ഒരു മാസ് എൻറർടെയിനർ -റിവ്യൂ
text_fieldsരാഷ്ട്രീയം, അധോലോകം, മയക്കുമരുന്ന് മാഫിയ എന്നിവർക്കിടയിലെ പോരും കിടമൽസരങ്ങളും പലകുറി മലയാള സിനിമയിൽ പ ്രമേയമായിട്ടുണ്ട്. ആ നിരയിലേക്ക് തന്നെയാണ് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്‍റെയും വരവ് . പൃഥ്വിരാജ് സംവിധായകനായി എത്തുന്നുവെന്ന പ്രത്യേകതയായിരുന്നു റിലീസിന് മുമ്പ് ചിത്രം വാർത്തകളിൽ ഇടംപിടി ച്ചത്.
ടീസറിലൂടെയും ട്രെയിലറിലൂടെയും ലൂസിഫർ ആരാധകരുടെ ആവേശം വാനോളം ഉയർത്തിയിരുന്നു. മോഹൻലാൽ ആരാധകരെ പൂ ർണമായും തൃപ്തിപ്പെടുത്തുന്ന മാസ് മസാല എൻറർടെയിനർ തന്നെയാണ് ചിത്രം. മോഹൻലാൽ എന്ന താര ശരീരത്തെ ആ രീതിയിൽ പൃ ഥ്വി പൂർണമായും ഉപയോഗിച്ചിരിക്കുന്നു. മുണ്ട് മടക്കികുത്തി മീശപിരിച്ച് തുറന്ന് ജീപ്പിലെത്തുന്ന മോഹൻലാലിൻ െറ സ്റ്റീഫൻ നെടുമ്പള്ളിയെന്ന കഥാപാത്രം ആരാധകർക്ക് തിയേറ്ററുകളിൽ ആരവങ്ങളൊരുക്കാൻ പര്യാപ്തമാണ്.
കേരളത്തിലെ മുഖ് യമന്ത്രിയായ പി.കെ രാംദാസിൻെറ മരണത്തോടെയാണ് ലൂസിഫർ തുടങ്ങുന്നത്. പി.കെ.ആറിൻെറ പിന്തുടർച്ചവകാശി ആരെന്ന ചോദ ്യമാണ് പിന്നീട് ഉയരുന്നത്. സംശുദ്ധ രാഷ്ട്രീയത്തിൽ പി.കെ.ആർ നയിച്ച പാർട്ടി പിന്നീട് ഉപജാപകസംഘത്തിൻെ കൈയിൽ അകപ്പെടുന്നു. ഇവരിൽ നിന്ന് പാർട്ടിയെയും ജനങ്ങളെയും രക്ഷിക്കുകയെന്നതാണ് സ്റ്റീഫൻ നെടുമ്പള്ളിയെന്ന പി.കെ.ആറിൻെറ വിശ്വസ്തൻെറ ദൗത്യം. അതിനായി സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ എത്തുന്നതോടെയാണ് ലൂസിഫറിൻെറ കഥ തുടങ്ങുന്നത്.
പ്രേമയത്തിൽ വ്യതസ്തത അവകാശപ്പെടാവുന്ന ചിത്രമല്ല ലൂസിഫർ. എങ്കിലും ആദ്യ സീൻ മുതൽ ആരാധകരെ ത്രസിപ്പിക്കാനുള്ള ചടുലത പൃഥ്വിരാജ് നില നിർത്തിയിട്ടുണ്ട്. ആദ്യ പകുതിയിൽ മെല്ലേ തുടങ്ങി പിന്നീട് പതിയെ താളത്തിലേക്ക് എത്തുകയാണ് സിനിമ. ഇതിൽ മോഹൻലാലിനെ അവതരിപ്പിക്കുന്ന ആദ്യ സീൻ മുതൽ ആരാധകർക്ക് കൈയടിക്കാനുള്ള അവസരങ്ങൾ നിരവധി ഒരുക്കുന്നുണ്ട്. നരസിംഹം പോലുള്ള സിനിമകളിൽ ഒറ്റശ്വാസത്തിൽ കിടിലിൻ ഡയലോഗ് പറഞ്ഞ് കൈയടി വാങ്ങുന്ന മോഹൻലാലിനെ ലൂസിഫറിൽ കാണാനാവില്ല. പതിഞ്ഞ ശബ്ദത്തിൽ മാസ് ഡയലോഗ് പറയുന്ന നായകനാണ് ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളി.
