അതിജീവനത്തിൻെറ വൈറസ് -റിവ്യൂ
text_fieldsഒരു ചരിത്ര വസ്തുതയോ അല്ലെങ്കിൽ നടന്ന സംഭവമോ സെല്ലുലോയ്ഡിലേക്ക് പകർത്തുേമ്പാൾ വെല്ലുവിളികൾ ഏറെയാണ് . ആ സംഭവത്തോട് പൂർണമായും നീതി പുലർത്തിയാവണം സിനിമയുണ്ടാക്കേണ്ടത്. വസ്തുതകളെ വളച്ചൊടിക്കാനോ സ്വന്തം താ ൽപര്യങ്ങൾക്കായി മാറ്റിയെടുക്കാനോ സാധ്യമല്ല. അങ്ങനെ ചെയ്താൽ വലിയ വിമർശനങ്ങൾ സംവിധായകനും അണിയറ പ്രവർത്തകർക ്കും നേരിടേണ്ടി വരും. അതിനൊപ്പം ഡോക്യുമെൻററിയിലേക്ക് വീണുപോകാതെ നോക്കുകയും വേണം. ഇക്കാര്യങ്ങളിലെല് ലാം ആഷിക് അബു എന്ന സംവിധായകൻ 100 ശതമാനം വിജയിച്ചിട്ടുണ്ട്. ഡോക്യുമെൻററിയായി പരിണമിക്കാതെ റിയലസ്റ്റിക് പരിസരത്ത് നിന്ന് സിനിമാറ്റിക് ഘടകങ്ങളെല്ലാം സമർഥമായി വിനിയോഗിച്ചാണ് ആഷിക് അബു വൈറസ് ഒരുക്കിയിരിക്ക ുന്നത്.
കഴിഞ്ഞ വർഷം കോഴിക്കോടിനെ ഭീതിയിലാക്കിയ നിപ പ്രമേയമാക്കി ആഷിക് അബു സിനിമ പ്രഖ്യാപിച്ചപ്പോൾ ത ന്നെ പ്രേഷക പ്രതീക്ഷകൾ വാനോളമായിരുന്നു. ആ പ്രതീക്ഷകളോട് പൂർണമായും നീതി പുലർത്താൻ സംവിധായകന് സാധിച്ചിട്ട ുണ്ട്. സജീവമായ ഒരു നഗരവും അവിടേക്ക് എത്തുന്ന നിപയെന്ന രോഗവും അത് സാധാരണ ജനങ്ങളിലുണ്ടാക്കുന്ന ഭീതിയുമെല്ല ാം തീവ്രതയൊട്ടും ചോരാതെ പ്രേക്ഷകനിലേക്ക് സിനിമയെത്തിക്കുന്നുണ്ട്. നിപ ബാധിച്ച ആളുകളും അവരുടെ കുടുംബാംഗങ്ങളും അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും സാമൂഹികമായ തിരസ്കാരവുമെല്ലാം വൈകാരികമായി സിനിമ പറഞ്ഞു പോകുന്നു. ഒപ്പം അതീജീവനത്തിൻെറയും ഒരുമയുടെയും പാഠങ്ങൾ കൂടി നൽകുന്നുണ്ട് വൈറസ്.
കേരളത്തിലെ ഏറ്റവും തിരക്കേറിയ മെഡിക്കൽ കോളജുകളിലൊന്നായ കോഴിക്കോടിൻെറ കാഴ്ചയിൽ നിന്നാണ് വൈറസ് തുടങ്ങുന്നത്. അവിടെ നിന്നും അസാധാരണമായ രോഗലക്ഷണങ്ങളുമായി ആശുപത്രികളിൽ അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗികളിലേക്ക് സഞ്ചരിക്കുന്നു. ഏതൊരു ആശുപത്രിയിലും നടക്കുന്ന ദൈനംദിന കാര്യങ്ങളിൽ നിന്ന് പതിയെ തുടങ്ങുന്ന വൈറസ് പിന്നീട് രോഗികൾക്ക് നിപ സ്ഥിരീകരിക്കുന്നതോടെ ചടുലവേഗം കൈവരിക്കുകയാണ്. നിപയെന്ന കൃത്യമായ ചികിൽസ രീതി പോലും കണ്ടുപിടിക്കാത്ത അസുഖത്തിനെ പ്രതിരോധിക്കാനുള്ള പോരാട്ടമാണ് പിന്നീട് ചിത്രത്തിൽ. ആദ്യം നിപക്ക് മുന്നിൽ പകച്ച് പോകുന്ന ജനങ്ങളും ഭരണകൂടവും പിന്നീട് അതിനെതിരെ പൊരുതുന്നതാണ് ഒന്നാം പകുതിയിൽ. എന്നാൽ, രണ്ടാം പകുതിയിലേക്ക് എത്തുേമ്പാൾ വൈറസ് ത്രില്ലർ സ്വഭാവം കൈവരിക്കുന്നുണ്ട്. നിപയുടെ ഉറവിടം തേടിയാണ് യാത്രയാണ് പ്രധാനമായും രണ്ടാം പകുതിയിൽ. ഒടുവിൽ നിപയെന്ന വിപത്തിനെ കേരളം അതിജീവിക്കുന്നത് കൂടി കാണിച്ചാണ് വൈറസ് അവസാനിക്കുന്നത്.
