Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightഒരു കുടുംബസ്​ഥ​െൻറ...

ഒരു കുടുംബസ്​ഥ​െൻറ വ്യഗ്രതകൾ  അഥവാ മുസ്​ലിം വിരുദ്ധതയുടെ പൂരപ്പറമ്പ്​

text_fields
bookmark_border
family-man
cancel

സിനിമകളിലൂടെ വിഷംവമിപ്പിച്ചിരുന്ന വലതുപക്ഷ കലാകാരന്മാർ ഇപ്പോൾ കളംനിറഞ്ഞാടുന്നത്​ വെബ്​ സീരീസുകളിലാണ്​. കണ്ടതും കേട്ടതും ഉൗഹങ്ങളും വെച്ച്​​ ചു​െട്ടടുക്കുന്ന കഥയും കഥാപാത്രങ്ങളുമായി അവർ വെബ്​ ലോകങ്ങളിൽ അഴിഞ്ഞാടുകയാണ്​. ആമസോൺ പ്രൈമിൽ സം​േപ്രക്ഷണം ചെയ്​ത ഫാമിലി മാൻ എന്ന  വെബ്​ സീരീസ്​ ഇത്തരം ഗണത്തിൽപെടുത്താവുന്ന ഒന്നാന്തരമൊരു ഉൽപ്പന്നമാണ്​.

രാജ്​ നിധിമോറു, കൃഷ്​ണ.ഡി.കെ എന്നിവരാണ്​ ഫാമിലി മാ​​​​​െൻറ എഴുത്തുജോലികൾ നിർവഹിച്ചിരിക്കുന്നത്​. സീരീസ്​ തുടങ്ങു​േമ്പാൾതന്നെ എഴുതിക്കാണിക്കുന്ന ഒരു വാചകം നിങ്ങളുടെ ​ശ്രദ്ധ ആകർഷിക്കും. ‘ഇൻസ്​പയേർഡ്​ ഫ്രം ഡെയ്​ലി ന്യൂസ്​’എന്നതാണാ വാചകം. വാർത്തകൾകണ്ട്​ എഴുതിയുണ്ടാക്കിയ സീരീസാണിതെന്നാണ്​ സൃഷ്​ടാക്കൾതന്നെ അവകാശപ്പെടുന്നത്​.

വാർത്തകളിൽ അധികവും എവിടെ നിന്നാണ്​ വരുന്നതെന്ന്​ അന്വേഷിച്ചാൽ ഇൗ സീരീസ്​ ഇത്ര അബദ്ധജഢിലമായ​തിലുള്ള അദ്​ഭുതം ഇല്ലാതാകും. തീവ്രവാദ വാർത്തകൾ പടച്ചുണ്ടാക്കുന്നത്​ രഹസ്യാന്വേഷണ വിഭാഗങ്ങളാ​ണെന്നത്​ പരസ്യമായ രഹസ്യമാണ്​. അതിനെ ആശ്രയിച്ച്​ ഒരു തിരനാടകം എഴുതിയുണ്ടാക്കിയാൽ എത്രമാത്രം പരിഹാസ്യമാകുമെന്നറിയാൻ ഫാമിലി മാൻ കണ്ടാൽ മതി. 

ഇന്ത്യൻജെയിംസ്​ ബോണ്ട്​
ശ്രീകാന്ത്​ തിവാരിയെന്ന ടാസ്​ക്​ ഉദ്യോഗസ്​ഥനാണ്​ ഫാമിലിമാനിലെ നായകൻ. ടാസ്​ക്​ എന്നാൽ ‘ത്രെറ്റ്​ അനാലിസിസ്​ ആൻഡ്​ സർവെലൻസ്​ സെൽ’. നാഷനൽ ഇൻവെസ്​റ്റിഗേഷൻ ഏജൻസി അഥവാ എൻ.​െഎ.എയുടെ ബി ടീമാണിത്​. രാജ്യത്തിനുനേരേ ഉണ്ടാകുന്ന തീവ്രവാദ ആക്രമണങ്ങൾ നടക്കുന്നതിനുമുമ്പ്​ കണ്ടുപിടിച്ച്​ നിർവവീര്യമാക്കുകയാണ്​ ടാസ്​കി​​​​​െൻറ ദൗത്യം. ശ്രീകാന്ത്​ തിവാരി ഇവിടെ സീനിയർ അനലിസ്​റ്റ്​ എന്ന തസ്​തികയിലാണ്​ ജോലി ചെയ്യുന്നത്​.

