പൊലീസിനെ വട്ടംകറക്കിയ കള്ളന്‍റെ കഥ
text_fieldsകള്ളന്മാരുടെ പിന്നാലെ മുമ്പും മലയാള സിനിമ നെേട്ടാട്ടമോടിയിട്ടുണ്ട്. പക്ഷേ, ഇത്രമേൽ സ്വാഭാവികമായി ഒാടാൻ ഇതിനു മുമ്പ് ഒരവസരം ഒത്തുവന്നിട്ടുണ്ടോ എന്ന് സംശയം... ആദ്യ ഷോ... അതാണ് ഒരു സിനിമയുടെ ഭാവി തീരുമാനിക്കുന്നതെങ്കിൽ, വരുന്ന ദിവസങ്ങളിൽ തൊണ്ടി മുതൽ തേടി സിനിമ പ്രേമികൾ ഇൗ ദൃക്സാക്ഷിക്കും കള്ളനും പിന്നാലെയായിരിക്കും.
മലയാള സിനിമയിലെ ക്ലീഷെ സഞ്ചാരങ്ങൾക്കുമേൽ വെട്ടിത്തിരുത്തലുകൾ വരുത്തിയ സിനിമയായിരുന്നു ‘മഹേഷിെൻറ പ്രതികാരം’. മികച്ച തിരക്കഥക്ക് ദേശീയ പുരസ്കാരം വരെ ലഭിച്ച മഹേഷിന് ശേഷം ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഫഹദ് ഫാസിലും സംഘവും ഒത്തുചേരുേമ്പാൾ വമ്പൻ പ്രതീക്ഷകളോെടയാണ് പ്രേക്ഷകൻ തിയറ്ററിൽ എത്തുക. ആ പ്രതീക്ഷ അസ്ഥാനത്താവാതെ രണ്ടേകാൽ മണിക്കൂർ രസച്ചരട് പൊട്ടാതെ തിയറ്ററിൽ പിടിച്ചിരുത്താൻ കഴിഞ്ഞിരിക്കുന്നു എന്നത് ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന സിനിമയുടെ വിജയം.
സ്വഭാവികതയുടെ തീവ്രത
ഫഹദ് ഫാസിൽ, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ ലെയ് ലോപ്പസ്... കഴിഞ്ഞു താരങ്ങൾ. ബാക്കിയുള്ളവരെല്ലാം ഇതുവരെ സിനിമയുടെ ചുറ്റുവട്ടങ്ങളിൽ നമ്മൾ കണ്ടുപരിചയിക്കാത്തവർ. ഒരു സീനിൽ കയറിയ വരുന്നവനു പോലും വ്യക്തിത്വം നൽകിയ പാത്ര സൃഷ്ടിയായിരുന്നു മേഹഷിെൻറ പ്രതികാരത്തിൽ. ആ ഒരു താരതമ്യം ഒഴികെ ഇൗ കള്ളെൻറ കഥയെ മഹേഷിെൻറ പ്രതികാരവുമായി താരതമ്യപ്പെടുത്തുന്നതിൽ യാതൊരു അർഥവുമില്ല.
ഒറ്റവാക്കിൽ പറഞ്ഞു തീർക്കാവുന്ന ഒരു നേർത്ത കഥാതന്തുവിനെ രണ്ടേകാൽ മണിക്കൂറിെൻറ സിനിമയുടെ വിശാലമായ കാൻവാസിലേക്ക് മുഷിപ്പില്ലാതെ അവതരിപ്പിച്ചിരിക്കുന്നു. ഒരു ബസ് യാത്രയിൽ നായികയുടെ കഴുത്തിൽ കിടന്ന രണ്ടു പവെൻറ മാല അപഹരിക്കുന്ന കള്ളൻ അത് വിഴുങ്ങുകയും അത് വീണ്ടെടുക്കാൻ കള്ളൻ വയറൊഴിയുന്നതും കാത്തിരിക്കുന്ന പൊലീസ് സ്റ്റേഷനും. ഇത്രയുമേ കഥയായി പറയാനുള്ളു. ആ മാലയ്ക്ക് എന്തു സംഭവിക്കുന്നു എന്ന സസ്പെൻസിലാണ് കഥയുടെ പിരി മുറുകുന്നത്.
