ബാഹുബലിയുടെ ബ്രഹ്മാണ്ഡ കാഴ്ചകൾ
text_fieldsബാഹുബലി ലോക സിനിമ ചരിത്രത്തിലെ വേറിെട്ടാരു നിർമിതി ആകുന്നതിനൊരു കാരണമുണ്ട്. മുടക്കിയ പണത്തിന്റെ കണക്കുകൊണ്ടോ ദൃശ്യഭംഗി കൊണ്ടോ കലാപരത കൊണ്ടോ ഒന്നുമല്ലത്. മറിച്ച് ഒരു കച്ചവട സിനിമ ചരിത്രത്തിലാദ്യമായിട്ടായിരിക്കും ഇപ്രകാരം പകുതിയിൽ അവസാനിക്കുന്നത്. പറഞ്ഞുവരുന്നത് ബാഹുബലി ഒന്നാം ഭാഗത്തെക്കുറിച്ചാണ്. ഇത്രയും അവ്യക്തമായി അവസാനിക്കുന്ന സിനിമകൾ മുമ്പുണ്ടായിട്ടില്ല എന്നുതന്നെ പറയാം. ടെലിവിഷൻ പരമ്പരകളിലാണ് നാമിത്തരം ഗിമ്മിക്കുകൾ കാണുന്നത്. ലോകത്ത് ധാരാളം ശ്രേണീ സിനിമകൾ ഇറങ്ങിയിട്ടുണ്ട്. ഗോഡ്ഫാദർ സീരീസൊക്കെ ഇവിടെ ചർച്ച ചെയ്യുന്നത് അധിക പ്രസംഗമാകാം.
ഹോളിവുഡിലെ തട്ടുപൊളിപ്പൻ പരമ്പര സിനിമകളായ ഒാഷൻ, ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്, എക്സ് മെൻ, പൈറേറ്റ്സ് ഒാഫ് കരീബിയൻ, ജെയിംസ് ബോണ്ട് തുടങ്ങിയവയൊന്നും ബാഹുബലിയെപ്പോലെ അവസാനിച്ചിട്ടില്ല. അങ്ങിനെ നോക്കുേമ്പാൾ ബാഹുബലിയൊരു ധൈര്യവും പരീക്ഷണവുമാണ്. വ്യാപകമായ പ്രചാരണ തന്ത്രങ്ങളുപയോഗിച്ച് ആൾക്കൂട്ടത്തെ ആകർഷിക്കാനുള്ള കൃത്യമായ പദ്ധതി ഇവിടെ ആവശ്യമാണ്. സിനിമയുടെ ചിലവിനെപറ്റിയും അണിയറക്കാരുടെ പ്രയത്നത്തെപറ്റിയും അഭിനേതാക്കളുടെ അർപ്പണ ബോധത്തെകുറിച്ചും കാത്തിരിപ്പിനെപറ്റിയുമുള്ള പെരുപ്പിച്ച കണക്കുകൾ ഇത്തരം തന്ത്രങ്ങളുടെ ഭാഗമാണ്.
അഭിനേതാക്കളുടെ കഠിന പ്രയത്നം കൊണ്ട് ശ്രേഷ്ട മാതൃകകളായി ചരിത്രത്തിൽ അടയാളപ്പെട്ട നിരവധി സിനിമകളുണ്ട്. ‘കാസ്റ്റ് എവേ’ സിനിമയിൽ ടോം ഹാങ്ക്സെന്ന അതുല്യ നടന്റെ രണ്ടാം വരവുകണ്ട് നാം വാപൊളിച്ചു പോകും. സിനിമയുടെ ആദ്യ ഭാഗത്തെ തടിച്ചുരുണ്ട കഥാപാത്രത്തിനായി 23 കിലോ ടോം കൂട്ടിയിരുന്നു. ഇടവേളക്ക് ശേഷമുള്ള മെലിഞ്ഞ രൂപത്തിനായി 26 കിലോ കുറക്കുകയും ചെയ്തു. രണ്ട് വർഷം കൊണ്ടാണ് കാസ്റ്റ് എവേ പൂർത്തിയായത്. ബാഹുബലിയിലെ നായകൻ പ്രഭാസ് ഇതിനേക്കാളേറെ പ്രയത്നിച്ചിട്ടുണ്ട്.