ജീവിതത്തിൽ ദ്വന്ദ്വ വ്യക്​തിത്വത്തിന്​ ഉടമയാണിയാൾ. ഒരുവശത്ത്​ കുടുംബജീവിതം നയിക്കുകയും മറുവശത്ത്​ നിഗൂഢമായ ചാര​​​​​െൻറ റോൾ നിർവഹിക്കുകയും ചെയ്യുന്നു. ഭാര്യയും രണ്ട്​ മക്കളും അടങ്ങുന്നതാണ്​ ഇയാളുടെ കുടുംബം. ഭാര്യ കോളേജ്​ അധ്യാപികയാണ്​. കുടുംബാംഗങ്ങൾക്ക്​ ഇദ്ദേഹം ചെയ്യുന്ന ധീരപ്രവർത്തനങ്ങളെപറ്റി അറിവില്ല. എപ്പോഴും പൂട്ടി സൂക്ഷിക്കുന്ന ഒരു മുറിയിലാണ്​ അദ്ദേഹം ത​​​​​െൻറ രഹസ്യങ്ങൾ സൂക്ഷിച്ചിരിക്കുന്നത്​.

പഴകിയതും സ്​റ്റാർട്ടിങ്ങ്​ ട്രബിൾ ഉള്ളതുമായ ഒരു കാറിലാണ്​ ശ്രീകാന്ത്​ സഞ്ചരിക്കുന്നത്​. ഒാഫീസ്​ ക്ലർക്കെന്നാണ്​ ജോലിയെപറ്റി ഭാര്യയോടും ബന്ധുക്കളോടും പറഞ്ഞിരിക്കുന്നത്​. ശ്രീകാന്ത്​ തിവാരിയായി നടൻ മനോജ്​ ബാജ്​പേയിയും ഭാര്യ സുചിത്രയായി പ്രിയമണിയും അഭിനയിച്ചിരിക്കുന്നു. സുചിത്രയെ തമിഴ്​നാട്ടുകാരിയായാണ്​ അവതരിപ്പിച്ചിരിക്കുന്നത്​.

  
അൽ ക്വാതിൽ എന്ന മലയാളി ഭീകരൻ
സീരീസ്​ തുടങ്ങുന്നത്​ ബോട്ടിൽ ഇന്ത്യയിലേക്ക്​ കടക്കാൻ വരുന്ന മൂന്ന്​ ഭീകരർ പിടിയിലാകുന്നതോടെയാണ്​. രസകരമായ കാര്യം ഇൗ മൂന്ന്​ ഭീകരരും മലയാളികളാണെന്നതാണ്​. ഇവർ വെറും ഭീകരരൊന്നുമല്ല. ​നല്ല ഒന്നാന്തരം െഎസിസ്​ ഭീകരരാണ്​. വാർത്തകളിൽ നിന്ന്​ പ്രചോദനം ഉൾക്കൊണ്ട്​ എഴുതുന്നതുകൊണ്ടാകാം കേരളവും ​​െഎസിസും ഇടമുറിയാതെ സീരീസിൽ കടന്നുവരുന്നുണ്ട്​. ഇതിലൊരാൾ മൂസ എന്ന്​ പേരുള്ള ചെറുപ്പക്കാരനാണ്​. ഇയാൾ കെമിക്കൽ എഞ്ചിനീയറാണ്​.

