'മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള'ക്ക് പറയാനുള്ളത് പ്രണയമല്ല
text_fields'ആളൊരുക്ക'ത്തിലൂടെ ഇന്ദ്രൻസിന് 2017ലെ മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് നേടുമ്പോൾ നടൻ പ്രതികരിച്ചത് ഇങ്ങനെയായി രുന്നു -'ഞാൻ തുടങ്ങിയിട്ടല്ലേ ഉള്ളൂ, തുടക്കക്കാരനല്ലെ' എന്ന്. അധികം വൈകാതെ ഡോ. ബിജു സംവിധാനം ചെയ്ത ഇന്ദ്രൻസ് ചിത ്രമായ വെയില്‍മരങ്ങള്‍ ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ പുരസ്‌കാരം സ്വന്തമാക്കി. മുൻപേ പറഞ്ഞിട്ട വാക്ക ുകൾ അദ്ദേഹം യാഥാർത്ഥ്യമാക്കി. അതിന്‍റെ സന്തോഷം വിട്ടുമാറും മുൻപേ ഇപ്പോഴിതാ മറ്റൊരു കഥാപാത്രത്തെ മികച്ച കയ്യൊ തുക്കത്തോടെ കൈകാര്യം ചെയ്ത് ഇന്ദ്രൻസ് പ്രേക്ഷകരെയും സിനിമാ ലോകത്തേയും ഒരുപോലെ ഞെട്ടിച്ചിരിക്കുന്നു, പുതിയ സ ിനിമയായ 'മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള' എന്ന ചിത്രത്തിലെ കുഞ്ഞബ്ദുല്ല എന്ന കഥാപാത്രത്തിലൂടെ.
ബെൻസി പ്രൊഡക്ഷൻ സിന്‍റെ ബാനറിൽ ബേനസീർ നിർമ്മിച്ച് ഷാനു സമദ് സംവിധാനം ചെയ്ത ചിത്രമായ 'മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള' തുടക്കത്തിൽ ശ് രദ്ധിക്കപ്പെടുന്നത് കെ.ടി.സി അബ്ദുല്ല എന്ന നടന്‍റെ വിയോഗത്തിലൂടെയായിരുന്നു. 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത് തിൽ മജീദിന്‍റെ വാപ്പയായ കെ.ടി.സി അബ്ദുല്ല മനസില്‍ നിന്നിറങ്ങി പോകാത്ത മനോഹരമായ അഭിനയം കഴ്ച്ചവെച്ചിരുന്നു. 'മൊഹ ബ്ബത്തിൻ കുഞ്ഞബ്ദുള്ള'യിലെ കുഞ്ഞബ്ദുല്ല ആയി വേഷപ്പകര്‍ച്ച നടത്തുന്നതിനിടയിലായിരുന്നു ആ അഭിനയ പ്രതിഭ വിട പറഞ്ഞത്. അദ്ദേഹം അവതരിപ്പിച്ച അബ്ദുല്ലയെന്ന പ്രധാന കഥാപാത്രം അവതരിപ്പിക്കുവാൻ ഇന്ദ്രൻസ് വന്നതോടെ പുനര്‍ചിത്രീകരണം നടത്തി. ഇപ്പോൾ തിയേറ്ററുകളിൽ കുഞ്ഞബ്ദുല്ല ആയി ഇന്ദ്രൻസ് നിറഞ്ഞാടുകയാണ്.
ബോംബെയിൽ ഹോട്ടൽ തൊഴിലാളിയായി ജോലിചെയ്യുന്ന കുഞ്ഞബ്ദുല്ല താൻ നാടുവിട്ടു വന്ന തിരുവനന്തപുരം ചാലയിലെ കോളനിയിലേക്ക് പഴയ മുഹബ്ബത്തിന്‍റെ ഓർമ്മപ്പെടുത്തലുകളുകളുമായി എത്തുന്നതാണ് ചിത്രം പറയുന്നത്. 40 വർഷങ്ങൾക്കു ശേഷം 65-ാം വയസ്സിൽ അലീമയെന്ന സഹപാഠിയെ തേടിയാണ് കുഞ്ഞബ്ദുല്ല വരുന്നത്. പ്രണയത്തിന് പ്രായമില്ല, കാലമില്ല, യുവത്വത്തിനു മാത്രമല്ല പ്രണയം... എന്നിങ്ങനെ പ്രേക്ഷകരെ പലതും ഓർമപ്പെടുത്തുന്നുണ്ട് ചിത്രം.
ബോംബെയിൽ നിന്നു തുടങ്ങി തിരുവനന്തപുരം മുതൽ വയനാട് വരെ അലീമയെ അന്വേഷിച്ച് നടക്കുന്ന കുഞ്ഞബ്ദുല്ലയുടെ കണ്ണുകളിൽ എല്ലായ്പ്പോഴും അത്രയേറെ മുഹബത്ത് നിറഞ്ഞിരിക്കുന്നുണ്ട്. കുഞ്ഞബ്ദുല്ല കാണുന്ന ഓരോരുത്തരിലും, കുഞ്ഞബ്ദുല്ലയെ കാണുന്ന ഓരോരുത്തരിലും ആ മുഹബത്ത് തന്നെയാണ് തങ്ങി നിൽക്കുന്നത്. യാത്രയിൽ കുഞ്ഞബ്ദുല്ല മിക്ക കണ്ടുമുട്ടുന്ന കുറെ പേരുണ്ട്. വഴിയേ അവരുടെ പ്രശ്നങ്ങളും സന്തോഷങ്ങളും സങ്കടങ്ങളും അയാളുടേത് കൂടിയാകുന്നു.