ആലപ്പുഴ ജില്ലയിലെ ചേർത്തലക്കടുത്ത് ജങ്കാറിനെ ആശ്രയിച്ച് ദിനചര്യകൾ ക്രമപ്പെടുത്തുന്ന തവണക്കടവിൽ നിന്ന് ആ ഭൂമിശാസ്ത്രവുമായി യാതൊരു ബന്ധവുമില്ലാത്ത കാസർകോട് ജില്ലയിലെ ഷേണി പൊലീസ് സ്റ്റേഷനിലേക്ക് കഥയെ മാറ്റിപ്പണിയുന്നു. ഫഹദ് ഫാസിലിെൻറ കള്ളനും സുരാജ് വെഞ്ഞാറമൂടിെൻറ നായികയുടെ ഭർത്താവും കട്ടയ്ക്ക് കട്ട നിൽക്കുന്ന പ്രകടനം കാഴ്ചവെച്ചു വിസ്മയിപ്പിക്കുന്നു.
മികച്ച നടനുള്ള ദേശീയ പുരസ്കാരം കിട്ടിയ ശേഷം തന്നിലെ നടനെ വേണ്ടവിധം പ്രതിഫലിപ്പിക്കാൻ കഴിഞ്ഞില്ലെന്ന സങ്കടം സുരാജിന് കഴുകിക്കളയാൻ ഇൗ ചിത്രത്തിലെ വേഷം സഹായിക്കുന്നു. രണ്ടു പവെൻറ മാല വിധി നിർണയിക്കുന്ന ഒരു ജീവിതവുമായി കാസർകോഡ് ജില്ലയിലേക്ക് ഒളിച്ചു കടക്കേണ്ടിവന്ന ദമ്പതികളുടെ വേഷം സുരാജും പുതുമുഖ നടി നിമിഷ സജയും ഗംഭീരമാക്കിയിരിക്കുന്നു. ഹാസ്യ നടനെന്ന ബാധ്യതയെ സമർഥമായി സുരാജ് കുടഞ്ഞെറിയുന്നു.
മഹേഷിെൻറ പ്രതികാരത്തെക്കാൾ സ്വാഭാവികമായിരിക്കും തെൻറ രണ്ടാം ചിത്രമെന്ന് ദിലീഷ് പോത്തൻ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ഇൗചിത്രത്തിലെ ഒാരോ സീനും അത് വ്യക്തമാക്കുന്നു. ഒരു പൊലീസ് സ്റ്റേഷനകത്തെ ചലനങ്ങളുടെ സ്വാഭാവികതയായിരുന്നു ‘ആക്ഷൻ ഹീറോ ബിജു’വിെൻറ ഹൈലൈറ്റ്. ഷേണി പൊലീസ് സ്റ്റേഷനിലെ ഒാരോ സീനും അത്യന്തം സ്വാഭാവികമായി ഇൗ ചിത്രത്തിൽ മിഴിവോടെ പകർത്തുന്നുണ്ട്.
എന്തൊരു നടനാണീ ഫഹദ് ഫാസിൽ...!!
മുന്നിൽ ക്യാമറയുണ്ടെന്ന വീണ്ടുവിചാരമില്ലാതെ ഒാരോ കഥാപാത്രങ്ങളും പെരുമാറുന്ന സിനിമയിൽ പക്ഷേ, കൈയടി ഫഹദ് ഫാസിലിനു തന്നെയാണ്. തഴക്കം വന്ന കള്ളെൻറ ഭാവവും ചേഷ്ടകളും എവിെടയോ കണ്ടത് പകർത്തുകയാണെന്ന തോന്നലല്ല. ആ കള്ളനെ ഫഹദ് ഉള്ളിൽനിന്ന് പുറത്തെടുക്കുകയാണ്. നടന് ബാധ്യതയാകുന്ന മാനറിസങ്ങളെ എത്ര സമർഥമായാണ് അയാൾ മറികടക്കുന്നത്. ക്ലോസപ്പ് ഫ്രെയിമിൽ പ്രേക്ഷകെൻറ നെഞ്ഞത്തേക്ക് കയറിവന്ന് കണ്ണുരുട്ടുന്നതല്ല അഭിനയമെന്നും ശരീരഭാഷയാണ് നടെൻറ ഏറ്റവും വലിയ കരുത്തുമെന്നും ഒരിക്കൽ കൂടി ഫഹദ് തെളിയിക്കുന്നു. ക്യാമറക്ക് അഭിമുഖമല്ലാതെ നിൽക്കുേമ്പാഴും അയാളുടെ ശരീരം അഭിനയത്തിൽ തുടർന്നുകൊണ്ടേയിരിക്കും.
