അഞ്ചാംപാതിരയിൽ ഒരുഗ്രൻ ത്രില്ലർ സിനിമ
text_fieldsആഷിഖ് ഉസ്മാൻ പ്രൊഡക്‌ഷന്റെ ബാനറിൽ മിഥുൻ മാനുവൽ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ച ചിത്ര മാണ് ‘അഞ്ചാംപാതിര’. ത്രില്ലർ ഗണത്തിൽ പെടുന്ന സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് പ്രിയപ്പെട്ട ചിത്രങ്ങളുടെ പട്ടിക യിലേക്ക് ചേർത്തു വെക്കാവുന്ന മറ്റൊരു ചിത്രം കൂടിയായി മാറുകയാണ് ‘അഞ്ചാംപാതിര’. ‘Inspired from true story’ (യഥാർത്ഥ സംഭവത്ത ിൽ നിന്ന് പ്രചോദനം) എന്ന ആമുഖത്തോടെ പോലീസ് കണ്‍സള്‍ട്ടിങ് ക്രിമിനോളജിസ്റ്റ്/ പ്രാക്ടീസിങ് സൈക്കോളജിസ്റ്റ ് ആയ അൻവർ ഹുസൈനിലൂടെയാണ് തുടങ്ങുന്നത്.
വധശിക്ഷക്ക് വിധിക്കപ്പെട്ട റിപ്പർ രവി, ചുറ്റിക കൊണ്ട് തലയോട്ടി പ ിളർത്തി ആളുകളെ കൊല്ലുമ്പോൾ താൻ അനുഭവിച്ച പറഞ്ഞറിയിക്കാനാവാത്ത ഉന്മാദത്തിൻെറയും അനുഭൂതിയുടെയും അവസ്ഥകളെ ക ുറിച്ച് അൻവറുമായി പങ്കുവെക്കുന്നു. കേസന്വേഷണത്തിൽ അൻവറിന് മുന്നോട്ടുപോകാൻ റിപ്പർ രവിയുടെ വാക്കുകൾ എങ്ങന െ വഴിയൊരുക്കുന്നു. ഒരു കേസിൽ മനശാസ്ത്ര സമീപനം സഹായിക്കുന്നത് എപ്രകാരമാണ് എന്നിങ്ങനെ പലവിധത്തിലാണ് കഥ പറ യുന്നത്. അൻവർ ഒരു സൈക്കോളജിസ്റ്റും അതേ സമയം കോളജ് ലക്ചറർ ആയ ഫാത്തിമയും മകളും ഒത്തു കുടുംബസ്ഥനായി കഴിയുന്ന വ്യക്തിയുമാണ്.
ഒരു പാതിരാവിലാണ് നഗരത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ദാരുണമായി കൊല്ലപ്പെടുന്നത്. അതിന്റെ ഞെട്ടൽ മാറും മുമ്പേ തുടർ കൊലപാതകം നടക്കുന്നു. ഇവിടെ സീരിയൽ കില്ലർ കൊലപ്പെടുത്തുന്നതെല്ലാം പൊലീസുകാരെയാണ് എന്നതാണ് കഥയുടെ പ്രത്യേകത. കണ്ണു ചൂഴ്ന്നും, ഹൃദയം പറിച്ചെടുത്തും അയാൾ തെരഞ്ഞെടുക്കുന്ന ഓരോ പൊലീസുകാരെയും ക്രൂരമായി കൊല്ലുന്നു. പക്ഷേ ആരഐങ്ങനെ തെരഞ്ഞെടുക്കണം എന്നു തുടങ്ങി എല്ലാത്തിനും അയാൾക്ക് അയാളുടേതായ കാരണവും രീതിയുമുണ്ട്. അതിക്രൂരമായ നിലയിൽ ഓരോ പൊലീസുകാരനെയും കൊല്ലുമ്പോഴും തെളിവുകൾ അവശേഷിക്കാതിരിക്കാൻ അയാൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഒരു വിരലടയാളം പോലും അയാൾ അവശേഷിപ്പിക്കുന്നില്ല. എന്നാൽ തൻെറ ചെയ്തികളെ മറ്റുള്ളവരിലേക്ക് എത്തിക്കാനും അയാൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഓരോ കൊലപാതകം കഴിയുമ്പോഴും ആ ശവങ്ങൾ മറ്റുള്ളവർക്ക് കാണാനായി അയാൾ പൊതുസ്ഥലത്താണ് തള്ളുന്നത്. നീതി നിഷേധിക്കപ്പെടുന്ന സമൂഹത്തിനു മുന്നിൽ തന്റെ പ്രതിഷേധം കണക്കെ ഒരോ ശവത്തിന് മുന്നിലും തുറന്ന് പിടിച്ച, കണ്ണുകെട്ടാത്ത നീതിദേവതയുടെ ശിൽപവും അയാൾ വെക്കുന്നുണ്ട്.
