ഉണ്ടയുടെ അതിരില്ലാ രാഷ്ട്രീയം-റിവ്യു
text_fieldsമാവോയിസ്റ്റുകളെന്ന് കേട്ടു കേൾവി മാത്രമുള്ള, ഏറ്റുമുട്ടലെന്നാൽ സെക്രേട്ടറിയറ്റിന് മുന്നിലെ സമരക്കാ രുമായുള്ള ഏറ്റുമുട്ടൽ എന്നുമാത്രം ധാരണയുള്ള, തോെക്കടുത്ത് വെടിവെയ്ക്കുന്നത് സിനിമകളിൽ മാത്രം കണ്ട് പ രിചയമുള്ള ഒരുകൂട്ടം പൊലീസുകാർ ഇന്ത്യയിലെ ഏറ്റവും രക്തരൂക്ഷിതവും അപകടകരവുമായ ജില്ലകളിലൊന്നായ ബസ്തറിലേക ്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയാൽ എങ്ങിനെയിരിക്കും. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചി ത്രമായ ഉണ്ട കൈകാര്യം ചെയ്യുന്നത് ഇൗ പൊലീസുകാരുടെ കഥയാണ്.
പാൻ ഇന്ത്യൻ എന്ന തലത്തിൽ മലയാളത്തിൽ ഇതിനുമുമ ്പ് വന്ന ധാരാളം സിനിമകളുണ്ട്. അതിൽ മിക്കതും അധോലോക, പട്ടാള കഥകളായിരുന്നു. മറ്റ് ചിലതാകെട്ട തീവ്രവാദവും ഭ ീകരവാദവും മാത്രം ആഖ്യാന വിഷയങ്ങളാക്കി സംവേദനക്ഷമമല്ലാതെ ഒടുങ്ങുകയായിരുന്നു പതിവ്. ടിയാനെപ്പോലെ ചില സിനി മകൾ വിഷയത്തിലെ വക്രീകരണംകൊണ്ട് വല്ലാതെ വെറുപ്പിച്ചിട്ടുമുണ്ട്. ഇൗ വരണ്ട ഭൂമികയിലേക്ക് തെളിനീരുപോലെ ഒഴ ുകിയെത്തുന്ന സിനിമയാെണന്നതാണ് ഉണ്ടയുടെ ഏറ്റവും വലിയ പ്രത്യേകത. കൈകാര്യംചെയ്യുന്ന വിഷയത്തിെൻറ അവ്യാജ മായ അടിത്തറ തന്നെയാണ് ഉണ്ടയുടെ കരുത്ത്. സംഭവിക്കാൻ സാധ്യതയുണ്ട് എന്ന് േപ്രക്ഷകനെ ബോധ്യപ്പെടുത്തുന്ന കഥ ാഗതിയും സിനിമ പരിസരവും ഉണ്ടയെ ആസ്വാദനക്ഷമമാക്കുന്നു. ഗൗരകരമായ വിഷയത്തെ ലളിതമായി അവതരിപ്പിക്കുന്നതിൽ എഴുത്ത ുകാരൻ ഹർഷാദും സംവിധായകനും ഏറെക്കുറെ വിജയിച്ചതും സിനിമക്ക് മുതൽക്കൂട്ടാണ്.
മറ്റൊരു സവിശേഷത ജനപ്രിയ സിനിമക്കാവശ്യമായ ചേരുവകൾ ഉണ്ടയിൽ വേണ്ടുവോളമുണ്ടെന്നതാണ്. മാവോവാദം പോലെ അത്ര ലളിതമല്ലാത്ത വിഷയം കൈകാര്യം ചെയ്യുേമ്പാഴുണ്ടാകുന്ന സങ്കീർണ്ണതകൾ ഒഴിവാക്കാനായിട്ടുണ്ട്. ഇച്ചിരി നർമ്മവും നിത്യജീതിതത്തിൽ കാണാൻ കഴിയുന്ന സാഹസികതയും വീരനല്ലെങ്കിലും ശൗര്യമുള്ള നായകനുമൊെക്കയായി ഉണ്ട നല്ല സിനിമാനുഭവമാണ്. സിനിമെക്കാരു നായികയില്ല, എന്നുമാത്രമല്ല സ്ത്രീ കഥാപാത്രമെന്ന് പറയാൻ ഒന്നുരണ്ടുപേർ മാത്രമാണുള്ളത്. സമ്പൂർണ്ണമായ ‘പുരുഷാധിപത്യം’ സിനിമയെ ഒട്ടും ബാധിക്കാതെ നോക്കാനായതും മുതൽക്കൂട്ടാണ്.