ഒരു തെരഞ്ഞെടുപ്പ് കൂടി പടിവാതിൽക്കൽ എത്തി നിൽക്കുേമ്പാഴാണ് ലൂസിഫർ തിയറ്ററുകളിലേക്ക് എത്തുന്നത്. കേരള രാഷ്ട്രീയത്തിൽ ഊന്നി തന്നെയാണ് ലൂസിഫർ കഥപറയുന്നത്. രാഷ്ട്രീയക്കാരിൽ ഭൂരിപക്ഷവും കൊള്ളരുതാത്തവരാണെന്ന പതിവ് സിനിമ യുക്തി ലൂസിഫറിലും പിന്തുടരുന്നുണ്ട്. അതുപോലെ കേരളത്തിലെ ഇടത്, വലത് മുന്നണികളുടെ ജീർണതകളെ കുറിച്ചും ലൂസിഫർ പറയുന്നുണ്ട്. പക്ഷേ കേരളത്തിലെ വർഗീയ രാഷ്ട്രീയത്തിൻെറ കടന്ന് വരവിെന കുറിച്ച് തിരക്കഥയിൽ മുരളി ഗോപി പറയുന്നുണ്ടെങ്കിലും അതിനെ വിമർശിക്കാൻ മെനക്കെടുന്നില്ല.
പൂർണമായും താരകേന്ദ്രീകൃത സിനിമയാണ് ലൂസിഫർ. മോഹൻലാൽ എന്ന സൂപ്പർ താരത്തെ ആശ്രയിച്ചാണ് ലൂസിഫറിൻെറ നില നിൽപ്പ്. അയാൾക്ക് പ്രകാശമേകാനുളള വിളക്കുകൾ മാത്രമാണ് സിനിമയിലെ മറ്റ് താരങ്ങൾ. മഞ്ജു വാര്യർ, ഇന്ദ്രജിത്ത്, ടോവീനോ, വിവേക് ഒബ്റോയ് തുടങ്ങി ലൂസിഫറിലെ മറ്റ് താരങ്ങളെല്ലാം തന്നെ തങ്ങൾക്ക് ലഭിച്ച് വേഷങ്ങൾ മനോഹരമാക്കിയിട്ടുണ്ട്. ഗ്യാങ്സ്റ്ററായി പൃഥ്വിരാജും നല്ല പ്രകടനം നടത്തുന്നു. സിനിമയുടെ ചടുല താളം നില നിർത്തുന്നതിൽ ദീപക് ദേവിൻെറ സംഗീതത്തിന് വലിയ പങ്കുണ്ട്. പശ്ചാത്തല സംഗീതം മനോഹരമായി ദീപക് ദേവ് ഒരുക്കിയിരിക്കുന്നു.
മോഹൻലാലിൻെറ മാസ് നായകനെ ഒപ്പിയെടുക്കുന്നതിൽ സുജിത് വാസുദേവിൻെറ മനോഹരമായ ഫ്രെയിമുകൾ സഹായിച്ചിട്ടുണ്ട്. കഥയുടെ ബലക്കുറവിൽ വീണ് പോകുന്ന മാസ് മസാല ചിത്രങ്ങളുടെ ഗതി ലൂസിഫറിന് വരുത്താതിരിക്കുന്നതിൽ മുരളി ഗോപിയുടെ തിരക്കഥക്കും പങ്കുണ്ട്. മോഹൻലാൽ ആരാധകനാണ് താനെന്ന് ആദ്യമേ പ്രഖ്യാപിച്ച പൃഥ്വിരാജ് സൂപ്പർ താരത്തിൻെറ പകിട്ടിനൊത്തൊരു സിനിമയാണ് ഒരുക്കിയിരിക്കുന്നത്.
ഒരു സാധാരണ ചിത്രം എന്ന രീതിയിലാണ് പൃഥ്വിയും അണിയറക്കാരും ലൂസിഫറിനെ ആദ്യം മുതലെ മാർക്കറ്റ് ചെയ്യുന്നത്. പുതുമകളൊന്നും അവകാശപ്പെടാനില്ലാത്ത സാധാരണ ചിത്രം മാത്രമാണ് ലൂസിഫർ. യുക്തിയെ തിയറ്ററിന് പുറത്ത് വെച്ച് കാണാവുന്ന മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സമ്പൂർണ്ണമായൊരു ലാൽ ഷോയാണ് ലൂസിഫർ. മോഹൻലാൽ എന്ന നടനെ ആരാധിക്കുന്നവരെ തൃപ്തിപ്പെടുത്താൻ വേണ്ട ചേരുവകളെല്ലാം ലൂസിഫറിൽ ഉൾക്കൊളളിച്ചിരുന്നു. സ്ക്രീനിലേക്ക് സ്റ്റീഫൻ നെടുമ്പള്ളിയെത്തുന്ന ഓരോ സീനുകളും സ്റ്റൈലിഷായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇന്ദുചൂഢൻ, സാഗർ, ജഗനാഥൻ തുടങ്ങി മോഹൻലാലിൻെറ സൂപ്പർ താരപദവിയെ മലയാളത്തിൽ അരക്കിട്ടുറപ്പിച്ച സിനിമകളുടെ കടുത്ത ആരാധകർക്ക് ധൈര്യമായി ടിക്കെറ്റടുക്കാവുന്ന സിനിമയാണ് ലൂസിഫർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.