ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്നൊരു പഴഞ്ചൊല്ലുണ്ട് മലയാളത്തില്‍. ഹിന്ദിയിലും അങ്ങിനെ ഒരു പഴഞ്ചൊല്ല് ഉണ്ടാകും. ഇതൊരു കോവിഡ്കാല കാഴ്ച്ചയാണ്. തിരുവനന്തപുരത്തെ ചാലയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന ക്യാമ്പാണിത്. മുടി വേട്ടാന്‍ പോലും ബാര്‍ബര്‍ഷാപ്പുകളില്ലാത്ത കാലം. ക്യാമ്പിലെത്തുമ്പോഴുള്ള ആദ്യ കാഴ്ചയാണിത്. പക്ഷേ ഇതൊരു സ്‌നേഹമാണ്...കോവിഡ് കാലം മനുഷ്യരെ പല തരത്തില്‍ മാറ്റിയിരിക്കുന്നു...