പ്രേക്ഷകർ പ്രതീക്ഷിച്ചൊരു വല്ല്യേട്ടനായി ബിഗ് ബ്രദർ
text_fields‘ബിഗ് ബ്രദർ’ എന്നാൽ വല്യേട്ടൻ എന്ന് മലയാളം.. അനേകം വല്യേട്ടന്മാരുടെ കഥ മലയാള സിനിമാലോകത്ത ്, ഇതിനകം വന്നു പോയിട്ടുണ്ട്. ആ പേരിലടക്കം ഒരു സിനിമയും ഇറങ്ങിയിട്ടുണ്ട്. കുറെ ബ്രദർ വേഷം മോഹൻ ലാലും കെട്ടിയിട ്ടുണ്ട്. ഇതിൽ നിന്ന് മാറി ഈ ബിഗ് ബ്രദർ എന്ത് വ്യത്യസ്തയാണ്, പുതുമയാണ്, നൽകുന്നതെന്ന ചോദ്യമാണ് ഈ ബ്രദറിനെയും ആ കാംക്ഷയോടെ കാണാൻ പ്രേരിപ്പിക്കുന്നത്.
‘ഓഹ്... ഒരു സിനിമ, എന്ന് മാത്രം പ്രേക്ഷകനെക്കൊണ്ട് പറയിപ്പിക്കാനായി സിദ്ദീഖ് സിനിമ ഒരുക്കാറില്ല. മറിച്ച് അതിനപ്പുറം എന്തെങ്കിലുമൊക്കെ തന്റെ ക്യാമറാക്കണ്ണുകളിലൂടെ പറയുന്ന ആളാണ ് ഈ തിരക്കഥാകൃത്തും സംവിധായകനും .
ബിഗ് ബ്രദറിലുമെത്തുമ്പോൾ നമുക്കിത് വീണ്ടും അനുഭവിച്ചറിയാമെങ്കിലും ഒട്ട ും പുതുമ അനുഭവപ്പെടുന്നില്ല എന്നതാണ് ഈ ബ്രദറിന്റെ പ്രധാന പോരായ്മ. ബോറടിപ്പിക്കുന്നില്ല, കണ്ടിരിക്കാം എന്നു പറയുമ്പോൾ തന്നെ കാഴ്ചക്കാരനെക്കൊണ്ട് എന്തിനാണ് കണ്ടിരിക്കുന്നതെന്ന മറുചോദ്യവും ഈ സിനിമ ഉയർത്തുന്നുണ്ട്.
സിനിമയിലുടനീളം, പ്രത്യേകിച്ച് ആക്ഷൻ രംഗങ്ങളിൽ ഒരു ബോളിവുഡ് ടച്ച് കൊണ്ടുവരുവാൻ ശ്രമിച്ചിട്ടുണ്ട്. അത് ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു. പക്ഷേ, ക്ലൈമാക്സിനോടടുക്കുമ്പോഴുള്ള പല സ്വീകൻസുകളും മുമ്പ് എവിടെയൊക്കെയോ കണ്ടു മറന്ന അധോലോക ആക്ഷൻ സിനിമകളുടെ വഴിയിലേക്ക് തന്നെയാണ് ഈ വല്യട്ടൻ കാഴ്ചകളും കൊണ്ടെത്തിക്കുന്നത്.
പ്രേക്ഷകൻ പ്രതീക്ഷിക്കുന്നതു പോലെ ബ്രദറിലൂടെ ഒരു ഏട്ടനും അനിയനും തമ്മിലുള്ള ബന്ധത്തിന്റെ കഥ തന്നെയാണ്. നായകൻ സൂപ്പർസ്റ്റാറാകുമ്പോൾ, സ്വാഭാവികമായും അതിമാനുഷിക രംഗങ്ങളുടെ പെരുന്നാളായിരിക്കും. എന്നാൽ ഈ സിനിമയിൽ അടിപിടി രംഗങ്ങൾ മാറ്റിനിറുത്തിയാൽ ഈ സൂപ്പർ സ്റ്റാർ മാജിക്ക് സ്ക്രീനിലേക്ക് ഇടിച്ചു കയറി പ്രേക്ഷകനെ ബോറടിപ്പിക്കുന്നില്ല എന്നത് ആശ്വാസമാണ്. യഥാർത്ഥ ജീവിതത്തിൽ നിന്ന് പൊട്ടി പോകാത്ത ഒരു പട്ടം കണക്കെയായിരുന്നു സിദ്ദീഖ്-ലാൽ കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ. ആക്ഷൻ ഓറിയൻറഡ് ആണെങ്കിലും ബിഗ് ബ്രദറും ആ രീതി പിന്തുടരാൻ ശ്രമിക്കുന്നുണ്ട്.
സിനിമയെ പ്രേക്ഷകനിലേക്ക് സന്നിവേശിപ്പിക്കുന്നതിൽ ക്യാമറമാൻ ജിത്തുവിന്റെ സംഭാവന വലുതാണ്. പ്രത്യേകിച്ച് ഇരുട്ട് മൂടിക്കിടക്കുന്ന ഇടങ്ങളിലെ സംഘട്ടന രംഗങ്ങൾ ഏറെ പുതുമയുള്ള രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. സ്റ്റണ്ട് മാസ്റ്ററും പശ്ചാത്തല സംഗീതവുമെല്ലാം ഒന്നിനൊന്ന് കിടപിടിച്ചപ്പോൾ, മേയ്ക്കപ്പ് മാൻ ആകെ കുളമാക്കി. പ്രായമായ അമ്മച്ചിമാർ പൗഡറൊന്നാകെ വാരിപ്പൂശിയതു പോലെയാണ് ലാലിേൻറതടക്കമുള്ള മുഖം കാണിക്കുമ്പോൾ പലപ്പോഴും തോന്നുന്നത്.
വർത്തമാനകാല സിനിമാ പാട്ടുകളെല്ലാം ഫാസ്റ്റാണ്. ഒപ്പം ഇവയെയെല്ലാം ഈണത്തിന്റെ കാര്യത്തിൽ ഒരു ഏകതാനത പിന്തുടരുന്നുമുണ്ട്. എന്നാൽ ഈയൊരു രീതിയിൽ നിന്ന് അൽപം മാറിയ ഒരു ട്യൂണിലേക്കാണ് ദീപക് ദേവ്, റഫീഖ് അഹമ്മദിന്റെ വരികൾ കൊണ്ടു പോകുന്നത്.
‘പറന്നു പോയ കിളികളെ ഓർമതൻ വഴികളിൽ വരുമോ’ എന്ന റഫീഖ് അഹമ്മദിന്റെ വരികളിൽ ആനന്ദ് ഭാസ്ക്കർ പാടിയ പാട്ട് മനസ്സിൽ തങ്ങി നിൽക്കുന്നു.
ഫാൻസിനായി ഒരുക്കിയ എന്റർടെയിനർ എന്ന നിലക്ക് ബിഗ് ബ്രദർ ഒരു വല്യേട്ടൻ തന്നെയാണ്. എന്നാൽ അതിനപ്പുറത്തേക്ക് പുതിയ കാലവും സിനിമയും പറയുന്ന രീതിയിലേക്ക് വളരാൻ കഴിഞ്ഞിട്ടില്ല എന്ന് പറയാതെ വയ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.