ഫീൽ ഗുഡ് പ്രകാശൻ-റിവ്യു
text_fieldsട്രെയിലറിലുടെ തന്നെ പ്രേക്ഷകരിൽ ആകാംഷ ആവോളം നിറച്ച ചിത്രമായിരുന്നു സത്യൻ അന്തിക്കാടിെൻറ ഞാൻ പ്രകാശൻ. കല ്യാണ വീടുകളിൽ കാണുന്ന ശരാശരി മലയാളിയെ കാണിച്ച ട്രെയിലറിന് മികച്ച പ്രതികരണവും ലഭിച്ചിരുന്നു. ചിത്രം തിയേറ്ററ ുകളിലെത്തുേമ്പാൾ പ്രേക്ഷക പ്രതീക്ഷകൾക്കൊത്ത് ഉയരാൻ പ്രകാശനായിട്ടുണ്ട്. പുതുമകളൊന്നും അവകാശപ്പെടാനില ്ലെങ്കിലും രണ്ട് മണിക്കൂർ രസചരട് പൊട്ടാതെ പ്രേക്ഷകെര പിടിച്ചിരുത്താൻ സത്യൻ-ശ്രീനിവാസൻ കൂട്ടുകെട്ടിന് കഴിഞ്ഞിട്ടുണ്ട്. ചെറു നർമ്മങ്ങളിലുടെ പ്രേക്ഷകരെ ഒട്ടും ബോറടിപ്പിക്കാതെയാണ് പ്രകാശൻ മുന്നേറുന്നത്.
ശ രാശരി മലയാളിയുടെ പ്രതിനിധിയാണ് ചിത്രത്തിലെ നായകനായ പ്രകാശൻ (ഫഹദ് ഫാസിൽ). വിദ്യാഭ്യാസമുള്ള എന്നാൽ, പഠിച്ച പണി ചെയ്യാൻ തയാറാകാതെ നടക്കാത്ത സ്വപ്നങ്ങളുടെ പിറകേ പോകുന്ന ഒരു ചെറുപ്പക്കാരൻ. അൽപ സ്വൽപം ഉടായിപ്പുകളുമായി ജീവിതം മുന്നോട്ട് പോകുന്നതിനിടെ മുൻ കാമുകി പ്രകാശനിലേക്ക് വീണ്ടും കടന്നു വരികയും അയാളുടെ ജീവിതത്തിൽ പിന്നീടുണ്ടാവുന്ന മാറ്റങ്ങളുമാണ് ചിത്രം പറയുന്നത്.
കാര്യമായ ട്വിസ്റ്റുകളോ സംഘർഷഭരിതമായ സീനുകളോ പ്രകാശനിലില്ല. കേരളത്തിലെ ഗ്രാമങ്ങളിൽ കാണുന്ന ശരാശരി ചെറുപ്പക്കാരനിലേക്ക് കാമറ തിരിക്കുക മാത്രമാണ് സത്യൻ അന്തിക്കാട് ചെയ്യുന്നത്. അതിഭാവുകത്വങ്ങളില്ലാതെ ഇൗ മലയാളി ജീവിതത്തെ കാമറയിലേക്ക് ഒപ്പിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. നർമ്മത്തിെൻറ മേെമ്പാടി കൂടി ചേർത്ത് രസകരമായി തന്നെ പ്രകാശെൻറ കഥ സംവിധായകൻ വരച്ചിടുന്നുണ്ട്.
ഇന്ത്യൻ പ്രണയ കഥ, മഹേഷിെൻറ പ്രതികാരം, തൊണ്ടിമുതലും ദൃസാക്ഷിയും തുടങ്ങിയ ചിത്രങ്ങളിൽ കണ്ട ഫഹദ് ഫാസിലിെൻറ തുടർച്ച തന്നെയാണ് ഞാൻ പ്രകാശനിലും കാണാനാവുക. സ്വാഭാവിക അഭിനയത്തിലുടെ അത്രമേൽ അമ്പരിപ്പിക്കുന്നുണ്ട് ഫഹദ്. സിനിമയുടെ ഒഴുക്കിന് കരുത്താകുന്നത് ഫഹദിെൻറ അഭിനയം തന്നെയാണ്.
