സുഗന്ധം പരത്താത്ത പൂമരം -റിവ്യൂ
text_fieldsഎല്ലാമുണ്ട്. പാട്ടും നൃത്തവും കവിതയുമുണ്ട്. വർണ്ണക്കാഴ്ചകൾ ആേവാളമുണ്ട്. കലയുടെ മേളപ്പെരുക്കമാണ്. ഒരു കലോത്സവ മേളം തന്നെയുണ്ട്. ഇത്രയുമായാൽ സിനിമയാകുമെങ്കിൽ കാത്തുകാത്തിരുന്ന് തിയറ്ററിലെത്തിയ ‘പൂമരം’ ഒരൊന്നാന്തരം സിനിമയാണ്. പക്ഷേ, അതുപോരല്ലോ. അതുകൊണ്ട് സിനിമ കഴിഞ്ഞിറങ്ങുന്നവർ ന്യായമായും ആ കുഞ്ഞ് ചോദ്യം ചോദിക്കും...
‘ഇതിൽ സിനിമ എവിടെ...?’
ഒന്നര വർഷത്തെ പ്രയത്നമാണ് എബ്രിഡ് ഷൈെൻറ മൂന്നാമത്തെ ചിത്രമായ പൂമരത്തിനുള്ളത്. അതിനും മുമ്പുതന്നെ ഒരുപക്ഷെ സംവിധായകെൻറ മനസിലും ആത്മാവിലും ഇൗ സിനിമ ആവേശിച്ചിട്ടുണ്ടാകാം. ദീർഘകാലെത്ത ഇൗ തപസ്സുകൾ അന്ത്യത്തിലേക്കെത്തുേമ്പാൾ കാഴ്ചയുടെ പൂമരമാകാത്തത് അണിയറക്കാരെ സംബന്ധിച്ച് വേദനാജനകമാണ്. ചില സിനിമകൾ സംഭവിക്കുന്നത് അതിെൻറ അവസാനത്തെ മിക്സിങ്ങിലാണ്. ഷൂട്ട് െചയ്യുേമ്പാഴൊ പാെട്ടാരുക്കുേമ്പാഴൊ അതൊരു സാധാരണ സിനിമയായിരിക്കും. അവസാനത്തെ കൂടിച്ചേരലിൽ അതുവര കാണാത്ത മാനങ്ങളിലേക്ക് സിനിമ ഉയരും. പൂമരത്തിെൻറ അനുഭവം വിപരീത ദിശയിലാണ് സഞ്ചരിക്കുന്നത്. ഇതിെൻറ ചിത്രീകരണം നിറമുള്ളതും പകിട്ടുള്ളതുമാണ്. സിനിമയോടൊപ്പം സഞ്ചരിച്ചവർക്കും ആദ്യം ഇറങ്ങിയ പാട്ടുകൾ കണ്ടവർക്കും വലിയ പ്രതീക്ഷകൾ ഉണ്ടായിരിക്കും. പക്ഷെ അന്ത്യത്തിൽ നിങ്ങൾ പ്രതീക്ഷിച്ച ഫലമായിരിക്കില്ല ഉണ്ടാവുക.
പൂമരം വ്യക്തി കേന്ദ്രീകൃതമല്ല. കാളിദാസ് ജയറാമാണ് നായകൻ. ഗൗതമൻ എന്നാണ് കഥാപാത്രത്തിെൻറ പേര്. പ്രധാന കഥാപാത്രം എന്നതിനപ്പുറം ഗൗതമൻ പ്രസക്തനല്ല. 60 ശതമാനം പുതുമുഖങ്ങൾ അഭിനയിച്ച സിനിമ കൂടിയാണിത്. അതിലൊരു പെൺകുട്ടിയാണ് മറ്റൊരുപ്രധാന വേഷത്തിലെത്തുന്നത്. െഎറിൻ എന്നാണ് സിനിമയിൽ ഇൗ കഥാപാത്രത്തിെൻറ പേര്. െഎറിനായെത്തിയ പെൺകുട്ടി മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. ഇത്രയും ഉൗർജ്ജമുള്ള കഥാപാത്രത്തെ അടുത്ത കാലത്തൊന്നും തിരയിൽ കാണാനായിട്ടില്ല. സിനിമയിൽ അതിഥി താരങ്ങളായി കുഞ്ചാക്കോ ബോബനും മീരാജാസ്മിനും എത്തുന്നുണ്ട്. അവരവരുടെ പേരുകളിൽ തന്നെയാണ് ഇവരെത്തുന്നത്. ജോജുവും ഇടക്കൊരു കഥാപാത്രമാകുന്നു.
പൂമരം പറയുന്നത് ഒരു കലോത്സവത്തിെൻറ കഥയാണ്. അഞ്ച് ദിവസം നീളുന്ന യൂനിവേഴ്സിറ്റി കലോത്സവമാണ് ചിത്രത്തിലുള്ളത്. മഹാരാജാസ് കോളേജും സെൻറ് തെരേസാസ് കോളജും തമ്മിലുള്ള മത്സരത്തിെൻറ കഥകൂടിയാണിത്. എറണാകുളത്തെ മഹാരാജാസാണ് സിനിമയിലെ യഥാർഥ നായകൻ. വർഷങ്ങളും പേരുകളും ചരിത്രവുമെല്ലാം ഏതാണ്ട് അതുപോലെതന്നെ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നു. ഇതിനുമുമ്പ് മലയാള സിനിമകളിൽ കേലാത്സവങ്ങൾ ധാരാളം വന്നിട്ടുണ്ട്. കുറഞ്ഞ രംഗങ്ങളിൽ മിന്നിമറയുന്ന പാട്ടുകളോ മറ്റോ ആയിരിക്കും ഇത്തരത്തിൽ കാണിക്കുക. പൂമരത്തിൽ സിനിമ തന്നെ ഒരു കലോത്സവ വേദിയായി മാറിയിരിക്കുന്നു.
