Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightഉയരങ്ങൾ തേടി

ഉയരങ്ങൾ തേടി

text_fields
bookmark_border
Muhammed Sahad
cancel
camera_alt

മു​ഹ​മ്മ​ദ് സ​ഹ​ദ്

റെനോ​ക് എ​ന്നാ​ൽ സി​ക്കി​മി​ലെ ലെ​പ്ച ഭാ​ഷ​യി​ൽ ക​റു​ത്ത കു​ന്ന് എ​ന്നാ​ണ് അ​ർ​ഥം. 16,500 അ​ടി ഉ​യ​ര​ത്തി​ൽ സ്ഥി​തിചെ​യ്യു​ന്ന ഹി​മാ​ല​യ​ത്തി​ലെ ഏ​റ്റ​വും ഉ​യ​രംകൂ​ടി​യ കൊ​ടു​മു​ടി​ക​ളി​ൽ ഒ​ന്നാ​ണ് റെ​നോ​ക്. സി​ക്കി​മി​ൽ സ്ഥി​തിചെ​യ്യു​ന്ന ഈ ​മൗ​ണ്ട് റെ​നോ​ക് 14 ദി​വ​സ​ത്തെ യാ​ത്ര​ക്കൊ​ടു​വി​ൽ കീ​ഴ​ട​ക്കി​യി​രി​ക്കു​ക​യാ​ണ് കോ​ട്ട​യം ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് സ​ഹ​ദ്. ഹി​മാ​ല​യ​ത്തി​ലെ ത​ന്നെ മ​റ്റൊ​രു കൊ​ടു​മു​ടി​യാ​യ 12,500 അ​ടി ഉ​യ​ര​ത്തി​ൽ സ്ഥി​തിചെ​യ്യു​ന്ന കേ​ദാ​ർ​ക​ന്ത ആ​രു​ടെ​യും സ​ഹാ​യ​മി​ല്ലാ​തെ ര​ണ്ടു​വ​ർ​ഷ​ങ്ങ​ൾ​ക്കുമു​മ്പ് ഈ 28​കാ​ര​ൻ കീ​ഴ​ട​ക്കി​യി​രു​ന്നു. അ​തി​ൽ​നി​ന്ന് ല​ഭി​ച്ച ഊ​ർ​ജ​മാ​ണ് സ​ഹ​ദി​നെ റെ​നോ​ക്കിലേക്ക് എ​ത്തി​ച്ച​ത്. മൗ​ണ്ട് റെ​നോ​ക് കീ​ഴ​ട​ക്കി​യ​തി​നെ​ക്കു​റി​ച്ച് സ​ഹ​ദ് സം​സാ​രി​ക്കു​ന്നു.

ഈ​രാ​റ്റു​പേ​ട്ട ന​ട​ക്ക​ൽ അ​മാ​ൻ മ​സ്ജി​ദി​ന് സ​മീ​പം ആ​സാ​ദ് ലെ​യി​നി​ൽ താ​മ​സി​ക്കു​ന്ന കീ​ഴേ​ട​ത്ത് സാ​ലി​യു​ടെ​യും സു​ഹ​ദ​യു​ടെ​യും മൂ​ത്ത മ​ക​നാ​ണ്. ര​ണ്ടു വ​ർ​ഷ​ം മു​മ്പ് കേ​ദാ​ർ​ക​ന്ത പ​ർ​വ​തം കീ​ഴ​ട​ക്കി​യ​തി​നുശേ​ഷം

ബേ​സി​ക് മൗണ്ടനീയറിങ് കോ​ഴ്സി​ൽ ചേ​ര​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ ഇ​ന്ത്യ​യി​ലെ ഗ​വ​ൺ​മെ​ന്റ് അം​ഗീ​കൃ​ത അ​ക്കാദ​മി​ക​ളെക്കുറി​ച്ച് അ​​േന്വ​ഷി​ച്ചു. അ​ന്വേ​ഷ​ണം അ​വ​സാ​നി​ച്ച​ത് ഹി​മാ​ല​യ​ൻ മൗണ്ടനീയറിങ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലാ​യി​രു​ന്നു. 2022 ന​വം​ബ​റി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. പി​ന്നീ​ട് കാ​ത്തി​രി​പ്പാ​യി​രു​ന്നു, ക​ഠി​ന പ​രി​ശീ​ല​ന​വും. പ​ശ്ചി​മ ബം​ഗാ​ളി​ലെ ഡാ​ർ​ജിലി​ങ്ങി​ലാ​ണ് അ​ക്കാ​ദ​മി.

