തുപ്പരിവാലൻ : വീണ്ടുമൊരു മിഷ്കിൻ മാജിക്-REVIEW
text_fieldsനായകെൻറ വീരകഥകൾ ആഘോഷമാക്കുന്ന തമിഴ്സിനിമകളിെല പതിവ്ൈശലിയിൽ നിന്ന് മാറി തമിഴ് സിനിമയിൽ നവതരംഗം കൊണ്ടുവന്ന സംവിധായകനാണ് മിഷ്കിൻ. അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും വെറുതെ കണ്ടിരിക്കാവുന്നവയായിരുന്നില്ല. ഹൃദയം കൊണ്ട് സിനിമ പറയുന്ന മിഷ്കിൻ ചിത്രങ്ങൾ അതിനാൽ തന്നെയാണ് ഓരോ സിനിമ പ്രേമിയുടെയും ഹൃദയം കീഴടക്കിയത്.
ചിത്തിരം, പേശുതെടീ, അഞജാതെ, നന്ദലാല, പിസാസ് എന്നീ സിനിമകളെല്ലാം മിഷ്കിെൻറ സംവിധായക മികവിെൻറ സാക്ഷ്യങ്ങളാണ്. മിഷ്കിൻ വിശാലുമായി ഒന്നിക്കുന്ന ആദ്യത്തെ ചിത്രമാണ് ‘തുപ്പറിലിവാലൻ’. തമിഴ് സിനിമയിലെ പതിവ് ആഘോഷങ്ങൾക്കപ്പുറത്തുള്ള സിനിമകളോ അഭിനയ സാധ്യതയുള്ള വേഷങ്ങളോ വിശാലിേൻറതായി എടുത്തു പറയാനില്ല. ബാലയുടെ 'അവൻ ഇവൻ' മാത്രമാണ് ഇതിനപവാദം. അതുകൊണ്ടുതന്നെ മിഷ്കിൻ മാജിക് കാണുന്നതിന് തന്നെയാവും ഓരോരുത്തരും ചിത്രത്തിന് ടിക്കറ്റ് എടുക്കുക. മിഷ്കിൻ തന്നെ രചനയും സംവിധാനവും നിർമിച്ച ചിത്രം നിർമിച്ചിരിക്കുന്നത് വിശാൽ തന്നെയാണ്.

ഷെർലക് ഹോംസ് എന്ന കഥാപാത്രത്തിന് ലോകത്തൊരിടത്തും ആമുഖങ്ങൾ വേണ്ട. സർ ആർതർ കോനൽ േഡായൽ എന്ന എഴുത്തുകാരനെ അറിയാത്തവർപോലും ഷെർലക്ഹോംസ് എന്ന കഥാപാത്രത്തെ അറിയും. ഷെർലക് ഹോംസ് ലോകത്ത് എല്ലായിടത്തും എല്ലാകാലത്തും ആസ്വാദകരുള്ള വിഭവമായതുകൊണ്ട് തന്നെ എല്ലാഭാഷകളിലും ഷെർലക് ഹോംസിനെ പകർത്താനുള്ള ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. ഇൗ സീരിസിലെ ഒടുവിലത്തെ തമിഴ്ചിത്രമാണ്‘തുപ്പരിവാലൻ എന്ന് വേണമെങ്കിൽ ചിത്രത്തെ വിശേഷിപ്പിക്കാം. തുപ്പലരിവാലെൻറ ടൈറ്റിലിൻ തന്നെ ഷെർലക് ഹോംസിൽനിന്നുമുള്ള പ്രചോദനം വ്യക്തമാക്കുന്നുമുണ്ട്.