സീരിയൽ കില്ലറെ കണ്ടെത്താൻ വനിതാ പൊലീസ് ഓഫീസർ ഡി.സി.പി. കാതറിൻ മറിയയുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്. അവർക്കും എ.സി.പി. അനിൽ മാധവനും മറ്റു സഹപ്രവർത്തകർക്കും തുടക്കം മുതൽക്കേ അൻവറിന്റെ ഉപദേശവും അഭിപ്രായവും സഹായകരമാകുന്നു. അങ്ങനെ കൊച്ചി നഗരത്തിൻെറ വിവിധ ഭാഗങ്ങളിൽ പൊലീസിനെ വെല്ലുവിളിച്ച്, പൊലീസുകാരെ തന്നെ ഇരകളാക്കി കൊലപാതകങ്ങൾ അരങ്ങേറുമ്പോൾ എങ്ങനെ ഈ സംഘം യഥാർഥ പ്രതിയെ കണ്ടെത്തുന്നു എന്നതാണ് സിനിമ പറയുന്നത്. തുടക്കത്തിലേ പഴുതുകളടച്ച് ഒരു ക്രൈം ചിത്രത്തിന് ആവശ്യമായ സസ്പെൻസ്, നിഗൂഢത എന്നിവ സിനിമയിൽ ഉടനീളം നിലനിർത്തുക എന്നതാണല്ലോ ത്രില്ലർ സിനിമകളുടെ വിജയം. ആ നിലയിൽ ‘അഞ്ചാം പാതിര’ വിജയിക്കുന്നുണ്ട്.
ഒറ്റ നോട്ടത്തിൽ എങ്ങനെയെന്ന് തിരിച്ചറിയാനാവാത്ത ഒന്നിലധികം കുറ്റകൃത്യങ്ങളുടെ ചുരുളഴിക്കലുകളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നുണ്ട് സിനിമ. മനുഷ്യ മനസ്സുകളുടെ ഇരുൾ പതിഞ്ഞയിടങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നത് പ്രേക്ഷകനെ അമ്പരപ്പിക്കുന്നുണ്ട്. ഓരോ പ്രതികളും കുറ്റകൃത്യത്തിൻെറ വഴിയിലേക്ക് വന്നുചേരുന്നതിനു പിന്നിൽ മനശാസ്ത്രപരമായ ചില സാഹചര്യങ്ങൾക്കു കൂടി പങ്കുണ്ട് എന്ന് കൃത്യമായി അടയാളപ്പെടുത്തിയാണ് സംവിധായകൻ കടന്നു പോകന്നത്. നായകനു മാത്രമല്ല പ്രതിനായകന്മാർക്കും പ്രതിനായികമാർക്കും സ്ക്രിപ്റ്റ് കൃത്യമായ പ്രാധാന്യം കൽപ്പിക്കുന്നു. സംവിധായകൻ പ്രിയനന്ദനനും ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