തെൻറ വിവാഹം പോലും മാറ്റിവച്ച് നാല് വർഷമാണ് ഇൗ നടൻ സിനിമക്കായി ചിലവഴിച്ചത്. 600ലധികം ദിവസം ഷൂട്ടിങ്ങിൽ പെങ്കടുത്തു. 80ൽ നിന്ന് 105ലേക്ക് ഭാരം വർധിപ്പിച്ചു. മറ്റൊരു സിനിമയും ഇതിനിടയിൽ ചെയ്തതുമില്ല. പക്ഷെ, ലോക സിനിമ ചരിത്രം എഴുതപ്പെടുേമ്പാൾ എത്രമാത്രം ബാഹുബലി അടയാളപ്പെടുത്തപ്പെടും എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. കുറച്ചുനാൾ മുമ്പ് നടൻ വിക്രവും 'െഎ' എന്ന തട്ടുപൊളിപ്പൻ രണ്ടാംകിട സിനിമക്കായി ഏറെ സമയവും അധ്വാനവും ചെലവഴിച്ചിരുന്നു. കഴിവുറ്റ നടന്മാർ തങ്ങളുടെ പ്രയത്നം കുടുതൽ മികച്ച സിനിമകൾക്കായി വിനിയോഗിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു.
ബാഹുബലി വലിയ ആൾക്കൂട്ടങ്ങൾക്ക് നടുവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കപ്പെടുകയാണ്. ക്ഷിപ്രകാഴ്ചകളുടെ മനോഹാരിത തീർച്ചയായും ഇൗ സിനിമക്കുണ്ട്. ഒരുപാട് മുഴിപ്പുകളും ഏച്ചുകെട്ടലുകളും ഉണ്ടെങ്കിലും മടുപ്പിക്കാത്ത സിനിമയാണിത്. ബാഹുബലിയിൽ നിന്ന് വ്യത്യസ്ഥമായൊരു ചിത്ര കഥയും നാമാരും കേൾക്കാനിടയില്ല. അല്ലെങ്കിൽ അത്രമേൽ സാധാരണമാണ് സിനിമയുടെ കഥ. ഒരു രാജ്യവും രണ്ട് രാജകുമാരന്മാരും അവരുടെ കിരീട തർക്കങ്ങളും പകയും ചതിയും കൊലയും തിരിച്ചടിയും മാത്രമെ സിനിമയിലുള്ളു. നന്മയുള്ള സുന്ദര പുരുഷനായ നായകനും തിന്മയുടെ കൂടാരമായ പ്രതിനായകനും ചേർന്ന പഴയതെന്നു പോലും പറയാനാകാത്ത വീഞ്ഞാണിത്. സാേങ്കതികമായി സിനിമയൊരു നല്ല പ്രയത്നമാണ്.
ആദ്യ ഭാഗത്തെ ഏറ്റവും മനോഹരമായ രംഗങ്ങൾ വെള്ളച്ചാട്ടത്തതിലേക്കുള്ള നായകെൻറ വലിഞ്ഞു കയറ്റമായിരുന്നു. രണ്ടാം ഭാഗത്തിലും ഇത്തരം സുന്ദര ദൃശ്യങ്ങളുണ്ട്. വേട്ടയാടലും കിരീടധാരണവും ബാഹുബലിയുടെ കൊലപാതക രംഗവുമെല്ലാം മനസിൽ തങ്ങിനിൽക്കും. കീരവാണിയുടെ സംഗീതം സിനിമക്ക് ചെരുന്നത്. നല്ല ഗാംഭീര്യം അനുഭവിപ്പിക്കുന്ന പാട്ടുകളും പശ്ചാത്തല സംഗീതവുമാണ്. യുദ്ധരംഗങ്ങളിൽ സംവിധായകന്റെ പിടിവിട്ടു പോകുന്നുണ്ട്. ഒട്ടും യുക്തിഭരിതമല്ല സിനിമയുടെ പല ഭാഗങ്ങളെന്നും പറയേണ്ടിവരും. ഭാവനയെ അതേപടി പകർത്താനുള്ള സാേങ്കതികത നാം ആർജ്ജിക്കാത്തതാകാം കാരണം.