നടൻ നീരജ്​ മാധവാണ്​ ഇൗ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്​. ഇയാൾ ​െഎസിസിനെപോലും ഞെട്ടിച്ച രാസായുധ വിദഗ്​ധനാണ്​. ​െഎസിസിൽ ഇയാൾ അറിയപ്പെടുന്നത്​ അൽ കാത്തിൽ അഥവാ മരണദൂതനെന്നാണ്​. ഇന്ത്യൻ ഭീകരന്മാർക്കിയാൾ ‘ചേട്ടൻ’എന്നറിയപ്പെടുന്ന മലയാളിയാണ്​. സംഘപരിവാർ നടത്തുന്ന കേരള വിരുദ്ധ പ്രചാവേലകൾ എങ്ങിനെയാണ്​ ഉത്ത​രേന്ത്യയെ സ്വാധീനിക്കുന്നതെന്നതി​​​​​െൻറ ഉത്തമോദാഹരണമാണ്​ അൽ ക്വാത്തിൽ എന്ന ഭീകര​​​​​െൻറ കഥാപാത്ര നിർമിതി. ടാസ്​കിന്​ കൈമാറുന്ന ഭീകരർ രക്ഷപ്പെടുന്നതും പിന്നീടിവരെ പിടികൂടാനും തീവ്രവദ ആക്രമണങ്ങൾ തടയാനുമുള്ള ശ്രീകാന്തി​​​​​െൻറ ശ്രമങ്ങളുമാണ്​ ഫാമിലി മാ​​​​​െൻറ കഥ.  

ദ ഗ്രേറ്റ്​ ഇന്ത്യൻ ബാലൻസിങ്ങ്​ ആക്​ട്​
ഫാമിലി മാനിൽ അണിയറക്കാർ ചില തൂക്കമൊപ്പിക്കലുകൾക്ക്​ ശ്രമിച്ചിട്ടുണ്ട്​. തീവ്രവാദകളെന്ന്​ പറഞ്ഞ്​ ചില മുസ്ലിം ചെറുപ്പക്കാരെ വെടിവച്ചു​കൊല്ലുന്നതും അവരെ ഏറ്റുമുട്ടലിലാണ്​ കൊലപ്പെടുത്തിയതെന്ന്​ കള്ളം പറയുന്നതും മറ്റ​ുമൊക്കെ ഇടക്ക്​ പറഞ്ഞുപോകുന്നുണ്ട്​. ഗോ രക്ഷയുടെ പേരിൽ നടക്കുന്ന കൊലപാതകങ്ങൾ ആളുകളെ തീവ്രവാദത്തിലേക്ക്​ തള്ളിവിടുന്നതായും ഫാമിലി മാൻ പറയുന്നു. പക്ഷെ ഇത്തരം സമീകരണങ്ങൾ പൊടിക്ക്​ പറഞ്ഞുപോകുന്നെന്നല്ലാതെ അതിനെ രാഷ്​ട്രീയമായി പ്രശ്​നവത്​കരിക്കാനുള്ള ആർജ്ജവം അണിയറക്കാർക്ക്​ ഉണ്ടായില്ല.

നല്ല കാര്യങ്ങൾക്കിടക്ക്​ നടക്കുന്ന ചില അബദ്ധങ്ങൾ മാത്രമാണ്​ ഇത്തരം കൊലപാതകങ്ങളെന്നും രാജ്യരക്ഷയെന്ന വലിയലക്ഷ്യത്തിലേക്ക്​ മുന്നേറു​േമ്പാൾ അതത്ര കാര്യമാക്കേണ്ടതില്ലെന്നും ഫാമിലി മാൻ പറയുന്നു. ഇനിയുള്ളത്​ ചില സ്​ഥിരം നമ്പരുകളാണ്​. കശ്​മീർ, പാകിസ്​ഥാൻ, ​െഎ.എസ്​.​​െഎ തുടങ്ങിയ ജനപ്രിയ ചേരുവകളും ധാരാളമായി സീരീസിൽ ചേർത്തിട്ടുണ്ട്​.

ഇന്ത്യൻ മധ്യവർഗത്തിന്​ ആസ്വദിച്ച്​ കാണാൻ പാകത്തിനൊരുക്കിയ വെബ്​സീരീസാണ്​ ഫാമിലി മാൻ. ജാതിയിൽ ഉയർന്ന, സുരക്ഷയിൽ ആശങ്കപ്പെടുന്ന, മുസ്​ലിം ദളിത്​ സ്വത്വങ്ങളെ നുഴഞ്ഞുകയറ്റക്കാരായി കാണുന്ന ഇൗ വിഭാഗം എഴുന്നേറ്റ്​ നിന്ന്​ കയ്യടിക്കുമെന്ന പ്രതീക്ഷയായിരിക്കും ഇത്തരമൊരു സൃഷ്​ടി നടത്താൻ അണിയറക്കാരെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reviewmovies
News Summary - The Family Man (Indian TV series)
Next Story