ഉയരെ പറന്ന് -റിവ്യൂ
text_fieldsനിങ്ങൾ ആത്മാർഥമായി ഒന്ന് ആഗ്രഹിച്ചാൽ അത് സഫലമാക്കാൻ ഇൗ ലോകം മുഴുവൻ നിങ്ങൾക്കൊപ്പം നിൽക്കുമെന്ന് പറഞ്ഞ ത് പൗലോ കോയ്ലോയാണ്. ഉയരെയുള്ള സ്വപ്നങ്ങൾ കാണുകയും അത് സഫലീകരിക്കുകയും ചെയ്ത നായകൻമാരുടെയും നായികമ ാരുടെയും കഥകൾ പല തവണ നമ്മൾ കേട്ടതാണ്. അത്തരത്തിൽ വലിയൊരു സ്വപ്നത്തെ എത്തിപിടിക്കാൻ ശ്രമിക്കുന്ന പല്ലവിയെന ്ന (പാർവതി) പെൺകുട്ടിയുടെ കഥ പറയുകയാണ് 'ഉയരെ' എന്ന ചിത്രത്തിലൂടെ സംവിധായകൻ മനു അശോക്. എന്നാൽ, കഠിന ജീവിത സാഹചര ്യങ്ങളിലൂടെ കടന്നു പോകുന്ന പല്ലവിക്ക് ആ സ്വപ്നങ്ങൾ എത്തിപിടിക്കുകയെന്നത് അത്ര എളുപ്പമല്ല. നിശ്ചയദാർ ഢ്യത്തോടെ അത്തരം സാഹചര്യങ്ങളെല്ലാം തരണം ചെയ്ത് എല്ലാവർക്കും പ്രചോദനമായി മാറുകയാണ് പല്ലവി രവീന്ദ്രൻ എന് ന നായിക ഉയരെയിൽ.
അതിരുകളില്ലാത്ത ആകാശത്ത് പറക്കുക എന്നതായിരുന്നു പല്ലവിയുടെ ചെറുപ്പം മുതലുള്ള സ്വപ്നം. അതിനായി പെലറ്റാവണമെന്ന് അവൾ കുട്ടിക്കാലത്ത് തന്നെ തീരുമാനിച്ചിരുന്നു. ഡിഗ്രി പഠനം പാതിയിൽ അവസാനിപ്പിച്ച് മുംബൈയിൽ പൈലറ്റ് ട്രെയിനിങ് അക്കാദമിയിൽ പല്ലവിെയ എത്തിച്ചത് പറക്കാനുള്ള അടങ്ങാത്ത അഭിനിവേശമായിരുന്നു. എന്നാൽ, പിന്നീടുണ്ടാവുന്ന ഒരു സംഭവം പല്ലവിയുടെ ജീവിതത്തെ കീഴ്മേൽ മറിക്കുകയാണ്. ആരും തളർന്ന് പോവുന്ന ഒരു ഘട്ടത്തിൽ നിന്ന് പല്ലവിയുടെ അതിജീവനത്തിെൻറ കഥയാണ് ഉയരെയിൽ കാണിക്കുന്നത്.
അഭിനയത്തിെൻറ കാര്യത്തിൽ തെൻറ സ്ഥാനം മലയാള സിനിമയിൽ എത്രയോ ഉയരെയാണെന്ന് പാർവതി പുതിയ ചിത്രത്തിലൂടെ കാണിച്ച് തരുന്നുണ്ട്. തെൻറ സ്വപ്നം സാക്ഷാൽക്കരിക്കാനായി കഠിനമായി പ്രയ്തനിക്കുന്ന പെൺകുട്ടിയായും ആസിഡ് ആക്രമണം നേരിടേണ്ടി വന്ന ഇരയായുമെല്ലാം പാർവതി അസാധ്യമായ പ്രകടനം കാഴ്ചവെക്കുന്നു. ജീവിതത്തിലെ ഒരു പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്ന കാമുകനെ അവളൊരിക്കലും തള്ളി പറയുന്നില്ല. പക്ഷേ തെൻറ വ്യക്തി ജീവിതത്തിന് മേൽ അയാൾ വിലങ്ങുകൾ തീർക്കുേമ്പാൾ ഒരു മടിയും കൂടാതെ കാമുകനോട് നോ പറയാനും പല്ലവിക്ക് സാധിക്കുന്നുണ്ട്.
