ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഗോവൻ കാഴ്ചകൾ -റിവ്യൂ
text_fieldsകഴിഞ്ഞ വർഷത്തെ ബ്ലോക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ രാമലീലയുടെ സംവിധായകൻ അരുൺ ഗോപിയും താരപുത്രൻ പ്രണവ് മോഹ ൻലാലും ഒന്നിക്കുമ്പോൾ പ്രതീക്ഷ വാനോളമാണ്. കൂടെ സൂപ്പർഹിറ്റ് നിർമാതാവ് ടോമിച്ചൻ മുളകുപാടവും ‘ഇരുപത്തിയൊന് നാം നൂറ്റാണ്ട്’ എന്ന പേരും കൂടി ചേരുമ്പോൾ ഒരു വലിയ ഹിറ്റ് തന്നെ പ്രതീക്ഷിച്ചാണ് പ്രേക്ഷകർ തീയേറ്ററിൽ പോവുക. അത ിനാൽ തന്നെയാണ് റിലീസിന് മുമ്പ് സംവിധായകൻ അമിത പ്രതീക്ഷയുമായി തീയേറ്ററിൽ പോകരുതെന്ന് മുൻകൂർ ജാമ്യം എടുത്തത ്. എന്നിട്ടുപോലും പ്രണവിെൻറ 21ാം നൂറ്റാണ്ട് പ്രേക്ഷകർക്ക് തൃപ്തി നൽകിയില്ല എന്നതാണ് വാസ്തവം.
ഗോവയിൽ പഴയ ഗുണ്ടാതലവനായ ബാബ (മനോജ് കെ.ജയൻ) എന്ന ആളുടെ രണ്ടുമക്കളിൽ മൂത്തവനായ അപ്പുവായിട്ടാണ് പ്രണവ് ചിത്രത്തിൽ അഭിനയിക്കുന്നത്. അപ്പെൻറ പ്രവൃത്തിയിൽ തൽപരനല്ലാത്ത മകൻ ഹോംസ്റ്റേയും സർഫിങ് പ്രകടനവുമൊക്കെയായിട്ടാണ് ജീവിച്ചുപോകുന്നത്. ഗോവയുടെ കളർഫുൾ കാഴ്ചകളും ജീവിത രീതികളുമായാണ് ചിത്രം പുരോഗമിക്കുന്നത്. അതിനിടെ അപ്പുവിെൻറ ജീവിതത്തിലേക്ക് സായ എന്ന പെൺകുട്ടി കടന്നുവരുന്നതോടെ ചിത്രത്തിെൻറ കഥാഗതിക്ക് മാറ്റം വരുന്നു. ഒാട്ടവും ചാട്ടവുമുള്ള ചടുലതയാർന്ന നിമിഷങ്ങളുമായി ചിത്രത്തിെൻറ രണ്ടാം പകുതി കുറച്ചു കൂടി ത്രില്ലിംഗ് ആണ്. രണ്ടാം പകുതിയിൽ ചിത്രം ത്രില്ലർ സ്വഭാവത്തിലേക്ക് മാറുന്നു.
ചില സമകാലിക പ്രശ്നങ്ങളും സാമൂഹിക മാധ്യമത്തിെൻറ ഉപയോഗവുമെല്ലാം നല്ല രീതിയിൽ പറയാനും വിമർശിക്കാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്. അത്തരം രംഗങ്ങൾ കൈയടി നേടുന്നുമുണ്ട്. എന്നാലും സംഘട്ടനരംഗങ്ങൾ അസ്വാഭാവികമായി പോയി എന്ന് പറയാതിരിക്കാനാവില്ല. അപ്പു അമാനുഷികനാണെന്ന് തോന്നിക്കുന്ന തരത്തിലുള്ള സ്റ്റണ്ട് രംഗങ്ങൾ അസ്വാരസ്യം ഉണ്ടാക്കുന്നുണ്ട്. ആദി എന്ന ജീത്തു ജോസഫ് സിനിമയിലുടനീളമുള്ള പ്രണവിെൻറ ഭയം നിഴലിക്കുന്ന കഥാപാത്രമാണ് ഇൗ ചിത്രത്തിലും തെളിഞ്ഞുകാണുന്നത്. അഭിനയത്തിൽ പലപ്പോഴും പതർച്ചയും ദൃശ്യമാകുന്നുണ്ട്. അതേസമയം ഡാൻസും മെയ്മറന്നുള്ള ചില സംഘട്ടന രംഗങ്ങളിലും പ്രണവ് മികവ് പുലർത്തുന്നുണ്ട് എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.
മോഹൻലാലിെൻറ അധോലോക ചിത്രം ‘ഇരുപതാം നൂറ്റാണ്ടി’െൻറ തുടർച്ചയല്ല ചിത്രമെന്ന് അണിയറപ്രവർത്തകർ നേരത്തെ തന്നെ വിശദീകരിച്ചിരുന്നുവെങ്കിലും ആ സിനിമയുടെ ചില ചേരുവകൾ ചിത്രത്തിൽ കൈയടിക്ക് വേണ്ടി ഉൾപ്പെടുത്തിയിട്ടുണ്ട്. (ഒന്നിനും കൈയടി ലഭിച്ചില്ല എന്നതാണ് സത്യം). ഏതാനും ചില രംഗങ്ങളിൽ വന്ന് ബിജുകുട്ടനും ധർമജൻ ബോൾഗാട്ടിയും ചിരിപ്പിക്കുന്നുണ്ട്. എടുത്തുപറയേണ്ടത് വ്യത്യസ്തമായ ഗെറ്റപ്പിലെത്തിയ മനോജ് കെ. ജയെൻറ ബാബ എന്ന കഥാപാത്രമാണ്. കാമിയോ റോളിലെത്തിയ ഗോകുൽ സുരേഷ് കിട്ടിയ റോളിൽ തിളങ്ങി.
ഓർത്തുവെക്കാൻ തരത്തിൽ ഗാനങ്ങൾ ഒരുക്കാൻ ഗോപിസുന്ദറിനുമായില്ല. ഗോവൻ കടൽഭംഗിയും കേരളത്തിെൻറ കരഭംഗിയും നല്ല മിഴിവോടെ അഭിനന്ദൻ രാമാനുജൻ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. വലിയ പ്രതീക്ഷ ഇല്ലാതെ പോകുന്നവർക്ക് കണ്ടിരിക്കാവുന്ന ശരാശരി ചിത്രം മാത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ചിത്രത്തിൽ പ്രണവ് പറയുന്ന ഡയലോഗും മനസ്സിൽ വെക്കാം - അപ്പെൻറ ചരിത്രം അപ്പന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.