പത്മാവത്; പ്രണയത്തിൽ ചാലിച്ച കെട്ടുകഥ -REVIEW
text_fieldsകെട്ടുകഥകളും ഭാവനകളും യാഥാർഥ്യം പോലെ അവതരിപ്പിക്കുന്ന നിരവധി ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. സമീപ കാലത്ത് ഇന്ത്യൻ സിനിമ ദർശിച്ച വലിയൊരു കോലാഹലമാണ് സഞ്ജയ് ലീല ഭൻസാലി ചിത്രം പത്മാവതിനെ ചുറ്റിപ്പറ്റി ഉണ്ടായത്. ചരിത്രത്തെയോ യാഥാർഥ്യത്തെയോ അല്ല, കെട്ടുകഥയെ ചൊല്ലിയായിരുന്നു ഈ വിവാദങ്ങളെല്ലാം.
ചിത്രീകരണം ആരംഭിച്ചപ്പോൾ മുതൽ സവർണ ജാതി വിഭാഗങ്ങൾ സിനിമക്കെതിരെ രംഗത്തുവന്നു. സിനിമയുടെ സെറ്റ് ആക്രമിക്കുക, സംവിധായകനെ കൈയ്യേറ്റം ചെയ്യുക, നായികയെ പുലഭ്യം പറയുക തുടങ്ങിയവയായിരുന്നു ഇവരുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ. സിനിമയുടെ അണിയറക്കാർ പിന്മാറില്ലെന്നായപ്പോൾ റിലീസ് തടസപ്പെടുത്താനായി നീക്കം. കോടതിൽ കേസ് കൊടുക്കുക, വിവിധ സർക്കാറുകളിൽ സ്വാധീനം ചെലുത്തി സിനിമ നിരോധിപ്പിക്കുക, തീയറ്ററുകൾ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുക എന്നിങ്ങനെ ഇൗ തെമ്മാടിക്കൂട്ടം പ്രവർത്തനം വിപുലപ്പെടുത്തുകയും ചെയ്തു.
തങ്ങൾ വിശ്വസിക്കുന്ന ഒരു കെട്ടുകഥക്ക് എതിരായിരിക്കുേമാ സിനിമ എന്ന സംശയം മാത്രമാണ് ഇത്തരം ഭീകര പ്രവർത്തനങ്ങൾക്ക് ഇവർ മുതിർന്നത്. ഇൗ കോലാഹലങ്ങൾക്കൊടുവിൽ സുപ്രീം കോടതിയുടെ പ്രത്യേക ഉത്തരവുമായാണ് പദ്മാവതി ‘പത്മാവത്’ എന്ന് പേര് മാറ്റി തീയറ്ററിലെത്തിയത്. അതിരില്ലാത്ത കലാസ്വാദനമല്ല കൊലക്കത്തികൾക്ക് നടുവിലെ സർഗചരമങ്ങളാണ് പുതിയ ഭാരതത്തിൽ അരങ്ങേറുന്നതെന്ന് ഭയപ്പെടേണ്ട കാലമാണിതെന്ന് പത്മാവതിയുടെ വർത്തമാനം നമ്മെ ഒാർമപ്പെടുത്തുന്നുണ്ട്.
ബോളിവുഡിലെ കാൽപനികനാണ് സഞ്ജയ് ലീല ഭൻസാലി. സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, എഡിറ്റർ, സംഗീതസംവിധായകൻ തുടങ്ങി സിനിമയിലെ സകലമേഖലയിലും കഴിവ് തെളിയിച്ചയാൾ. പ്രണയഭരിതവും സംഗീതസാന്ദ്രവുമായ സിനിമകൾ കൊണ്ട് ആസ്വാദക ഹൃദയം കീഴടക്കിയയാളാണ് ഭൻസാലി. കുറച്ച് കാലമായി അദ്ദേഹം പിൻതുടരുന്ന സിനിമ നിർമ്മാണ രീതികളുടെ തുടർച്ചയാണ് പദ്മാവതും. ദേവദാസ്, സാവരിയ, ഗുസാരിഷ്, രാംലീല, ബാജിറാവു മസ്താനി തുടങ്ങിയ സിനിമകളിലെ കാൽപ്പനിക രംഗസജ്ജീകരണവും കൂറ്റൻ സെറ്റുകളും ആടയാഭരണങ്ങളും ഇവിടേയും ആവർത്തിക്കുന്നു.