സമൂഹിക പ്രസക്തമായ വിഷയങ്ങൾ പലതും കൈകാര്യം ചെയ്യാൻ സംവിധായകൻ ശ്രമിച്ചിരിക്കുന്നു. പുരുഷ സ്ത്രൈണതയോടുള്ള പൊതു സമൂഹത്തിന്‍റെ മനോഭാവം, വിദ്യാർത്ഥികൾക്കിടയിലെ കഞ്ചാവ് ഉപയോഗം, വ്യത്യസ്ത മതത്തിൽപെട്ടവരുടെ പ്രണയത്തോടുള്ള പൊതുമനോഭാവം തുടങ്ങിയവയെല്ലാം കുഞ്ഞബ്ദുല്ലയിലൂടെ ചർച്ചചെയ്യപ്പെടുന്നു.
ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ബാലു വര്‍ഗീസ് ഏറെ വ്യത്യസ്തവും അഭിനയ പ്രാധാന്യവുമുള്ള വേഷം അവതരിപ്പിക്കുന്നു. കുഞ്ഞബ്ദുല്ലയുടെ യാത്രയുടെ പാതിയിൽ വെച്ചു അയാൾക്കൊപ്പം കൂടുകയാണ് ബാലു ചെയ്യുന്ന കഥാപാത്രം. അവർ തമ്മിൽ ഉടലെടുക്കുന്ന സൗഹൃദത്തിൽ അലീമയെ തേടിയുള്ള അബ്ദുല്ലയുടെ യാത്രയോടൊപ്പം അയാളും ചേരുന്നു. വാസ്തവത്തിൽ അയാൾ മാത്രമല്ല, അബ്ദുല്ല പരിചയപ്പെട്ട അബ്ദുല്ല സ്വാധീനിച്ച ഓരോ വ്യക്തികളും പലപ്പോഴും പല ഘട്ടങ്ങളിലുമായി അലീമയെ തേടിയുള്ള യാത്രയിൽ അയാൾക്കൊപ്പം ചേരുന്നുണ്ട്.
ബാലു വർഗീസിന് പുറമെ രചന നാരായണൻകുട്ടി, ശ്രീജിത് രവി, രഞ്ജി പണിക്കർ, മാല പാർവതി, നോബി, പ്രേം കുമാര്‍, കൊച്ചു പ്രേമന്‍, ഇടവേള ബാബു തുടങ്ങിയ താര നിര തന്നെ അബ്ദുല്ലക്ക് ഒപ്പം ഉണ്ട്. സംവിധായകൻ ലാൽജോസും ഏറെ ശ്രദ്ധേയമായ കഥാപാത്രം കൈകാര്യം ചെയ്യുന്നു.
അലീമയെ തേടി നടത്തുന്ന യാത്രയിൽ മുഹബത്ത് മാത്രമല്ല സിനിമക്ക് പറയാൻ ഉള്ളത് എന്നത് അവസാനമാണ് പ്രേക്ഷകർ തിരിച്ചറിയുന്നത്. ഏറെ ഗൗരവമുള്ള ഒരു വിഷയം, എക്കാലത്തും കാലികപ്രസക്തമായ വിഷയം ഗൗരവം ഒട്ടും ചോർന്നുപോകാത്ത വിധത്തിൽ സംവിധായകൻ പറയുമ്പോൾ വാസ്തവത്തിൽ കുഞ്ഞബ്ദുല്ലക്ക് പറയാനുള്ളത് പ്രണയമല്ല, പ്രതികാരമാണ്. അതുതന്നെയാണ് ചിത്രത്തിന്‍റെ സസ്പെൻസും.
എടുത്തു പറയേണ്ടത് ചിത്രത്തിലെ ഗാനങ്ങളാണ്. പ്രമുഖ സംഗീത സംവിധായകൻ കോഴിക്കോട് അബൂബക്കർ 28 വർഷങ്ങൾക്ക് മുമ്പ് ചിട്ടപ്പെടുത്തിയ 'പകലന്തി ഞാൻ കിനാവ് കണ്ടു' എന്ന ഗാനം ഷഹബാസ് അമന്‍റെ സ്വരത്തിൽ വീണ്ടും പുനർജനിക്കുമ്പോൾ അത് മറ്റൊരു അനുഭവമായി മാറുകയാണ്.
മുംബൈ ബീവണ്ടിയിലെ ഹോട്ടൽ തൊഴിലാളികളുടെ ജീവിതം ആദ്യമായി ചിത്രീകരിക്കുന്ന സിനിമ കൂടിയാണ് മൊഹബത്തിന്‍ കുഞ്ഞബ്ദുള്ള. മുംബൈയിലും കേരളത്തിലെ 14 ജില്ലകളിലുമായി ചിത്രീകരിച്ച പ്രണയം പ്രമേയമാക്കി ഒരുക്കിയ ചിത്രംമികച്ച ദൃശ്യാനുഭവമാക്കി മാറ്റുന്നതിൽ ഛായാഗ്രഹകൻ അൻസൂർ വിജയിച്ചിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.