പൊലീസ് ജീവിതം
സമ്പൂർണ്ണമായൊരു പൊലീസ് കഥയാണ് ഉണ്ട. ഛത്തീസ്ഗഡിലെ ബസ്തർ ജില്ലയിലേക്ക് തെരെഞ്ഞടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന ഒരുകൂട്ടം പൊലീസുകാരാണിതിലെ കഥാപാത്രങ്ങൾ. ഒട്ടും പരിചിതമല്ലാത്ത സാഹചര്യങ്ങളിൽ മനുഷ്യനുണ്ടാകുന്ന ആകുലതകൾ ഇവരേയും ബാധിക്കുന്നുണ്ട്. വിനോദയാത്രയെന്ന പോലെ തുടങ്ങി ഗൗരവമായ സംഭവങ്ങളിലേക്കിവർ എടുത്തെറിയപ്പെടുകയാണ് സിനിമയിലെ മനുഷ്യർ. മമ്മൂട്ടിയെക്കൂടാെത അർജുൻ അശോകൻ, റോണി ഡേവിഡ്, ൈഷെൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, ലുഖ്മാൻ, അഭിറാം പൊതുവാൾ, ഗോകുലൻ, നൗഷാദ് ബോംബെ, ദിലീഷ് പോത്തൻ, ഭഗവാൻ തിവാരി, സംവിധായകൻ രജ്ഞിത്ത് തുടങ്ങിയവരാണ് ഉണ്ടയിലെ പ്രധാന അഭിനേതാക്കൾ.
എസ്.െഎ മണികണ്ഠൻ സി.പിയായാണ് മമ്മൂട്ടി എത്തുന്നത്. പൗരുഷത്തിെൻറ, അധമത്വത്തിെൻറ, വിലക്ഷണതയുടെ പൊലീസ് വേഷങ്ങൾ കെട്ടിയാടിയ നടനിൽ നിന്ന് മണികണ്ഠനാകുേമ്പാൾ വലിയ പരിവർത്തനമാണ് ഇൗ അനുഗ്രഹീത നടനുണ്ടാകുന്നത്. ഒാടിക്കിതക്കുന്ന, പേടിച്ച് വിറക്കുന്ന, ക്ഷമ പറയുന്ന നായകനാണ് മണികണ്ഠൻ. പ്രധാന കഥാപാത്രം എന്നതിൽ കവിഞ്ഞ് അയാൾക്ക് നായക പരിവേഷങ്ങളുമില്ല. മറ്റ് നടന്മാരുടേയും കൃത്യവും നിയന്ത്രിതവുമായ അഭിനയം ഉണ്ടക്ക് മുതൽക്കൂട്ടാണ്.
വിചാരണ ചെയ്യപ്പെടുന്ന ജനാധിപത്യം
സിനിമ ഗൗരവകരമായ രണ്ട് ചോദ്യങ്ങളാണുയർത്തുന്നത്. പൗരന്മാെരന്ന നിലയിൽ നമ്മെ എത്രമാത്രം ഭരണകൂടം ഗൗനിക്കുന്നുണ്ടെന്നതാണ് ആദ്യത്തേത്. എത്രയമാത്രം സുരക്ഷിതത്വം നാം ഭരണകൂടത്തിൽനിന്ന് അനുഭവിക്കുന്നുണ്ട്. ഭരണകൂടംതന്നെ മർദ്ദകോപാധിയായി മാറുന്നിടത്ത് പൗരെൻറ സുരക്ഷ അവസാന പരിഗണന മാത്രമാെണന്ന ശരിയായ തീർപ്പാണ് ഉണ്ടയിലേത്. ഇൗ രാജ്യത്തെ ഒാരോ മനുഷ്യനും പോരാടി ജീവിക്കേണ്ടത് അവനവെൻറ കടമയാണെന്ന് സിനിമ ഒാർമ്മപ്പെടുത്തുന്നുണ്ട്.