ഡിറ്റട്ക്ടീവ് കഥാപാത്രങ്ങളെ പരിഹസിക്കും വിധമെന്ന് തോന്നിപ്പിക്കുന്ന കോംസ്റ്റ്യൂസിലാണ് വിശാൽ അവതരിപ്പിക്കുന്ന കനിയൻ പൂങ്കുന്ദ്രൻ സിനിമയുടെ ആദ്യഭാഗങ്ങളിൽ എത്തുന്നത്. ചെന്നെ നഗരത്തിലെ പ്രൈവറ്റ് ഡിറ്റക്ടീവ് ആണയാൾ. ഷെർലക്ഹോംസിെനപ്പോലെ പ്രവചനാതീത സ്വഭാവങ്ങളും സ്വഭാവവൈചിത്രങ്ങളും ഉള്ളയാളാണ്. ഷെർലക്ഹോംസിെൻറ വില്ല പോലെ സജ്ജീകരീച്ച മുറിയിൽ നായകന് കൂട്ടായി ഹോംസിന് വാട്സണെന്ന പോലെ മനോഹർ എന്ന കഥാപാത്രവുമായി പ്രസന്നയുമുണ്ട്.

പ്രത്യേകിച്ച് ആമുഖങ്ങളൊന്നുമില്ലാത്ത രണ്ട് കൊലപാതകങ്ങളിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. തുപ്പറിവാലൻ എന്നാൽ തമിഴിൽ ഡിറ്റക്ടീവ് എന്നാണ് അർത്ഥം. തേൻറതായ സ്വഭാവവൈചിത്രങ്ങൾ നിറഞ്ഞയാളാണ് കനിയൻ പൂങ്കുന്ദ്രൻ. തനിക്കുമുന്നിലെത്തുന്ന കേസുകളിൽ തെൻറ മനസ്സിനിഷ്ടപ്പെടുന്ന കേസുകൾ മാത്രം അന്വേഷിക്കുന്ന ഡിറ്റക്ടീവാണ് അയാൾ. ലക്ഷങ്ങൾ വാഗ്ദാനം ചെയ്യുന്ന കേസുകൾ വരെ മുഖവിലക്കെടുക്കാതിരിക്കുന്ന നായകൻ ഒരു ദിവസം തൻറെ വളർത്തുനായയുടെ ഘാതകരെ പിടികൂടണമെന്ന പരാതിയുമായി എത്തുന്ന കൊച്ചു ബാലെൻറ കേസ് ഏറ്റെടുക്കുന്നു. വെടിയേറ്റ് മരിച്ച നായയുടെ ഘാതകരിലേക്കുള്ള അന്വേഷണം ഏറെ സങ്കീർണ്ണതകൾ നിറഞ്ഞതാണെന്ന് നായകൻ മനസ്സിലാക്കുന്നു. നായയുടെ ഘാതകർക്കുവേണ്ടിയുള്ള അന്വേഷണം സമാന്തരമവയി മുമ്പ്നടന്ന കൊലപാതകങ്ങളിലേക്കും എത്തുന്നു. കൊലപാതകിയിലേക്കുള്ള വഴിയിലെ ഒാരോ സൂചകങ്ങൾക്കും സൂക്ഷമ വിവരണങ്ങൾ നൽകാൻ സംവിധായകനായിട്ടുണ്ട്. പല സമയങ്ങളിലും സൈക്കോ ത്രില്ലറിൻറെ സ്വഭാവത്തിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്. മറ്റു മിഷ്കിൻ ചിത്രങ്ങളെ പോലെ കഥയോടൊപ്പം ഒഴുകി നീങ്ങുന്ന പശ്ചാത്തല സംഗീതം ത്രില്ലറിന് കൂടുതൽ ഹരം പകരുന്നുണ്ട്.