മ​ല​ക​യ​റ്റ​ത്തി​നാ​യി 2024 ഒ​ക്ടോ​ബ​ർ 18ന് ​അ​ക്കാ​ദ​മി​യി​ലെ​ത്താ​ൻ നി​ർ​ദേ​ശം കി​ട്ടി. 28 ദി​വ​സം ഇ​തി​നാ​യി ചെല​വ​ഴി​ക്ക​ണം. 14 ദി​വ​സം ​െട്രയ്നി​ങ്ങും ബാ​ക്കിദി​വ​സം മ​ല​ക​യ​റ്റ​വു​മാ​യി​രി​ക്കും. സി​ക്കി​മി​ലെ യു​ക്‌​സ​മി​ൽനി​ന്നും യാ​ത്ര ആ​രം​ഭി​ച്ച​തി​നുശേ​ഷം ചൗ​രി​ഗാങ്ങി​ലാ​ണ് പ​രി​ശീ​ല​നം ന​ട​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ 21 മു​ത​ൽ 27 വ​രെ പ​രി​ശീ​ല​നം. 29ന് ​മ​ല​ക​യ​റ്റം തു​ട​ങ്ങും.

ഏ​ഷ്യ​യി​ലെത​ന്നെ ഏ​റ്റ​വും പ്ര​യാ​സ​മേ​റി​യ വ​ഴി​യാ​ണ് മ​ല​ക​യ​റ്റ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. പ​ടി​ഞ്ഞാ​റ​ൻ സി​ക്കി​മി​ലെ കാ​ഞ്ച​ൻ​ജം​ഗ ദേ​ശീ​യ ഉ​ദ്യാ​നം വ​ഴി 30 കി​ലോ തൂ​ക്കം വ​രു​ന്ന ബാ​ഗു​മാ​യി 37 കി.​മി ചെ​ങ്കു​ത്താ​യ മ​ല​ക​യ​റ്റം. അ​ങ്ങ​നെ പ​ർ​വത​ത്തി​ന്റെ അ​ടി​ഭാ​ഗ​ത്ത് എ​ത്തി.

ന​വം​ബ​ർ മൂന്നിന് ​രാ​വി​ലെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക​ളും ഓ​ക്സി​ജ​ൻ ലെ​വ​ൽ പ​രി​ശോ​ധ​ന​ക​ളുമെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി ശ​രീ​രം വ​ഴ​ക്കി രാ​വി​ലെ 10ന് ​മ​ല​ക​യ​റ്റം ആ​രം​ഭി​ച്ചു. ഒ​രു ബാ​ച്ചി​ൽ 7 പേ​രാ​ണു​ണ്ടാ​കു​ക. ഒ​പ്പം മെ​ഡി​ക്ക​ൽ സം​ഘ​വും ഇ​ൻ​സ്ട്ര​ക്ട​റും ഉ​ണ്ടാ​കും. ആ​ദ്യ ദി​വ​സം കു​റ​ഞ്ഞ ദൂ​രം മാ​ത്ര​മാ​യി​രി​ക്കും ന​ട​ത്തം. കാ​ലാ​വ​സ്ഥ​യു​മാ​യി ശ​രീ​രം ഇ​ണ​ങ്ങു​ന്നു​ണ്ടെ​ങ്കി​ൽ മാ​ത്രം തു​ട​ർ​യാ​ത്രാ അ​നു​മ​തി ന​ൽ​കും. അ​ങ്ങ​നെ യു​ക് സം ​എ​ന്ന സ്ഥ​ല​ത്തുനി​ന്ന് ശോ​ക എ​ന്ന പ്ര​ദേ​ശം വ​രെ​യാ​ണ് ആ​ദ്യദി​വ​സം എ​ത്തി​യ​ത്. അ​വി​ടെ ഒ​രു ദി​വ​സം താ​മ​സി​ച്ചു. ഇ​വി​ടെനി​ന്നും സോ​ങ്ക്രി​യി​ൽ എ​ത്തും. ഇ​വി​ടം വ​രെ മാ​ത്ര​മാണ് പു​റ​ത്തു​ള്ള​വ​ർ​ക്കു​ള്ള പ​ര​മാ​വ​ധി സ​ന്ദ​ർ​ശ​നാ​നു​മ​തി ന​ൽ​കു​ക. അ​ത് ക​ഴി​ഞ്ഞു​ള്ള പ്ര​ദേ​ശം പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്റെ പൂ​ർ​ണ സു​ര​ക്ഷ​യി​ലാ​യി​രി​ക്കും. സ​ർ​ക്കാ​ർ അം​ഗീ​കൃ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​തെ ആ​ർ​ക്കും തു​ട​ർ​ന്ന് ക​ട​ന്നുപോ​കാ​ൻ ക​ഴി​യി​ല്ല. സോ​ങ്ക്രി​യി​ൽനി​ന്നും തു​ട​ർ​ന്ന് ബേസ് ക്യാ​മ്പാ​യ ചൗ​രി​ഗാ​ങ് ല​ക്ഷ്യ​മാ​ക്കി​യു​ള്ള ക​യ​റ്റ​മാ​ണ്. 20 കി.​മീ​റ്റ​ർ ഏ​താ​ണ്ട് 14,600 അ​ടി ഉ​യ​ര​ത്തി​ലാ​ന്ന് ചൗ​രി​ഗാ​ങ് ബേസ് ക്യാ​മ്പു​ള്ള​ത്.