ബാഹുബലി സിനിമയൊരു യുക്തിഭദ്രമായ സൃഷ്ടിയാകണമെന്ന് വാശി പിടിക്കേണ്ടതുണ്ടോ. കാരണം ഇതൊരു ബ്രഹ്മാണ്ഡ സിനിമയല്ലെ?. അത് ഇങ്ങിനെയൊക്കെ തന്നെയല്ലെ ആകൂ?. ചോദ്യം ന്യായമാണ്. പക്ഷെ തന്നെ പരിഹസിക്കാത്ത സിനിമയാകണം തങ്ങൾക്ക് ലഭിക്കേണ്ടതെന്ന് ഒരു സാധാരണക്കാരനായ കാഴ്ച്ചക്കാരൻ ആഗ്രഹിച്ചാൽ അയാളെ കുറ്റംപറയാനൊക്കില്ല. പലയിടങ്ങളിലും ബാഹുബലി ബജറ്റിന്‍റേയും പ്രയത്നത്തിന്റേയും ബ്രഹ്മാണ്ഡമെന്നതിന്‍റേയും ചെലവിൽ നിങ്ങളുടെ കാഴ്ച്ചയെ കളിയാക്കുന്നുണ്ട്. സിനിമ കാണിയുടെ ബുദ്ധിയുമായി നിരന്തരം സംവദിക്കണം എന്ന് ഒരിക്കലും വാശിപിടിക്കാനൊക്കില്ല. പക്ഷെ മുന്നിലെത്തുന്ന കാഴ്ചകൾ തന്റെ യുക്തിയെ തീർത്തും പരിഹസിക്കരുതെന്ന് ആഗ്രഹിക്കാനുള്ള കുറഞ്ഞ സ്വാതന്ത്ര്യം കാഴ്ച്ചക്കാരനുണ്ട്.
മനുഷ്യനെ നന്മ തിന്മകൾ പഠിപ്പിക്കലായിരുന്നു ഇതിഹാസ കഥകളുടെ ലക്ഷ്യം. അനുകരണീയമായ മാതൃകകൾ സാധാരണക്കാർക്ക് മനസിലാകാൻ വേണ്ടിയാണ് അമാനുഷികരായ കഥാപാത്രങ്ങളെ ഇതിഹാസകാരന്മാർ സൃഷ്ടിച്ചത്. അപ്പോഴും പൂർണ്ണമായി മണ്ണിൽ നിന്ന് വിട്ടുപോകാതിരിക്കാൻ അവർ ജാഗ്രത പുലർത്തിയിട്ടുണ്ട്. മഹാഭാരതത്തിൽ ഭീഷ്മരെ കൊല്ലാൻ അർജുനൻ ശിഖണ്ഡിയെ മുന്നിൽ നിർത്തുന്നുണ്ട്. അതിശക്തനായ ഭീഷ്മരെ കൊല്ലാൻ അവിടൊരു യുക്തി ആവശ്യമായിരുന്നു. നമ്മുടെ ഇതിഹാസങ്ങൾ ദൃശ്യവത്കരിക്കുേമ്പാൾ ഇൗ യുക്തി ചലച്ചിത്രകാരന്മാർ ഉപയോഗിക്കേണ്ടതുണ്ട്. അപ്പോഴാണ് സിനിമയിലെ ഇതിഹാസങ്ങൾ പിറവിയെടുക്കുക, നാം ചരിത്രത്തിൽ ശാശ്വതമായി അടയാളപ്പെടുത്തപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.