വായനാവാരത്തിൽ ഇഷ്ടനോവൽ വായിച്ച് മമ്മൂട്ടി; ദൃശ്യം പകർത്തി ദുൽഖർ
text_fieldsകൊച്ചി: വായനാവാരത്തിൽ ടി.ഡി രാമകൃഷ്ണെൻറ പ്രശസ്ത നോവലായ ഫ്രാൻസിസ് ഇട്ടിക്കോരയിലെ ഒരു ഭാഗം വായിച്ച് നടൻ മമ്മൂട്ടി. മകനും നടനുമായ ദുൽഖർ സൽമാൻ മമ്മൂട്ടിയുടെ വായനയും മറ്റ് വിശേഷങ്ങളും പകർത്തി യൂട്യൂബിൽ പങ്കുവെച്ചിട്ടുണ്ട്. ഡി.സി ബുക്സാണ് വിഡിയോയുടെ പിന്നിൽ. വായനയുടെ പ്രാധാന്യത്തെ കുറിച്ചും തെൻറ വായനാ രീതിയെ കുറിച്ചും വിഡിയോയിൽ മമ്മൂട്ടി വിശദീകരിക്കുന്നുണ്ട്.
പെട്ടെന്ന് വായിക്കുകയും കാര്യങ്ങള്‍ മനസിലാവുകയും ഓര്‍ക്കുകയും ചെയ്യുന്ന ഒരു വായനാരീതിയാണ് തേൻറതെന്ന് മമ്മൂട്ടി പറയുന്നു. വായിക്കുന്ന വാക്കുകള്‍ക്ക് തൊട്ടുമുമ്പിലേക്ക് എപ്പോഴും കണ്ണ് പോയിക്കൊണ്ടിരിക്കും. പബ്ലിഷ് ചെയ്ത കാലത്ത് തന്നെ ടി.ഡി രാമകൃഷ്ണന്‍ തനിക്ക് അയച്ചുതന്നതാണ് ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവലെന്നും മമ്മൂട്ടി പറഞ്ഞു. കയ്യിൽ കിട്ടിയപ്പോൾ ഞാനിത് കുറേ വായിച്ചു. പിന്നെയും വായിച്ചു. വളരെ രസകരമായ ഒരു പുസ്തകമാണിത്. സിനിമയിൽ ഒക്കെ ഉപയോഗിക്കാവുന്ന കഥാപാത്രമാണ് ഫ്രാൻസിസ് ഇട്ടിക്കോരയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.