എല്ലാം നഷ്ടപ്പെട്ട് നിൽക്കുേമ്പാൾ തനിക്ക് മുന്നിലേക്ക് പ്രണയവും മറ്റൊരു ജീവിതവും വെച്ചു നീട്ടിയയാളോട് സ്നേഹപൂർവം അത് നിരസിച്ച് തനിക്കിപ്പോഴൊരു സൗഹൃദമാണ് ആവശ്യമെന്ന് ആർജവത്തോടെ പറയാനും പല്ലവിക്ക് കഴിയുന്നു. നായകന് കീഴിൽ മാത്രം ഒതുങ്ങി കഴിയുകയെന്ന പതിവ് മലയാള നായിക സങ്കൽപ്പങ്ങൾക്കൊപ്പം നടക്കുന്നവളല്ല പാർവതിയുടെ കഥാപാത്രം. മലയാളത്തിലെ നവശൈലി സിനിമാ മാറ്റത്തോടൊപ്പം ഉയർന്നു വന്ന പുതിയകാല നായിക സങ്കൽപ്പത്തെയാണ് പാർവതിയുടെ പല്ലവിയെന്ന നായിക ഉയർത്തി പിടിക്കുന്നത്.
പാർവതി കഴിഞ്ഞാൽ സിനിമയിൽ പിന്നീട് കൈയടി അർഹിക്കുന്നത് സിദ്ധിഖും ടോവിനോയുമാണ്. മകളുടെ സ്വപ്നങ്ങൾക്കൊപ്പവും പ്രതിസന്ധികളിലും കൂടെ നിൽക്കുന്ന അച്ഛനായി സിദ്ധിഖ് അസാധ്യപ്രകടനം കാഴ്ചവെച്ചിരിക്കുന്നു. ഉത്തരവാദിത്തങ്ങളൊന്നും വിശ്വസിച്ച് ഏൽപ്പിക്കാൻ കഴിയാത്ത അമുൽ ബേബിയെന്ന് പുറമേക്ക് തോന്നിപ്പിക്കുേമ്പാഴും അടിയന്തിര സാഹചര്യങ്ങളിൽ ശക്തമായ നിലപാടുകൾ എടുക്കാൻ കഴിയുന്ന ടോവിനോയുടെ കഥാപാത്രവും പ്രേക്ഷകെൻറ കൈയടിക്ക് അർഹനാണ്. ഇമേജുകൾ നോക്കാതെ നെഗറ്റീവ് ടച്ചുള്ള പാർവതിയുടെ കാമുകനായ ആസിഫ് അലിയുടെ പ്രകടനവും മികച്ചതാണ്.
മലയാളത്തിന് ഇനിയും പ്രതീക്ഷവെക്കാവുന്ന സംവിധായകനാണെന്ന് ആദ്യ ചിത്രത്തിലൂടെ തന്നെ മനു അശോക് തെളിയിക്കുന്നുണ്ട്. കാമ്പുള്ള തിരക്കഥയൊരുക്കി ഉയരെയെ ഉയരങ്ങളിൽ എത്തിച്ചതിൽ ബോബി-സഞ്ജയ് ടീമും പ്രശംസയർഹിക്കുന്നു. സുബി ജോഹല്‍-രാജീവ് സുബ്ബ എന്നിവരുടെ മേക്ക്അപ്പും നിലവാരത്തിലേക്ക് ഉയർന്നിട്ടുണ്ട്. ഗോപിസുന്ദറിെൻറ സംഗീതവും തരക്കേടില്ലാത്തതാണ്. രണ്ട് മണിക്കൂർ അഞ്ച് മിനിട്ട് ദൈർഘ്യമുള്ള ഉയരെ കണ്ട് തിയേറ്ററുകളിൽ നിന്നിറങ്ങുേമ്പാൾ പ്രേക്ഷകെൻറ മനസിൽ പോസിറ്റീവ് ചിന്തകൾ നിറക്കാൻ ചിത്രം പര്യാപ്തമാണ്. പല്ലവിയുടെ ജീവിതം തിരശ്ശീലയിൽ കാണുന്ന ഒാരോരുത്തർക്കും കൈയടിക്കാതെ തിയേറ്റർ വിട്ടിറങ്ങാനാവില്ല. അതു തന്നെയാണ് ഉയരെയുടെ വിജയവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.