ള പുരസ്കാരവും സിനിമയിലൂടെ ലഭിച്ചിരുന്നു. അത്ര ദൃശ്യമല്ലെങ്കിലും സിനിമയിലുടനീളം ശവമായി അഭിനയിച്ച കൈനഗിരി തങ്കരാജും മോശമല്ലാത്ത കയ്യടി അർഹിക്കുന്നുണ്ട്.
മരണമെന്നും മനുഷ്യനെ ഭ്രമിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്തിരുന്നു. ഇൗ ലോകത്തിലെ ഏറ്റവും വിചിത്രമായ കാര്യം എപ്പോൾ വേണമെങ്കിലും മരിക്കുമെന്നറിഞ്ഞിട്ടും ആർത്തിയോടെ പരസ്പരം പോരാടി ജീവിക്കുന്ന മനുഷ്യനാണെന്ന് പറഞ്ഞത് മഹാഭാരതത്തിലെ യുധിഷ്ടിരനാണ്. സിനിമയിൽ വാവച്ചനാശാെൻറ മരണം അത്ര ആകസ്മികമായിരുന്നില്ല. നല്ല പ്രായമായ മനുഷ്യനാണ് വാവച്ചൻ. തന്നിഷ്ടത്തോടെ ജീവിച്ച്, തിന്നും കുടിച്ചം തന്നെയാണദ്ദേഹം മരിക്കുന്നതും. പക്ഷെ എല്ലാ മരണവും സൃഷ്ടിക്കുന്ന ശൂന്യത വലുതാണ്. എന്നാലാ ശൂന്യത എളുപ്പത്തിൽ നികത്തപ്പെടുകയും ചെയ്യും. മരണത്തിെൻറ ഇൗ അസാധാരണ യുക്തിവിചാരം സിനിമയിലുടനീളം കാണാം. രണ്ട് മണിക്കൂറാണ് സിനിമയുടെ ദൈർഘ്യം. എളുപ്പത്തിൽ തീർന്നുപോകുന്ന ആദ്യ പകുതിയും സംഘർഷ ഭരിതമായ രണ്ടാം ഭാഗവും സിനിമയുടെ കാഴ്ച്ച അനായാസമാക്കുന്നുണ്ട്. മരണ മുഖത്തിലും കാണുന്ന മനുഷ്യെൻറ പെരുമ നടിക്കലും ആർത്തിയും പകയുമെല്ലാം ഇൗ മ യൗവിൽ വന്നുപോകുന്നുണ്ട്. നല്ല കറുത്ത ഹാസ്യം കട്ടപിടിച്ച ഇരുട്ടിൽ കണ്ട അനുഭവമാണ് കാണിക്ക് ലഭിക്കുന്നത്.
പൗരോഹിത്യത്തിെൻറ ദാക്ഷണ്യമില്ലായ്മയും കാർക്കശ്യവും ക്രൂരവും നീചവുമാണെന്നും സിനിമ പറയുന്നുണ്ട്. ഒരു പകുതിയിൽ രാത്രിയുടേയും അടുത്തതിൽ മഴയുടേയും പശ്ചാത്തലമാണ് സിനിമക്ക് സ്വീകരിച്ചിരിക്കുന്നത്. തീവ്രാനുഭവങ്ങൾ പറയാൻ യോജിച്ച് പരിസരമെന്ന നിലക്ക് ഇത് ഇൗ മ യൗവിനോട് ഏറെ ചേർന്ന നിൽക്കുന്നു. സിനിമയുടെ സംഗീതം പ്രശാന്ത് പിള്ളയും കാമറ ഷൈജു ഖാലിദുമാണ് നിർവ്വഹിച്ചിരിക്കുന്നത്. തെൻറ സിനിമക്കാവശ്യമായവരെ തെഞ്ഞെടുക്കാനുള്ള സംവിധായകെൻറ മിടുക്കും ഇവിടെ കാണാനാകും. ലിജോ തെൻറ സിനിമകളിലുടനീളം ഉപയോഗിച്ച വ്യത്യസ്തനായ സംഗീതകാരനാണ് പ്രശാന്ത് പിള്ള. ഇ മ യൗവിലെത്തുേമ്പാഴും ലിജോ^പ്രശാന്ത് ജോഡി തിളക്കമുള്ളതായി തന്നെ നിലനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.