മോഹൻലാലിന് ശേഷം തമാശ രംഗങ്ങൾ ഇത്ര തൻമയത്വത്തോടെ അവതരിപ്പിക്കാൻ പുതുമുഖ നടൻമാരിൽ ഫഹദ് ഫാസിലിന് മാത്രമേ സാധിച്ചിട്ടുള്ളുവെന്ന് ഒരിക്കൽ കൂടി അടിവരയിടുകയാണ് പ്രകാശനും. പ്രകാശനായി ജീവിക്കുകയായിരുന്നു ഫഹദ്. കേരളത്തിലെ ഒരു ശരാശരി ചെറുപ്പക്കാരെൻറ എല്ലാവിധ മാനറിസങ്ങളും സൂക്ഷ്മ തലത്തിൽ തന്നെ ഫഹദ് ഒപ്പിയെടുക്കുന്നുണ്ട്.
ഫഹദ് കഴിഞ്ഞാൽ ശ്രീനിവാസെൻറ ഗോപൽ ജിയാണ് ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റ്. ശ്രീനിവാസനും ഫഹദ് ഫാസിലും ചേർന്നുള്ള രംഗങ്ങൾ തിയേറ്ററിൽ ചിരി പടർത്തുന്നുണ്ട്. നായികമാരായെത്തിയ നിഖില വിമൽ, അഞ്ജു കുര്യൻ എന്നിവരും അവരവരുടെ വേഷങ്ങൾ മനോഹരമാക്കി. ഷാൻ റഹ്മാെൻറ സംഗീതവും എസ്. കുമാറിെൻറ ഛായാഗ്രഹണവും സിനിമയോട് ചേർന്ന് നിൽക്കുന്നതാണ്.
മലയാളിക്ക് മുന്നിൽ വെച്ചിരിക്കുന്ന കണ്ണാടിയാണ് ഞാൻ പ്രകാശൻ എന്ന സിനിമ. കാണുന്ന എല്ലാവർക്കും അവരവരുടെ ജീവിതവുമായി സാമ്യം തോന്നുന്ന ഒരു രംഗമെങ്കിലും ഇതിൽ നിന്ന് കണ്ടെത്താൻ സാധിക്കും. സത്യൻ അന്തിക്കാട് ചിത്രങ്ങളിലെ ആവർത്തന വിരസത പ്രകാശനിലും ഉണ്ടെന്ന വിമർശനങ്ങൾ ഉയർന്നേക്കാം. എങ്കിലും സിനിമ തുടങ്ങി കഴിഞ്ഞാൽ നായകെൻറ ജീവിതത്തിലുടെ പ്രേക്ഷകനും സഞ്ചരിച്ച് തുടങ്ങും. അയാളുടെ തമാശകൾക്കൊപ്പം ചിരിച്ചും സങ്കടങ്ങളിൽ ചെറുതായൊന്ന് നൊമ്പരപ്പെട്ടും മാത്രമേ ചിത്രം കണ്ട് പൂർത്തിയാക്കാനാവു.
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ നിറച്ചാണ് സംവിധയാകനും തിരക്കഥാകൃത്തും വിളമ്പുന്നതെങ്കിലും അതിെൻറ ലഹരി ഒട്ടും തന്നെ നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ചെറു നർമ്മങ്ങളിലൂടെ മുന്നേറുന്ന പ്രകാശെൻറ ജീവിതം. ക്രിസ്മസ് അവധിക്കാലത്ത് എന്തുകൊണ്ടും കുടുംബസമേതം കാണാൻ കഴിയുന്ന ഫീൽ ഗുഡ് ചിത്രമാണ് ഞാൻ പ്രകാശൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.