ചിറ്റോറിലെ മഹാറാണി പത്മാവതിയുടെ കഥ സിനിമയാക്കാനിറങ്ങിയ ആദ്യയാളല്ല ഭൻസാലി. ഇതിന് മുമ്പും ഇൗ കഥ സിനിമയായിട്ടുണ്ട്. റാണി പത്മാവതിയുടെ ഇതിഹാസ ജീവിതവും പല തരത്തിൽ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിലെ ഒരു ആഖ്യായികയായ മാലിക് മുഹമ്മദ് ജയാസിയുടെ പത്മാവത് എന്ന കവിതയാണ് ഭൻസാലി പ്രധാനമായും തെൻറ സിനിമക്ക് ഇതിവൃത്തമാക്കിയത്. യഥാർഥത്തിൽ പദ്മാവത് എന്ന കൃതിയിലെ വിവരണങ്ങൾ അതുപോലെ എടുക്കുകയല്ല സിനിമയുടെ അണിയറക്കാർ ചെയ്തത്. പ്രധാന സംഭവങ്ങളിൽ തന്നെ കാര്യമായ മാറ്റങ്ങൾ മാലിക്ക് മുഹമ്മദിെൻറ കാവ്യത്തിൽ നിന്ന് സിനിമക്കുണ്ട്.
ഭൻസാലിയുടെ പ്രിയ നായിക നായകന്മാരായ രൺവീർ സിങ്ങും ദീപിക പദുക്കോണുമാണ് സിനിമയിലെ രണ്ട് മുഖ്യ കഥാപാത്രങ്ങളായത്. രാംലീല, ബാജിറാവു മസ്താനി എന്നിവയുടെ തുടർച്ച അതിനാൽതന്നെ സിനിമക്ക് അനുഭവപ്പെടും. മറ്റൊരു സുപ്രധാന കഥാപാത്രമാകുന്നത് ഷാഹിദ് കപൂറാണ്. സിനിമയിലെ ദുർബലമായ കണ്ണിയും ഷാഹിദാണ്. ദീപികയും രൺവീറും പതിവുപോലെ കഥാപാത്രങ്ങളായി നിറഞ്ഞാടിയിട്ടുണ്ട്. ഒട്ടും മടുപ്പിക്കാത്ത ദൃശ്യങ്ങളും കഥ പറച്ചിലിലെ ചടുലതയും പദ്മാവതിെൻറ മുതൽക്കൂട്ടാണ്.
ഗ്രാഫിക്സുകളുടെ ഉപയോഗത്തിലെ മിതത്വവും ഭദ്രതയും എടുത്ത് പറയേണ്ടതുണ്ട്. കൊട്ടാരങ്ങളുടെ ആഢ്യത്വവും യുദ്ധങ്ങളിലെ ഗാംഭീര്യവും സിനിമ പകർന്ന് നൽകുന്നു. ത്രീഡിയിലും സിനിമ വരുന്നുണ്ട്. കഴിയുമെങ്കിൽ സിനിമ ത്രിഡിയിൽ കാണുന്നത് കൂടുതൽ മികച്ച കാഴ്ച്ചാനുഭവം നൽകും. രാംലീലയുടേയും ബാജിറാവുവിേൻറയും കാതലായിരുന്ന സംഗീതത്തിലെ മാസ്മരികത പദ്മാവതിലില്ല. ചില പാട്ട് രംഗങ്ങളെങ്കിലും മുൻ സിനിമകളുടെ ആവർത്തനമായി അനുഭവപ്പെടാം. ഒരുതരത്തിൽ അലാവുദ്ദീൻ ഖിൽജിയായി നിറഞ്ഞാടിയ രൺവീർ സിങ്ങിന്‍റെ നിമയാണിത്.
പ്രശസ്ത ചരിത്രകാരൻ ഇർഫാൻ ഹബീബ് പറഞ്ഞതുപോലെ രജപുത്ര വികാരം വൃണപ്പെടുത്തുന്ന ഒന്നും സിനിമയിലില്ല. സിനിമയിലെ യഥാർഥ നായകർ രജപുത്രരാണ് താനും. കൊടും വില്ലനും ക്രൂരനുമായ അലാവുദ്ദീനെ തിന്മയുടെ ആൾരൂപമായാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. സിനിമെക്കതിര കലാപമുണ്ടാക്കുന്നവർ തങ്ങളുടെ ഉൗർജം പാഴാക്കുകയും വയ്ക്കോൽ ശത്രുവിനെതിരെ യുദ്ധം ചെയ്യുകയുമാണ്. അല്ലെങ്കിലും കഥയും ഭാവനയും കൂടിക്കുഴഞ്ഞ് ഒരു ജനതയെ പാതാളത്തിലേക്ക് നയിക്കുന്നതിെൻറ ധാരാളം ഉദാഹരണങ്ങൾ വർത്തമാനകാല ഇന്ത്യയിൽ കാണാനാകും. അതൊക്കെ അവഗണിച്ച് നല്ല സിനിമയെ സ്നേഹിക്കുന്നവർക്ക് പത്മാവത് കാണാവുന്നതാണ്. മടുപ്പിക്കാത്ത ദൃശ്യവിരുന്ന് ഇൗ സിനിമ നൽകുമെന്ന് തീർച്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.