തുടർ പരാജയങ്ങളുടെ ആഴങ്ങളിൽ നിന്നുള്ള വിശാലിെൻറ തിരിച്ചുവരവാണ് ചിത്രം. സിനിമയുടെ ഭൂരിഭാഗം സമയങ്ങളിലും കഥാപാത്രം ആവശ്യപ്പെടുന്ന വികാര തീവ്രത നൽകാൻ വിശാലിനായി. വൈകാരിത നിറഞ്ഞ ഏതാനും സീനുകളിൽ സാഹചര്യം ആവശ്യപ്പെടുന്ന പ്രകടനം പുറത്തെടുക്കാൻ വിശാലിനായില്ലെന്ന കാര്യം എടുത്തു പറയേണ്ടതുണ്ട്. ഷെർലക്ഹോംസിലെ വാട്സണെ അനുസ്മരിപ്പിക്കുന്ന മനോഹർ എന്ന കഥാപാത്രത്തെ പ്രസന്ന മികച്ചരീതിയിൽ തന്നെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിലെ പ്രധാന വില്ലൻ വേഷം അവതരിപ്പിച്ച വിനയ്റായ് സംവിധായകൻറെ ഇച്ചക്കനുസരിച്ചുള്ള പ്രകടനം തന്നെയാണ് പുറത്തെടു ത്തിട്ടുള്ളത്. ഘനഗംഭീര ശബ്ദത്തോടുകൂടിയുള്ള സൗമ്യമുഖമുള്ള വിനയ്റായുടെ വില്ലൻ കഥാപാത്രം പ്രേക്ഷകമനസ്സുകളിൽ ഏറെക്കാലം തങ്ങിനിൽക്കും. നായിക വേഷത്തിലെത്തിയ അനു ഇമ്മാനുവൽ, നെഗറ്റീവ്റോളിലെത്തിയ ആൻഡ്രിയ, ചെറിയ വേഷത്തിലാണെങ്കിലും മികച്ചപ്രകടനം നടത്തിയ സിമ്രാൻ, ഭാഗ്യരാജ് തുടങ്ങിയവരും കൈയ്യടി അർഹിക്കുന്നു.
മികച്ച ഛായാഗ്രഹണം ആണ് തുപ്പരിവാലെൻറ പ്രധാന ആകർഷണീയത. മിഷ്കിെൻറ കൈയ്യൊപ്പ് പതിഞ്ഞ പല സീനുകളും ചിത്രത്തിലുണ്ട്. ഗാനങ്ങൾ അരങ്ങ്തകർക്കാറുള്ള തമിഴ്സിനിമകളിൽ നിന്നും വിഭിന്നമായി ഗാനങ്ങൾ ഇല്ലാതെയാണ് മിഷ്കിൻ ‘തുപ്പരിവാലൻ പുറത്തിറക്കിയിരിക്കുന്നത്. മിഷ്കിൻ തന്നെ ആലപിച്ച തുപ്പറിവാലൻ എന്ന ഗാനം ഭാഗികമായി ചിത്രത്തിലുണ്ട്. കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിെൻറ പ്രധാന സവിശേഷത. തമിഴ് സിനിമയിലെ എക്കാലത്തേയും മികച്ച ആക്ഷൻ രംഗങ്ങളുടെ കൂട്ടത്തിലായിരിക്കും തുപ്പറിവാലനിലെ മൂന്ന് ആക്ഷനുകളും. മൗത്ത് ഒാർഗൻ വെച്ചുള്ള ആദ്യത്തെ ഫൈറ്റ്,ഹോട്ടലിൽ നിന്നുള്ള സംഘട്ടനം, വിയറ്റ്നാമിൽ ചിത്രീകരിച്ച ക്ളൈമാക്സ് സംഘട്ടനം എന്നിവയെല്ലാം ഉദ്വേഗജനകവും കൗതുകമുണർത്തുന്നതുമായിരുന്നു. ആക്ഷൻരംഗങ്ങളിൽ തകർപ്പൻ പ്രകടനമാണ് വിശാൽ പുറത്തെടുത്തിരിക്കുന്നത്. ക്രൈം തില്ലറുകളും ഡിറ്റക്ടീവ് ചിത്രങ്ങളും ഇഷ്ടപ്പെടുന്നവർക്ക് മികച്ച അനുഭവം തന്നെയാണ് 159.42 മിനുട്ടിൽ തുപ്പരിവാലൻ സമ്മാനിക്കുന്നത്. പ്രതീക്ഷകളോടെത്തന്നെ തുപ്പരിവാലന് ടിക്കറ്റെടുക്കാവുന്നതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.