പതിഞ്ഞ താളത്തിൽ തുടങ്ങി പതിയെ പതിയെ പ്രേക്ഷകൻെറ ഞരമ്പുകളിൽ രക്തം ത്രസിപ്പിക്കുന്ന ആഖ്യാന ശൈലി കൊണ്ട് വെറും നാല് തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ച് ആദ്യ ആഴ്ച പിന്നിട്ടപ്പോഴേക്കും കേരളക്കരയാകെ പടർന്ന് പിടിച്ച മലയാളത്തിലെ എക്കാലത്തെയും മികച്ച സസ്പെൻസ് ത്രില്ലറായിരുന്നു ‘യവനിക’. അവിടെ നിന്നും സാങ്കേതികതികമായി ബഹുദൂരം സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു ‘അഞ്ചാപാതിര’ എത്തുമ്പോഴേക്കും മലയാള സിനിമ. എല്ലാ തരം പ്രേക്ഷകർക്കും ഒരേപോലെ ആസ്വദിക്കാവുന്ന ഒരു സസ്പെൻസ് ത്രില്ലറായ ‘ദൃശ്യ’ത്തിന് ശേഷം മലയാളത്തിൽ ഇറങ്ങുന്ന മറ്റൊരു അടിപൊളി ത്രില്ലർ ചിത്രമാണ് അഞ്ചാംപതിര. എന്നാൽ, സീരിയൽകില്ലർ വില്ലനായി എത്തുമ്പോൾ പോലീസിനെക്കാളും നായകനെക്കാളും ന്യായം അയാളുടെ ഭാഗത്താവുന്ന കീഴ്‌വഴക്കം ഇവിടെയും തെറ്റിക്കുന്നില്ല. എന്നിരുന്നാലും ആട്, ആന്‍മരിയ കലിപ്പിലാണ് മുതലായ കോമഡി ഫീല്‍ഗുഡ് സിനിമകൾ ചെയ്ത മിഥുൻ മനുവലിൽ നിന്ന് പ്രതീക്ഷിക്കാവുന്നതിലും അപ്പുറമാണ് ഈ ‘അഞ്ചാംപാതിര’.
ഡി.സി.പി. കാതറിൻ മറിയയായ ഉണ്ണിമായ പ്രസാദിന്റേയും. എ.സി.പി. അനിൽ മാധവനായി വന്ന ജിനു ജോസഫിന്റെയും പ്രകടനങ്ങൾ മികച്ചതാണ്. പള്ളി, പാതിരി, പോലീസ് തുടങ്ങി എല്ലാത്തരം സമകാലിക വിഷയങ്ങളും സിനിമ പറഞ്ഞു പോകുന്നുണ്ട്. ‘കുമ്പളങ്ങി നൈറ്റ്‌സി’ന് ശേഷം രാത്രിയുടെ ഭീതിതമായ ക്യാമറാ കാഴ്ചകളിലേക്ക് പ്രേക്ഷകനെ വലിച്ചിഴയ്ക്കുന്നതിൽ ഛായാഗ്രഹകൻ ഷൈജു ഖാലിദ് വഹിച്ച പങ്ക് ചെറുതല്ല. സുഷിന്‍ ശ്യാമിന്റെ സംഗീതവും സൈജു ശ്രീധരിന്റെ എഡിറ്റിങ്ങും മികച്ചുനില്‍ക്കുന്നു. കുഞ്ചാക്കോ ബോബൻ, രമ്യാ നമ്പീശന്‍, ശ്രീനാഥ് ഭാസി, ജിനു ജോസഫ്, ഇന്ദ്രന്‍സ്, ഷറഫുദ്ദീന്‍, ജാഫര്‍ ഇടുക്കി, ഹരികൃഷ്ണന്‍ എന്നിവരെല്ലാം തന്നെ തങ്ങളുടെ റോളുകള്‍ ഭംഗിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.