സിനിമ ഉയർത്തുന്ന രണ്ടാമത്തെ ചോദ്യം ആരുടെ ജനാധിപത്യമാണ് നമ്മുടെ രാജ്യത്തെന്നതാണ്. ആരാണിതിെൻറ ശത്രുക്കൾ?. നാം കേട്ട് പരിചയിച്ച ധാരാളം ശത്രുക്കൾ രാജ്യത്തിനുണ്ട്.
യഥാർഥത്തിൽ അവർതന്നെയാണൊ നാം യുദ്ധംചെയ്ത് പരാജയപ്പെടുത്തേണ്ട ശത്രുക്കൾ. അതൊ ജനാധിപത്യത്തിെൻറ യഥാർഥ ശത്രുക്കൾക്ക് സംരക്ഷണമൊരുക്കി അവർ ഇട്ടുതരുന്ന മറ്റേതൊ അദൃശ്യ ശത്രുവിന് പിന്നാലെ പായുകയാണൊ നാം. ഇവിടേയും സിനിമ ശരിയായ തീർപ്പിലെത്തുന്നിടത്താണ് ഉണ്ടയിലെ രാഷ്ട്രീയം കൃത്യമാകുന്നത്. ‘ഇനി നമുക്ക് മാവോയിസ്റ്റുകളെ പിടിക്കാം’ എന്ന് പി സി അജി പീറ്റർ പറയുന്നിടത്ത് ഉണ്ട തീർക്കുന്ന പരിഹാസം അതിെൻറ ഉന്നതി പ്രാപിക്കുന്നുണ്ട്.
ന്യൂട്ടനും ഉണ്ടയും തമ്മിൽ
2017ലാണ് അമിത് വി മസൂർക്കർ സംവിധാനം ചെയ്ത ന്യുട്ടൻ എന്ന സിനിമ പുറത്തിറങ്ങുന്നത്. രാജ്കൂമാർ റാവു അവതരിപ്പിച്ച ന്യൂട്ടൻ എന്ന സർക്കാർ ഉദ്വേഗസ്ഥനാണതിലെ കേന്ദ്ര കഥാപാത്രം. ന്യുട്ടൻ ഛത്തീസ്ഗഡിലെ ബസ്തറിലേക്ക് ഇലക്ഷൻ നടത്താൻ പോവുകയാണ്. ഇന്ത്യൻ ജനാധിപത്യം അഭിമുഖീകരിക്കുന്ന അതിതീവ്ര പ്രതിസന്ധിയെ നർമ്മത്തിൽ പൊതിഞ്ഞവതരിപ്പിച്ച ഗംഭീര സിനിമയാണ് ന്യുട്ടൻ. മികച്ച ഹിന്ദി സിനിമക്കുള്ള ദേശീയ പുരസ്കാരവും ന്യുട്ടന് ലഭിച്ചിട്ടുണ്ട്. ന്യൂട്ടൻ കണ്ടവർക്ക് ഉണ്ട അതിെൻറ പൊലീസ് പതിപ്പാണെന്ന് തോന്നാം. മറ്റൊരു ദൃഷ്ടികോണിൽ നിന്ന് കാര്യങ്ങളെ നോക്കിക്കാണാനുള്ളൊരു ശ്രമമാണിത്.
രണ്ട് സിനിമയിലും വേണ്ടുവോളമുള്ളത് സത്യസന്ധതയാണ്. അത് തന്നെയാണ് ഇരു സിനിമകളുടേയും മേന്മയും. ഇന്ത്യയിലെ ദളിത് ജീവിതങ്ങൾ നേരിടുന്ന പ്രതിസന്ധി, വാസസ്ഥലങ്ങളിൽ നിന്ന് ആട്ടിയോടിക്കപ്പെടുന്ന ലക്ഷക്കണക്കിന് മനുഷ്യരുെട ആകുലതകൾ, ഒരു സേനാ വിഭാഗമെന്ന നിലയിൽ പൊലീസ് അനുഭവിക്കുന്ന അവഗണനകൾ തുടങ്ങി ഉണ്ട ഉയർത്തുന്ന ഗൗരവമേറിയ വിഷയങ്ങൾ അനവധിയാണ്. കൃത്യമായ വിഷയങ്ങൾ കെണ്ടത്തിയാൽ തട്ടിപ്പുകളില്ലാതെ വലിയ കാര്യങ്ങൾ സംസാരിക്കാൻ മലയാള സിനിമക്കാകും എന്നതിെൻറ തെളിവുകുടിയാണ് ഉണ്ട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.