നിഗൂഢത വഴിമാറുന്ന ഫോറൻസിക് REVIEW
text_fieldsഅറപ്പും പേടിയും മടിയും കൂടാതെ മനുഷ്യരെ തുടര്‍ച്ചയായി കൊന്നുതള്ളുന്ന സീരിയൽ കൊലയാളികളുടെ കഥകളടക്കമുള്ള ത് രില്ലറുകൾക്ക് മലയാള സിനിമയിൽ ഡിമാൻഡ് ഏറുകയാണ്. സീരിയൽ കില്ലറുടെ കഥ പറഞ്ഞ് ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച ‘അ ഞ്ചാം പാതിര’ക്ക് ശേഷം ആ ശ്രേണിയിൽ പങ്കുചേരുകയാണ് ടൊവിനോ തോമസ് നായകനായ ‘ഫോറൻസിക്’.
നഗരത്തില് നടക്കുന്ന തുടർ കൊലപാതകങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. കൊല്ലപ്പെടുന്നതാകട്ടെ ചെറിയ പെൺകുട്ടികളും. ദിവ്യ എ ന്ന പെൺകുട്ടിയെ നൃത്ത വിദ്യാലയത്തിൽ നിന്നും കാണാതാകുന്നതാണ് ഇതിെൻറ തുടക്കം. കേസ് അന്വേഷിക്കാനെത്തുന്നത ് പൊലീസ് ഉദ്യോഗസ്ഥയായ ഹൃതിക സേവ്യർ ആണ്. കാണാതായ പെൺകുട്ടിയുടെ മൃതദേഹം കിട്ടുന്നതോടെ കേസന്വേഷണത്തിൽ സഹകരിക്ക ാൻ സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന ഫോറന്‍സിക് വിദഗ്ധൻ എത്തുന്നു. സാമുവലിെൻറ സാന്നിധ്യം ഹൃതികക്ക് തുടക്കത്തിൽ അസ്വസ്ഥത ഉണ്ടാക്കുന്നു. വിവാഹമോചിതയായ ഹൃതികയുടെ മുൻ ഭർത്താവിെൻറ സഹോദരൻ ആണ് സാമുവൽ എന്നതാണ് കാരണം.
എന്നാൽ, ഹൃതികക്ക് അന്വേഷണത്തിെൻറ ശരിയായ ദിശയിലേക്ക് വളരെ എളുപ്പം എത്തിച്ചേരാൻ സാമുവലിെൻറ സഹായത്തോടെ സാധിക്കുന്നുണ്ട്.
ദിവ്യ കേസിെൻറ അന്വേഷണം പൂർത്തിയാകും മുേമ്പ വീണ്ടും പെൺകുട്ടികളെ കാണാതാവുകയും അവരുടെ മൃതദേഹങ്ങൾ പലയിടങ്ങളിൽ നിന്നായി കിട്ടുകയും ചെയ്യുന്നതോടെ കഥാഗതി ചൂട് പിടിക്കുന്നു. അന്വേഷണവഴിയിൽ സംശയാസ്പദമായി കണ്ടെത്തുന്ന ആളെ അറസ്റ്റ് ചെയ്യുന്നുണ്ടെങ്കിലും സാമുവലിെൻറ ചില കണ്ടെത്തലുകളിലൂടെ വിഷയം കൂടുതൽ സങ്കീർണമാകുന്നു. തുടർന്ന് ഫോറൻസിക്കിെൻറ സഹായത്തോടെയുള്ള അന്വേഷണത്തിലൂടെ യഥാർഥ സീരിയൽ കില്ലറെ കണ്ടെത്തുകയാണ്.
പൃഥ്വിരാജ് നായകനായ ‘സെവൻത് ഡേ’യുടെ തിരക്കഥയിലൂടെ ശ്രദ്ധേയനായ അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സീരിയൽ കൊലപാതകവും അന്വേഷണവും ഒരുപാട് പറഞ്ഞ മലയാള സിനിമയിൽ അത്ര പരിചിതമല്ലാത്ത ഒരു പ്രമേയത്തെ കൊണ്ട് വരാൻ സംവിധായകർ ശ്രമിച്ചത് പാഴായില്ല.
സാമുവൽ ജോൺ കാട്ടൂക്കാരൻ എന്ന കഥാപാത്രം ടൊവിനോ പാകതയോടെ കൈകാര്യം ചെയ്തു. ഹൃതിക സേവ്യർ എന്ന അന്വേഷണ ഉദ്യോഗസ്ഥ മംമ്തയിൽ ഭദ്രമാണ്. ആ കഥാപാത്രത്തിെൻറ കുടുംബത്തിലെ തകര്‍ച്ചകളും കരിയറിലെ സാമർഥ്യവും ഒടുവില്‍ സത്യങ്ങളെ തിരിച്ചറിയലും പരിഹാരം കണ്ടെത്തലും എല്ലാം പക്വതയോടെ ആണ് മംമ്ത കൈകാര്യം ചെയ്‍തിരിക്കുന്നത്. അവരുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്ന് തന്നെയാണ് ഇതെന്ന് നിസ്സംശയം പറയാം. തിരക്കഥയിലും അഭിനയത്തിലും മാത്രമല്ല ഛായാഗ്രഹണത്തിലും പശ്ചാത്തല സംഗീതത്തിലുമെല്ലാം ഭയത്തിെൻറയും നിഗൂഢതയുടെയും സാന്നിധ്യം നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്. ബാലതാരങ്ങൾ മുതൽ സൈജു കുറുപ്പ്, റേബ മോണിക്ക, രഞ്ജി പണിക്കർ തുടങ്ങിയ എല്ലാവരും അവരവരുടെ റോളുകൾ ഭംഗിയായി ചെയ്തിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.