താ​ൽ​ക്കാ​ലി​ക​മാ​യി കെ​ട്ടു​ന്ന ടെ​ന്റിലാ​ണ് ഉ​റ​ക്കം. യാ​ത്ര​ക്കൊ​പ്പം ഭ​ക്ഷ​ണമു​​െണ്ട​ങ്കി​ലും ക​ഴി​ക്കാ​ൻ പ്ര​യാ​സ​മാ​യി​രി​ക്കും. സൗ​ത്ത് ഇ​ന്ത്യ​ക്കാ​ർ​ക്ക് കാ​ലാ​വ​സ്ഥ​യു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​നു​ള്ള പ്ര​യാ​സം​മൂ​ലം ഭ​ക്ഷ​ണം അ​ധി​കം ക​ഴി​ക്കാ​ൻ സാ​ധി​ക്കി​ല്ല. വെ​ള്ള​മാ​​െണ​ങ്കി​ൽ ഐ​സ് ക​ട്ട പൊ​ട്ടി​ച്ചാ​ണ് കു​ടി​ക്കു​ക.

ബേസ് ക്യാ​മ്പി​ൽനി​ന്നും 2400 അ​ടികൂ​ടി ക​യ​റി കൊ​ടു​മു​ടി​യു​ടെ മു​ക​ളി​ലെ​ത്തി. നാ​ലു​ദി​വ​സ​മാ​ണ് മ​ല ക​യ​റി​യ​ത്. ന​വം​ബ​ർ 11ന് ​കൊ​ടു​മു​ടി​യു​ടെ മു​ക​ളി​ലെ​ത്തി ഇ​ന്ത്യ​ൻ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. ഇ​ന്ത്യ​ക്ക​ക​ത്തും പു​റ​ത്തു​മാ​യി ഇ​തി​നകം 70ലേ​റെ ട്ര​ക്കി​ങ്ങു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള യു​വ​ജ​ന പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലെ പി.​എ​സ്.​സി ട്രെ​യ്ന​റാ​ണ്. 2026ൽ ​എ​വ​റ​സ്റ്റ് കീ​ഴ​ട​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ൽ അ​പേ​ക്ഷ ന​ൽ​കി കാ​ത്തി​രി​ക്കു​ക​യാ​ണ്. സി​വി​ൽ സ​ർ​വിസും മ​​റ്റൊ​രു സ്വ​പ്ന​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AdventurerMount Renok
News Summary - muhammad sahad conquered the peak of mount renok
Next Story