Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightമണ്ണിലേക്കിറങ്ങുന്ന...

മണ്ണിലേക്കിറങ്ങുന്ന ജീവിതങ്ങൾ... Movie Review

text_fields
bookmark_border
Fahad-Fazil carbon
cancel

ഒടുങ്ങാത്ത അന്വേഷണങ്ങളാണ് മനുഷ്യ ജീവിതത്തിന്‍റെ സവിശേഷതകളിലൊന്ന്. അറിവ്, ആത്മീയത, ധനം, സ്നേഹം എന്നിവയില്‍ ഏതിനോടെങ്കിലും ആര്‍ത്തി തോന്നാത്ത മനുഷ്യരുണ്ടാകുമോ. എന്നാൽ, ചില ആർത്തികൾ ഏറെ മോശമാണെന്നൊരു വിചാരം സമൂഹത്തിലുണ്ട്​. അതിൽ പ്രധാനമണ്​ ധനാർത്തി. 

Fahad-Fazil carbon

എത്ര അധിക്ഷേപിക്കപ്പെട്ടാലും മനുഷ്യന്​ അ​ത്രയെളുപ്പം ഒഴിവാക്കാനാവാത്ത ഒന്നാണ്​ സമ്പത്തിനോടുള്ള കമ്പം. വേണു കഥ, തിരക്കഥ, സംഭാഷണം എന്നിവയെഴുതി സംവിധാനം ചെയ്​ത്​ ഫഹദ്​ നായകനാവുന്ന കാർബൺ ഒരു തരത്തിലൊരു ആത്മീയാന്വേഷണത്തി​ന്‍റെ കഥയാണ്​​. നാമെന്തൊക്കെയോ അന്വേഷിച്ച്​ ബഹുകാതം യാത്ര ചെയ്​തെത്തു​േമ്പാൾ പുറപ്പെട്ട സ്​ഥലത്താണ്​ അതുള്ളതെന്ന തിരിച്ചറിവ്​ നൽകുന്ന ഞെട്ടലുകളില്ലേ. വേണുവി​ന്‍റെ മുൻ സിനിമയായ 'മുന്നറിയിപ്പി'നോളം ആഴത്തിലല്ലെങ്കിലും അത്തരം ചില നടുക്കങ്ങൾ കാർബൺ നമ്മുക്ക്​ നൽകും.

Fahad-Fazil carbon

കാർബണിലെ നായകൻ സിബി ശുഭാപ്​തി വിശ്വാസിയാണ്​. സാ​​മ്പ്രദായിക മാർഗങ്ങളിലല്ല അയാളുടെ ജീവിതം. പണം സമ്പാദിക്കാനുള്ള കുറുക്കു വഴികളിലാണ്​ സിബിയെ കാണാനാവുക. തിരിച്ചടികളാണ്​ ഏറെയും ലഭിച്ചിട്ടുള്ളതെങ്കിലും അയാളൊരിക്കലും പ്രതീക്ഷ കൈവിടുന്നില്ല. എന്നെങ്കിലുമൊരിക്കൽ വിജയവഴിയിലെത്തുമെന്ന ആത്മവിശ്വാസത്തിലാണയാൾ. ഇത്തരമൊരു അഭിനിവേശക്കാരന്​ മുന്നിൽ വലി​െയാരു സാധ്യത തുറക്കു​ന്നതാണ്​ സിനിമയിലെ വഴിത്തിരിവാകുന്നത്​. 

Fahad-Fazil carbon

അയാൾക്കാ പ്രലോഭനം ഒഴിവാക്കാനാവുന്നില്ല. വളരെ അപകടകരമായ ഇടവഴികളിലേക്കാണ്​ സിബി സഞ്ചാരം തുടങ്ങുന്നത്​. കാർബണിൽ അധികം കഥാപാത്രങ്ങളില്ല. ഫഹദി​ന്‍റെ നിറഞ്ഞാട്ടം തന്നെയാണ്​ സിനിമയുടെ ആകർഷണം. നെടുമുടി വേണു, വിജയരാഘവൻ, മണികണ്ഠൻ ആചാരി തുടങ്ങി മികച്ച അഭിനേതാക്കൾ സിനിമയിലുണ്ടെങ്കിലും മത്സരിച്ചഭിനയിക്കാൻ പ്രാപ്​തരായ കഥാപാത്രങ്ങളില്ലാത്തത്​ സിനിമയെ കുറച്ചൊക്കെ വിരസമാക്കുന്നുണ്ട്​. ഒരുതരത്തിൽ സിബിയുടെ പാത്രഘടനയിലെ മൃഗീയാധിപത്യം സിനിമക്ക്​ ഗുണവും ദോഷവുമാണ്​.