സംഗീത പ്രധാനമാണ് പൂമരം. പാട്ടും കവിതയും തിങ്ങിവിങ്ങി നിൽക്കുന്നു. പുതിയ തലമുറക്കുട്ടികളെ സംഗീതത്തിെൻറ ആധിക്യം വീർപ്പുമുട്ടിക്കാൻ ഇടയുണ്ട്. തീർച്ചയായും സിനിമയിലെ സംഗീതം മനോഹരമാണ്. പക്ഷെ മനോഹരമായത് എന്തിനാണിത്രയധികം എന്നത് പ്രസക്തമായൊരു ചോദ്യമാണ്. സിനിമയിൽ ഒരു തോക്ക് കാണിച്ചാൽ അതെവിെടയെങ്കിലും പൊട്ടിയിരിക്കണം എന്നത് സാമാന്യമായൊരു തേട്ടമാണ്. ഒരിക്കലും പൊട്ടാത്ത േതാക്കുകളേറെയുള്ള സിനിമകൂടിയാണ് പൂമരം. വെറുതെയിരിക്കുേമ്പാൾ ഗിത്താറെടുത്ത് പാടുന്ന നായകനും ചായക്കട കാണുേമ്പാൾ നാടൻ പാട്ട് പാടുന്ന കൂട്ടുകാരും എന്തിനാണിതൊെക്ക ചെയ്യുന്നത് എന്നറിയാനുള്ള അവകാശം കാഴ്ച്ചക്കാരനുണ്ട്. ഇത്തരം ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരമില്ലാതാവുന്നിടത്താണ് പൂമരം വിരസക്കാഴ്ചയാകുന്നത്.
എബ്രിഡ് ഷൈെൻറ ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്ന ‘1983’ ഉം പ്രേക്ഷകനെ രസിപ്പിച്ച ‘ആക്ഷൻ ഹീറോ ബിജു’വും ദൃശ്യപരിചരണത്തിൽ സ്വീകരിച്ചത് ഏതാണ്ട് ഒരേ രീതിയായിരുന്നു. അതിെൻറ തുടർച്ച തന്നെയാണ് പൂമരത്തിലും. കഥാപാത്രങ്ങളുടെ തന്മയീഭാവങ്ങൾ കാമറയിൽ പകർത്തുകമാത്രമാണ് സിനിമയിൽ ചെയ്തിരിക്കുന്നത്. പുതിയ അഭിനേതാക്കളിൽ എല്ലാവരും തന്നെ ഇതിനോട് ഏറെ ഇണങ്ങി നിൽക്കുന്നു. ആക്ഷൻ ഹീറോ ബിജുവിലെ പൊലീസ് രംഗങ്ങളെ അനുകരിക്കുന്ന ചില രംഗങ്ങളും സിനിമയിലുണ്ട്. വിജയിച്ച ധാരാളം കാമ്പസ് സിനിമകൾ ഇറങ്ങിയ കാലമാണ് മലയാള സിനിമയിലിത്. കൃത്യമായി ടാർഗറ്റഡ് ഒാഡിയൻസ് ഉള്ള സിനിമകളായിരുന്നു ഇവയിൽ മിക്കതും. പൂമരത്തിലെത്തുേമ്പാൾ ഇതിൽ അനിശ്ചിതത്വമുണ്ട്. ആരെയാണ് സിനിമ അഭിമുഖീകരിക്കുന്നത് എന്ന പ്രശ്നമുണ്ട്. ഇത് സിനിമയുടെ വാണിജ്യ വിജയത്തെ കാര്യമായി ബാധിക്കുക തന്നെ ചെയ്യും. വിമർശനങ്ങളുണ്ടായിട്ടും പ്രേമവും മെക്സിക്കൻ അപാരതയും ക്വീനുമൊക്കെ പിടിച്ചുനിന്നത് തീയറ്റയിൽ ഇടിച്ചുകയറിയ കൗമാരത്തിെൻറ തിണ്ണമിടുക്കിലായിരുന്നു. പൂമരം അവിടേയും പിന്തള്ളപ്പെടാനാണ് സാധ്യത.
നായകനായ ഗൗതമെൻറ അച്ഛൻ പറയുന്ന ചില ഡയലോഗുകളാണ് പൂമരത്തിെൻറ രാഷ്ട്രീയം. നന്മ തന്നെയാണതിെൻറ കാതൽ. വിജയവും പരാജയവും ആപേക്ഷികമാണെന്ന് സിനിമ പറയുന്നുണ്ട്. നിങ്ങൾക്കൊരിക്കലും യഥാർഥമായത് സിനിമയിൽ കാണിക്കാനാവില്ല. യാഥാർഥ്യമെന്ന് തോന്നിക്കുക മാത്രമെ ചെയ്യാനാകൂവെന്ന് എന്നൊരു തത്വമുണ്ട്. യഥാർഥമായത് കാണിക്കാനുള്ള വ്യഗ്രതയിൽ സിനിമാറ്റിക്കായത് നഷ്ടമായൊരു സിനിമയാണ് പൂമരം. ഒറ്റവരക്കാഴ്ച്ചകളുടെ മടുപ്പും ചൊടിപ്പും സിനിമക്കുണ്ട്്. കൂടുതൽ പരിശ്രമിച്ച് ഇതിലൊരു ആസ്വാദനം കണ്ടെത്തുന്നവർ ഭാഗ്യവാന്മാർ. അവർക്കുള്ളതല്ലൊ അവർക്ക് മാത്രമുള്ളതല്ലോ ഇൗ പൂമരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.