ഒരുപറ്റം സാധാരണ മനുഷ്യരുടെ വൈകാരിക പരിസരങ്ങളിലൂടെ കൂടി സഞ്ചരിക്കുകയാണ് വൈറസ് എന്ന ചിത്രം. ജീവിതത്തിൽ ഇതുവരെ ഉണ്ടാവാത്ത പ്രതിസന്ധിയുണ്ടാകുേമ്പാൾ നിസ്സഹാരായ ഒരുപറ്റം മനുഷ്യർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ ഒട്ടും ചോർന്ന് പോകാതെ പ്രേഷകരിലേക്ക് എത്തിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. ഇതിനൊപ്പം രണ്ടാം പകുതിയിൽ ത്രില്ലർ സ്വഭാവത്തിലേക്ക് ചിത്രത്തിൻെറ ഗിയർ മാറ്റാനും ആഷിക് അബുവിന് കഴിഞ്ഞിട്ടുണ്ട്.
കാസ്റ്റിങ് തന്നെയാണ് വൈറസിൻെറ ഹൈലൈറ്റ്. ഇന്ന് മലയാളത്തിൽ തിളങ്ങി നിൽക്കുന്ന താരങ്ങളെയെല്ലാം വൈറസിനായി ഒന്നിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഒരു നായകനോ നായികയോ വൈറസിനില്ല. സിനിമയിലെ എല്ലാ താരങ്ങൾക്കും തുല്യ പ്രാധാന്യമാണ് നൽകിയിട്ടുള്ളത്. എങ്കിലും അഭിനയ മികവ് കൊണ്ട് ചിലർ പ്രേക്ഷകരെ അമ്പരിപ്പിക്കും. അതിൽ എടുത്ത് പറയേണ്ടത് സൗബിൻ ഷാഹിറിൻെറ വേഷമാണ്. കുറച്ച് സീനുകളിൽ മാത്രമേ വന്നുപോകുന്നുള്ളുവെങ്കിലും പ്രേക്ഷകൻെറ ഉള്ളുലക്കുന്ന അഭിനയമാണ് സൗബിൻ കാഴ്ചവെക്കുന്നത്. സിസ്റ്റർ അഖിലായെത്തിയ റിമയും കളക്ടറുടെ വേഷത്തിലെത്തിയ ടോവിനോയും വൈറോളജി ഇൻസ്റ്റിട്ട്യൂട്ടിലെ ഡോക്ടറുടെ വേഷത്തിലെത്തിയ കുഞ്ചാക്കോ ബോബനും ശൈലജ ടീച്ചറായ രേവതിയും തുടങ്ങി ആശുപത്രിയിലെ അറ്റൻഡറായ ജോജുവരെയുള്ളവർക്ക് കൃത്യമായ ഇടം നൽകാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. സംവിധാകൻെറ പ്രതീക്ഷക്കൊത്ത് താരങ്ങളും ഉയർന്നതോടെ വൈറസ് മികച്ചൊരു ദൃശ്യാനുഭവമാവുകയായിരുന്നു.
സിനിമയിൽ ആഷിക് അബുവിനൊപ്പം തന്നെ പറയേണ്ട പേരുകളാണ് മുഹ്സിൻ പെരാരി, ഷറഫു, സുഹാസ് എന്നിവരുടേത്. മൂവരും ചേർന്നൊരുക്കിയ ശക്തമായ തിരക്കഥ തന്നെയാണ് വൈറസിൻെറ കരുത്ത്. അതില്ലായിരുന്നുവെങ്കിൽ വൈറസ് ചിലപ്പോൾ ആസ്വാദനത്തിൽ പാതിയിൽ മുറഞ്ഞു പോലൊരു അനുഭവമായേനെ. മുൻ ചിത്രങ്ങളിലെന്ന പോലെ കാമറ കൊണ്ട് ഇക്കുറിയും രാജീവ് രവി അമ്പരിപ്പിക്കുന്നുണ്ട്.സുഷിൻ ശ്യാമിൻെറ സംഗീതവും സിനിമയോട് ചേർന്ന് നിൽക്കുന്നതാണ്.
കേരളത്തിൽ വീണ്ടും നിപ റിപ്പോർട്ട് ചെയ്യപ്പെട്ട സമയത്താണ് വൈറസ് തിയേറ്ററുകളിലേക്ക് എത്തുന്നത്. സിനിമ ഭീതി വിതക്കുമെന്നും ഇപ്പോൾ റിലീസ് ചെയ്യേണ്ടെന്നും ചിലരെങ്കിലും അണിയറ പ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ രണ്ടര മണിക്കൂർ കഴിഞ്ഞ് തിയേറ്ററിൽ നിന്നും ഇറങ്ങുേമ്പാൾ ഭീതിക്ക് പകരം നമുക്ക് അതിജീവിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് വൈറസ് പകർന്നു നൽകുന്നത്. ഒപ്പം എത് പ്രതിസന്ധിക്കൊപ്പവും നിൽക്കാൻ ഒരു ഭരണസംവിധാനം നമുക്കുണ്ടെന്ന തോന്നലും വൈറസ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.