Fahad-Fazil carbon

നേർരേഖയിൽ കഥപറയുന്ന സിനിമയാണ്​ കാർബൺ. ഇടക്ക്​ ചില ഭ്രമാത്മകതകൾ കടന്നു വരുന്നു​െണ്ടങ്കിലും പൂർവദൃശ്യങ്ങൾ (ഫ്ലാഷ്​ബാക്ക്​) പോലും ചുരുക്കമാണ്​. ആദ്യപകുതിക്ക്​ ശേഷം പൂർണമായും കാടി​ന്‍റെ പശ്​ചാത്തലമാണ്​ സിനിമക്കെങ്കിലും കാര്യമായ ദൃശ്യ മികവ്​ അവകാശപ്പെടാനില്ല. എത്രകാലം കഴിഞ്ഞാലും മറക്കാനാകാത്ത വേണുവി​ന്‍റെ തന്നെ സിനിമയായ മുന്നറിയിപ്പിലെ ഉറുമ്പിഴയുന്ന ആദ്യ രംഗം മുതൽ സിനിമയിലുടനീളം വരുന്ന നനുനനത്ത മനോഹര രംഗങ്ങളെ ഒാർമിപ്പിക്കാൻ കാർബണ്​ ആകുന്നില്ല. 

Fahad-Fazil carbon

ഛായാഗ്രാഹകൻ കൂടിയായ വേണു ത​ന്‍റെ സിനിമയിൽ ഇത്തവണ കാമറ ഏൽപ്പിച്ചത്​ കെ.യു മോഹനനെയാണ്​. ബോളിവുഡിലടക്കം കൈയൊപ്പ്​ പതിച്ച മോഹനന്‍റെ കാമറ കാർബണിലെത്തു​േമ്പാൾ അത്രമേൽ ജാലവിദ്യകളൊന്നും കാണിക്കുന്നില്ല. വിശാൽ ഭരദ്വാജി​ന്‍റെ സംഗീതവും ബിജിബാലി​ന്‍റെ പശ്​ചാത്തല സംഗീതവും ശരാശരി. സ്​ഫടികം ജോർജി​ന്‍റെ അച്ഛൻ കഥാപാത്രം ഒാർമയിൽ നിൽക്കുന്നത്​.   

Fahad-Fazil carbon

മണ്ണും മനുഷ്യനും മരതകവുമെല്ലാം കരിയുടെ വകഭേദങ്ങളാണ്​. കാർബൺ തന്മാത്രകൾ കൂടിച്ചേരുന്നതിലെ വൈശിഷ്​ട്യമാണ്​​ ഇവയുടെ സൃഷ്​ടി വൈവിധ്യത്തിന്​​ കാരണം. മനുഷ്യനിലും ഇൗ ഗുണങ്ങളുണ്ട്​. മണ്ണിനോടുള്ള മനുഷ്യ​ന്‍റെ ഒടുങ്ങാത്ത ആർത്തി ​പ്രശസ്​തമാണ്​. നമ്മുടെ സ്വഭാവത്തിലും കരിയുടേയും വജ്രത്തി​ന്‍റേയും അംശങ്ങൾ കാണാം. കാർബൺ സിനിമ ഗഹനമായ ചില തത്വചിന്തകൾ മുന്നോട്ട്​ വെക്കുന്നുണ്ട്​. സാന്‍റിയാഗോയുടെ യാത്രകൾ ഒാർമയില്ലേ. അതുതന്നെ, ആൽക്കെമിസ്​റ്റിലെ നിധി തേടിപ്പോയ അതേ സാന്‍റിയാഗോ. 

Fahad-Fazil carbon

സിനിമയിൽ സമീറ സിബിയോട്​ അതോർമിപ്പിക്കുന്നുണ്ട്​. ആ പറച്ചിലിൽ വിശ്വജനീനമായൊരു തത്വമുണ്ട്​. നാം തേടി അലയുന്നതെല്ലാം നമ്മുടെ തൊട്ടടുത്തുണ്ടെന്ന തിരിച്ചറിവാണ്​ വലുതെന്ന്​ സിനിമ പറയാതെ പറയുന്നുണ്ട്​. അത്രമേൽ ഘനമുള്ളതൊന്നുമല്ല കാർബണും അതിലെ ജീവിതങ്ങളും തത്വങ്ങളും. അൽപ്പമൊന്ന്​ ശ്രമിച്ച്​  ഇഴപിരിച്ചെടുക്കാമെങ്കിൽ നിങ്ങൾക്കീ സിനിമ ആസ്വദിക്കാനാകും. കഥ പറച്ചിലിലെ സാധാരണത്വവും ഫഹദി​ന്‍റെ സാന്നിധ്യവും കാർബണെ മടുപ്പില്ലാത്ത കാഴ്​ച്ചയാക്കുന്നു. കാട്​ കൺനിറയെ കാണാനിഷ്​ടമുള്ളവർക്കും കാർബണ്​ പോകാവുന്നതാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movie reviewmalayalam filmmamta mohandasfahad fazilCarbonVenu IscK. U. Mohanan
News Summary - Fahad Fazil film Carbon Review -Movie Review
Next Story