എങ്ങനെയാണ് കഴുത്തിൽ കിടക്കുന്ന മാല, ആളറിയാതെ അടിച്ചുമാറ്റുന്നതെന്ന് സ്റ്റേഷനിൽ തനിക്കൊപ്പമുള്ളയാളോട് ഫഹദ് വിശദമാക്കുന്ന ഒറ്റ സീൻ. അതുമതി അയാൾ കഥാപാത്രത്തെ എത്രമാത്രം തന്നിലേക്ക് ചേർത്തുവെക്കുന്നു എന്ന് തിരിച്ചറിയാൻ. വയറ്റിൽ കിടക്കുന്ന രണ്ടു പവെൻറ മാലയ്ക്കു പിന്നാലെ ഒരു പോലീസ് സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും നാട്ടുകാരെയും വട്ടം കറക്കുന്ന കള്ളനായി ഫഹദ് വിസ്മയിപ്പിക്കുന്നു.
കഥയുടെ കൈയടക്കം
കള്ളെൻറയും പരാതിക്കാരെൻറയും പേര് ഒന്നു തന്നെയാവുകയും ഒരു ഘട്ടത്തിൽ പൊലീസുകാർക്കുപോലും പ്രതി നിരപരാധിയാണോ എന്ന് സംശയം ജനിപ്പിക്കുകയും ചെയ്യുന്ന കഥയാണ് സിനിമയുെട താരം. മാധ്യമപ്രവർത്തകനായ സജീവ് പാഴൂരിെൻറതാണ് തിരക്കഥ. മലയാള സിനിമക്ക് അപരിചിതമായ ക്രിയേറ്റീവ് ഡയറക്ടർ എന്ന സ്ഥാനത്ത് ശ്യാം പുഷ്കരനുമുണ്ട്.
ഒരേസമയം മോഷ്ടാവിെൻറയും മോഷണത്തിന് ഇരയായവരൂടെയും മനോനിലകളെ ഇരുവശത്തേക്കും ചായാതെയും ചരിയാതെയും അവതരിപ്പിക്കുന്ന സമാർഥ്യം പ്രത്യേകം പറയേണ്ടതാണ്.
ആഴത്തിലമർന്ന ഹാസ്യം
മഹേഷിെൻറ പ്രതികാരത്തിൽ ഒാരോ സീനിലും അമർത്തിപ്പിടിച്ച ഹാസ്യത്തിെൻറ സാന്നിധ്യമുണ്ടായിരുന്നു. എന്നാൽ, അതിനെക്കാൾ ആഴത്തിലമർത്തിയ ഹാസ്യത്തിെൻറ ട്രാക്കിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. പൊലീസ് സംവിധാനത്തിെൻറയും പ്രതികളെ കണ്ടെത്തുന്നതിലും കുറ്റം സമ്മതിപ്പിക്കുന്നതിലുമൊക്കെ നിലവിലുള്ള രീതികളെയും അതിസൂക്ഷ്മമായി വിമർശനത്തിന് വിധേയമാക്കുന്നുമുണ്ട് ‘തൊണ്ടിമുതൽ...’
കഥപറയുന്ന ക്യാമറ കഥ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന മാധ്യമമായ ക്യാമറാമെൻറ കണ്ണാണ് ഇൗ ചിത്രത്തിെൻറ മറ്റൊരു ഹൈലൈറ്റ്. ഇന്ത്യയിലെതന്നെ മികച്ച ക്യാമറാമാൻമാരിൽ ഒരാളും മികച്ച സിനിമ സംവിധായകനെന്ന നിലയിൽ മേൽവിലാസവുമുറപ്പിച്ച രാജീവ് രവി സിനിമ ആവശ്യപ്പെടുന്ന വിധത്തിൽ ക്യാമറ ചലിപ്പിക്കുന്നു. സംവിധായകൻ എന്ന ഏകാധിപതിയിൽനിന്ന് മാറി സിനിമ കൂട്ടുത്തരവാദിത്തത്തോടെ വിജയത്തിലെത്തിക്കുന്ന മലയാള സിനിമയുടെ സമീപകാല അനുഭവങ്ങളിൽ ഒന്നുകൂടിയാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും.
റഫീഖ് അഹമ്മദും ബിജിബാലുമാണ് പാട്ടുകൾ ഒരുക്കിയിരിക്കുന്നതെങ്കിലും ഒാർമയിൽ തങ്ങിനിൽക്കുന്നില്ല എന്നു പറയാതെ വയ്യ. തീർച്ചയായും മുഷിപ്പും നഷ്ടവുമില്ലാതെ കണ്ടിരിക്കാം ഇൗ ചിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.